തമിഴ് സിനിമയിലെ കളക്ഷന്‍ ചക്രവര്‍ത്തിയായി തകര്‍ക്കുകയാണ് നടന്‍ വിജയ്. ലിയോ കൂടി വിജയിച്ചതോടെ പുറകേപുറകേ താരത്തിന്റെ സിനിമകള്‍ വന്‍ വിജയം നേടിക്കൊണ്ടിരിക്കുന്നു. വിജയ്ക്ക് വേണ്ടി മരിക്കാന്‍ വരെ ആരാധകര്‍ തയ്യാറാണ്. തിരിഞ്ഞ് നോക്കുമ്പോള്‍ ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജനകീയനായി മാറിയിരിക്കുന്ന സൂപ്പര്‍താരത്തിന് രാഷ്ട്രീയ പ്രവേശനം നടത്താന്‍ സാഹചര്യം ഏറെ അനുകൂലമാണ്. ദളപതി 68 എന്ന ചിത്രത്തിന്റെ തിരക്കിലായ വിജയ് ഈ ചിത്രത്തിന് ശേഷം അഭിനയത്തിന് ഇടവേളകള്‍ നല്‍കി താരം രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ പോവുകയാണെന്നാണ് സൂചനകള്‍. Read More…
Author: Priya
ധനുഷ് മൂന്നാമത്തെ സിനിമ സംവിധാനം ചെയ്യുന്നു ; മരുമകന്‍ വരുണ്‍ നായകനാകും, പ്രണയകഥയെന്ന് സൂചന
പവര്‍പാണ്ടി എന്ന സിനിമയിലൂടെ തന്നെ തന്റെ സംവിധാനമികവ് തെളിയിച്ച നടനാണ് ധനുഷ്. രാജ്കിരണും രേവതിയുമൊക്കെ പ്രധാന വേഷത്തില്‍ എത്തിയ സിനിമ അത്യാവശ്യം നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. നടന്‍ തന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ‘ഡി50’ യും ഷൂട്ടിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ സിനിമയില്‍ ധനുഷ് തന്നെയായിരുന്നു നായകനായി അഭിനയിച്ചതും. നടന്‍ തന്റെ മൂന്നാമത്തെ സിനിമ സംവിധാനം ചെയ്യാനൊരുങ്ങുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം. സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയതായും കേള്‍ക്കുന്നു. സഹോദരിയുടെ മകനായ വരുണാണ് സിനിമയില്‍ നായകനാകുന്നതെന്നാണ് ശ്രുതി. സിനിമയുമായി Read More…
ഐപിഎല്ലില്‍ ബാറ്റിംഗ് വെടിക്കെട്ട് കാലം ; ഇന്ത്യയ്ക്കായി ഈ വര്‍ഷം സ്‌കോര്‍ ചെയ്തത് യുവതാരങ്ങള്‍
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ താരലേലം കഴിഞ്ഞതോടെ ഈ സീസണില്‍ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ പോകുന്ന യുവതാരങ്ങളെ ആകാംഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ടി20 മത്സരങ്ങളില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടിയ യുവതാരങ്ങള്‍ ഇവരാണ്. കഴിഞ്ഞ വര്‍ഷത്തെ പോലെ ഈ വര്‍ഷവും ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ആയിരുന്നു. 18 ടി20 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 738 റണ്‍സ് നേടി. ശരാശരി 48.86. സ്‌ട്രൈക്ക് റേറ്റ് 155.05. രണ്ടു Read More…
രോഹിത്ശര്‍മ്മ മുംബൈ ഇന്ത്യന്‍സ് വിടുമോ; ധോനിക്ക് കീഴില്‍ സിഎസ്‌കെയ്ക്കായി കളിക്കാനെത്തുമോ?
ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം, മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ നേടിയ 36 കാരനായ രോഹിത്ശര്‍മ്മ ഫ്രാഞ്ചൈസി വിടുമോ ഇല്ലയോ എന്ന ആകാംഷയാണ് ആരാധകര്‍ക്ക്. മുംബൈ ഇന്ത്യന്‍സ് ഭാവിയിലേക്ക് ഉറ്റുനോക്കുന്നു എന്നു പറഞ്ഞായിരുന്നു രോഹിതിനെ മാറ്റി ഹര്‍ദിക്കിനെ നായകനാക്കിയത്. എന്നാല്‍ രോഹിത് ചെന്നൈയില്‍ ചേരുമോയെന്നാണ് ആശങ്ക ഇന്ത്യന്‍ ക്യാപ്റ്റന്‍ മുഖ്യ എതിരാളിയായ ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ ചേരണമെന്ന് പല വിദഗ്ധരും അഭിപ്രായപ്പെടുന്നു. കൂടാതെ രോഹിതിന്റെ സൈനിംഗിനായി ഡല്‍ഹി ക്യാപിറ്റല്‍സ് എംഐയെ സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. Read More…
അക്വാമെന്‍ 2 വില്‍ അംബര്‍ ഹെര്‍ഡുണ്ടോ? സിനിമയില്‍ നടി വെറും 15 മിനിറ്റ് മാത്രം; ആകെ 11 ഡയലോഗ്
നിരവധി കാലതാമസങ്ങള്‍ക്ക് ശേഷം, അക്വാമാന്‍ ദി ലോസ്റ്റ് കിംഗ്ഡവും നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും സമ്മിശ്ര അവലോകനങ്ങള്‍ നേടുന്നതിനായി വിട്ടിരിക്കുകയാണ്. ഇവിടെ ഉയരുന്ന ചോദ്യം ‘അക്വാമാന്‍ 2 ല്‍ ആമ്പര്‍ ഹെര്‍ഡുണ്ടോ?’ എന്നതാണ്. ജോണി ഡെപ്പിനെതിരായ 50 മില്യണ്‍ ഡോളറിന്റെ മാനനഷ്ടക്കേസ് സമയത്ത്, വാര്‍ണര്‍ ബ്രദേഴ്‌സ് അതിന്റെ തുടര്‍ച്ചയില്‍ തന്റെ പങ്ക് ഗണ്യമായി വെട്ടിക്കുറച്ചതായി നടി ആരോപിച്ചിരുന്നു. സിനിമയില്‍ നായകനായ ജേസണ്‍ മോമോവയുടെ പ്രണയിനിയായ മേര എന്ന കഥാപാത്രത്തെയാണ് അവര്‍ അവതരിപ്പിച്ചത്. അവള്‍ ആര്‍തര്‍ കറിയെ വിവാഹം Read More…
ആദ്യ വേര്‍പിരിയലിന് ശേഷം ഏറെ അനുഭവിച്ചെന്ന് നടി ജന്നിഫര്‍ ലോപ്പസ് ; ബെന്‍ അഫ്‌ളക്കുമായുള്ള ബന്ധത്തെക്കുറിച്ച് നടി
ജെന്നിഫര്‍ ലോപ്പസിന്റെ വരാനിരിക്കുന്ന സിനിമ ബെന്‍ അഫ്‌ലെക്കുമായുള്ള അവളുടെ പ്രണയത്തെ രേഖപ്പെടുത്തും. ‘ദിസ് ഈസ് മി… നൗ’ എന്ന വരാനിരിക്കുന്ന സിനിമയില്‍ തങ്ങളുടെ ബന്ധം തുറന്നുകാട്ടുന്നുണ്ട്. എന്നാല്‍ ഭര്‍ത്താവ് ബെന്‍ അഫ്‌ളക്കുമായുള്ള ആദ്യ വേര്‍പിരിയലിന് ശേഷം താനും അദ്ദേഹവും പോസ്റ്റ് ട്രോമാറ്റിക് സ്‌ട്രെസ് ഡിസോര്‍ഡര്‍ അനുഭവിച്ചിരുന്നതായും നടി പറഞ്ഞു. 2022ല്‍ വിവാഹിതയായതിന് ശേഷം നിയമപരമായി തന്റെ അവസാന പേര് അഫ്‌ലെക്ക് എന്ന് മാറ്റിയ ലോപ്പസിന്റെ അഭിപ്രായത്തില്‍, അവരും ഭര്‍ത്താവും ആദ്യ വേര്‍പിരിയലിന്റെ ആഘാതത്തെക്കുറിച്ച് ഇപ്പോഴും ചിന്തിക്കാറുണ്ടെന്ന് പറഞ്ഞു. Read More…
രണ്ടുപേര്‍ ചേര്‍ന്ന് പോലും ഈ ലാന്റ് ക്രൂയിസര്‍ ഉയര്‍ത്താനാകും ; തിരിച്ചുവരാന്‍ തയ്യാറെടുത്ത് ടൊയോട്ട
