Good News

‘പ്രായം സംഖ്യമാത്രം’ അല്ലെങ്കില്‍ 90 കാരന്‍ ജിമ്മിനോട് ചോദിക്കൂ ; ലോകത്തെ ഏറ്റവും പ്രായം കൂടിയ ബോഡിബില്‍ഡര്‍

‘പ്രായം കേവലം ഒരു സംഖ്യയാണ്’, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡിബില്‍ഡറായി മാറിയ 90-കാരന്‍ ജിമ്മിന്റെ കാര്യം പരിഗണിക്കുമ്പോള്‍. ജീവിതത്തിലെ എണ്‍പതുകളില്‍ പലരും ചലനശേഷിയുമായി പോരാടുമ്പോള്‍, ജിം തന്റെ ദൈനംദിന വ്യായാമവും ഭക്ഷണക്രമവും പാലിച്ചുകൊണ്ട് എല്ലായിടത്തും ഫിറ്റ്‌നസ് പ്രേമികള്‍ക്ക് യഥാര്‍ത്ഥ പ്രചോദനമായി വര്‍ത്തിക്കുകയാണ്. ലോകമെമ്പാടുമുള്ള ജിം പ്രേമികളുടെ പ്രചോദനമായ ജിം ആറിംഗ്ടണ്‍ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബോഡി ബില്‍ഡറാണ്. അടുത്തിടെ, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് ആറിംഗ്ടണിന്റെ ജീവിതത്തിന്റെ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും അദ്ദേഹത്തിന്റെ ദീര്‍ഘായുസ്സിന്റെ രഹസ്യം വെളിപ്പെടുത്തുകയും Read More…

Movie News

സിനിമയില്‍ നിന്നും നീണ്ട ഇടവേള ; പ്രീതിസിന്റ ആറുവര്‍ഷം സിനിമ വിടാന്‍ കാരണമുണ്ട്

സിനിമയിലും ബിസിനസിലും ഒരുപോലെ മികവ് തെളിയിച്ചിട്ടുള്ള താരമാണ് പ്രീതിസിന്റ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സ് ടീമിന്റെ ഉടമകൂടിയായ അവര്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിലും കഴിവ് തെളിയിച്ചിരിക്കുകയാണ്. ബോളിവുഡില്‍ സൂപ്പര്‍നായികയായിരിക്കെ സിനിമാ വിട്ട നടി ഭാര്യയും അമ്മയുമൊക്കെയായി കുടുംബജീവിതവും ബിസിനസുമെല്ലാം ഒരുപോലെ കൊണ്ടുപോകുകയാണ്. ആറ് വര്‍ഷത്തിന് ശേഷമുള്ള തന്റെ ആദ്യ ചിത്രമായ ലാഹോര്‍ 1947 എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് പ്രീതി സിന്റ ഇപ്പോള്‍. ആറുവര്‍ഷമായി താന്‍ സിനിമ വിട്ടു നില്‍ക്കാനുള്ള കാര്യം വെളിപ്പെടുത്തുകയാണ് താരം. ”എനിക്ക് സിനിമ Read More…

Sports

ആസ്സാമിലെ കബീര്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രമെഴുതി ; യൂറോപ്യന്‍ ടോപ്‌ലീഗ് ക്ലബ്ബില്‍ ആദ്യം ഒപ്പുവെയ്ക്കുന്ന താരം

ഇന്ത്യന്‍ കളിക്കാര്‍ യൂറോപ്പിലെയും ലാറ്റിനമേരിക്കയിലെയും ലീഗുകളില്‍ കളിക്കുന്നതും ഇന്ത്യന്‍ ഫുട്‌ബോളിന് അവര്‍ മതിയായ സംഭാവന നല്‍കുന്നതും ഇന്ത്യയിലെ ഏത് ഫുട്‌ബോള്‍ ആരാധകന്റെയും സ്വപ്‌നം. ഈ പ്രതീക്ഷകള്‍ക്ക് തിരി കൊളുത്തിയിരിക്കുകയാണ് അസമില്‍ നിന്നുള്ള 23 കാരനായ കബീര്‍നാഥ്. ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ റാങ്കിംഗില്‍ ഏറെ പിന്നിലാണെങ്കിലും യൂറോപ്യന്‍ രാജ്യമായ അന്‍ഡോറയിലെ ഒന്നാം ഡിവിഷന്‍ ലീഗ് ക്ലബ്ബായ സിഎഫ് അത്‌ലറ്റിക് അമേരിക്കയില്‍ കളിക്കാന്‍ കരാര്‍ എഴുതിയിരിക്കുകയാണ് കബീര്‍. ഒരു യൂറോപ്യന്‍ രാജ്യത്ത് ഒന്നാം ഡിവിഷനില്‍ കളിക്കാനൊരുങ്ങുന്ന കബീര്‍ ഇന്ത്യന്‍ ഫുട്‌ബോളില്‍ ചരിത്രമെഴുതുകയാണ്. Read More…

