Oddly News

സിനിമയിലല്ല…! ഇനി തലയും മാറ്റി വെയ്ക്കാനാകും ; 10 വര്‍ഷത്തിനകം സാധ്യമാക്കാന്‍ ബ്രെയിന്‍ ബ്രിഡ്ജ്

തലമാറ്റി വെയ്ക്കുന്നതും പുതിയത് പിടിപ്പിക്കുന്നതുമെല്ലാം എന്തിരന്‍ പോലെയുള്ള സിനിമകളില്‍ മാത്രമാണ് നാം ഇതുവരെ കണ്ടിട്ടുള്ളത്. എന്നാല്‍ അടുത്ത 10 വര്‍ഷത്തിനുള്ളില്‍ തല മാറ്റിവെക്കല്‍ ശസ്ത്രക്രിയ വൈദ്യശാസ്ത്രരംഗം ഉടന്‍ നടപ്പാക്കിയേക്കും. പദ്ധതി വെളിപ്പെടുത്തിയിരിക്കുന്നത് ഒരു ബയോമെഡിക്കല്‍ കമ്പനിയാണ്. ന്യൂറോ സയന്‍സ് ആന്‍ഡ് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് സ്റ്റാര്‍ട്ടപ്പായ ബ്രെയിന്‍ബ്രിഡ്ജ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ആദ്യത്തെ തല മാറ്റിവയ്ക്കല്‍ വിശദീകരിക്കുന്ന വീഡിയോ പുറത്തിറക്കി. ബ്രെയിന്‍ബ്രിഡ്ജിന്റെ ഡിജിറ്റല്‍ ചിത്രീകരണം അവരുടെ പുതിയ എഐ മെഷീന്‍ മനുഷ്യന്റെ തല ഒട്ടിച്ച് മസ്തിഷ്‌ക മരണം സംഭവിച്ച Read More…

Good News

3 ലക്ഷം മെട്രിക് ടണ്‍ മാലിന്യം ചീഞ്ഞുനാറിയ 12 ഏക്കര്‍; ഇപ്പോള്‍ 10,000 ഫലസസ്യങ്ങളുള്ള ഗ്രീന്‍പാര്‍ക്ക്

ആവശ്യത്തിനും അനാവശ്യത്തിനും സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയും ഉപയോഗിക്കാതിരിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന ആധുനിക ലോകത്ത് ആഹാരമായും മറ്റു വസ്തുക്കളുമായും മാലിന്യനിര്‍മ്മാര്‍ജ്ജനമാണ് സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. എന്നാല്‍ മാലിന്യപ്രശ്‌നം പരിഹരിക്കാന്‍ ലക്‌നൗവിലെ വികസന അതോറിറ്റി കണ്ടെത്തിയ മാര്‍ഗ്ഗം മാതൃകാപരമാണ്. ഡംപിംഗ് യാര്‍ഡാക്കി ഉപയോഗിച്ചുകൊണ്ടിരുന്ന 12 ഏക്കര്‍ സ്ഥലം മനോഹരമായ ഗ്രീന്‍പാര്‍ക്കാക്കി മാറ്റി ഈ പ്രശ്‌നത്തെ മനോഹരമായി നേരിട്ടിരിക്കുകയാണ് ലക്‌നൗ വികസന അതോറിട്ടി. ലഖ്നൗവിലെ ഐഐഎം റോഡിലെ വസന്ത് കുഞ്ചില്‍ പരന്നുകിടക്കുന്ന ഏകദേശം 3 ലക്ഷം മെട്രിക് ടണ്‍ മാലിന്യം Read More…

Crime

11 വയസ്സുള്ള മൂകയും ബധിരയുമായ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിച്ചു ; പോലീസ് കേസെടുത്തില്ലെന്ന് പിതാവ്

രാജസ്ഥാനിലെ കരൗലി ജില്ലയില്‍ നിന്നുള്ള ഹൃദയഭേദകമായ വാര്‍ത്തയില്‍ 11 വയസ്സുള്ള ബധിരയും മൂകയുമായ പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് ജീവനോടെ കത്തിച്ചു. 11 ദിവസം ആശുപത്രിയില്‍ ദുരിതമനുഭവിച്ച പെണ്‍കുട്ടി ഒടുവില്‍ ചികിത്സയ്ക്കിടെ മരിച്ചു. സംഭവം വന്‍ അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങള്‍ ശബ്ദമുയര്‍ത്തുകയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്യുന്നു. കുറ്റക്കാരെ ഉടന്‍ പിടികൂടി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ചാം ക്ലാസില്‍ പഠിച്ച മരിച്ച പെണ്‍കുട്ടിയുടെ പിതാവ് മുഖ്യമന്ത്രിയുടെ പേരില്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ഇരയുടെ പിതാവ് Read More…

