Featured Oddly News

പെറുവില്‍ നിന്നും കണ്ടെത്തിയ രണ്ടു മമ്മികള്‍ അന്യഗ്രജീവികളുടേതോ? നിഗൂഡത തെളിയിക്കുമെന്ന് ശാസ്ത്രജ്ഞര്‍

പെറുവില്‍ നിന്നും കണ്ടെത്തിയ അസാധാരണമായ രണ്ടു മമ്മികള്‍ അന്യഗ്രജീവികളുടേതാണെന്ന് വാദം തെളിയിക്കാന്‍ പ്രതിജ്ഞയെടുത്ത് പെറുവിലെ വിവാദശാസ്ത്രജ്ഞന്‍. മമ്മിയുടെ ആധികാരികത തെളിയിക്കാന്‍ പരീക്ഷണത്തിന് ഒരുങ്ങുന്നു. യുഎഫ്ഒ വിദഗ്ധന്‍ എന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള പെറുവിലെ ജെയിം മൗസനാണ് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. അന്യഗ്രഹജീവികളുടെ തെളിവാണെന്നാണ് വാദം. കിട്ടിയിട്ടുള്ള മമ്മികള്‍ അന്യഗ്രഹ-മനുഷ്യ ‘സങ്കരയിനം’ ആയിരിക്കാനുള്ള സാധ്യതയും മൗസന്‍ ഉന്നയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിവാദ ഗവേഷണം ഏകദേശം പത്ത് വര്‍ഷമായി ചര്‍ച്ചയ്ക്ക് കാരണമാകുന്നു. പുതിയ മാതൃകകളില്‍ ’30 ശതമാനം അജ്ഞാത’ ഡിഎന്‍എയും ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ Read More…

Featured Oddly News

അന്ന് ആര്‍എഎസ് പരീക്ഷ വിജയിച്ച് വിസ്മയിപ്പിച്ച തൂപ്പുകാരി ; ഇന്ന് തൂപ്പ് ജോലിക്ക് ഒന്നരലക്ഷം കൈക്കൂലിക്ക് പിടിയില്‍

ഒരു കാലത്ത് രാജസ്ഥാന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ആര്‍എഎസ്) പരീക്ഷ പാസായതിന്റെ പേരില്‍ അനേകര്‍ക്ക് മാതൃകയും പ്രചോദനവുമായി പ്രശസ്തി നേടിയ തൂപ്പുകാരി ആശാ കന്ദാര കൈക്കൂലി കേസില്‍ അറസ്റ്റില്‍. രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോ (എസിബി) അടുത്തിടെ കൈക്കൂലി വാങ്ങുന്നതിനിടെ ഇവരെ പിടികൂടി. ഇപ്പോള്‍ ഹെറിറ്റേജ് നഗര്‍ നിഗം ജയ്പൂരില്‍ എസ്ഡിഎം ആയി ജോലി ചെയ്യുന്ന അവര്‍ കൈക്കൂലി വാങ്ങുന്നതായി രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. സ്വീപ്പര്‍ നിയമനത്തിന് പകരമായി കന്ദാര കൈക്കൂലി വാങ്ങുന്നുണ്ടെന്ന രഹസ്യവിവരം കിട്ടിയതിനെ തുടര്‍ന്ന് Read More…

Crime

ക്ഷേത്ര പരിസരത്ത് പശുവിന്റെ തലവെട്ടിയിട്ടു ; മധ്യപ്രദേശിലെ ജോറ ടൗണില്‍ സംഘര്‍ഷം

ക്ഷേത്രപരിസരത്ത് പശുവിന്റെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മതപരമായ സംഘര്‍ഷം. മധ്യപ്രദേശിലെ ജോറ ടൗണിലെ രത്ലം ജില്ലയിലെ ജോറ ടൗണില്‍ സ്ഥിതി ചെയ്യുന്ന ജഗന്നാഥ മഹാദേവ ക്ഷേത്രത്തിലാണ് പശുവിന്റെ ശരീരഭാഗം കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികള്‍ക്കെതിരേ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്തു. സല്‍മാന്‍ മേവതി (24), ഷാക്കിര്‍ ഖുറേഷി (19), നോഷാദ് ഖുറേഷി (40), ഷാരൂഖ് സത്താര്‍ (25) എന്നിവരെയാണ് ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്. പൂജാരി രാവിലെ ക്ഷേത്രത്തിലെത്തിയപ്പോള്‍ ക്ഷേത്ര Read More…

Featured Sports

കോഴിക്കോട്ടെ നമ്മുടെ പയ്യനെ മുംബൈസിറ്റി റാഞ്ചി ; ചാംപ്യന്‍ക്ലബ്ബ് താരത്തിന് കൊടുത്തത് വമ്പന്‍ കരാര്‍

