ടി20 ലോകകപ്പ് തുടങ്ങാന്‍ രണ്ടുമാസം മാത്രം ബാക്കി നില്‍ക്കേ വിരാട്കോഹ്ലി പുറത്തായേക്കുമെന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന വിവരം. ഈ ഫോര്‍മാറ്റിന് വിരാട്കോഹ്ലിയുടെ ബാറ്റിംഗ് ശൈലി തീരെ അനുയോജ്യമല്ല എന്നാണ് ബിസിസിഐ യുടെ ന്യായീകരണം. അതുകൊണ്ടു തന്നെ ടീമിലെ തകര്‍പ്പനടിക്കാരായ ഏതാനും കളിക്കാരെ ഉള്‍പ്പെടുത്തി രോഹിത്ശര്‍മ്മയ്ക്ക് കീഴില്‍ അയയ്ക്കാനാണ് പദ്ധതി. സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ് അല്ലെങ്കില്‍ യുവതാരം തിലക് വര്‍മ്മ തുടങ്ങിയവര്‍ ഇന്ത്യന്‍ മധ്യനിരയില്‍ എത്തിയേക്കുമെന്നാണ് പ്രതീക്ഷ. ഈ കളിക്കാരെപ്പോലെ കോഹ്ലി ഒരു പവര്‍ ഹിറ്ററല്ലെന്നും അദ്ദേഹം Read More…
Author: Priya
ഏഴു പതിറ്റാണ്ടിലേറെ ഇരുമ്പിനുള്ളില്‍ ജീവിച്ചു; ഒടുവില്‍ 78 കാരന്‍ പോളിയോപോള്‍ മരണത്തിന് കീഴടങ്ങി
ഏഴു പതിറ്റാണ്ടിലേറെ ഇരുമ്പിനുള്ളില്‍ ജീവിച്ച പോളിയോ അതിജീവിച്ച ഒരാള്‍ 78-ല്‍ മരിച്ചു. ‘പോളിയോ പോള്‍’ എന്നറിയപ്പെടുന്ന പോള്‍ അലക്‌സാണ്ടര്‍ തിങ്കളാഴ്ച ടെക്‌സാസില്‍ അന്തരിച്ചു. മരണകാരണം ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കൊവിഡിന് പോസിറ്റീവ് പരീക്ഷിച്ചതിനെത്തുടര്‍ന്ന് അലക്‌സാണ്ടറിനെ കഴിഞ്ഞ മാസം അവസാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ മാനേജര്‍ അറിയിച്ചു. പിന്നീട് വീട്ടിലേക്ക് മടങ്ങാന്‍ സാധിച്ചെങ്കിലും ഭക്ഷണം കഴിക്കാനും കുടിക്കാനും ബുദ്ധിമുട്ടുകയായിരുന്നു. കുട്ടിക്കാലത്ത് പോളിയോ ബാധിച്ച് പക്ഷാഘാതം വന്ന അലക്‌സാണ്ടര്‍, ഡോക്ടറുടെ പ്രതീക്ഷകളെ തെറ്റിച്ചുകൊണ്ട് നിയമബിരുദം നേടുകയും സ്വന്തമായി Read More…
സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദ്രനെ സൃഷ്ടിച്ചത് ധനുഷ് ; മുന്‍ ഭര്‍ത്താവിനെപ്പറ്റി ഐശ്വര്യാരജനീകാന്ത്
ഐശ്വര്യ രജനികാന്തും നടന്‍ ധനുഷുമായുള്ള വിവാഹം കഴിഞ്ഞിട്ട് 18 വര്‍ഷമായി. 2022 ജനുവരിയില്‍ ദമ്പതികള്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചെങ്കിലും വിവാഹമോചനത്തിന്റെ നിയമപരമായ പ്രഖ്യാപനം ഉണ്ടായിട്ടില്ല. അതേസമയം മുന്‍ ഭര്‍ത്താവിനെക്കുറിച്ച് ഐശ്വര്യ സംസാരിക്കുന്നത് വളരെ അപൂര്‍വമാണ്. അടുത്തിടെ ഒരു തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം ധനുഷിനെക്കുറിച്ച് സംസാരിച്ചു. അനിരുദ്ധ് രവിചന്ദര്‍ എങ്ങനെയാണ് ‘വൈ ദിസ് കൊലവെറി ഡി’യിലൂടെ തന്റെ അരങ്ങേറ്റം കുറിച്ചത് എന്നതിനെക്കുറിച്ചുള്ള ഒരു സാധാരണ സംഭാഷണത്തിലാണ് ഐശ്വര്യ ധനുഷിന്റെ പേര് കൊണ്ടുവന്നത്. സിനിമ സംവിധാനം ചെയ്തത് Read More…
കല്യാണം കവര്‍ ചെയ്യാനെത്തിയ വീഡിയോഗ്രാഫര്‍ വരന്റെ സഹോദരിയുമായി ഒളിച്ചോടി
ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ഒരു കല്യാണം റെക്കോര്‍ഡ് ചെയ്യാന്‍ വാടകയ്ക്കെടുത്ത ഒരു വീഡിയോഗ്രാഫര്‍ വരന്റെ സഹോദരിയുമായി ഒളിച്ചോടി. ജില്ലയിലെ ചന്ദ്വാര ഘട്ട് ദാമോദര്‍പൂര്‍ മേഖലയിലാണ് സംഭവം. വീഡിയോഗ്രാഫര്‍ ഗോലു കുമാര്‍ തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് ലക്ഷ്മണ്‍ റായ് പരാതി നല്‍കി. മാര്‍ച്ച് നാലിന് തന്റെ മകള്‍ മാര്‍ക്കറ്റില്‍ പോയെന്നും അന്നുമുതല്‍ കാണാതായെന്നും റായ് പറഞ്ഞു. വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടും കുടുംബത്തിന് അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അവര്‍ പോലീസിന്റെ സഹായം തേടിയെന്നും അദ്ദേഹം Read More…
പേര് മാറ്റിയാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെ തലേവര മാറുമോ? പുതിയ സീസണില്‍ ടീം ഇറങ്ങുക പേര് പരിഷ്‌ക്കരിച്ച്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും ഭാഗ്യം കെട്ട ടീം ഏതാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാന്‍ കഴിയുന്ന പേര് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ എന്നാണ്. ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ നന്നായി പണമെറിഞ്ഞ് ഏറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കിയാലും കിരീടവിജയം എന്നത് ഇപ്പോഴൂം അപ്രാപ്യമായ സ്വപ്‌നമായി അവശേഷിക്കുന്ന അവര്‍ പല തവണ ഫൈനലില്‍ കടന്നെങ്കിലും കപ്പടിക്കാന്‍ പറ്റിയിട്ടില്ല. എന്തായാലും ഈ ദൗര്‍ഭാഗ്യം മാറ്റിയെഴുതാന്‍ പേരില്‍ പരിഷ്‌ക്കരണം കൊണ്ടുവരാനൊരുങ്ങുകയാണ് ആര്‍സിബി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ എന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗലുരു Read More…
കള്ളിയങ്കാട്ട് നീലിയാകാന്‍ അനുഷ്‌ക്ക ; കടമറ്റത്ത് കത്തനാരുടെ ലോകത്തേക്ക് പ്രവേശിച്ചെന്ന് നടി
മലയാളത്തിലേക്ക് ആദ്യമായി എത്തുന്നതിന്റെ സന്തോഷം പങ്കുവെച്ച് തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക്കാ ഷെട്ടി. റോജിന്‍ തോമസിന്റെ പീരിയഡ് ഫാന്റസി ഡ്രാമയായ കത്തനാര്‍ – ദി വൈല്‍ഡ് സോര്‍സറര്‍ എന്ന ചിത്രത്തിലാണ് താരം അഭിനയിക്കാനാണ് താരം എത്തിയത്. ‘കത്തനാരുടെ ലോകത്തേക്ക് പ്രവേശിച്ചു – കാട്ടു മന്ത്രവാദി’ എന്ന് എഴുതി സിനിമാസെറ്റിലെ ചിത്രങ്ങള്‍ അനുഷ്‌ക എക്സില്‍ പങ്കുവച്ചു. സിനിമയുടെ ടീമില്‍ നിന്ന് പൂക്കളും ശ്രീകൃഷ്ണ വിഗ്രഹവും പുഞ്ചിരിയോടെ സ്വീകരിക്കുന്ന ചിത്രമാണ് നടി പങ്കുവെച്ചത്. 2005 മുതല്‍ തെലുങ്ക്, തമിഴ് സിനിമകളില്‍ അഭിനയിച്ചതിന് Read More…
രണ്ടു തവണ ഫൈനല്‍ തോറ്റ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മൂന്നാമതും ഫൈനല്‍ കളിക്കാനാകുമോ?
