Travel

എന്തുകൊണ്ടാണ് യുണൈറ്റഡ് നേഷന്‍സ് ഇന്ത്യയിലെ ഈ സ്ഥലത്തെ ഏറ്റവും മികച്ച ഗ്രാമങ്ങളില്‍ പെടുത്തിയത് ?

മരുഭൂമിയിലെ വെളുത്ത മണലിലൂടെ ഒട്ടകസവാരി, മണ്‍കുടിലുകള്‍, നിറങ്ങള്‍ പെയ്യുന്ന പരമ്പരാഗതകലകളും കരകൗശല വസ്തുക്കളും പിന്നെ സമ്പന്നവും സാംസ്‌കാരികവുമായ ആഘോഷമായ വാര്‍ഷിക റാന്‍ ഉത്സവവും. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് 2023 ല്‍ യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ശുപാര്‍ശ ചെയ്തു ഇന്ത്യയിലെ ഗ്രാമത്തെക്കുറിച്ചാണ് പറഞ്ഞത്. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) 2023-ലെ മികച്ച ടൂറിസം ഗ്രാമങ്ങളുടെ മൂന്നാം വാര്‍ഷിക പട്ടിക പുറത്തിറക്കിയപ്പോള്‍ മെക്‌സിക്കോ, ചൈന, എത്യോപ്യ, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രദേശങ്ങള്‍ക്കൊപ്പമായിരുന്നു ഈ Read More…

Oddly News

സ്‌കോട്ടലന്റില്‍ കാക്കകള്‍ കൊന്നത് 220 ആട്ടിന്‍കുട്ടികളെ ; കര്‍ഷകര്‍ ആട് ഫാമിംഗ് നിര്‍ത്താന്‍ ആലോചിക്കുന്നു

മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും പരിസര ശുചീകരണത്തിനും മനുഷ്യരുടെ സഹായിയെന്നാണ് കാക്കകളെ പൊതുവേ പറയാറ്. എന്നാല്‍ സ്‌കോട്ട്‌ലന്റിലെ ആടുകര്‍ഷകര്‍ക്ക് ഇതിനേക്കാള്‍ വലിയൊരു ദുരന്തം വരാനില്ല. കാക്കക്കൂട്ടം നവജാത ആട്ടിന്‍കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിനെ തുടര്‍ന്ന് ആട് ഫാമിംഗ് തന്നെ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണ് ചില കര്‍ഷകര്‍. തന്റെ ഫാമിലെ 220 ആട്ടിന്‍കുട്ടികള്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കരിയര്‍ തന്നെ ഉപേക്ഷിക്കാന്‍ ആലോചിച്ചതായി ഒരു ഇടയന്‍ വെളിപ്പെടുത്തി.പെര്‍ത്ത്ഷെയറിലെ ബ്ലെയര്‍ഗൗറിക്ക് സമീപമുള്ള ബാല്‍നാബ്രോയ്ച്ച് ഫാമില്‍ ആട്ടിന്‍കൂട്ടങ്ങളെ മേയ്ക്കുന്ന ഫിന്‍ യോര്‍സ്റ്റണ്‍ ദി ടൈംസിനോട് പറഞ്ഞത് ഒറ്റ ദിവസം കൊണ്ട് 30 Read More…

Movie News

ഇന്ത്യയില്‍ അധികമാരും അറിയാത്ത ഈ നടി കാനില്‍ ചരിത്രമെഴുതി ; ആരാണ് ഈ അനസൂയ സെന്‍ഗുപ്ത ?

ഇത് അന്താരാഷ്ട്രവേദിയില്‍ ഇന്ത്യന്‍ ചലച്ചിത്രവേദി രചിക്കുന്ന മറ്റൊരു ഇതിഹാസം. വിഖ്യാതമായ കാന്‍ ചലച്ചിത്രോത്സവത്തില്‍ അഭിനയത്തിന് പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി നടി അനസൂയ സെന്‍ഗുപ്ത ചരിത്രമെഴുതി. വെള്ളിയാഴ്ച (മെയ് 24), പ്രശസ്തമായ ഫെസ്റ്റിവലിന്റെ അണ്‍ സെര്‍ടൈന്‍ റിഗാര്‍ഡ് സെഗ്മെന്റില്‍ ദി ഷെയിംലെസ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു അവാര്‍ഡ്. വിറയാര്‍ന്ന കരങ്ങളാല്‍ പുരസ്‌ക്കാരം നടി ക്വിയര്‍ കമ്മ്യൂണിറ്റിക്കും മറ്റ് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹങ്ങള്‍ക്കും സമര്‍പ്പിച്ചു. ‘സമത്വത്തിനു വേണ്ടി പോരാടാന്‍ നിങ്ങള്‍ വിഡ്ഢികളാകേണ്ടതില്ല, കോളനിവല്‍ക്കരണം ദയനീയമാണെന്ന് അറിയാന്‍ നിങ്ങള്‍ കോളനിവല്‍ക്കരിക്കപ്പെട്ടിട്ടില്ല – Read More…