കോഴിക്കോട്: ഗള്‍ഫ് പണക്കൊഴുപ്പില്‍ തിളങ്ങുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ സഹോദരന്‍ന്മാരായ മുംബൈ സിറ്റി എഫ് സിയെ കുറിച്ച് ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ അധികം വിശേഷണങ്ങളുടെ ആവശ്യമില്ല. ഷീല്‍ഡും കപ്പും പലതവണ ഉയര്‍ത്തി എഎഫ്‌സിയില്‍ ഇന്ത്യയുടെ പ്രതിനിധികളാകാറുള്ള ക്ലബ്ബ് നമ്മുടെ സ്വന്തം മലയാളിപയ്യനെ റാഞ്ചിയിരിക്കുകയാണ്. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ നമ്മുടെ നൗഫല്‍ പി എന്നിനെ അടുത്ത സീസണില്‍ ഇളംനീല കുപ്പായത്തില്‍ കാണാനാകും. 23 കാരനായ നൗഫലിനെ 2027 വരെയാണ് കരാറാക്കിയിരിക്കുന്നത്. ബോസ്‌കോ എഫ്‌സി യിലൂടെ കളിയാരംഭിച്ച നൗഫല്‍ 2022 ലാണ് ഗോകുലം Read More…

Good News

പഴയ ആണവായുധ സൈറ്റുകള്‍ സൗരോര്‍ജ്ജ പാടമാക്കി മാറ്റുന്നു ; അമേരിക്ക ലക്ഷ്യമിടുന്നത് 70,000 വീടുകള്‍ക്ക് വൈദ്യുതി

ലോകത്തെ നശിപ്പിക്കാനുള്ള ഉദ്ദേശ്യത്തിനായി നീക്കിവച്ചിരിക്കുന്ന ഭൂമി ഇപ്പോള്‍ നാട്ടുകാര്‍ക്ക് എങ്ങിനെ ഗുണകരമാക്കി മാറ്റാമെന്ന ആലോചനയിലാണ് അമേരിക്കയുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എനര്‍ജിയുടെ ആണവായുധ വിഭാഗം. 2,800 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന പഴയ ആണവ സൈറ്റുകള്‍ സൗരോര്‍ജ്ജ പാടമാക്കി മാറ്റി 70,000 കുടുംബങ്ങള്‍ക്ക് വൈദ്യുതി ലഭ്യമാക്കാനുള്ള നീക്കത്തിലാണ്. ക്ലീനപ്പ് ടു ക്ലീന്‍ എനര്‍ജി എന്ന ഗവണ്‍മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 400 മെഗാവാട്ട് സോളാര്‍ ഫാമിന്റെ സൈറ്റാക്കി മാറ്റാനാണ് ഉദ്ദേശം. പ്രോജക്റ്റ് ടൈംലൈന്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, 300 മെഗാവാട്ട് സൗരോര്‍ജ്ജത്തിന് മസാച്യുസെറ്റ്സ് ആസ്ഥാനമായുള്ള സോളാര്‍ Read More…

Sports

യൂറോയില്‍ പോര്‍ച്ചുഗല്‍ കപ്പടിക്കുമോ? സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ പറയുന്നു

മിക്കവാറും ഈ യൂറോയോടെ ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ കരിയര്‍ അവസാനിക്കുമെന്ന് വിശ്വസിക്കുന്ന ഫുട്‌ബോള്‍ പണ്ഡിറ്റുകള്‍ ഏറെയാണ്. ഗ്രൂപ്പ് എഫ് ഓപ്പണറില്‍ ചെക്ക് റിപ്പബ്ലിക്കിനെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം. സൂപ്പര്‍താരം റൊണാള്‍ഡോയ്ക്കൊപ്പം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ബ്രൂണോ ഫെര്‍ണാണ്ടസ്, പാരീസ് സെന്റ് ജെര്‍മെയ്നിന്റെ (പിഎസ്ജി) വിടീഞ്ഞ, മാഞ്ചസ്റ്റര്‍ സിറ്റി ജോഡികളായ ബെര്‍ണാഡോ സില്‍വ, റൂബന്‍ ഡയസ് തുടങ്ങി ഒരുപറ്റം സൂപ്പര്‍താരങ്ങളാണ് പോര്‍ച്ചുഗലിന്റെ കളിക്കാര്‍. 39 കാരനായ റൊണാള്‍ഡോ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ആറാം തവണയാണ് പങ്കെടുക്കുന്നത്. ടീമില്‍ മറ്റ് രണ്ട് Read More…

