Healthy Food

ഈ ജ്യൂസുകള്‍ ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്നു

ഹീമോഗ്ലോബിന്‍ കുറയുന്ന അവസ്ഥയെ അനീമിയ എന്ന് വിളിക്കുന്നു. ഇത് പോഷകങ്ങളുടെ (ഇരുമ്പ്, ചില വിറ്റാമിനുകള്‍) അപര്യാപ്തത, രക്തവാര്‍ച്ച, ചില രോഗങ്ങള്‍ എന്നിങ്ങനെ പല കാരണങ്ങളാല്‍ ഉണ്ടാകാം. എല്ലാ വിഭാഗം ആളുകളിലും അനീമിയ കണ്ടുവരുന്നുവെങ്കിലും പ്രധാനമായും ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, കുട്ടികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ എന്നിവരിലാണ് കൂടുതലായി കണ്ടുവരുന്നത്. ഇരുമ്പിന്റെ കുറവ് പരിഹരിക്കാന്‍ ചില ജ്യൂസുകള്‍ കുടിക്കുന്നത് ഗുണം ചെയ്യും. ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന ജ്യൂസുകള്‍ അറിഞ്ഞിരിക്കാം. മാതളം ജ്യൂസ് – മാതളം ജ്യൂസും ഹീമോഗ്ലോബിന്‍ കൂട്ടാന്‍ സഹായിക്കുന്ന Read More…

Featured Hollywood

അമേരിക്കന്‍ നടി ഒളിവിയ വൈല്‍ഡ് വൈല്‍ഡ് വീണ്ടും സംവിധായികയാകുന്നു

സിനിമാ നിര്‍മ്മാണ രംഗത്തെ വമ്പന്മാരായ യൂണിവേഴ്‌സലിന് വേണ്ടി സുന്ദരിയായ അമേരിക്കന്‍ നടി ഒളിവിയ വൈല്‍ഡ് സിനിമാ സംവിധാനം ചെയ്യുന്നു. ‘നോട്ടി’ എന്ന പേരില്‍ വരുന്ന സിനിമയാണ് ഒളിവിയ സംവിധാനം ചെയ്യുന്നത്. ബാര്‍ബിയുടെ വിജയത്തിന് ശേഷം ലക്കിചാപ്പ് ബാനറിലൂടെ മാര്‍ഗോട്ട് റോബി, ടോം അക്കര്‍ലി, ജോസി മക്നമര എന്നിവര്‍ നിര്‍മ്മിക്കും. ജിമ്മി വാര്‍ഡനാണ് സിനിമയുടെ സ്‌ക്രിപ്റ്റ്. സിനിമയിലെ അഭിനേതാക്കളെ സംബന്ധിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. മുമ്പ് ബുക്‌സ്മാര്‍ട്ട് എന്ന സിനിമയുമായി സംവിധാനത്തിലേക്ക് അരങ്ങേറിയ നടി ഈയിടെ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും Read More…

Lifestyle

പല്ലിന്റെ മഞ്ഞനിറം നിങ്ങളെ അലട്ടുന്നുവോ ?  പരിഹാരമായി ഇക്കാര്യങ്ങള്‍ ചെയ്യാം

പല്ലുകള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ആരോഗ്യകരമായി ചിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കൂ. ദിവസവും രാവിലെയും വൈകിട്ടും പല്ലുതേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പല്ലിന്റെ ആരോഗ്യത്തിന് ദിനചര്യങ്ങള്‍ പാലിക്കേണ്ടതും നിര്‍ബന്ധമാണ്. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും. ഒരു പ്രായം പിന്നിട്ടാല്‍ പല്ലുകളില്‍ മഞ്ഞനിറം ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് വരുന്നത് തടയാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…. ബ്രഷിങ് & ഫ്‌ളോസിംഗ് – പല്ലുകള്‍ക്ക് വെണ്മ നല്‍കാന്‍ എത്രയൊക്കെ Read More…

Movie News

സൂര്യയുടെ വെട്രിമാരന്‍ ചിത്രത്തിനായി ആരാധകര്‍ കാത്തിരിക്കണം; വിടുതലൈ- 2 റിലീസിന് ശേഷം സിനിമ

