ചൈനയില്‍ 27 വയസ്സുള്ള തന്റെ മകന് അനുയോജ്യമായ ഭാര്യയായി വളര്‍ത്താന്‍ പദ്ധതിയിട്ട് 11 വയസ്സുകാരിയെ സ്ത്രീ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സംഭവത്തില്‍ സ്ത്രീയ്ക്ക് മൂന്നവര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ചൈനയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഗ്വിഷോവിലെ ലിയുപാന്‍ഷുയി സിറ്റിയിലെ ഗ്രാമത്തിലായിരുന്നു സംഭവം. യാങ്ങ് എന്ന സ്ത്രീയ്ക്കാണ് ശിക്ഷ കിട്ടിയത്. ഗ്രാമം സന്ദര്‍ശിക്കുന്നതിനിടെയാണ് യാങ് പെണ്‍കുട്ടിയെ കണ്ടുമുട്ടിയത്. തന്റെ വളരെ മുതിര്‍ന്ന മകന് ഇവളെ ഒരു വധുവാക്കണമെന്ന് കരുതിയ അവള്‍ യുനാന്‍ പ്രവിശ്യയിലെ ക്യുജിംഗ് സിറ്റിയിലേക്ക് അവളെ കൊണ്ടുപോകാന്‍ അനുവദിക്കുമോ Read More…
Author: Priya
10വര്‍ഷമായി ഒരേ വിമാനത്തില്‍ യാത്ര; ഒരു ആണിന്റെയു പെണ്ണിന്റെയും അപൂര്‍വ്വ സുന്ദര സൗഹൃദം…!
പത്തുവര്‍ഷമായി ഒരേ വിമാനത്തില്‍ യാത്ര ചെയ്യുന്ന രണ്ട് അപരിചിതര്‍ തമ്മിലുള്ള അപ്രതീക്ഷിത സൗഹൃദത്തെ പ്രകീര്‍ത്തിച്ച് ഇന്‍ഡിഗോ വിമാനം. ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു ക്ലിപ്പാണ് സിദ്ധി ചൊഖാനിയും ശുഭം പിള്ളയും തമ്മിലുള്ള ഒരു വിമാനത്തില്‍ നിന്ന് ആരംഭിച്ചതും പിന്നീട് ഒരു പതിറ്റാണ്ടായി നിലനില്‍ക്കുന്നതുമായ സൗഹൃദം എങ്ങനെയെന്ന് കാണിക്കുന്നത്. ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനകം 1 ദശലക്ഷത്തിലധികം ലൈക്കുകളും 29 ദശലക്ഷത്തിലധികം കാഴ്ചകളും നേടി. ഫ്ലൈറ്റിലെ സീറ്റില്‍ ഇരിക്കുമ്പോള്‍ മിസ് ചൊഖാനി ക്യാമറയ്ക്ക് അഭിമുഖമായി നില്‍ക്കുന്നതായി കാണിച്ചുകൊണ്ടാണ് വീഡിയോ Read More…
കേദാരനാഥനെ കാണാന്‍ കര്‍ണാടകയില്‍ നിന്നും ഈ യുവാവ് നടന്നത് 1700 കി.മീ., 36 ദിവസം നീണ്ട ഒറ്റയാള്‍ യാത്ര
ആത്മീയതയുടെ കാര്യത്തില്‍ മറ്റെന്തിനേക്കാളും പ്രധാന്യം കല്‍പ്പിക്കുന്നവരുടെ നാടായ ഇന്ത്യയില്‍ തീര്‍ത്ഥാടനത്തിനായി ഭക്തര്‍ എന്തും സഹിക്കാന്‍ തയ്യാറാകും. സാധാരണഗതിയില്‍ ബസിലോ ട്രെയിനിലോ വിമാനത്തിലോ ഒക്കെ തീര്‍ത്ഥാടനയാത്ര നടത്താറുള്ള കേദാര്‍നാഥിലേക്ക് 1700 കിലോമീറ്റര്‍ അകലെയുള്ള കര്‍ണാടകത്തില്‍ നിന്നും ഒരു യുവാവ് പോയത് കാല്‍നടയായി. കര്‍ണ്ണാടകയിലെ ബിദാര്‍ ജില്ലയിലെ ഔറാദില്‍ നിന്ന് ദന്തജ് സംഗലാംഗി കേദാര്‍നാഥിലേക്ക് പോയത് 36 ദിവസം നീണ്ടുനിന്ന ഒറ്റയാള്‍ യാത്രയാണ് നടത്തിയത്. ഔറാദില്‍ നിന്ന് ആരംഭിച്ച് ദന്തജ് മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹിയിലെ ആഗ്ര, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലൂടെ Read More…
ദ്രാവിഡിന്റെ പകരക്കാരനായി ഇന്ത്യന്‍ പരിശീലകനാകാന്‍ സ്റ്റീഫന്‍ ഫ്‌ളെമിംഗ് വരുമോ?
ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പടിയിറങ്ങുന്നതോടെ പുതിയ പരിശീലകനായുള്ള അന്വേഷണത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ്. ദ്രാവിഡിന് പിന്‍ഗാമിയായി ന്യുസിലന്റിന്റെ മുന്‍താരവും ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍കിംഗ്‌സ് പരിശീലകനുമായി സ്റ്റീഫന്‍ ഫ്‌ളെമിംഗിന് വേണ്ടിയുള്ള ശ്രമം ബിസിസിഐ നടത്തുന്നതായിട്ടാണ് വിവരം. സ്റ്റീഫന്‍ ഫ്‌ലെമിങ്ങിനെ ബോധ്യപ്പെടുത്താന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെയാണ് ബിസിസിഐ ആശ്രയിക്കുന്നത്. ബിസിസിഐയും ഫ്‌ലെമിംഗും തമ്മിലുള്ള കരാര്‍ ഉണ്ടാക്കാനോ തകര്‍ക്കാനോ ബോര്‍ഡ് ധോണിയെ ഉറ്റുനോക്കുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച്, 303 മത്സരങ്ങളില്‍ ന്യൂസിലന്‍ഡിന്‍െ Read More…
ജോജു ജോര്‍ജ്ജിന് വന്‍ഭാഗ്യം ; ബോളിവുഡിലേക്ക് അരങ്ങേറുന്നു ; അനുരാഗ് കശ്യപിന്റെ സിനിമയിലൂടെ
നടനാകാന്‍ വേണ്ടിവന്ന കഷ്ടപ്പാടുകളെക്കുറിച്ച് നടന്‍ ജോജുജോര്‍ജ്ജ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. ഒരു സിനിമയില്‍ മുഖം കാണിക്കാന്‍ കഷ്ടപ്പെട്ട ജോജുവിന് ഇപ്പോള്‍ മലയാളത്തിന് പുറമേ അന്യഭാഷകളില്‍ നിന്നുവരെ അവസരങ്ങളാണ്. സൂര്യയുടെ പുതിയ തമിഴ്‌സിനിമയില്‍ പ്രധാനവേഷം ചെയ്യാന്‍ കരാര്‍ ഒപ്പുവെച്ച താരത്തെ തേടി ബോളിവുഡില്‍ നിന്നും അവസരം വന്നിരിക്കുന്നതാണ് ഏറ്റവും പുതിയ വിവരം. നിര്‍മ്മാതാവും നടനും സംവിധായകനുമൊക്കെയായി ബോളിവുഡിലെ എണ്ണപ്പെട്ട സിനിമാക്കാരില്‍ പേരുള്ള അനുരാഗ് കശ്യപാണ് ജോജുവിന് അവസരും സൃഷ്ടിക്കുന്നത്. ബോളിവുഡ് നടന്‍ ബോബി ഡിയോള്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന Read More…
10,000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ; ഇന്ത്യന്‍ സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത വിസ്മയ യുദ്ധരംഗവുമായി കങ്കുവ
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ഫാന്റസി ആക്ഷന്‍ ചിത്രമായ ‘കങ്കുവ’ ഇന്ത്യന്‍ സിനിമയില്‍ ഇന്നോളം ഉണ്ടായിട്ടുള്ള എല്ലാ യുദ്ധ സീക്വന്‍സുകളെയും വെല്ലുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയില്‍ ഇന്നോളം കണ്ടിട്ടില്ലാത്ത കിടിലന്‍ ആക്ഷന്‍ രംഗമായിരിക്കും ഇതെന്നാണ് അണിയറക്കാര്‍ പറയുന്നത്. സ്റ്റുഡിയോ ഗ്രീന്‍, സംവിധായകന്‍ ശിവ, ഒരു കൂട്ടം സര്‍ഗ്ഗാത്മക പ്രതിഭകള്‍ എന്നിവരടങ്ങുന്ന ഒരു സമര്‍പ്പിത സംഘം ഈ ഭീമാകാരമായ കാഴ്ചയ്ക്ക് ജീവന്‍ പകരാന്‍ അക്ഷീണം പ്രയത്‌നിക്കുകയാണ്. സൂപ്പര്‍താരം സൂര്യ ശിവകുമാര്‍ നയിക്കുന്ന ഈ രംഗത്ത് അഭിനയിക്കുന്നത് 10,000-ലധികം വ്യക്തികളുടെ Read More…
