ഹവായിയന്‍ സൗന്ദര്യറാണിയും സംരംഭകയും സാമൂഹ്യമാധ്യമ ഇന്‍ഫ്‌ളുവെന്‍സറുമായ 33 കാരിയെ എട്ടുവയസ്സുകാരിയായ മകളുടെ മുന്നിലിട്ട് ഭര്‍ത്താവ് വെടിവെച്ചു കൊന്നു. ഹവായ് യിലെ വെള്ളിയാഴ്ച രാവിലെ പേള്‍റിഡ്ജ് സെന്ററിലെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് തെരേസ കാച്ചുവേലയെ വേര്‍പിരിഞ്ഞ ഭര്‍ത്താവ് ജേസണ്‍ കാച്ചുവേല തലയ്ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. തെരേസയുടെ ഇളയ മകളുടെ മുന്നില്‍ വച്ചാണ് കൊലപാതകം. ആദ്യം ആത്മഹത്യയ്ക്ക് എടുത്ത കേസ് മകളുടെ മൊഴിയെ തുടര്‍ന്നാണ് പോലീസ് കൊലപാതകമായി അന്വേഷണം തുടങ്ങിയത്. വെടിവയ്പ്പ് കണ്ട എട്ടുവയസ്സുകാരി മകള്‍ പിതാവാണ് അക്രമിയെന്ന് പോലീസിനെ Read More…
Author: Priya
സ്ത്രീ ലൈംഗികതയും പുരുഷലൈംഗികതയും ആസ്വദിച്ചിട്ടുണ്ട് ; തുറന്നു പറയുന്ന ആഞ്ജലീനാ ജോളി
ആഞ്ജലീന ജോളി തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്നുപറയുന്ന അപൂര്‍വ്വം സെലിബ്രിറ്റികളില്‍ ഒരാളാണ്. 14-ാം വയസ്സില്‍ കാമുകനൊപ്പം താമസിക്കുന്നത് മുതല്‍ നടി ജെന്നി ഷിമിസുവുമായുള്ള ലെസ്ബിയന്‍ ഡേറ്റിംഗ് വരെ അവളുടെ ജീവിതം ഒരു തുറന്ന പുസ്തകമാണ്. ബ്രാഡ് പിറ്റുമായി ഡേറ്റിംഗിന് മുമ്പ്, ആംഗി അഭിമാനിയായ ഒരു ബൈസെക്ഷ്വല്‍ ആയിരുന്നു. തന്റെ ലൈംഗിക ആഭിമുഖ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ നടി പരസ്യമായി പങ്കുവെച്ചിട്ടുണ്ട്. കൗമാരത്തില്‍, അവളുടെ ആദ്യ ബന്ധത്തെക്കുറിച്ച് അവള്‍ വളരെ ഗൗരവമുള്ളവളായിരുന്നു. എന്നാല്‍ അത് നീണ്ടു നിന്നത് ഏകദേശം രണ്ട് വര്‍ഷമാണ്. Read More…
മുന്‍ അസിസ്റ്റന്റ് ഉന്നയിച്ച വാദങ്ങള്‍ പരിപൂര്‍ണ്ണമായി നിഷേധിക്കുന്നു ; ലൈംഗികാരോപണത്തില്‍ പ്രതികരിച്ച് വിന്‍ഡീസല്‍
മുന്‍ അസിസ്റ്റന്റ് ഉയര്‍ത്തിയ ലൈംഗികാരോപണങ്ങള്‍ നിഷേധിച്ച് ഹോളിവുഡ് ആക്ഷന്‍ഹീറോ വിന്‍ഡീസല്‍. ഈ ആഴ്ച ലോസ് ഏഞ്ചല്‍സില്‍ ഫയല്‍ ചെയ്ത പരാതിയിലാണ് താരത്തിന്റെ മറുപടി. 2010-ല്‍ അറ്റ്ലാന്റയിലെ സെന്റ് റെജിസ് ഹോട്ടലില്‍ വച്ച് ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ് നടനും നിര്‍മ്മാതാവുമായ വിന്‍ഡീസല്‍ പരാതിക്കാരിയായ ആസ്റ്റ ജോനാസനെ ലൈംഗികമായി ആക്രമിച്ചെന്നായിരുന്നു ആരോപണം. വിന്‍ഡീസല്‍ ഈആരോപണം പരിപൂര്‍ണ്ണമായി നിഷേധിക്കുന്നതായി ഡീസലിന്റെ അഭിഭാഷകനായ ബ്രയാന്‍ ഫ്രീഡ്മാന്‍ ആളുകളോട് ഒരു പ്രസ്താവനയില്‍ പറഞ്ഞു. ”ഒമ്പത് ദിവസത്തെ ജോലിക്കാരന്‍ നടത്തിയ 13 വര്‍ഷത്തിലേറെ പഴക്കമുള്ള ഈ Read More…
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ തീമില്‍ നെക്‌ലേസ് പണിതു ; വേണ്ടിവന്നത് 5000 അമേരിക്കന്‍ വജ്രങ്ങളും രണ്ടുകിലോ വെള്ളിയും
