Oddly News

ആരാണ് സാറാ ശതാവരി ; ‘മിസ് എഐ’ സൗന്ദര്യമത്സരത്തില്‍ ഇന്ത്യന്‍ പ്രതിനിധിയെപ്പറ്റി അറിയേണ്ടതെല്ലാം

ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സ് രൂപം നല്‍കിയ കൃത്രിമമോഡലുകളുടെ സൗന്ദര്യമത്സരത്തില്‍ ആദ്യ പത്തില്‍ എത്തിയ സുന്ദരികളുടെ പട്ടികയില്‍ ഇന്ത്യയുടെ പ്രതിനിധിയായ സാറ ശതാവരിയും. ഫാന്‍വ്യൂ എഐ സൃഷ്ടിച്ച മോഡലുകള്‍ക്കായുള്ള ലോകത്തിലെ ആദ്യത്തെ സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കുന്ന സാറയുടെ സൃഷ്ടാവ് പിസിഒഎസ് ആന്റ് ഡിപ്രഷന്‍ വാരിയേഴ്‌സാണ്. ഭക്ഷണപ്രിയ, യാത്രാ-ഫാഷന്‍ പ്രേമി എന്നാണ് ഡിജിറ്റല്‍ മോഡലിന് നല്‍കിയിട്ടുള്ള ബയോ. ആരോഗ്യം, കരിയര്‍ വികസനം, ഏറ്റവും പുതിയ ഫാഷന്‍ ട്രെന്‍ഡുകള്‍ എന്നിവയെക്കുറിച്ചുള്ള തന്റെ ഉള്‍ക്കാഴ്ചകള്‍ പങ്കിട്ടുകൊണ്ട് ‘വ്യക്തികളെ അവരുടെ മികച്ച ജീവിതം നയിക്കാന്‍ പ്രാപ്തരാക്കുക’ എന്നതാണ് Read More…

Movie News

ദയവ് ചെയ്ത് വ്യാജ അക്കൗണ്ടില്‍ വീഴരുത് ; ആരാധകര്‍ക്ക് മുന്നറിയിപ്പുമായി ജാന്‍വി കപൂര്‍

സോഷ്യല്‍ മീഡിയ ആധിപത്യം പുലര്‍ത്തുന്ന ലോകത്ത്, നിരവധി സെലിബ്രിറ്റികള്‍ പലപ്പോഴും വ്യാജ അക്കൗണ്ടുകളുടെ ഇരകളായി മാറിയിട്ടുണ്ട്. ബോളിവുഡ് താരസുന്ദരിയാണ് ഇതിന് ഏറ്റവും പുതിയതായി ഇരയായിരിക്കുന്നത്. ജാന്‍വി കപൂര്‍ അടുത്തിടെ അത്തരമൊരു പ്രശ്‌നത്തില്‍ പെട്ടു. ജാന്‍വിയുടെ പേരില്‍ നിരവധി വ്യാജ ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉയര്‍ന്നുവന്നിരുന്നു. അത്തരം അക്കൗണ്ടുകളില്‍ വീഴരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ജാന്‍വിയുടെ വക്താവ് മുന്നോട്ട് വന്നിട്ടുണ്ട്. ജാന്‍വിയുടെ പേര് ഉപയോഗിച്ച് നിരവധി അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്, വാസ്തവത്തില്‍, ജാന്‍വിയുടെ ഈ വ്യാജ അക്കൗണ്ടുകളില്‍ ചിലതിന് വെരിഫിക്കേഷന്‍ Read More…

Featured Oddly News

20 വര്‍ഷമായി നീലമ്മ താമസിക്കുന്നത് ശ്മശാനത്തില്‍ ; ശവക്കുഴിയെടുത്ത് ഉപജീവനം

കണ്ടിട്ടില്ലെങ്കിലും ആത്മാക്കളിലും പ്രേതങ്ങളിലും വിശ്വസിക്കുന്നവര്‍ നമുക്കിടയില്‍ ഏറെയാണ്. അതുകൊണ്ടു തന്നെ സെമിത്തേരികളും കല്ലറകളുമെല്ലാം ഭയവും അസ്വസ്ഥതയും ഉളവാക്കുന്നു. എന്നാല്‍ മൈസൂരിലെ നീലമ്മയ്ക്ക് 20 വര്‍ഷമായി അവളുടെ വീടും ജോലിസ്ഥലവുമൊക്കെ ശ്മശാനമാണ്. രണ്ട് കുട്ടികളുടെ അമ്മയായ ഇവര്‍ സെമിത്തേരിയില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നു. മൈസൂരിലെ വിദ്യാരണ്യപുരത്ത് സ്ഥിതി ചെയ്യുന്ന ലിംഗായത്ത് സെമിത്തേരിയിലാണ് നീലമ്മ താമസിക്കുന്നത്. ശവക്കുഴി എടുക്കുക, മരിച്ചയാളുടെ അന്ത്യകര്‍മങ്ങളില്‍ സഹായിക്കുക തുടങ്ങിയ പുരുഷന്മാര്‍ സാധാരണയായി നിര്‍വഹിക്കുന്ന ഉത്തരവാദിത്തങ്ങള്‍ രണ്ടു പതിറ്റാണ്ടായി ഇവിടെ നീലമ്മ ചെയ്തു വരുന്നു. Read More…