തമിഴ്‌സിനിമയിലെ സൂപ്പര്‍താരങ്ങളായ സംവിധായകന്‍ വെട്രിമാരനും നടന്‍ സൂര്യയും ഒന്നിക്കുന്ന സിനിമ വടിവാസലിനായി ആരാധകര്‍ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ സിനിമ നീണ്ടു നീണ്ടു പോകുകയാണ്. എന്നാല്‍ ‘വിടുതലൈ പാര്‍ട്ട് 2’ റിലീസിന് ശേഷം മാത്രമേ സൂര്യയെ നായകനാക്കി തന്റെ വരാനിരിക്കുന്ന ചിത്രം ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂവെന്ന് സംവിധായകന്‍ വെട്രിമാരന്‍ സ്ഥിരീകരിച്ചു. ‘വിടുതലൈ പാര്‍ട്ട് 2’ ന് ചില ഫ്‌ലാഷ്ബാക്ക് രംഗങ്ങള്‍ പൂര്‍ത്തിയാകാനുണ്ടെന്നും അതിനുശേഷം മാത്രമേ താന്‍ സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയുള്ളൂവെന്നും അദ്ദേഹം അടുത്തിടെ ഒരു മാധ്യമ സംഭാഷണത്തില്‍ Read More…

Movie News

400 കോടി ബജറ്റുള്ള സലാറില്‍ പ്രഭാസിന്റെ പ്രതിഫലം എത്രയാണെന്നോ? വില്ലനായ പൃഥ്വിരാജിന്റെ പ്രതിഫലം കേട്ടാല്‍ തന്നെ ഞെട്ടും

കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാകും സലാര്‍ എന്നാണ് പ്രതീക്ഷ. നായകനായി ബാഹുബലി താരം പ്രഭാസും വില്ലനായി മലയാളത്തിലെ യുവ സൂപ്പര്‍താരം പൃഥ്വിരാജും എത്തുന്ന സിനിമയുടെ ആകാംഷ ആരാധകര്‍ക്ക് ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാല്‍ സിനിമയ്ക്ക് വേണ്ടി നായകനും വില്ലനും വാങ്ങിയ പ്രതിഫലത്തിന്റെ കണക്കുകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസും സീന്യൂസുമെല്ലാം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മലയാളിതാരം പൃഥ്വിരാജിന് നാലു കോടി രൂപ പ്രതിഫലം നല്‍കിയതായിട്ടാണ് വിവരം. പ്രഭാസിന് സിനിമയില്‍ 100 കോടിയും നല്‍കി. Read More…

Celebrity

‘നിനക്കൊപ്പം വളരുന്നതാണ് എന്റെ ഏറ്റവും വലിയ ശക്തി’; എട്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ശിവദയും മുരളിയും

മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശിവദ. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ തന്നിലെ അഭിനേത്രിയെ അടയാളപ്പെടുത്താന്‍ ശിവദയ്ക്ക് സാധിച്ചിട്ടുണ്ട്. അവതാരകയായി മുന്നേറുന്നതിനിടയിലായിരുന്നു ശിവദയ്ക്ക് സിനിമയില്‍ നിന്നുള്ള അവസരം ലഭിച്ചത്. ലിവിങ് റ്റുഗെദര്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ശിവദയും മുരളീകൃഷ്ണനും വിവാഹിതരായത്. ഇവരുടെ മകളായ അരുന്ധതിയും പ്രേക്ഷകര്‍ക്ക് പരിചിതയാണ്. വിവാഹം കഴിഞ്ഞതിന് ശേഷമാണ് ശിവദ അഭിനയത്തില്‍ കൂടുതല്‍ സജീവമായത്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ ശിവദ പങ്കിടാറുണ്ട്. ശിവദയും മുരളീകൃഷ്ണനും തങ്ങളുടെ എട്ടാം വിവാഹ Read More…

Celebrity

എനിക്ക് ബാലാമണിയെ തന്നതിന് രഞ്ജിയേട്ടന് നന്ദി; നന്ദനത്തിന്റെ ഓര്‍മ്മ ചിത്രവുമായി നവ്യ