അടുത്തവര്‍ഷം ആദ്യ അയോദ്ധ്യയില്‍ രാമക്ഷേത്രം തുറന്നുകൊടുക്കാനിരിക്കെ ഗുജറാത്തിലെ സൂറത്തില്‍ നിന്നുള്ള ഒരു വജ്രവ്യാപാരി രാമക്ഷേത്രത്തിന്റെ തീമില്‍ ഒരു നെക്ലേസ് പുറത്തിറക്കാന്‍ വേണ്ടി വന്നത് 5000 അമേരിക്കന്‍ വജ്രങ്ങളും 2 കിലോ വെള്ളിയും. വജ്രവും സ്വര്‍ണ്ണവും കൊണ്ട് നിര്‍മ്മിച്ച, സങ്കീര്‍ണ്ണമായി രൂപകല്‍പ്പന ചെയ്ത രാമന്‍, ലക്ഷ്മണന്‍, സീത, ഹനുമാന്‍ എന്നിവരുടെ വിഗ്രഹങ്ങളും രാജകൊട്ടാരവുമെല്ലാം സരസനാ ജ്വല്ലറി എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ചു. സൂറത്ത് ആസ്ഥാനമായുള്ള രസേഷ് ജ്വല്ലേഴ്സ് ആണ് അയോധ്യയിലെ രാമക്ഷേത്രത്തിന് സമര്‍പ്പിച്ചിരിക്കുന്ന ഈ പ്രമേയ ശില്‍പങ്ങള്‍ നിര്‍മ്മിക്കാന്‍ മുന്‍കൈയെടുത്തത്. രണ്ട് Read More…
ഹര്‍ദിക് പാണ്ഡ്യയ്ക്ക് ഐപിഎല്ലും നഷ്ടമാകും ; മുംബൈ ഇന്ത്യന്‍സിനും ടീം ഇന്ത്യയ്ക്കും രോഹിത് തന്നെ ഏക ചോയ്‌സ്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ താരലേലത്തിന് മുമ്പ് തന്നെ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകന്‍ ഹര്‍ദിക് പാണ്ഡ്യയെ പിടിച്ചെടുത്തുകൊണ്ട് വന്‍ ബില്‍ഡപ്പായിരുന്നു മുംബൈ ഇന്ത്യന്‍സ് നടത്തിയത്. പാണ്ഡ്യയെ ടീമിലേക്ക് തിരിച്ചുകൊണ്ടുവെന്ന് മാത്രമല്ല തങ്ങള്‍ ഭാവിടീമിനെ വാര്‍ത്തെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് അഞ്ചു തവണ ടീമിനെ കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മ്മയെ നായകസ്ഥാനത്ത് നിന്നും മാറ്റി ഹര്‍ദികിന് അത് നല്‍കുകയും ചെയ്തു. എന്നാല്‍ എല്ലാം ഇപ്പോള്‍ വെള്ളത്തില്‍ വരച്ച വര പോലെയാകുമോയെന്ന ആശങ്കയിലാണ് ആരാധകര്‍. ഏകദിന ലോകകപ്പിനിടയില്‍ കാല്‍മുട്ടിന് പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യയ്ക്ക് Read More…
സൂപ്പര്‍താരം വിജയ് തള്ളിയവേഷം വിശാലിന് തുണയായി ; സണ്ടക്കോഴി ദളപതിക്ക് വെച്ചിരുന്ന സിനിമ
നടന്‍ വിശാലിന് അഭിനേതാവെന്ന നിലയില്‍ വലിയ മൈലേജ് നല്‍കിയ സിനിമയാണ് സണ്ടക്കോഴി. താരത്തിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രത്തിലൂടെ ആക്ഷന്‍ ഹീറോയെന്ന രീതിയില്‍ വലിയൊരു അവസരം സിനിമ നല്‍കുകയും ചെയ്തു. എന്നാല്‍ സിനിമയില്‍ യഥാര്‍ത്ഥത്തില്‍ അഭിനയിക്കേണ്ടിയിരുന്നത് സൂപ്പര്‍താരം വിജയ് ആയിരുന്നെന്നും വിജയ് ഉപേക്ഷിച്ച അവസരമാണ് വിശാലിന് വന്നു ചേര്‍ന്നതെന്നും സിനിമയുടെ സംവിധായകന്‍ ലിംഗുസ്വാമി പറഞ്ഞു. സിനിമയുടെ പതിനെട്ടാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ലിംഗുസ്വാമി ഇക്കാര്യം പറഞ്ഞത്. സിനിമയുടെ കഥ വിജയ്ക്ക് ഇഷ്ടപ്പെടാതിരുന്നതിനെ തുടര്‍ന്നായിരുന്നു താരം ഉപേക്ഷിച്ചത്. എന്തായാലും അത് Read More…
