Hollywood

നെറ്റ്ഫ്‌ളിക്‌സില്‍ ആദ്യദിനം 23.9 ദശലക്ഷം കാഴ്ചകള്‍ ; റിബല്‍മൂണ്‍ : ചൈല്‍ഡ് ഓഫ് ഫയര്‍ കാണാതെ പോകരുത്

സാക്ക് സ്‌നൈഡറിന്റെ റിബല്‍ മൂണ്‍ ഫ്രാഞ്ചൈസിക്ക് ഗംഭീരമായ തുടക്കം. സിനിമയുടെ ആദ്യഭാഗം എ ‘ചൈല്‍ഡ് ഓഫ് ഫയറി’ ന് മൂന്ന് ദിവസം കൊണ്ട് കിട്ടിയത് വന്‍ കാഴ്ചക്കാരെ. ഡിസംബര്‍ 21-ന് രാത്രിയില്‍ റിലീസ് ചെയ്ത സിനിമ കണ്ടത് 23.9 ദശലക്ഷം പേര്‍. പുതിയതായി ഏറ്റവുമധികം ആളുകള്‍ കണ്ട ശീര്‍ഷകം സയന്‍സ് ഫിക്ഷന്‍ ഫാന്റസിയാണെന്ന് നെറ്റ്ഫ്ലിക്സ് ചൊവ്വാഴ്ച പ്രഖ്യാപിച്ചു. മാന്‍ ഓഫ് സ്റ്റീല്‍, ബാറ്റ്മാന്‍ വി സൂപ്പര്‍മാന്‍ തുടങ്ങിയ ഡിസി സൂപ്പര്‍ഹീറോ സിനിമകള്‍ സംവിധാനം ചെയ്യുന്നതില്‍ പ്രശസ്തനായ സ്‌നൈഡറിന്റെ Read More…

Movie News

ആക്ഷന്‍ കോറിയോഗ്രാഫര്‍ ജോളി ബാസ്റ്റ്യന്‍ അന്തരിച്ചു; കമ്മട്ടിപ്പാടത്തിലെയും അങ്കമാലി ഡയറീസിലെയും സംഘട്ടന സംവിധായകന്‍

കമ്മട്ടിപ്പാടം, അങ്കമാലീസ് ഡയറീസ് തുടങ്ങി അനേകം സിനിമകളില്‍ സംഘട്ടനം ഒരുക്കിയ പ്രശസ്ത തെന്നിന്ത്യന്‍ ആക്ഷന്‍ കോറിയോഗ്രാഫര്‍ ജോളി ബാസ്റ്റ്യന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 26 ന് മരണമടയുകയായിരുന്നു. 57 വയസ്സുള്ള ജോളി ബാസ്റ്റ്യന്‍ കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, പഞ്ചാബി എന്നീ ഭാഷകളില്‍ 400-ലധികം സിനിമകള്‍ക്ക് അസാധാരണമായ സംഘട്ടന രംഗങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുണ്ട്. ‘അങ്കമാലി ഡയറീസ്’, ‘കമ്മട്ടിപ്പാടം’, ‘ബാംഗ്ലൂര്‍ ഡേയ്സ്’, ‘ഓപ്പറേഷന്‍ ജാവ’, ‘മാസ്റ്റര്‍പീസ്’, ‘ഹൈവേ’, ‘ജോണി വാക്കര്‍’ തുടങ്ങിയവ ജനപ്രിയ സിനിമകളില്‍ സംഘട്ടനം ഒരുക്കിയത് Read More…

Movie News

രജനീകാന്തിന്റെ നടപടിയില്‍ നിരാശയുണ്ട് ; രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് മനസ്സു തുറന്ന് ലതാ രജനീകാന്ത്

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവന നടത്തി ഭാര്യ ലതാ രജനീകാന്ത്. ‘കൊച്ചടയാന്‍’ കേസില്‍ ജാമ്യം തേടി ബംഗലുരു കോടതിയില്‍ ഹാജരായതിന് പിന്നാലെയായിരുന്നു ലത ഇന്നലെ നടന്റെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യം പറഞ്ഞത്. രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കാത്തതില്‍ നിരാശയുണ്ട്. തമിഴ്നാട്ടിലെ ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യം കൂടി പരിഗണിച്ചാല്‍ രജനിക്ക ഒരു വലിയ രാഷ്ട്രീയ ശക്തിയായി മാറാനുള്ള കരുത്ത് ഉണ്ടായിരുന്നതായി ലത രജനികാന്ത് കരുതുന്നു. നേരത്തേ തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനുള്ള നീക്കങ്ങളുമായി മുമ്പോട്ട് Read More…