ഐക്കണിക് ലാന്‍ഡ് ക്രൂയിസര്‍ 70 എസ്യുവിയുടെ വിപണിയിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട. അതിന്റെ ഭാഗമായിട്ടാണ് അവര്‍ ജാപ്പനീസ് ആര്‍ട്ടിസ്റ്റ് മസുമി യമാഗുച്ചിയുമായി കൈകോര്‍ത്തത്. സാധാരണഗതിയില്‍ എസ്‌യുവി കള്‍ അത്ര ഭാരം കുറഞ്ഞതായി കരുതാനാകില്ല. എന്നാല്‍ മസൂമി യമാഗുച്ചി നിര്‍മ്മിച്ച ലാന്‍സ് ക്രൂയിസര്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വെച്ച് ഏറ്റവും ഭാരം കുറഞ്ഞതാണ്. വെറും രണ്ടു പേര്‍ പിടിച്ചാല്‍ പോലും ഉയര്‍ത്താന്‍ കഴിയും. ഐതിഹാസികമായ ലാന്‍ഡ് ക്രൂയിസര്‍ 70 ന്റെ 1:1 മോഡല്‍ ആണെങ്കിലും ഈ Read More…
ജീവനക്കാര്‍ക്ക് ആരോഗ്യം ഉണ്ടെങ്കിലേ ബിസിനസ് നിലനില്‍ക്കൂ ; ദിവസവും വ്യായാമം ചെയ്യുന്നവര്‍ക്ക് ബോണസ് പ്രഖ്യാപിച്ച് കമ്പനി
ശരീരത്തിന്റെ ആരോഗ്യത്തിന് പരമപ്രധാനമായ കാര്യമാണ് വ്യായാമം. ഒരു സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും ജീവനക്കാരുടെ ആരോഗ്യം എത്ര പ്രധാനപ്പെട്ടതാണെന്ന് അറിയാവുന്ന ഒരു കമ്പനി വ്യായാമം പ്രോത്സാഹിപ്പിക്കാന്‍ ജീവനക്കാര്‍ക്ക് ബോണസ് നല്‍കുന്നു. പ്രതിമാസം ജീവനക്കാര്‍ രാവിലെ വ്യായാമത്തിന്റെ ഭാഗമായി ഓടുന്നതിന്റെ കണക്ക് അനുസരിച്ച് പണം നല്‍കുന്നതാണ് രീതി. ഒരു ജീവനക്കാരന്‍ പ്രതിമാസം 50 കിലോമീറ്റര്‍ ഓടുകയാണെങ്കില്‍ മുഴുവന്‍ പ്രതിമാസ ബോണസിന് അര്‍ഹതയുണ്ട്. 40 കിലോമീറ്റര്‍ ഓടുന്നതിന് 60 ശതമാനവും 30 കിലോമീറ്ററിന് 30 ശതമാനവും ബോണസ് ലഭിക്കും. ഒരു മാസത്തിനുള്ളില്‍ Read More…
നിങ്ങള്‍ എപ്പോള്‍ മരിക്കുമെന്ന് ലൈഫ് 2 വെക് പ്രവചിക്കും! ഭാവി പ്രവചിക്കാനും എഐ
ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സാണ് ഇപ്പോള്‍ എവിടെയും സംസാര വിഷയം. ഇന്ത്യയില്‍ പല നടിമാരുടെയും മോശം ദൃശ്യങ്ങള്‍ ചിത്രീകരിച്ചതിന്റെ പേരില്‍ പ്രതിക്കൂട്ടിലായിരിക്കുന്ന നിര്‍മ്മിതബുദ്ധി ലോകത്ത് കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിച്ച് അനേകരെ വെട്ടിലാക്കുകയും ചെയ്തു. എന്നാല്‍ ലോകത്ത് എല്ലാ മനുഷ്യരും ഏറ്റവും ഭയപ്പെടുന്ന മരണഭയത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്താന്‍ വരെ ശേഷി നേടിയിരിക്കുകയാണ്. ഒരു അന്താരാഷ്ട്ര ഗവേഷക സംഘം വികസിപ്പിച്ച ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മോഡല്‍ ആളുകളുടെ മരണ സമയം ഉള്‍പ്പെടെയുള്ള ഭാവി സംഭവങ്ങള്‍ പ്രവചിക്കാനുള്ള കഴിവ് തെളിയിച്ചിരിക്കുകയാണ്. ഡെന്‍മാര്‍ക്കിലെയും യുണൈറ്റഡ് സ്റ്റേറ്റ്‌സിലെയും ശാസ്ത്രജ്ഞര്‍ Read More…









