തമിഴിലെ യുവനടന്‍ ജയം രവിയുടെ കരിയറില്‍ തന്നെ വന്‍ ബ്രേക്ക് നല്‍കുകയും അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവും കണ്ട തനി ഒരുവന്റെ രണ്ടാം ഭാഗത്തെക്കുറിച്ച് വളരെ മുമ്പ് തന്നെ കേട്ടിരുന്നതാണ്. എന്നാല്‍ സിനിമ എന്നു വരുമെന്ന കാര്യത്തില്‍ മാത്രമായിരുന്നു അപ്‌ഡേറ്റ്‌സ് വേണ്ടിയിരുന്നത്. ഇതാ സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരം പുറത്തുവരുന്നു. ജയം രവിയുടെ സഹോദരന്‍ മോഹന്‍ രാജ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് 2024 ഏപ്രില്‍ മാസം ആരംഭിക്കുമെന്നാണ് വിവരം. ആദ്യസിനിമയിലെ നായികാ നായകന്മാര്‍ തന്നെയാണ് രണ്ടാം Read More…
Author: Priya
വിവാഹം കഴിച്ചത് പീറ്റര്‍ വൈറ്റിനെ; മിഷേല്‍ മോനാഗന്‍ മധുവിധു ആഘോഷിച്ചത് ടോം ക്രൂയിസിനൊപ്പം
പീറ്റര്‍ വൈറ്റിനെ വിവാഹം കഴിച്ച താന്‍ പക്ഷേ മധുവിധു ആഘോഷിച്ചത് ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂയിസിന്റെ കൂടെയായിരുന്നെന്ന് നടി മിഷേല്‍ മോനാഗന്‍. 2005-ല്‍ വൈറ്റുമായുള്ള വിവാഹത്തിന് തൊട്ടുപിന്നാലെ മിഷന്‍ ഇംപോസിബിള്‍: ത്രീയില്‍ അഭിനയിക്കാനെത്തിയ തനിക്ക് ടോം ക്രൂയിസുമായി ഒരു ഇന്റിമസി രംഗത്തിലായിരുന്നു അഭിനയിക്കേണ്ടി വന്നതെന്ന് നടി പറഞ്ഞു. 61 കാരനായ ക്രൂയിസുമായി അടുപ്പമുള്ള രംഗം എങ്ങനെ ചിത്രീകരിക്കേണ്ടി വന്നു എന്നതിനെക്കുറിച്ചുള്ള ഒരു ഉല്ലാസകരമായ കഥ, 47 കാരിയായ താരം അടുത്തിടെ വിവരിച്ചു. ഒരു അഭിമുഖത്തിനിടെ മോനാഗനോട് അവളുടെ Read More…
മുടിയില്ലാത്ത 20 കാരിയെ ‘മിസ് ഫ്രാന്‍സ്’ ആയി തെരഞ്ഞെടുത്തു ; സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ കോലാഹലം
സ്ത്രീസൗന്ദര്യത്തില്‍ മുടിയ്ക്ക് എന്തെങ്കിലും പങ്കുണ്ടോ എന്നറിയില്ല. എന്നാല്‍ ശരീര സൗന്ദര്യത്തിനൊപ്പം മുടിയുടെ സൗന്ദര്യത്തെയും വാഴ്ത്തുന്ന അനേകരുണ്ട്. എന്നാല്‍ മുടിയില്ലാതെ സൗന്ദര്യമത്സരത്തില്‍ വിജയം നേടാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ഇരുപതുകാരിയായ ഈവ് ഗില്ലെസ്. ഡിസംബര്‍ 16-ന് നടന്ന മിസ് ഫ്രാന്‍സ് സൗന്ദര്യമത്സരത്തില്‍ ഇവര്‍ കിരീടം നേടി. ഒരുപക്ഷേ സുന്ദരി മത്സരത്തിന്റെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടായിരിക്കും പിക്സി കട്ട് ഉള്ള ഒരു മത്സരാര്‍ത്ഥി മത്സരത്തില്‍ വിജയിക്കുന്നത്. അതുകൊണ്ടു തന്നെ ഇത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും സംസാരങ്ങള്‍ക്കും വഴിവെച്ചു. രണ്ടു രീതിയിലാണ് വിജയിയെ Read More…