Myth and Reality

മൂന്നാം ലോകമഹായുദ്ധം എന്നു നടക്കും? കൃത്യമായ തീയതി പ്രവചിച്ച് ഇന്ത്യന്‍ ജ്യോതിഷി

ഹമാസിന് മേല്‍ ഇസ്രായേല്‍ നടത്തുന്ന ആക്രമണം. ഉക്രെയിന് മേല്‍ റഷ്യ നടത്തുന്ന അധിനിവേശം ഇതിനെല്ലാം പുറമേ ഉത്തര-ദക്ഷിണ കൊറിയകളും, ചൈനയും തായ്വാനും തമ്മില്‍ ഏഷ്യയില്‍ ഉണ്ടായിരിക്കുന്ന പിരിമുറുക്കം. ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിന് അരികിലാണോ എന്ന് ആരും സംശയിച്ചുപോകുന്ന സാഹചര്യത്തിലൂടെയാണ് ലോകം കടന്നുപോകുന്നത്. എന്നാല്‍ മൂന്നാമത്തെ ലോകമഹായുദ്ധം മൂന്നാഴ്ചയ്ക്കുള്ളില്‍ തുടങ്ങുമെന്ന് പ്രവചിച്ച് ‘പുതിയ നോട്രഡാമസ്’. ഇന്ത്യന്‍ ജ്യോതിഷിയെ ഉദ്ധരിച്ച് ബ്രട്ടനിലെ ഓണ്‍ലൈന്‍ വാര്‍ത്താപോര്‍ട്ടല്‍ മെട്രോയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മൂന്നാം ലോകമഹായുദ്ധം എന്ന് തുടങ്ങുമെന്ന് കൃത്യമായ തീയതിയും ജ്യോതിഷി Read More…

Celebrity

ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് വിവാഹമോചനം നേടിയോ? ഭാര്യ നടാഷാ സ്റ്റാന്‍കോവിക്ക് പ്രതികരിക്കുന്നു

ഭര്‍ത്താവും ക്രിക്കറ്റ്താരവുമായ ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്ന് വിവാഹമോചനം നേടുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നടി നടാഷ സ്റ്റാന്‍കോവിച്ച്. ദിഷ പടാനിയുടെ കാമുകന്‍ അലക്സാണ്ടര്‍ അലക്സലിക്കിനൊപ്പം ഇറങ്ങിയപ്പോഴാണ് മാധ്യമങ്ങള്‍ അവരെ കണ്ടത്. നടിയോട് വിവാഹമോചന കിംവദന്തികളെക്കുറിച്ച് അഭിപ്രായം പറയാന്‍ അവര്‍ ആവശ്യപ്പെട്ടപ്പോള്‍, അവര്‍ പുഞ്ചിരിച്ചുകൊണ്ട് ‘നന്ദി’ എന്നു മാത്രം പ്രതികരിച്ചു. വിവാഹമോചന വാര്‍ത്തകളോട് ഇതാദ്യമായാണ് നടാസ പ്രതികരിക്കുന്നത്. നതാഷ സ്റ്റാന്‍കോവിച്ചിന്റെയും ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യയുടെയും വേര്‍പിരിയലിനെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. 2020 ല്‍ കൊറോണ വൈറസ് Read More…

Sports

വിക്കറ്റ് വേട്ടയില്‍ മുമ്പിലായിരുന്നു, പക്ഷേ IPLലെ മറ്റൊരു മോശം റെക്കോഡ്കൂടി ചുമന്നാണ് ചഹല്‍ പോയത്

ഇന്ത്യന്‍പ്രീമിയര്‍ലീഗിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനാണെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം അതിനോളം പോന്ന ഒരു മോശം റെക്കോഡും ചുമന്നോണ്ടാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ പോയത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയ താരമായിട്ടാണ് ചഹല്‍ മാറിയത്. ഇന്നലെ നടന്ന പ്‌ളേഓഫ് രണ്ടില്‍ ഹൈദരാബാദിനോട് തോറ്റ് എലിമിനേറ്ററായ മത്സരത്തിലായിരുന്നു ചഹലിന്റെ റെക്കോഡ് പൂര്‍ത്തിയായത്. ആദ്യം ബൗള്‍ ചെയ്ത രാജസ്ഥാന്‍ നിരയില്‍ ചഹല്‍ വിക്കറ്റ് ഇല്ലാതെ 34 റണ്‍സ് വഴങ്ങുകയും ചെയ്തു. മത്സരത്തില്‍ മൂന്ന് സിക്‌സറുകള്‍ Read More…