Celebrity

ഒരുകാലത്ത് ഏറ്റവും സമ്പന്നന്‍ ; ഇപ്പോള്‍ ഒരു പണിയുമില്ല ; പക്ഷേ ദിവസവും സമ്പാദിക്കുന്നത് 10 കോടി

ഒരുകാലത്ത് ലോകത്തിലെ ഏറ്റവും ധനികനായിരുന്ന ബില്‍ ഗേറ്റ്സ് ഇപ്പോള്‍ ബില്യണെയര്‍മാരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. വന്‍ സ്വത്തിനുടമയായ അദ്ദേഹത്തിന് ഒരു പണിയും ചെയ്യാതെ തന്നെ ദിവസവും 10 കോടി രൂപ സമ്പാദിക്കാനാകുന്നു. 132.2 ബില്യണ്‍ ഡോളര്‍ (13219.9 കോടി രൂപ) ആസ്തിയുള്ള അ ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്‍ ട്രസ്റ്റിനായുള്ള ഏറ്റവും പുതിയ 13 എഫ് ഫയലിംഗ് അനുസരിച്ച്, അദ്ദേഹത്തിന്റെ നിക്ഷേപ പോര്‍ട്ട്ഫോളിയോ വാര്‍ഷിക ലാഭവിഹിതത്തില്‍ 476,619,848.15 ഡോളര്‍ ഉണ്ടാക്കുന്നു, ഇത് പ്രതിദിനം കണക്കാക്കിയാല്‍ ശരാശരി Read More…

Travel

ലഡാക്ക് എന്നെങ്കിലും കാണണമെന്ന് തോന്നിയിട്ടുണ്ടോ? കോഴിക്കോട് നിന്നും പോകാനാകും

ലഡാക്ക് എന്നെങ്കിലും കാണണമെന്ന് തോന്നിയിട്ടുണ്ടോ? ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് & ടൂറിസം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ഐആര്‍സിടിസി) ‘ലൈവ്ലി ലേ ലഡാക്ക് പാക്കേജ്…’ ഉപയോഗിച്ച് ഈ ഓണാവധിക്ക് ലഡാക്കിന്റെ അതിമനോഹരമായ സൗന്ദര്യം നുണയാന്‍ യാത്രപോകാം. അതും കോഴിക്കോട് നിന്നും. ഹിമാലയന്‍ പര്‍വതനിരകള്‍, നുബ്ര വാലി, ഷാം താഴ്വര, ഇന്ത്യ-ചൈന അതിര്‍ത്തിക്ക് സമീപമുള്ള ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലേക്ക് IRCTC ഒരു യാത്ര വാഗ്ദാനം ചെയ്യുന്നു. വൈകുന്നേരത്തോടെ ലേ മാര്‍ക്കറ്റ് സന്ദര്‍ശിക്കാന്‍ സഞ്ചാരികളെ അനുവദിക്കും. മൂന്നാം ദിവസം, സംഘം ശ്രീനഗര്‍-ലേ ഹൈവേയിലൂടെ കാഴ്ചകള്‍ Read More…

Movie News

ആലിയാഭട്ട് വീണ്ടും എഐ ഡീപ് ഫേക്കിന് ഇരയായി ; ഇത് ശരിയാകുകേലെന്ന് ആരാധകര്‍

ഡീപ്ഫേക്ക് വീഡിയോകള്‍ ആരാധകര്‍ക്ക് വിരുന്നാണെങ്കിലും അത് താരങ്ങള്‍ക്ക് ഉണ്ടാക്കുന്ന പൊല്ലാപ്പുകളും തലവേദനയും ചില്ലറയല്ല. ഡീപ്‌ഫേക്കിന്റെ ഏറ്റവും പുതിയ വൈറലായ വീഡിയോയ്ക്ക് ഇരയായിരിക്കുന്നത് ബോളിവുഡ് നടി ആലിയാഭട്ടാണ്. നടിയുടെ ഡീപ്‌ഫേക്ക് വീഡിയോ വൈറലായതോടെ ആരാധകര്‍ ഞെട്ടി. എഐ സൃഷ്ടിച്ച വീഡിയോയില്‍, ആലിയ നടി ജിആര്‍ഡബ്‌ള്യൂഎം (ഗെറ്റ് റെഡി വിത്ത് മീ) ട്രെന്‍ഡില്‍ ചേരുന്നതായി കാണുന്നു. സമീക്ഷ അവതര്‍ എന്ന ഉപയോക്താവ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം 17 ദശലക്ഷത്തിലധികം വ്യൂസ് നേടി. ഇന്‍സ്റ്റാഗ്രാം ഉപയോക്താവ് തന്റെ ബയോയില്‍ Read More…