ഹോളിവുഡ് സൂപ്പര്‍താരം ബ്രാഡ്പിറ്റ് 60 ന്റെ നിറവില്‍ ; കാമുകി ഡി റാമോണിനൊപ്പം ജന്മദിനം ആഘോഷിക്കാന്‍ നടന്‍
ഹോളിവുഡ് ആരാധികമാരായ ലോകത്തുടനീളമുള്ള അനേകം സുന്ദരികളുടെ സ്വപ്‌നനായകനായ ബ്രാഡ്പിറ്റിന് അറുപത്. ഡിസംബര്‍ 18 ന് സൂപ്പര്‍താരം ജന്മദിനം ആഘോഷിച്ചു. 1980-കളുടെ അവസാനം മുതല്‍ വ്യവസായത്തിലുള്ള ബ്രാഡ്പിറ്റ് ഹോളിവുഡിലെ ഇതിഹാസ താരങ്ങളില്‍ ഒരാളാണ്. കഴിഞ്ഞ തവണ തന്റെ അമ്പത്തൊമ്പതാം ജന്മദിനം അവാര്‍ഡ് ജേതാവായ നടി ഇനെസ് ഡി റാമോണിനൊപ്പമാണ് താരം ആഘോഷിച്ചത്. ഇത്തവണ ആഘോഷം കാമുകിക്കും മക്കള്‍ക്കുമൊപ്പം ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഞ്ജലീന ജോളിയില്‍ നിന്ന് വിവാഹമോചനം നേടിയതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ വലിയ ബന്ധമാണ് ഡി റാമോണുമായുള്ളത്. ആഞ്ജലീന Read More…
അനുദിനം വെള്ളത്തിനടിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നഗരം ; 11 ദശലക്ഷം താമസക്കാര്‍ക്ക് കുടിവെള്ളം പോലുമില്ല
ഇന്തോനേഷ്യയുടെ തലസ്ഥാന നഗരമായ ജക്കാര്‍ത്തയുമായി താരമത്യപ്പെടുത്താന്‍ ഭൂമിയില്‍ ഒരു സ്ഥലം പോലുമില്ല. ഗ്രഹത്തിലെ ഏറ്റവും വേഗത്തില്‍ മുങ്ങുന്ന മെഗാസിറ്റിയെന്ന ഖ്യാതിയാണ് ജക്കാര്‍ത്തയ്ക്ക്. കാല്‍നൂറ്റാണ്ടിനിടയില്‍ ഇവിടെ ഏറ്റവും കൂടുതല്‍ ബാധിച്ച പ്രദേശങ്ങള്‍ കടലാക്രമണത്തില്‍ 16 അടിയിലധികമാണ് താഴ്ന്നത്. ജാവ കടലിനെ തടഞ്ഞുനിര്‍ത്താന്‍ 2030 വരെയാണ് ശാസ്ത്രജ്ഞര്‍ നല്‍കിയിട്ടുള്ള സമയം. 11 ദശലക്ഷം ആള്‍ക്കാര്‍ താമസിക്കുന്ന ഇവിടെ മൂന്നിലൊന്ന് പ്രദേശത്തും കുടിവെള്ളം പോലും ലഭ്യമല്ല. ഇതോടെ നഗരത്തില്‍ വ്യാപകമായി മാറിയിട്ടുള്ള ആയിരക്കണക്കിന് അനധികൃത കിണറുകളെയാണ് ജനങ്ങള്‍ ആശ്രയിക്കുന്നത്. ഈ പ്രവര്‍ത്തി Read More…
20 കോടിക്ക് ഐപിഎല്ലില്‍ ചരിത്രമെഴുതി ഓസ്‌ട്രേലിയന്‍ നായകന്‍ ; ഏറ്റവും വിലയേറിയ താരം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി മാറിക്കൊണ്ടാണ് താരം ലോകറെക്കോഡ് ഇട്ടത്. 20 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി സണ്‍റൈസേഴ്‌സാണ് ചരിത്രമെഴുതിയത്. നേരത്തെ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിലേക്ക് ചേക്കേറിയ ഇംഗ്ലണ്ടിന്റെ സാം കരന്റെ റെക്കോര്‍ഡാണ് പാറ്റ് കമ്മിന്‍സ് തിരുത്തിയത്. ലോകകപ്പില്‍ ഓസീസിനെ വിജയത്തിലേക്ക് നയിച്ചതാണ് കമ്മിന്‍സിന് ഇത്രയും വില നല്‍കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ 20 കോടി Read More…