Movie News

തമിഴില്‍ മടങ്ങിവരവ് ഒരുക്കിയത് വിജയ് ; ജില്ലയിലെ അച്ഛന്‍വേഷം ഏറ്റെടുക്കാന്‍ കാരണമുണ്ടെന്ന് മോഹന്‍ലാല്‍

അഞ്ചു വര്‍ഷത്തിന് ശേഷം തമിഴ്‌സിനിമയിലേക്കുള്ള മോഹന്‍ലാലിന്റെ ഉജ്വലമായ മടങ്ങിവരവായിരുന്നു ജില്ല. സൂപ്പര്‍താരം വിജയ് യും മോഹന്‍ലാലും തമ്മിലുള്ള കെമിസ്ട്രി നന്നായി ഏല്‍ക്കുകയും സിനിമ 100 ദിവസം തികയ്ക്കുകയും 85 കോടിയോളം വാരുകയും ചെയ്തു. അത്ര അസാധാരണമായ ഒരു കഥയോ വെല്ലുവിളിയുള്ള ഒരു വേഷമോ അല്ലാതിരുന്നിട്ടും മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ സമ്മതം മൂളി. ആര്‍ടി നടേശന്‍ സംവിധാനം ചെയ്ത് 2014 ല്‍ പുറത്തു വന്ന സിനിമയില്‍ മോഹന്‍ലാലിന്റെ വളര്‍ത്തുപുത്രനായിട്ടാണ് വിജയ് അഭിനയിച്ചത്. മോഹന്‍ലാലാകട്ടെ ഒരു ഗുണ്ടാതലവനെയും അവതരിപ്പിച്ചു. Read More…

Oddly News

ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മ ? ഗര്‍ഭിണിയാണെന്ന് മെക്‌സിക്കോയിലെ 71 കാരി

ടെലിവിഷന്‍ കണ്ടും ഉണ്ടുറങ്ങിയും ജീവിക്കേണ്ട സുന്ദരമായ ജീവിതസായാഹ്നമാണ് മിക്കവര്‍ക്കും വാര്‍ദ്ധക്യം. എന്നാല്‍ മെക്സിക്കോയിലെ മസാറ്റ്ലാനില്‍ നിന്നുള്ള 71 കാരി മരിയ ഡി ലാ ലൂസിന് കാര്യങ്ങള്‍ അങ്ങിനെയല്ല. ഈ സ്ത്രീ താന്‍ ആറ് മാസം ഗര്‍ഭിണിയാണെന്നും ഉടന്‍ തന്നെ ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കുമെന്നും അതിലൂടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ അമ്മയാകുമെന്നും പറയുന്നു. മൂന്ന് മാസം മുമ്പ് താന്‍ ഗര്‍ഭിണിയാണെന്ന സംശയം ലൂസിന് തോന്നിയത് ക്ഷീണം അനുഭവപ്പെടുകയും തലകറക്കം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവിക്കുകയും ചെയ്തപ്പോഴാണ്. Read More…

Celebrity

ഐപിഎല്‍ പ്‌ളേഓഫില്‍ ആവേശം വിതറിയ ഹൈദരാബാദിന്റെ ‘മിസ്റ്ററി ഗേള്‍’ ഇവിടെയുണ്ട്

ആവേശവും ഗ്‌ളാമറും കൊണ്ട് സമ്പന്നമാണ് ഇന്ത്യന്‍പ്രീമിയര്‍ ലീഗിലെ ഓരോ സീസണും. ആവേശം വിതറുന്ന സുന്ദരികളും സുന്ദരന്മാരും അനേകം തവണ ക്യാമറകളില്‍ മിന്നിമറയുന്ന ഐപിഎല്ലിന്റെ 2024 സീസണിലെ കൊല്‍ക്കത്ത ഹൈദരാബാദ് ആദ്യ പ്‌ളേ ഓഫ് മത്സരത്തില്‍ ക്യാമറയില്‍ നിറഞ്ഞു നിന്ന ‘മിസ്റ്ററി ഗേള്‍’ ആരെന്ന അന്വേഷണത്തിലാണ് ആരാധകര്‍. സണ്‍റൈസേഴ്‌സിന് ആവേശം പകര്‍ന്ന് അവരുടെ സ്റ്റാന്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ട് ഒറ്റരാത്രികൊണ്ട് ജിജ്ഞാസ ഉയര്‍ത്തിയ സണ്‍ റൈസേഴ്സ് ഹൈദരാബാദി ന്റെ ‘മിസ്റ്ററി ഗേള്‍’ സായി രമ്യ പശുപുലേറ്റിയായിരുന്നു. 2001 ജനുവരി 15 ന് Read More…

Movie News

എം.എസ്. സുബ്ബലക്ഷ്മിയുടെ ബയോപിക്കില്‍ ആരു നായികയാകും? നയന്‍താര, തൃഷ, രശ്മികാ മന്ദാന ?