നിരവധി വേഷങ്ങളിലൂടെ മലയാളി പ്രേക്ഷരുടെ ഇഷ്ടം നേടിയ താരമാണ് നവ്യ നായര്‍. യുവജനോത്സവ വേദിയില്‍ നിന്നാണ് താരം സിനിമ മേഖലയിലേക്ക് രംഗപ്രവേശനം ചെയ്തത്. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് ഇടവേളയെടുത്ത നവ്യ നൃത്ത വേദികളില്‍ സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. നവ്യയുടെ സിനിമ കരിയറിലെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലെ കൃഷ്ണഭക്തയായ ബാലാമണി എന്ന കഥാപാത്രം. ഇന്നും നവ്യ നായര്‍ എന്നു പറഞ്ഞാല്‍ മലയാളികള്‍ക്ക് ബാലാമണി തന്നെയാണ്. Read More…

Movie News

‘മറിമായ’ത്തിലെ മുഴുവൻ അഭിനേതാക്കളും വെള്ളിത്തിരയിലെത്തുന്ന ‘പഞ്ചായത്ത് ജെട്ടി’

ഒട്ടേറെകാലിക പ്രസക്തിയുള്ള സാമൂഹ്യ വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചു പോരുന്ന ജനപ്രിയ സിറ്റ്കോം പരമ്പരയായ മറിമായത്തിലെ മുഴുവൻ അഭിനേതാക്കളും വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് പഞ്ചായത്ത് ജെട്ടി. സമീപകാലത്ത് പ്രേക്ഷകരെ ഇത്രയും ആകർഷിച്ച ഒരു കലാസൃഷ്ടി ഇല്ലായെന്നു തന്നെ പറയാവുന്നതാണ്. ഇതിലെ ഓരോ കഥാപാത്രങ്ങളും ജനങ്ങൾക്കിടയിൽ അത്ര മാത്രം വേരൂന്നിയിരിക്കുന്നു ‘മറിമായത്തിലെ ‘സലിം ഹസ്സൻ, നിയാസ് ബക്കർ ,ഉണ്ണിരാജ്, വിനോദ് കോവൂർ ,മണി ഷൊർത്ത്, മണികണ്ഠൻ പട്ടാമ്പി, രാഘവൻ, റിയാസ്, സജിൻ, ശെന്തിൽ ,അരുൺ പുനലൂർ, ആദിനാട് ശശി, ഉണ്ണി Read More…

Health

ഹൃദ്രോഗങ്ങളുടെ ആരംഭം ഇങ്ങനെ; ശരീരം തന്നെ ലക്ഷണങ്ങള്‍ കാണിച്ച് തരും

ഹൃദയത്തിന്റെ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞു കൂടി രക്തം കട്ടപിടിക്കുന്ന കൊറോണറി ഹാര്‍ട്ട് ഡിസീസ് ആണ് ഏറ്റവും പ്രധാനപ്പെട്ടതും അപകടകരമായതുമായ ഹൃദ്രോഗം. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും രക്തമെത്തിക്കുന്ന, മാംസപേശികളാല്‍ പ്രവര്‍ത്തിക്കുന്ന ഒരു അവയവം ആണ് ഹൃദയം. ശരീരകോശങ്ങളുടെ നിലനില്‍പ്പിനും പ്രവര്‍ത്തനത്തിനും ആവശ്യമായ ഓക്സിജന്‍, ജലം, പോഷകാംശങ്ങള്‍ എന്നിവ എത്തിക്കുകയാണ് രക്തത്തിന്റെ കടമ. ഈ പ്രവര്‍ത്തനം പൂര്‍ണമായും നടക്കുന്നത് രക്തക്കുഴലുകള്‍ വഴിയാണ്. അശുദ്ധ രക്തത്തെ ശുദ്ധീകരിക്കുന്നതിനായി ഹൃദയത്തില്‍ അശുദ്ധ രക്തം എത്തിക്കുന്ന രക്തക്കുഴലുകളെ സിരകള്‍ എന്നും ശുദ്ധ രക്തത്തെ ശരീരത്തിന്റെ Read More…