ദിവസം പത്തുരുപ ഉണ്ടാക്കാന്‍ പാടുപെട്ടു, ജീവിക്കാന്‍ ഓട്ടോഓടിച്ചു ; ഇപ്പോള്‍ ശമ്പളം പ്രതിമാസം 1.2 കോടി
ഒരിക്കല്‍ ദിവസം പത്തു രൂപ ഉണ്ടാക്കാന്‍ പാടുപെടുകയും സാമ്പത്തീക പ്രതിസന്ധികാരണം ദിവസം ഒരുനേരം മാത്രം ഭക്ഷണം കഴിക്കുകയും ജീവിക്കാന്‍ വേണ്ടി ഓട്ടോറിക്ഷ ഓടിക്കല്‍ പോലെയുള്ള ജോലി ചെയ്യുകയും ചെയ്ത ഒരു സൂപ്പര്‍താരം നമുക്കുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി 91 കോടി രൂപയാണ്. ആഡംബര വീടും നിരവധി ആഡംബര കാറുകളും ഉള്ള അദ്ദേഹം ആര്‍ഭാട ജീവിതം നയിക്കുകയാണ്. പറഞ്ഞുവരുന്നത് ഇന്ത്യന്‍ ക്രിക്കറ്റില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ പെടുന്ന മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ്. ഒരു കാലത്ത് Read More…
ഊര്‍ജ്ജം ഇനിയും ബാക്കി ; ധോണി അങ്ങിനെ ഉടന്‍ വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ല
ചെന്നൈ സൂപ്പര്‍കിംഗ്‌സ് ഐപിഎല്ലില്‍ പ്‌ളേ ഓഫിന് തൊട്ടുമുമ്പ് ഇടറി വീണെങ്കിലും തല ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. സൂപ്പര്‍താരം എംഎസ് ധോണി ഉടന്‍ എങ്ങും പോകുന്നില്ല… റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനോട് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഹൃദയഭേദകമായ തോല്‍വിയില്‍ ഡ്രസിംഗ് റൂമില്‍ ധോണി ആര്‍ക്കും ഹസ്തദാനം നല്‍കാതെയുള്ള മടക്കം അദ്ദേഹത്തിന്റെ ഐപിഎല്ലില്‍ നിന്നുള്ള മടക്കമായിട്ടാണ് അനേകര്‍ കരുതിയത്. എന്നാല്‍ താന്‍ വിരമിക്കുന്നതായോ അത്തരമൊരു കാര്യം ആലോചിക്കുന്നതായോ ധോണി വെളിപ്പെടുത്തിയിട്ടില്ല. കളി കഴിഞ്ഞുള്ള ധോണിയുടെ പുറത്തുവന്ന ആദ്യ ഫോട്ടോ ബെംഗളുരുവില്‍ നിന്ന് റാഞ്ചിയിലേക്ക് Read More…
നട്ടെല്ലില്‍ വിറയല്‍ നല്‍കുന്ന ഉഗ്രന്‍ ഹൊറര്‍ ത്രില്ലര്‍; ആമസോണ്‍ പ്രൈമിന്റെ മോസ്റ്റ് വാച്ച്ഡ് തമിഴ്‌സീരീസ് ഇന്‍സ്പക്ടര്‍ ഋഷി
ചെറുകിട അഭിനേതാക്കള്‍, നാടക അഭിനേതാക്കള്‍ എന്നിവര്‍ക്ക് ഒത്തുചേരാനും അതിശയകരമായ പ്രകടനം നടത്താനും വലിയ അവസരമാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍. ഒടിടി യുടെ ജനപ്രിയ വിഭാഗങ്ങളില്‍ ത്രില്ലര്‍, ഹൊറര്‍ ഘടകങ്ങളില്‍ നിന്ന് മികച്ച കിക്ക് ലഭിക്കുന്ന തരത്തിലുള്ള ഒരാളാണ് നിങ്ങളെങ്കില്‍, തമിഴ് ഹൊറര്‍, ഇന്‍സ്‌പെക്ടര്‍ ഋഷി നിങ്ങളുടെ വാച്ച് ലിസ്റ്റില്‍ ഉണ്ടായിരിക്കണം. ഈ വര്‍ഷം മാര്‍ച്ച് 29 ന് പുറത്തിറങ്ങിയ ഹൊറര്‍ ത്രില്ലര്‍ വെബ് സീരീസാണ് ഇന്‍സ്‌പെക്ടര്‍ ഋഷി. ജെ എസ് നന്ദിനി എഴുതി സംവിധാനം ചെയ്തിരിക്കുന്ന വെബ്‌സീരീസ് ആമസോണ്‍ Read More…