അന്തരിച്ച ഇതിഹാസ കര്‍ണാടക ഗായിക എം എസ് സുബ്ബലക്ഷ്മിയുടെ ബയോപിക്കില്‍ ആര് നായികയാകും? ബംഗളൂരു പ്രൊഡക്ഷന്‍ ഹൗസ് ഉറ്റുനോക്കുന്നു സംരംഭത്തില്‍ തെന്നിന്ത്യന്‍ സിനിമാലോകത്തെ ഇന്നത്തെ പ്രമുഖ നായികമാരായ നയന്‍താര, തൃഷ, രശ്മികാ മന്ദാന എന്നിവരില്‍ ഒരാള്‍ നായികയായേക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചുകഴിഞ്ഞു, 2025-ഓടെ ചിത്രം റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ ഉറ്റുനോക്കുന്നത്. ചിത്രത്തില്‍ എം എസ് സുബ്ബുലക്ഷ്മിയായി അഭിനയിക്കുന്നത് ആരാണെന്ന് നിര്‍മ്മാതാക്കള്‍ ഉടന്‍ തീരുമാനിക്കുമെന്നും ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ അവസാന ഘട്ടത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ Read More…

Celebrity

പേരില്‍നിന്ന് ‘പാണ്ഡ്യ’യെവെട്ടി നടാഷാ, ഒപ്പമുള്ള പോസ്റ്റുകള്‍ നീക്കി; ഹര്‍ദിക് പാണ്ഡ്യയുമായി വേര്‍പിരിഞ്ഞോ?

ഇന്ത്യയില്‍ ഏറ്റവും ആരാധകരുള്ള ബോളിവുഡും ക്രിക്കറ്റും തമ്മില്‍ പ്രണവും വിവാഹവുമൊക്കെ പുതിയ കാര്യമല്ല. പക്ഷേ ഈ നിരയിലേക്ക് പുതിയതായി എത്തിയ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യയും ബോളിവുഡ് നടിയും സൂപ്പര്‍മോഡലുമായ നടാഷാ സ്റ്റാന്‍കോവിക്കും വേര്‍പിരിഞ്ഞതായിട്ടാണ് ഏറ്റവുംപുതിയ റിപ്പോര്‍ട്ട്. ഹര്‍ദിക് മുംബൈ ഇന്ത്യന്‍സ് നായകനായി മത്സരിച്ച ഐപിഎല്ലില്‍ സ്‌റ്റേഡിയത്തില്‍ ഒരിടത്തും നടാഷയുടെ അസാന്നിദ്ധ്യത്തിന് കാരണം ഇതായിട്ടാണ് ഊഹാപോഹങ്ങള്‍. 2020 മെയ് 31 നായിരുന്നു ഇവരുടെ വിവാഹം. അതേ വര്‍ഷം ജൂലൈ 30 ന് അവരുടെ ആദ്യത്തെ കുട്ടിയായ Read More…

Movie News

അമീര്‍ഖാന്‍ അവാര്‍ഡ്‌നിശകള്‍ ഒഴിവാക്കുന്നതിന്റെ കാരണം അനന്തിരവന്‍ പറയും

ബോളിവുഡിലെ സൂപ്പര്‍താരങ്ങളില്‍ ഒരാളും വളരെ സെലക്ടീവായി സിനിമകള്‍ സ്വീകരിക്കുകയും ചെയ്യുന്ന അമീര്‍ഖാന് ഇന്ത്യയിലും പുറത്തും ഏറെ ആരാധകരുണ്ട്. എന്നാല്‍ അവാര്‍ഡ് നിശകളില്‍ കാണാത്ത ബോളിവുഡിലെ മിക്കവാറും ഏക മുഖവും അദ്ദേഹമാണ്. എന്തുകൊണ്ടാണ് താന്‍ അവാര്‍ഡ്‌നിശകള്‍ ഒഴിവാക്കുന്നതെന്ന് താരം നേരത്തേ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. താന്‍ 90 കളില്‍ വെച്ചു തന്നെ ഇത്തരം പരിപാടികള്‍ ഒഴിവാക്കിത്തുടങ്ങിയതാണെന്ന് താരം പറഞ്ഞു. വാണിജ്യസിനിമാ അവാര്‍ഡുകളെ താന്‍ ഒരിക്കലും മതിക്കുന്നില്ലെന്നാണ് അമീര്‍ഖാന്‍ പറയുന്നത്. ഇത്തരം ഇവന്റുകളും പരിപാടികളും സിനിമാ നിര്‍മ്മാണത്തിന്റെ Read More…