Featured Fitness

മരുന്നു കുറച്ച് പാര്‍ശ്വഫലങ്ങള്‍ ഒഴിവാക്കാം, പ്രമേഹം നിയന്ത്രിക്കാന്‍ ഫിസിയോതെറാപ്പി

രക്തത്തിലെ പഞ്ചസാര എന്നറിയപ്പെടുന്ന ഗ്ലൂക്കോസിനെ സംസ്‌കരിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തുന്ന അവസ്ഥയാണ് പ്രമേഹം. വളരെ ശ്രദ്ധയോടെ ചികിത്സാരീതികള്‍ ചെയ്യാതിരുന്നാല്‍ പ്രമേഹം രക്തത്തില്‍ പഞ്ചസാരയുടെ വര്‍ധനവിന് ഇടയാക്കുകയും അതുവഴി ഹൃദയാഘാതം, പക്ഷാഘാതം എന്നിവ ഉള്‍പ്പെടെയുള്ള സങ്കീര്‍ണവും അപകടകരവുമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ഫിസിയോതെറാപ്പിയുടെ പങ്ക് പ്രമേഹം സാധാരണയായി രണ്ടുതരത്തിലാണ് കണ്ടുവരുന്നത്. ഇന്‍സുലിന്‍ അഭാവം മൂലം ഉണ്ടാകുന്നത് ടൈപ്പ് – 1 എന്നും ഇന്‍സുലിനോടുള്ള പ്രതിരോധവും ഇന്‍സുലിന്‍ അളവിലുണ്ടാകുന്ന കുറവും കാരണം ഉണ്ടാകുന്നതിനെ ടൈപ്പ് 2 പ്രമേഹം എന്നും Read More…

Crime

കൊലപാതക കുറ്റത്തിന് 48 വർഷം ജയിലിൽ കിടന്നു; ഇപ്പോള്‍ നിരപരാധിയായി പ്രഖ്യാപിച്ച് ജഡ്ജി

ഒക്‌ലഹോമ: യു.എസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തെറ്റായ ജയിൽവാസം അനുഭവിച്ച ഒക്‌ലഹോമക്കാരൻ ഇപ്പോൾ താൻ ചെയ്യാത്ത കൊലപാതകത്തിൽ നിരപരാധിയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടു. ശിക്ഷിക്കപ്പെട്ടതിന് ശേഷം സിമ്മൺസ് 48 വർഷവും ഒരു മാസവും 18 ദിവസവും ജയിലിൽ കിടന്നു . ഒക്‌ലഹോമ കൗണ്ടി ജില്ലാ കോടതി ജഡ്ജി ആമി പാലുംബോ, 71 കാരനായ ഗ്ലിൻ സിമ്മൺസിന് അനുകൂലമായി വിധിച്ചു, ചൊവ്വാഴ്ച “യഥാർത്ഥ നിരപരാധിത്വം” എന്ന പ്രഖ്യാപനത്തോടെ തന്റെ കൊലപാതക കുറ്റം തള്ളിക്കളഞ്ഞത് അപ്‌ഡേറ്റ് ചെയ്തു.” ഈ കേസിൽ മിസ്റ്റർ Read More…

Oddly News

ഏറ്റവും കാലം രോഗാവസ്ഥയില്‍ കഴിയേണ്ടിവന്ന കോവിഡ് രോഗി ; ചികിത്സയില്‍ ചെലവിട്ടത് നാലാമത്തെ ക്രിസ്മസ്

കോവിഡ് സാധാരണഗതിയില്‍ കൂടുതല്‍ ആള്‍ക്കാര്‍കകും രണ്ടോ മൂന്നോ ദിവസം ശരീരത്ത് വലിയ അസ്വസ്ഥതകള്‍ ഉണ്ടാക്കിയ ശേഷം പരിപൂര്‍ണ്ണമായി മാറുകയായിരുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും ദീര്‍ഘകാലം രോഗിയായിരുന്ന കോവിഡ് രോഗി കഴിഞ്ഞ ദിവസം പിന്നിട്ടത് നാലാമത്തെ ക്രിസ്മസ്. ബ്രിട്ടനിലെ ഏറ്റവും കൂടുതല്‍ കാലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോവിഡ് രോഗിയായി മാറിയിരിക്കുന്നത് 60 കാരനായ സ്റ്റീവ് ലാവിനിയറാണ്. ഇപ്പോഴും നടക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയില്‍ തുടരുന്ന അദ്ദേഹം 2023 ല്‍ കോമാ അവസ്ഥയില്‍ ആഘോഷിച്ചത് നാലാം ക്രിസ്മസാണ്. ലണ്ടന്‍ ഹൗസ് Read More…

