ജയം രവിയും കീര്‍ത്തീസുരേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം സൈറണിന്റെ ടീസര്‍ ഒടുവില്‍ പുറത്ത്! ആരാധകര്‍ക്കിടയില്‍ വലിയ ആവേശവും സൃഷ്ടിക്കുകയാണ് ടീസര്‍. കമല്‍ഹാസന്‍ അവതാരകനായ ബിഗ് ബോസ് തമിഴ് റിയാലിറ്റി ഷോയിലാണ് ടീസര്‍ പുറത്തുവിട്ടത്. ആന്റണി ഭാഗ്യരാജ് എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ നേര്‍ക്കാഴ്ചയാണ് ടീസര്‍ നല്‍കുന്നത്. കീര്‍ത്തി സുരേഷിന്റെ ആകര്‍ഷകമായ വോയ്സ്ഓവറോടെയും ആംബുലന്‍സ് ഡ്രൈവറായി മാറിയ കുറ്റവാളിയുടെ ആവേശകരമായ കഥയ്ക്കായി സജ്ജമാക്കിയ രംഗങ്ങളോടെയുമാണ് ടീസര്‍ ആരംഭിക്കുന്നത്. 14 വര്‍ഷത്തെ ജയില്‍ ശിക്ഷയില്‍ നിന്ന് മോചനത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്ന Read More…
Author: Priya
വിജയ് യുടെ വെങ്കിട്ട്പ്രഭു ചിത്രം ‘ദളപതി 68’യുടേയും പ്രചോദനം ഹോളിവുഡ് ചിത്രം ?
‘ദളപതി 68’ ന്റെ തായ്ലന്‍ഡ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി വിജയ് അടുത്തിടെയാണ് ചെന്നൈയിലേക്ക് മടങ്ങി വന്നത്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായിരുന്നു. സിനിമയുടെ അടുത്ത ഷെഡ്യൂള്‍ ചെന്നൈയില്‍ നടക്കും. സിനിമയുടെ ചിത്രീകരണം ലക്ഷ്യമിട്ട് നിര്‍മ്മാതാക്കള്‍ ഒരു വലിയ സെറ്റ് നിര്‍മ്മിച്ചു.അതേസമയം സിനിമ ഒരു ഹോളിവുഡ് ചിത്രത്തിന്റെ റീമേക്ക് ആണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സിനിമ ഒരു സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഡ്രാമയാണെന്നും 2012 ലെ ഹോളിവുഡ് റിലീസായ ‘ലൂപ്പറി’ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമയെന്നും Read More…
ഇത് നമ്മുടെ കേരളമല്ല എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? വൈറലായി മീര നന്ദന്റെ ചിത്രങ്ങള്‍
നടി, അവതാരക, ആര്‍ജെ, ഗായിക എന്നീ നിലകളില്‍ തന്റേതായ ഇടം നേടിയ താരമാണ് മീര നന്ദന്‍. അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത താരം ഇപ്പോള്‍ ദുബായിലെ അറിയപ്പെടുന്ന റേഡിയോ ജോക്കികളില്‍ ഒരാളാണ്. തന്റെ ആര്‍ജെ ലൈഫിന്റെ വിശേഷങ്ങളും ചിത്രങ്ങളെല്ലാം മീര സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് നില്‍ക്കുന്ന മീരയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. പച്ചപ്പിന് നടുവില്‍ നില്‍ക്കുന്ന മീരയെയാണ് ചിത്രത്തില്‍ കാണാന്‍ സാധിയ്ക്കുന്നത്. ഒറ്റനോട്ടത്തില്‍ ഇത് കേരളമാണെന്ന് തോന്നുമെങ്കിലും ഈ ചിത്രങ്ങള്‍ കേരളത്തില്‍ നിന്നുള്ളവയല്ല. Read More…
” ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ” ; പുതിയ ലുക്കില്‍ ഹണി റോസ്
മലയാളത്തിലും അന്യഭാഷകളിലുമൊക്കെയായി സിനിമയില്‍ സജീവമായ താരമാണ് ഇന്ന് ഹണി റോസ്. വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി മലയാളത്തില്‍ അരങ്ങേറിയത്. തന്റെ ഫോട്ടോ ഷൂട്ടുകളിലൂടെയും ഉദ്ഘാടനങ്ങളിലൂടെയുമൊക്കെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധാകേന്ദ്രമാകാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. താരം പങ്കുവെയ്ക്കുന്ന ഏത് ചിത്രവും വളരെ പെട്ടെന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായ വോയ്‌സിന് റീലുമായി എത്തിയിരിയ്ക്കുകയാണ് ഹണി. ” ജസ്റ്റ് ലുക്കിംഗ് ലൈക്ക് എ വൗ” വൈറല്‍ വോയ്‌സുമായാണ് ഹണി എത്തിയിരിയ്ക്കുന്നത്. നീല Read More…
‘ഇതിലും ഭേദം ഷൂട്ടിങ് കണ്ടിട്ട് തിരികെ വരുന്നതായിരുന്നു’; ലിയോയിലെ കഥാപാത്രത്തെ പരിഹസിച്ചയാള്‍ക്ക് മറുപടിയുമായി പുണ്യ