Sports

ജോസ്ബട്‌ളര്‍ക്ക് ദേശീയ ടീമിനേക്കാള്‍ പ്രധാനം ഐപിഎല്‍; സ്‌കൈ സ്‌പോര്‍ട്‌സിനോട് പറഞ്ഞത്

നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2024 സീസണിന്റെ മധ്യത്തില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം കളിക്കാരുടെ മടങ്ങിവരവ് അനവധി ടീമുകളെയാണ് സാരമായി ബാധിച്ചത്. ഐപിഎല്‍ 2024 ക്വാളിഫയര്‍ 2 ല്‍ വെള്ളിയാഴ്ച (മെയ് 24) സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ (എസ്ആര്‍എച്ച്) നേരിടുന്ന രാജസ്ഥാന്‍ റോയല്‍സിനെയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത്. പാക്കിസ്ഥാനെതിരായ ട്വന്റി20 പരമ്പരയില്‍ ഇംഗ്ലണ്ടിനെ നയിക്കാനുള്ള ചുമതലകള്‍ കാരണം ഇംഗ്‌ളണ്ട് നായകനും രാജസ്ഥാന്‍ റോയല്‍സ് താരവുമായ ജോസ് ബട്‌ളര്‍ 2024 ക്വാളിഫയര്‍ 2 നഷ്ടപ്പെടുത്തി. ഇംഗ്ലണ്ട് ആന്‍ഡ് Read More…

Movie News

പുഷ്പ 2 ല്‍ സാമന്തയെ പുറത്താക്കി ; ഐറ്റം സോംഗ് ചെയ്യാന്‍ വരുന്നത് തൃപ്തി ദമ്രി

രണ്‍ബീര്‍ കപൂറിന്റെ അനിമല്‍ പുറത്തിറങ്ങിയതിന് ശേഷം, തൃപ്തി ദിമ്രി ദേശീയ ക്രഷ് ആയി മാറിയിട്ടുണ്ട്. സദീപ് റെഡ്ഡി വംഗയുടെ ചിത്രത്തിന് ശേഷം, തൃപ്തിയെ തേടി അവസരങ്ങളുടെ പെരുമഴയാണ്. അല്ലു അര്‍ജുന്റെ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന ചിത്രമായ പുഷ്പ 2: ദ റൂളില്‍ തൃപ്തി വരുന്നതായിട്ടാണ് ഏറ്റവും പുതിയ വിവരം. സിനിമയില്‍ ഐറ്റം സോംഗ് ചെയ്യാന്‍ സാമന്തയ്ക്ക് പകരം തൃപ്തി എത്തും. ബോളിവുഡ് നൗവിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, പുഷ്പ 2 ന്റെ നിര്‍മ്മാതാക്കള്‍ ഒരു മസാല ഡാന്‍സ് നമ്പറിനായി Read More…

Oddly News

ട്രാഫിക്ജാമില്ലാതെ റോഡുപണി നടത്താന്‍ കൊണ്ടുനടക്കാവുന്ന പാലം ; സ്വിസ് മേഡ് ആസ്ട്രബ്രിഡ്ജിനെ കുറിച്ച് കേട്ടിട്ടുണ്ടോ?

സാധാരണഗതിയില്‍ റോഡ്പണിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉണ്ടാക്കുന്ന ട്രാഫിക് ജാമുകള്‍ യാത്രക്കാര്‍ക്ക് എന്നും തലവേദനയാണ്. പക്ഷേ റോഡുപണിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എന്തുതന്നെയായാലും സ്വിറ്റ്‌സര്‍ലണ്ടില്‍ ഒരു പ്രശ്‌നമല്ല. ഗതാഗത പ്രശ്‌നങ്ങള്‍ ഉണ്ടാക്കാതെ തന്നെ പണി മുമ്പോട്ട് കൊണ്ടുപോകാന്‍ സ്വിസ റോഡ് മെയിന്റനന്‍സ് അതോറിറ്റി ഒരു മൊബൈല്‍ പാലം വികസിപ്പിച്ചെടുത്തിരിക്കുകയാണ്. ഇത് പണി നടക്കുന്ന പ്രശ്‌നബാധിത പാതകളില്‍ ഗതാഗതം നിര്‍ത്താതെ തന്നെ റോഡുപണികള്‍ നടത്താന്‍ അനുവദിക്കുന്നു. സ്വിറ്റ്സര്‍ലന്‍ഡിലെ ഫെഡറല്‍ റോഡ്സ് ഓഫീസ് റോഡ്പീവിംഗ് ഈ വര്‍ഷമാദ്യമാണ് 257 മീറ്റര്‍ നീളമുള്ള മൊബൈല്‍ Read More…