പ്രാരംഭ എപ്പിസോഡില്‍ തന്നെ തുടര്‍ച്ചയായി രണ്ടു തവണ ഫൈനല്‍ രണ്ടു തവണയും കപ്പ് നഷ്ടമായ ഇന്ത്യയ്ക്ക് കിരീടം നേടാന്‍ ഇനിയും ഒരു അവസരം കൂടി കിട്ടുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. 2021 മുതല്‍ തുടങ്ങിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ആദ്യ തവണ ന്യൂസിലന്റിനോടും രണ്ടാം തവണ ഓസ്‌ട്രേലിയയോടും തോറ്റ ഇന്ത്യ ഇത്തവണയും കുതിക്കുകയാണ്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 4-1 ന് ഇംഗ്‌ളണ്ടിനെ തോല്‍പ്പിച്ച ഇന്ത്യ മികച്ച ഫോമിലുമാണ്. 112 വര്‍ഷത്തിന് ശേഷം ആദ്യമാണ് ടെസ്റ്റ് തോറ്റ Read More…
കമലിന് പിന്നാലെ വിജയ് യും ഒരു കോടി നല്‍കി ; നടികര്‍ സംഘത്തിന് കെട്ടിടം നിര്‍മ്മിക്കും ; നന്ദി പറഞ്ഞ് തലവന്‍ വിശാല്‍
രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുമ്പായി അനേകം ജനക്ഷേമ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന തമിഴ് സൂപ്പര്‍താരം വിജയ്്ക്ക് നന്ദി പറഞ്ഞ് തമിഴ്‌സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘ തലവന്‍ വിശാല്‍. തമിഴ് സിനിമാക്കാരുടെ സംഘടനയായ സൗന്ത്യന്‍ ഇന്ത്യന്‍ ആര്‍ട്ടിസ്റ്റ് അസോസിയേഷനാണ് തന്റെ സ്വന്തം അക്കൗണ്ടില്‍ നിന്നും വിജയ് കൈയയച്ച് സംഭാവന നല്‍കിയത്. താരത്തിന്റെ വിശാലമായ മനസ്സിന് നന്ദി പറയാന്‍ സംഘടനയുടെ ജനറല്‍ സെക്രട്ടറി വിശാല്‍ നേരിട്ടെത്തി. ”താങ്ക് യൂ എന്നത് രണ്ടു വാക്കുകള്‍ മാത്രമാണ്. അത്് അനേകരുടേതായി തന്റെ ഹൃദയത്തിന്റെ Read More…
മമിതാബൈജുവിനെ തേടി തമിഴില്‍ നിന്നും അവസരങ്ങള്‍; വിഷ്ണു വിശാലിന്റെ നായികയായി രാംകുമാറിന്റെ പ്രണയകഥ
‘പ്രേമുലു’ വന്‍ ഹിറ്റായതോടെ മമിതാ ബൈജുവിന്റെ നക്ഷത്രം തെളിഞ്ഞെന്ന് പറഞ്ഞാല്‍ മതി. മുമ്പ് മറ്റുനടിമാര്‍ക്കൊപ്പം സഹനടി വേഷത്തില്‍ തിളങ്ങിയിരുന്ന നടിക്ക് പ്രേമുലുവിന്റെ വന്‍ വിജയം തമിഴില്‍ അവസരങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ്. തമിഴില്‍ ജി.വി. പ്രകാശിനൊപ്പം അരങ്ങേറിയ നടി ‘രാക്ഷസന്‍’ ഫെയിം വിഷ്ണുവിശാലിനൊപ്പം അടുത്ത സിനിമയില്‍ അഭിനയിക്കും. രാക്ഷസന്‍ സിനിമയൊരുക്കിയ രാംകുമാറിന്റെ സിനിമ തന്നെയാണ് ഇതും. കൊടൈക്കനാലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതായിട്ടാണ് വിവരം. സിനിമ ഒരു പ്രണയകഥയായിരിക്കും എന്നാണ് വിവരം. നടിയുടെ കരിയറിലെ രണ്ടാമത്തെ തമിഴ്‌സിനിമയാണ് Read More…









