പാകിസ്താന്‍കാരിയായ ബോളിവുഡ് താരം മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഷാരൂഖ് ഖാന്‍ നായകനായ റായീസില്‍ നായികയായ പാകിസ്താന്‍ നടി മഹിരാഖാന്‍ മോഹന്‍ലാലിന് നായികയായേക്കുമെന്ന് റിപ്പോര്‍ട്ട്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന എംപുരാനില്‍ മഹിരാഖാന്‍ അഭിനയിച്ചേക്കുമെന്നാണ് സൂചനകള്‍. പക്ഷേ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റായീസിലൂടെ ഇന്ത്യയില്‍ അനേകം ആരാധകരെ നേടിയ മഹിരാ ഖാന്‍ താന്‍ മലയാള സിനിമയുടെ വലിയ ആരാധികയാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മലയാള സിനിമ അതിന്റെ വ്യത്യസ്തമായ പ്രമേയം കൊണ്ട് ബോളിവുഡില്‍ Read More…
Author: Priya
പുഷ്പ 2 ദി റൂള്‍സിന് അല്ലു അര്‍ജുന്‍ നയാപൈസ കൈപ്പറ്റുന്നില്ല; പകരം പ്രതിഫലമായി ചോദിച്ചത് മറ്റൊരു കാര്യം ?
മലയാളത്തില്‍ ഉള്‍പ്പെടെ അനേകം ആരാധകരുള്ള അല്ലു അര്‍ജുന്റെ പുഷ്പ 2 ദി റൂള്‍സിന്റെ വരവിനായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. പുഷ്പയുടെ ആദ്യ പതിപ്പില്‍ ഉജ്വല പ്രകടനം നടത്തിയ അല്ലു അര്‍ജുന്‍ ദേശീയ പുരസ്‌ക്കാരവും അതിലൂടെ നേടിയെടുത്തു. ഇതിന് പിന്നാലെ ഈ സുകുമാര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും എത്തുന്നുണ്ട്. എന്നാല്‍ ഈ സിനിമയ്ക്കായി അല്ലു അര്‍ജുന്‍ ചോദിച്ചിരിക്കുന്ന പ്രതിഫലമാണ് ഇപ്പോള്‍ സംസാരവിഷയം. സിനിമയില്‍ ഒരു രൂപ പോലും അല്ലു അര്‍ജുന്‍ ചോദിച്ചിട്ടില്ലത്രേ. പകരം Read More…
ആലിയാഭട്ടും ഡീപ്‌ഫേക്ക് വീഡിയോയ്ക്ക് ഇരയായി ; വിവാദത്തില്‍ പ്രതികരിക്കാതെ നടി
രശ്മിക മന്ദാന, കത്രീന കൈഫ്, കാജോള്‍ എന്നിവര്‍ക്ക് ശേഷം ഡീപ്‌ഫേക്ക് വീഡിയോയുടെ ഏറ്റവും പുതിയ ഇരയായി നടി ആലിയാഭട്ടും. മറ്റൊരു സ്ത്രീയുടെ ശരീരത്തില്‍ ആലിയയുടെ മുഖം എഡിറ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വിവാദത്തില്‍ ആലിയ ഭട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ മാസം ആദ്യം, രശ്മിക മന്ദാനയെ അവതരിപ്പിക്കുന്ന ഒരു വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ്-ഇന്ത്യന്‍ സ്വാധീനമുള്ളയാളുടെതായിരുന്നു വീഡിയോ. എന്നാല്‍ മന്ദനയുടെ മുഖം സ്ത്രീയുടെ ശരീരത്തില്‍ മോര്‍ഫ് ചെയ്ത് കയറ്റിയായിരുന്നു വീഡിയോ. Read More…
Iഅടിയന്തരാവസ്ഥ കാലത്തെ അനുരാഗം – ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു
മികച്ച നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്തിട്ടുള്ള നടൻ കൂടിയായ ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമായഅടിയന്തരാവസ്ഥ കാലത്തെ അനുരാഗം. എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ കുഞ്ചാക്കോ ബോബന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തുവിട്ടിരിക്കുന്നു. ഒലിവ് പ്രൊഡക്ഷൻസിന്റെ ബാനറിൽ കുര്യച്ചൻ വാളക്കുഴി നിർമ്മിക്കുന്ന ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു പ്രണയകഥ പറയുകയാണ്. കായൽത്തീരത്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു കൂട്ടം മനുഷ്യരുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം. ഏറെയും പുതുമുഖങ്ങൾക്കു Read More…
ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരത്തേ തുടക്കം കുറിച്ച് മഞ്ജിമയും ഗൗതവും; ചിത്രങ്ങള്‍ വൈറല്‍
ബാലതാരമായി സിനിമയിലേക്ക് എത്തി പ്രേക്ഷകരുടെ മനസ് കവര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു വടക്കന്‍ സെല്‍ഫിയിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച താരമാണ് മഞ്ജിമ മോഹന്‍. മലയാളത്തിന് പുറമെ തമിഴിലും തിരക്കേറിയ താരമായി മഞ്ജിമ മാറി. തമിഴകത്ത് നിന്ന് തന്നെ തന്റെ ജീവിത പങ്കാളിയെയും മഞ്ജിമ കണ്ടെത്തി. തമിഴ് താരം ഗൗതം കാര്‍ത്തിക്കിനെയാണ് മഞ്ജിമ വിവാഹം ചെയ്തത്. ഇപ്പോള്‍ മഞ്ജിമയും ഗൗതവും തങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് മഞ്ജിമ പങ്കുവെച്ചിരിയ്ക്കുന്നത്. ക്രിസ്മസ് ട്രീ ഒരുക്കുന്ന മനോഹര Read More…
‘ഏട്ടനേയും അജുവിനെയും പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാന്‍ ശ്രമിച്ചാല്‍ ഇങ്ങനെ ഇരിക്കും’ – ധ്യാന്‍ ശ്രീനിവാസന്‍
സൂപ്പര്‍ഹിറ്റ് ചിത്രം ഹെലന്റെ അണിയറപ്രവര്‍ത്തകര്‍ ഒന്നിയ്ക്കുന്ന ചിത്രമാണ് ”ഫിലിപ്‌സ്” . കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചിത്രത്തിന്റെ വ്യത്യസ്ത രീതിയിലുള്ള പ്രൊമോഷന്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ കൊണ്ട് അവര്‍ അറിയാതെ തന്നെ സിനിമയുടെ പ്രൊമോഷന്റെ ഭാഗമാക്കുന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന വീഡിയോകളില്‍ കണ്ടിരുന്നത്. അജുവിന്റേയും വിനീതിന്റേയും എടുത്ത നമ്പറുമായി നായകന്‍ കൂടിയായ നോബിന്‍ ബാബു തോമസ് ധ്യാന്‍ ശ്രീനിവാസന്റെ അടുത്തും എത്തുന്നതാണ് പുതിയ വീഡിയോയില്‍. ‘ഏട്ടനേയും അജുവിനെയും പറ്റിക്കുന്നത് പോലെ എന്നെ പറ്റിക്കാന്‍ Read More…
സിംഗിള്‍ മദറല്ല, ജീവിത പങ്കാളിയുടെയും കുഞ്ഞിന്റേയും ചിത്രം പങ്കുവെച്ച് ഇല്യാന ഡിക്രൂസ്