തൊബാമ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് പുണ്യ എലിസബത്ത്. തുടര്‍ന്ന് ഗൗതമന്റെ രഥം, മാര തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചു. തമിഴിലും പുണ്യ തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് പുണ്യ. തന്റെ വിശേഷങ്ങളൊക്കെ പുണ്യ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ വമ്പന്‍ ഹിറ്റായിരുന്നു. ചിത്രത്തില്‍ തൃഷയായിരുന്നു നായിക. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തൃഷയും വിജയും ഒരുമിക്കുന്നത്. ചിത്രത്തില്‍ മലയാളി സാന്നിധ്യവും ഉണ്ടായിരുന്നു. വിജയുടെ Read More…
ഉറ്റ സുഹൃത്തിന് ജന്മദിനാംശകളുമായി അഹാന കൃഷ്ണ
യുവ നടിമാരില്‍ ശ്രദ്ധേയ ആയ താരമാണ് അഹാന കൃഷ്ണ. 2014-ല്‍ രാജീവ് രവി സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ സിനിമ ലോകത്തേക്ക് എത്തിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. താരത്തിന്റേയും സഹോദരിമാരുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. താരത്തിനും സഹോദരിമാര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലും ഉണ്ട്. ഇതിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ ഇവര്‍ പങ്കുവെയ്ക്കാറുമുണ്ട്. തന്റെ അടുത്ത സുഹൃത്തും ഛായാഗ്രാഹകനുമായ നിമിഷ് രവിയ്ക്ക് ജന്മദിനാശംസകളുമായി എത്തിയിരിയ്ക്കുകയാണ് അഹാന. ‘ജന്മദിനാശംസകള്‍! ഇതാ Read More…
‘എനിക്ക് നന്ദി ഒന്നുമില്ലേടേയ്……’ ആലിയയ്ക്ക് നന്ദി പറഞ്ഞ പാപ്പരാസികളോട് പതിവ് ശൈലിയിൽ രൺബീർ
ബോളിവുഡിലെ താരദമ്പതികളാണ് ആലിയ ഭട്ടും രൺബീർ കപൂറും. ഇരുവരും ബോളിവുഡിലെ തിരക്കുള്ള അഭിനേതാക്കളുമാണ്. 2022 ഏപ്രിലിൽ അവരുടെ അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലുള്ള ചടങ്ങിൽ വിവാഹിതരായ ആലിയയും രൺബീറും ഇപ്പോൾ അവരുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഘട്ടങ്ങളിലൊന്ന് ആസ്വദിക്കുകയാണ്. 2022 ൽ അവരുടെ മകൾ രാഹയെ സ്വാഗതം ചെയ്യുകയും ചെയ്തു.അടുത്തിടെയായി രൺബീറിന്റെ പേര് മാധ്യമങ്ങളോടുള്ള പരുഷമായ പെരുമാറ്റത്തിന്റെ പേരിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇപ്പോഴിതാ രൺബീറും ആലിയയും കരീന കപൂർ ഖാന്റെയും സെയ്ഫ് അലി ഖാന്റെയും ദീപാവലി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ Read More…
‘കൊനഷ്ട് ഹെഡ്ഡിംഗുള്ള വാര്‍ത്തകള്‍ വന്നാൽ തുറക്കാൻ സൗകര്യമില്ല എന്നൊരു ആറ്റിട്യൂഡായി എനിക്ക്’ – ടൊവിനോ തോമസ്
ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി ഇന്നിപ്പോള്‍ ഏഷ്യയിലെ മികച്ച നടനായി അംഗീകാരം കിട്ടിയ താരമാണ് ടൊവിനോ തോമസ്. ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടാന്‍ ടൊവിനോയ്ക്ക് കഴിഞ്ഞു. തീവ്രം എന്ന ചിത്രത്തില്‍ സഹ സംവിധായകനായി പ്രവർത്തിച്ചുകൊണ്ടാണ് ടൊവിനോ ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെ അഭിനേതാവായി അരങ്ങേറി. പിന്നീടിങ്ങോട്ട് ചെയ്ത ചെറുതും വലുതുമായ എല്ലാ വേഷങ്ങളും നടൻ എന്ന നിലയിൽ മികവുറ്റതാക്കാന്‍ താരം ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ Read More…
ഏറ്റവും വലിയ ബോക്‌സ് ഓഫീസ് ഓപ്പണിങ്ങ് ലഭിച്ച ചിത്രങ്ങള്‍ ഇവയാണ്
മികച്ച ബോക്‌സ് ഓഫീസ് ഓപ്പണിങ്ങ് ലഭിക്കുക എന്നത് ഓരോ സംവിധായകന്റെയും അഭിനേതാക്കളുടെയും സ്വപ്‌നമായിരിക്കും. ബിഗ് ബജറ്റ് ചിത്രങ്ങള്‍ എപ്പോഴും മികച്ച ഒരു ഓപ്പണിങ്ങിനായി ശ്രമിക്കുന്നുണ്ടാകും. മികച്ച ഓപ്പണിങ്ങ് ലഭിച്ചതുകൊണ്ട് മാത്രം ഒരു ചിത്രം വിജയിക്കണമെന്നില്ല. എന്നാല്‍ വളരെ മികച്ച ഒരു ഓപ്പണിങ്ങ് തീര്‍ച്ചയായും ചിത്രത്തിന്റെ കാഴ്ചക്കാരെ വര്‍ധിപ്പിക്കുക തന്നെ ചെയ്യും. അത്തരത്തില്‍ എക്കാലത്തേയും മികച്ച ഓപ്പണിങ്ങ് ലഭിച്ച ചിത്രങ്ങളെ അറിയാം. ഷാരുഖ് ഖാന്റെ ജവാന്‍ മികച്ച തുടക്കം ലഭിച്ച ചിത്രമായിരുന്നു. ജവാന്‍ ബോക്‌സ് ഓഫീസില്‍ കൊടുങ്കാറ്റായി. 63.87 Read More…