Crime

12 കാരനെ ബലാത്സംഗം ചെയ്ത 38 കാരി ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ കൊലപാതക കേസിലും പ്രതി

ബന്ധുവായ 12 കാരനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി 58 കാരനെ കുത്തിക്കൊന്ന കേസിലെ വിചാരണ നേരിടുന്നു. ടെക്‌സാസുകാരിയായ ബ്രിട്ടാനി ആന്‍ റൗലോ എന്ന 38 കാരി സ്ത്രീയാണ് ആറു വര്‍ഷം മുമ്പ് 12 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുന്നത്. ഇവര്‍ കെന്നത്ത് ഡഗ്ലസ് എന്നായാളെ കുത്തിക്കൊലപ്പെടുത്തിയ കേസിലും ഇവര്‍ പ്രതിയാണ്. അതേസമയം ലൈംഗികപീഡനക്കേസില്‍ റൗലോ പ്രതിയല്ലെന്നും യഥാര്‍ത്ഥത്തില്‍ അവര്‍ ഇരയായിരുന്നെന്നും ബുധനാഴ്ച നടന്ന വിചാരണയില്‍ അവരുടെ അഭിഭാഷകന്‍ പറഞ്ഞു. 2018 ല്‍ നടന്ന Read More…

Sports

ആറു രാജ്യങ്ങളിലായി 20 വര്‍ഷത്തെ പരിചയം, എട്ടു ടീമുകള്‍ ; സ്റ്റാറേ മഞ്ഞപ്പടയുടെ സ്റ്റാറാകുമോ ?

ന്യൂഡല്‍ഹി: മലയാളികളുടെ പ്രിയപ്പെട്ട ഇവാന്‍ വുകുമിനോവിക്ക് വിട്ട ഒഴിവിലേക്ക് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ് പുതിയ പരിശീലകനായി കൊണ്ടുവന്ന മൈക്കല്‍ സ്റ്റാറെ ചില്ലറക്കാരനല്ല. 48 കാരനായ സ്വീഡിഷ് പരിശീലകന്‍ ദശകങ്ങള്‍ നീണ്ട കരിയറില്‍ ആറു രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് മലയാളത്തിന്റെ മഞ്ഞപ്പടയുടെ നിരയിലേക്ക് വരുന്നത്. ഏഷ്യയില്‍ മൂന്നാമത്തെ രാജ്യത്ത് സ്റ്റാറേയ്ക്ക് സ്റ്റാറാകാന്‍ കഴിയുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. സ്വീഡിഷ് വംശജനായ ഈ സ്‌കോട്ട്‌ലന്റുകാരന്‍, സ്വീഡന്‍, ഗ്രീസ്, ചൈന, യുഎസ്എ, നോര്‍വേ, തായ്‌ലന്റ് എന്നീ രാജ്യങ്ങളില്‍ ടീമിനെ പരിശീലിപ്പിച്ച Read More…

Movie News

‘യെസ്…നിങ്ങള്‍ കേട്ടത് സത്യമാണ് ; ഞാനിപ്പോള്‍ സിംഗിളാണ്’ ; വേര്‍പിരിയല്‍ സ്ഥിരീകരിച്ച് നടി ശ്രുതിഹാസന്‍

വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ക്കിടെ, കാമുകന്‍ ശന്തനു ഹസാരികയുമായി വേര്‍പിരിഞ്ഞെന്ന് സ്ഥിരീകരിച്ച് നടി ശ്രുതി ഹാസന്‍. താന്‍ ഇപ്പോള്‍ സിംഗിളാണെന്ന് നടി ആരാധകരെ അറിയിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായി നടത്തിയ ചോദ്യോത്തര സെഷനിലാണ് ശന്തനുവുമായി വേര്‍ പിരിഞ്ഞതിനെക്കുറിച്ച് നടി സ്ഥിരീകരണം നല്‍കിയത്. ഇത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് അവര്‍ തുറന്നു സമ്മതിച്ചു. ശ്രുതിക്ക് അവളുടെ ചോദ്യോത്തര വേളയില്‍ ലഭിച്ച ആദ്യ ചോദ്യങ്ങളിലൊന്ന് ‘ഏകയോ പ്രതിബദ്ധതയോ’ എന്നതായിരുന്നു. ”ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുന്നത് ഞാന്‍ ആസ്വദിക്കുന്നില്ല. പക്ഷേ, ഞാന്‍ പൂര്‍ണ്ണമായും Read More…