എട്ടുവര്‍ഷമായി മദ്യപാനശീലത്തിന്റെ അടിമയായിരുന്നു, തുറന്നു പറഞ്ഞ് നടി ശ്രുതിഹാസന്‍ ; ട്രോളിയവര്‍ക്ക് തകര്‍പ്പന്‍ മറുപടി
പിതാവിന്റെ പാത പിന്തുടര്‍ന്ന് സിനിമയില്‍ മികച്ച ഒരു കരിയര്‍ നേടിയ നടി ശ്രുതിഹാസന്‍ തമിഴിലും തെലുങ്കിലും ഒരു പോലെ തിരക്ക് പിടിച്ചോടുകയാണ്. എന്നാല്‍അടുത്തിടെ നടി തന്റെ മദ്യപാനശീലത്തെക്കുറിച്ച് നടത്തിയ വെളിപ്പെടുത്തല്‍ അനേകം ആരാധകരാണ് യൂട്യൂബ് ചാനല്‍വഴി കണ്ടത്. താന്‍ എട്ടുവര്‍ഷമായി മദ്യപാനശീലത്തിന്റെ അടിമയായിരുന്നു എന്നും പിന്നീട് അതില്‍ നിന്നും മോചിതയായെന്നും നടി തുറന്നു പറഞ്ഞിരുന്നു. മദ്യപാന ശീലം ഉണ്ടായിരുന്നെങ്കിലും അത് മയക്കുമരുന്നിലേക്ക് എത്തിയിരുന്നില്ലെന്നും തന്റെ ജീവിതത്തിന്റെ വലിയൊരു ഭാഗവും മദ്യമായിരുന്നെന്നും നടി പറഞ്ഞു. അതേസമയം തന്റെ ജീവിതത്തില്‍ Read More…
200 കോടിയുടെ സിനിമ ചെയ്തു; കിട്ടിയത് 10 കോടി ; ബോളിവുഡില്‍ വന്‍ പരാജയം നേരിട്ട സിനിമ?
ഇന്ത്യയില്‍ എല്ലാക്കാലത്തും ഒരു കൂട്ടം പ്രേക്ഷകര്‍ സ്ഥിരമായിട്ടുള്ള വിഭാഗമാണ് ഇതിഹാസ – ചരിത്ര സിനിമകള്‍. മുഗള്‍ – ഇ – അസമും ജോധാ അക്ബറും ബാഹുബലിയുമെല്ലാം ബോക്‌സോഫീസില്‍ ആധിപത്യം പുലര്‍ത്തിയവയാണ്. എന്നാല്‍ ഇവയ്ക്ക് വേണ്ടി വരുന്ന ഗവേഷണവും മുതല്‍മുടക്കും വളരെ വലുതാണ് താനും. അതേസമയം തന്നെ ബോളിവുഡിന്റെ സിനിമാചരിത്രത്തില്‍ ഏറ്റവും വലിയ പരാജയമായി എഴുതിച്ചേര്‍ത്ത ചിത്രവും ഒരു ഇതിഹാസ സിനിമയായിരുന്നു. ബോളിവുഡില്‍ ഏറ്റവും വലിയ പരാജയത്തിന്റെ പേരില്‍ ചരിത്രം എഴുതിയത് 1975 ല്‍ പുറത്തുവന്ന റസിയ സുല്‍ത്താനയാണ്. Read More…
ഐപിഎല്ലില്‍ ന്യൂസിലന്റിന്റെ രചിന്‍ രവീന്ദ്ര കിംഗ്‌സ് ഇലവന്‍ പഞ്ചാബിലെത്തുമോ?
ഐപിഎല്‍ പുതിയ സീസണില്‍ താരലേലം തുടങ്ങാനിരിക്കെ ന്യൂസിലന്റിന്റെ യുവ ബാറ്റ്‌സ്മാന്‍ രചിന്‍ രവീന്ദ്ര ഐപിഎല്ലില്‍ ഏതു ടീമിനൊപ്പം കളിക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍. എന്നാല്‍ 50 ലക്ഷം അടിസ്ഥാനവിലയുള്ള രചിന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ എത്തിയേക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ് കരുതുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന കളിക്കാര്‍ക്കായി പണം കോരിയൊഴുക്കുന്ന പതിവ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനുണ്ടെന്ന് അഭിനവ് മുകുന്ദ് പറയുന്നു. ഇംഗ്‌ളണ്ടിന്റെ ബെയര്‍സ്റ്റോയും റാച്ചിനും തമ്മിലുള്ള പോരാട്ടമാണ്, പക്ഷേ മധ്യനിരയില്‍ ഇടംകൈയ്യന്‍ ഉണ്ടായിരിക്കുന്നത് Read More…