Sports

52കാരി നതാലി മാരത്തോണില്‍ താണ്ടിയത് 1,000 കിലോമീറ്റര്‍; 12 ദിവസം, മറികടന്നത് മൂന്ന് രാജ്യങ്ങള്‍

52 വയസ്സുള്ള അള്‍ട്രാമാരത്തോണര്‍ നതാലി ഡൗ അടുത്തിടെ തായ്ലന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ 12 ദിവസത്തിനുള്ളില്‍ 1,000 കിലോമീറ്റര്‍ ഓടി അവിശ്വസനീയമായ ഒരു നേട്ടം കൈവരിച്ചു. ചുട്ടുപൊള്ളുന്ന ചൂടിലും ഇടുപ്പിന് കാര്യമായ പരിക്കിലും സഹിച്ചുനില്‍ക്കുകയും ചൂടില്‍ ഷൂസ് ഉരുകുന്നത് പോലെയുള്ള മറ്റ് ബുദ്ധിമുട്ടുകള്‍ സഹിക്കുകയും ചെയ്തു. തായ്‌ലന്റില്‍ നിന്നും തുടങ്ങിയ ഓട്ടം ജൂണ്‍ 5 ന് സിംഗപ്പൂരില്‍ അവസാനിപ്പിച്ചു. സ്പോര്‍ട്സിലൂടെ സ്ത്രീകളെയും പെണ്‍കുട്ടികളെയും പിന്തുണയ്ക്കുന്ന ഗ്ലോബല്‍ ചാരിറ്റിയായ പെണ്‍കുട്ടികള്‍ക്ക് വേണ്ടി തന്റെ ഓട്ടം 50,000-ലധികം ഡോളര്‍ സമാഹരിച്ചുവെന്ന് Read More…

Movie News

സിനിമാമേഖലയ്ക്ക് തന്നെ ചീത്തപ്പേരുണ്ടാക്കി ; കന്നഡ സൂപ്പര്‍താരം അറസ്റ്റിലായ കേസില്‍ പ്രതികരിച്ച് എതിരാളി സുദീപ്

രേണുകാസ്വാമി എന്നയാളുടെ കൊലപാതകക്കേസില്‍ കന്നഡയിലെ സൂപ്പര്‍താരം ദര്‍ശന്‍ തുഗുദീപയും കാമുകിയും അറസ്റ്റിലയാത് കന്നഡ സിനിമാവേദിയെ മാത്രമല്ല ഇന്ത്യയില്‍ ഉടനീളമുള്ള സിനിമാമേഖലയെ തന്നെ ഞെട്ടിച്ച സംഭവമാണ്. ദര്‍ശന്‍ അറസ്റ്റിലായതില്‍ തന്റെ പതികരണം നിര്‍ഭയം പുറത്തുവിട്ടിരിക്കുകയാണ് കന്നഡത്തിലെ മറ്റൊരു സൂപ്പര്‍താരവും ദര്‍ശന്റെ എതിരാളിയുമായ കിച്ചാസുദീപ്. ഈ കേസിനെ തുടര്‍ന്ന് സിനിമാ മേഖലയെ ആളുകള്‍ കുറ്റപ്പെടുത്തുകയാണെന്നും കുറ്റവാളി സമൂഹത്തിലെ ഉയര്‍ന്ന നിലയിലുള്ള ആളായതിനാല്‍ കേസില്‍ ക്ലീന്‍ ചിറ്റ് ലഭിക്കാനുള്ള സാധ്യത കൂടുതലാണെന്നും സുദീപ് നിരീക്ഷിച്ചു. ദര്‍ശന്റെ പേര് പരാമര്‍ശിക്കാതെ സുദീപ് പറഞ്ഞു, Read More…

Featured

ആത്മഹത്യാ രോഗത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? 46 കാരന് രോഗത്തിന്റെ പേരില്‍ ശസ്ത്രക്രിയ