Hollywood

ഈ ഹോളിവുഡ് സൂപ്പര്‍നായികയ്ക്ക് രാംചരണ്‍ തേജയുടെയും ജൂനിയര്‍ എന്‍ടിആറിനുമൊപ്പം അഭിനയിക്കണം

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ അടയാളപ്പെട്ടിട്ടുള്ള ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഉണ്ടാകുമെന്ന് ഉറപ്പ. ഇന്ത്യന്‍ പ്രേക്ഷകരെ പിടിച്ചുകുലുക്കിയ സിനിമ ജെയിംസ് കാമറൂണും എഡ്ഗര്‍ റൈറ്റും ഉള്‍പ്പെടെ എക്കാലത്തെയും മികച്ച ചലച്ചിത്ര പ്രവര്‍ത്തകരുടെ മനസ്സില്‍ വരെ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു. അടുത്തിടെയുള്ള ഒരു അപ്ഡേറ്റില്‍ സിനിമയുടെ വിഖ്യാത ആരാധികയായി മാറിയിരിക്കുന്ന ഒരാള്‍ ക്രിസ്റ്റഫര്‍ നോളന്റെ മാസ്റ്റര്‍പീസുകളായ ദി ഡാര്‍ക്ക് നൈറ്റ് റൈസസ്, ഇന്റര്‍സ്റ്റെല്ലാര്‍ എന്നിവയിലെ ചലനാത്മക വേഷങ്ങള്‍ക്ക് പേരുകേട്ട ഒരു പ്രശസ്ത ഹോളിവുഡ് Read More…

Movie News

കാജലും പ്രഭുദേവയും വീണ്ടും ഒന്നിക്കുന്നു ; 27 വര്‍ഷങ്ങള്‍ക്കു ശേഷം ചരണ്‍തേജിന്റെ ബോളിവുഡ് ചിത്രത്തിലൂടെ

27 വര്‍ഷങ്ങള്‍ക്ക് ശേഷം കാജോളും സംവിധായകന്‍ പ്രഭുദേവയും വീണ്ടും ഒന്നിക്കാന്‍ ഒരുങ്ങുന്നു. 1997-ല്‍ പുറത്തിറങ്ങിയ മിന്‍സാര കനവ് എന്ന തമിഴ് ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ചിത്രം സംവിധാനം ചെയ്യുന്ന തെലുങ്ക് സംവിധായകന്‍ ചരണ്‍ തേജ് ഉപ്പളപതിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണിത്. ചിത്രത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മറച്ചുവെച്ചിരിക്കുകയാണ്. മുതിര്‍ന്ന നടന്‍ നസറുദ്ദീന്‍ ഷാ, സംയുക്ത മേനോന്‍, ജിഷു സെന്‍ ഗുപ്ത, ആദിത്യ സീല്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കജോള്‍ ഇതാദ്യമായാണ് നസീറുദ്ദീന്‍ ഷായ്ക്കൊപ്പം സ്‌ക്രീന്‍ പങ്കിടുന്നത്. Read More…

Oddly News

കല്‍ക്കരിഖനി ആകാതെ തടഞ്ഞു ; ശുക്ല സംരക്ഷിച്ചത് ഛത്തീസ്ഗഢിന്റെ 657 ചതുരശ്ര മൈല്‍ വനം…!

വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി കല്‍ക്കരി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതിനായി വ്യാപകമായി സ്ഥലം ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ 21 കല്‍ക്കരി ഖനികളില്‍ നിന്ന് 657 ചതുരശ്ര മൈല്‍ വനം സംരക്ഷിച്ചതിന്റെ പേരിലാണ് ‘ഗ്രീന്‍ നോബല്‍’ എന്ന് വിളിക്കപ്പെടുന്ന ​ഗോള്‍ഡ് മാന്‍ പുരസ്കാരത്തിനര്‍ഹനായ അലോക് ശുക്ല എന്ന ഇന്ത്യന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ അംഗീകരിക്കപ്പെടുന്നത്. ഹസ്ദിയോ ആരണ്യ വനങ്ങളെ ‘ഛത്തീസ്ഗഢിന്റെ ശ്വാസകോശം’ എന്നാണ് അറിയപ്പെടുന്നത്. ആദിവാസികള്‍ക്കൊപ്പം, കടുവകള്‍, ആനകള്‍, കരടികള്‍, പുള്ളിപ്പുലികള്‍, ചെന്നായ്ക്കള്‍ എന്നിവയും ഡസന്‍ കണക്കിന് പ്രാദേശിക Read More…