Sports

വിരാട്‌കോഹ്ലി ദ്രാവിഡിനെയും മറികടന്നു, ഇനി മുന്നിലുള്ളത് സെവാഗും സച്ചിനും

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ കോഹ്ലി മൂന്‍ നായകനും നിലവിലെ പരിശീലകനുമായ രാഹുല്‍ദ്രാവിഡിന്റെ റെക്കോഡ് മറികടന്നു. ദക്ഷിണാഫ്രിക്കയില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് സമ്പാദ്യത്തിലാണ് കോഹ്ലി ദ്രാവിഡിനെ മറികടന്നത്. ഇനി താരത്തിന് മുന്നിലുള്ളത് വീരേന്ദ്ര സെവാഗും സച്ചിന്‍ തെന്‍ഡുല്‍ക്കറുമാണ്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് മത്സരങ്ങളില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമായി മാറിയ കോഹ്ലി 1269 റണ്‍സെടുത്തു. 21 മത്സരങ്ങളില്‍ രാഹുല്‍ ദ്രാവിഡ് 1252 റണ്‍സാണ് നേടിയിട്ടുള്ളത്. തന്റെ പതിനഞ്ചാം മത്സരത്തിലായിരുന്നു Read More…

Crime

ഡ്രൈവര്‍ ഫോണില്‍ ശ്രദ്ധിച്ചുകൊണ്ട് കാര്‍ പിന്നിലേക്ക് എടുത്തു ; മൂന്ന് വയസ്സുകാരന്റെ തലയിലൂടെ വാഹനം കയറിയിറങ്ങി

ബെറെയ്‌ലി: ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് കാര്‍ പിന്നിലേക്ക് എടുത്തപ്പോള്‍ വാഹനം കയറി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. 32 കാരന്‍ പിന്നിലേക്ക് എടുത്ത കാര്‍ കുട്ടിയുടെ തലയില്‍ കൂടിയായിരുന്നു കയറിയിറങ്ങിയത്. ഞായറാഴ്ച വൈകിട്ട് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ നഗരത്തിലായിരുന്നു സംഭവം. കാറിനടിയിലേക്ക് വീണ കുഞ്ഞിന്റെ തല തകര്‍ന്നുപോകുകയും ക്ഷണത്തില്‍ മരിക്കുകയുമായിരുന്നു. മൊഹമ്മദ് ഉസൈന്‍ എന്ന കുഞ്ഞിനായിരുന്നു ദുരന്തം സംഭവിച്ചത്. സംഭവത്തില്‍ 32 കാരന്‍ മൊഹമ്മദ് ഇര്‍ഫാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വഴിയാത്രക്കാര്‍ ഇയാളെ പിടികൂടി പോലീസിന് കൈമാറി. ബ്‌ളൂടൂത്ത് ഈയര്‍ഫോണ്‍ Read More…

Sports

ഒരാളെങ്കിലും ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്നത് അച്ഛന്റെ ആഗ്രഹം ; നെറ്റ്‌സില്‍ ചേട്ടന്റെ പുറകില്‍ നിന്നു ബാറ്റ് ചെയ്ത് പഠിച്ചെന്ന് സ്മൃതി

നെറ്റ്‌സില്‍ സഹോദരന്റെ പുറകില്‍ നിന്നാണ് ബാറ്റ് ചെയ്യാന്‍ പഠിച്ചതെന്ന് ഇന്ത്യന്‍ വനിതാക്രിക്കറ്റിലെ സൂപ്പര്‍താരം സ്മൃതി മന്ദന. വലംകൈ വശമുള്ള താന്‍ ചേട്ടന്‍ ഇടംകയ്യനായതിനാല്‍ അവന് പിന്നില്‍ നിന്നും ബാറ്റ് ചെയ്യാന്‍ പഠിച്ചതിനെ തുടര്‍ന്നാണ് ഇടംകൈ ബാറ്ററായി മാറിയതെന്നും പറഞ്ഞു. ഓസ്ട്രേലിയയ്ക്കെതിരായ ടി20, ഏകദിന പരമ്പരകളില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന സ്മൃതിമന്ദാന അമിതാഭ്ബച്ചന്റെ കോന്‍ ബനേഗ ക്രോര്‍പതിയുടെ സെറ്റില്‍ വെച്ചാണ് താന്‍ ക്രിക്കറ്റിലേക്ക് എത്തിയതിനെക്കുറിച്ച് പറഞ്ഞത്. തന്റെ സഹോദരന്‍ നെറ്റ്‌സില്‍ ബാറ്റ് ചെയ്യുന്നത് കണ്ടാണ് തന്റെ ബാറ്റിംഗ് വലംകൈയ്യന്‍ എന്നതില്‍ Read More…