ഒരേ ദിവസം വെവ്വേറെ വിമാനാപകടങ്ങളില്‍ പെട്ടു ; കാമുകനും കാമുകിയും അത്ഭുതകരമായി രക്ഷപ്പെട്ടു
വിമാനാപകടത്തില്‍ നിന്നുള്ള രക്ഷപ്പെടല്‍ വളരെ അസാധാരണമായ കാര്യമാണ്. എന്നാല്‍ ഒരേ ദിവസം വെവ്വേറെ വിമാനാപകടങ്ങളില്‍ നിന്നും ഭാര്യയും ഭര്‍ത്താവും രക്ഷപ്പെടുക എന്നത് വളരെ വിചിത്രവും. 30 കാരനായ സ്റ്റെഫാനോ പിറെല്ലിയും അവന്റെ പ്രതിശ്രുതവധു 22 വയസ്സുള്ള അന്റോണിയറ്റ ഡെമാസിയും ഇക്കൂട്ടത്തില്‍ ഏറെ ഭാഗ്യം ചെയ്തവരും ആയുസിന് നീളം കൂടുതലുള്ളവരാണെന്നും പറയേണ്ടി വരും. വിധിയുടെ അസാധാരണമായ ഒരു വഴിത്തിരിവില്‍, ഒരേ ദിവസം വെവ്വേറെ വിമാനാപകടങ്ങളില്‍ നിന്നും ഇരുവരും അത്ഭുതകരമായിട്ടാണ് രക്ഷപ്പെട്ടത്. ഇറ്റാലിയന്‍ നഗരമായ ടൂറിനില്‍ ക്രിസ്മസ് അവധിക്കാലം ചെലവഴിക്കാനെത്തിയവരായിരുന്നു Read More…
നിറം കൊണ്ട് അന്ന് മാറ്റിനിര്‍ത്തപ്പെട്ടു; പിന്നീട് വിജയുടെ സിനിമയില്‍ വില്ലനാകുന്ന തരത്തിലേക്ക് വളര്‍ന്നു
തമിഴ് സിനിമയില്‍ വന്‍ ആരാധകവൃന്ദമുള്ള ഇന്നത്തെ കോളിവുഡിലെ ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് നടന്‍ വിജയ്. തുടക്കത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട് അനേകം കടമ്പകള്‍ തരണം ചെയ്ത് സിനിമയില്‍ വളര്‍ന്ന അദ്ദേഹം രാഷ്ട്രീയത്തില്‍ വരെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന താരത്തിലേക്കാണ് വളര്‍ന്ന് നില്‍ക്കുന്നത്. രൂപം കൊണ്ടും അഭിനയം കൊണ്ടും തുടക്കത്തില്‍ വലിയ വിമര്‍ശനം നേരിട്ട വിജയ് ഇപ്പോള്‍ ദളപതി 68 എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഈ ചിത്രത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഒരുകാലത്ത് Read More…
ലൂയി സുവാരസ് ഇന്റര്‍മിയാമിയിലേക്ക്, പഴയ കൂട്ടുകാരാന്‍ മെസ്സിക്കൊപ്പം ഇനി കളിക്കും
ഉറുഗ്വേയുടെ സൂപ്പര്‍താരം ലൂയി സുവാരസ് പഴയ കൂട്ടുകാരന്‍ ലിയോണേല്‍ മെസ്സിയുമായി വീണ്ടും ഒരുമിക്കുന്നു. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍മിയാമിയുമായി കരാറിലെത്തുന്ന നാലാമത്തെ മുന്‍ ബാഴ്‌സിലോണ താരമായി ലൂയി സുവാരസ് മാറി. അടുത്ത സീസണ്‍ മുതല്‍ ഇന്റര്‍മയാമിയില്‍ ലിയോണേല്‍ മെസ്സി, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, ജോര്‍ഡി ആല്‍ബ എന്നിവര്‍ക്കൊപ്പം സുവാരസ് മാറും. പാരീസ് സെന്റ് ജെര്‍മെയ്ന്‍ വിട്ട ശേഷം മെസ്സി ഇന്റര്‍ മിയാമിയിലാണ് ചേര്‍ന്നത്. അവിടെ താരം അവര്‍ക്കായി ആദ്യകിരീടം നേടുകയും ചെയ്തിരുന്നെങ്കിലും ലീഗില്‍ പതിനാലാം സ്ഥാനത്ത് Read More…