തെലുങ്ക് – ബോളിവുഡ് താരം ഇല്യാന ഡിക്രൂസ് മാതൃത്വം ആഘോഷമാക്കുന്ന തിരിക്കിലാണ്. മകന്‍ കോയ ഫീനിക്‌സ് ഡോളാനുമായി സമയം ചെലവഴിക്കുന്ന നിലയിലുള്ള ഏതാനും ചിത്രങ്ങള്‍ താരം അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ആഗസ്റ്റ് 1 നായിരുന്നു താരം അമ്മയായത്. ഇതിന്റെ വാര്‍ത്തകളും കുട്ടിയുടെ പേരും പിന്നാലെ ആരാധകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നെങ്കിലും കുട്ടിയുടെ മുഖം പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ഇതാദ്യമായി തന്റെ കുഞ്ഞിന്റെ മുഖം പൂര്‍ണ്ണമായും പുറത്തുവിട്ടിരിക്കുകയാണ് നടി. ആരാധകരുടെ ചോദ്യം അധികമായി മാറിയതോടെ തന്റെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന് Read More…
ഇസ്രായേല്‍ ആക്രമണത്തെ അപലപിച്ചു പോസ്റ്റിട്ടു; മലീസ ബരേരയെ സ്‌ക്രീം സെവനില്‍ നിന്നും പുറത്താക്കി
ത്രില്ലര്‍ മൂവിയുടെ ഗണങ്ങളില്‍ ഏറ്റവും മുന്നിലുള്ള സ്‌ക്രീം 7 ന്റെ പുതിയ റിലീസിനായി ഫ്രാഞ്ചൈസിയുടെ ലോകം മുഴുവനുമുള്ള ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അതിനിടയില്‍ സിനിമയിലെ പ്രധാന താരങ്ങളില്‍പെടുന്ന മലീസ ബരേരയെ സിനിമയില്‍ നിന്നും പുറത്താക്കിയതായി റിപ്പോര്‍ട്ട്. മദ്ധ്യേഷ്യയില്‍ നടന്ന ഇസ്രായേല്‍ ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ സോഷ്യല്‍മീഡിയ പോസ്റ്റിന്റെ പശ്ചാത്തലത്തിലാണ് ഒഴിവാക്കിയതെന്നാണ് സൂചന. ”ഗാസയെ നിലവില്‍ ഒരു കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ് പോലെയാണ് പരിഗണിക്കുന്നത്,” അവര്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലെ ഒരു പോസ്റ്റില്‍ എഴുതി. ”ആള്‍ക്കാര്‍ക്ക് കൂടിച്ചേര്‍ന്ന് എങ്ങോട്ടും പോകാനില്ല. Read More…
നയന്‍സിനും തമന്നയ്ക്കും ഇന്ത്യയിലുടനീളം ആരാധകര്‍; എംഡിബിയുടെ തെരച്ചിലില്‍ അഞ്ചും ആറും സ്ഥാനത്ത്
വിജയ്, അജിത്ത്, സൂര്യ, കാര്‍ത്തി, ധനുഷ് തുടങ്ങിയ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിച്ച തമിഴിലെ സൂപ്പര്‍നായികമാരാണ് നയന്‍താരയും തമന്നയും. തമിഴ് സിനിമയിലെ മുന്‍നിര നായികമാരില്‍ പെടുന്ന ഇവരെത്തേടി ബോളിവുഡില്‍ നിന്നുപോലും വമ്പന്‍ ബാനറുകള്‍ എത്തുന്നുണ്ട്. എന്നാല്‍ തിരക്ക് കൂട്ടാതെ വളരെ ശ്രദ്ധയോടെയാണ് രണ്ടു നായികമാരും ചുവടുകള്‍ വെയ്ക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ജനപ്രിയ അഭിനേതാക്കളുടെ തെരച്ചിലിന്റെ പട്ടിക എംഡിബി പേജ് അടുത്തിടെ പുറത്തുവിട്ടപ്പോള്‍ തെന്നിന്ത്യന്‍ നായികമാര്‍ ആദ്യ പത്തിലെത്തിയെന്ന് മാത്രമല്ല ബോളിവുഡിലെ അനേകം നായികമാരെ പിന്നിലാക്കുകയും ചെയ്തു. നയന്‍സ് അഞ്ചാമതും Read More…