ആത്മഹത്യാ രോഗത്തെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഒരു അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ അതേക്കുറിച്ച് തുറന്ന് പറഞ്ഞതിന് ശേഷം ഇത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ട്രൈജമിനല്‍ ന്യൂറല്‍ജിയ എന്ന് വൈദ്യശാസ്ത്രപരമായി അറിയപ്പെടുന്ന ആത്മഹത്യാ രോഗത്തെ രോഗികളില്‍ അസഹനീയമായ വേദനയുണ്ടാക്കുന്നതിനാലാണ് അങ്ങനെ വിളിക്കുന്നത്. അടുത്തിടെ, 46 വയസ്സുള്ള ഒരാള്‍ ട്രൈജമിനല്‍ ന്യൂറല്‍ജിയയ്ക്ക് ലഖ്‌നൗവിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആറ് വര്‍ഷമായി മുഖത്തിന്റെ വലതുഭാഗത്ത് കടുത്ത വേദന അനുഭവിക്കുകയായിരുന്നു. 40 വയസ്സ് മുതല്‍ വേദനസംഹാരികള്‍ ഉപയോഗിക്കുകയും ചികിത്സിക്കുകയും ചെയ്തിട്ടും അദ്ദേഹത്തിന് Read More…

Travel

ഇന്ത്യയിലെ ഒരു പ്രമുഖ നഗരത്തിന്റെ 1928 ലെ ആകാശക്കാഴ്ച ; ഐടിഹബ്ബും, ഓട്ടോമൊബൈല്‍ ഹബ്ബുമാണ്, പക്ഷേ വിമാനത്താവളം ഇല്ല

ഓട്ടോമൊബൈല്‍ ഹബ്ബ, ഐടി ഹബ്ബ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ ഓഫീസും. ആധുനിക ലോകത്തിന്റെ എല്ലാത്തരം അടിപൊളി സൗകര്യങ്ങള്‍ ഉണ്ടായിട്ടും ഈ നരഗത്തിന് ഇല്ലാത്തതായി ഒന്നുണ്ട്. ശരിയായ ഒരു വിമാനത്താവളം. ഈ വിവരങ്ങള്‍ വെച്ച് നഗരം ഏതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ ? നഗരത്തിലെ പണ്ടുമുതലുള്ള ഐക്കണ്‍ കെട്ടിടമായ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) സിംല ഓഫീസിന്റെ 1928 ലെ ഒരു ഏരിയല്‍ ഫോട്ടോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിട്ടുണ്ട്. അവരുടെ ആര്‍ക്കൈവില്‍ നിന്നും ഇന്ത്യന്‍ ഹിസ്റ്ററി പിക്സ് എക്‌സില്‍ Read More…

Featured Oddly News

ഈഫല്‍ ടവറിനേക്കാള്‍ ഉയരമുള്ള പാലത്തിലൂടെ ട്രെയിന്‍ പോകും ; കശ്മീരില്‍ 1178 അടിയില്‍ റെയില്‍ഗതാഗതം

ജമ്മുവിലെ റിയാസി ജില്ലയെ കശ്മീരില്‍ നിന്ന് റെയില്‍വേ ലൈന്‍ വഴി ബന്ധിപ്പിക്കുന്ന സംഗല്‍ദാനില്‍ നിന്ന് റിയാസിക്ക് ഇടയിലുള്ള ആദ്യ ട്രെയിനിന്റെ ഫ്‌ലാഗിംഗ് ജൂണ്‍ 30 ന് നടന്നാല്‍ ഇന്ത്യ ഒരു ലോകറെക്കോഡ് നേടും. 46 കിലോമീറ്റര്‍ സന്ഗല്‍ദാന്‍-റിയാസി ഭാഗം കമ്മീഷന്‍ ചെയ്തതോടെ, റിയാസിക്കും കത്രയ്ക്കും ഇടയിലുള്ള 17 കിലോമീറ്റര്‍ പാതയുടെ പ്രവൃത്തി മാത്രമാണ് അവശേഷിക്കുന്നത്. പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ 35 മീറ്റര്‍ ഉയരമുള്ള നദിയില്‍ നിന്ന് 359 മീറ്റര്‍ (1,178 അടി) ഉയരത്തില്‍ ചെനാബ് നദിക്ക് കുറുകെയാണ് Read More…

Movie News

ബിജുമേനോന്‍ അഭിനയിക്കുന്ന മുരുഗദോസിന്റെ തമിഴ് സിനിമയില്‍ സൂപ്പര്‍താരം വിജയ് യുടെ സഹോദരനും

എആര്‍ മുരുഗദോസ് എന്ന സംവിധായകന് തമിഴില്‍ അല്‍പ്പസ്വല്‍പ്പം മേല്‍വിലാസമൊക്കെയുണ്ട്. അടുത്തിടെ റീ റിലീസിംഗുമായി അദ്ദേഹത്തിന്റെ ഗജിനി തീയേറ്ററില്‍ വീണ്ടും പ്രേക്ഷകരുടെ പ്രീതി സമ്പാദിക്കുകയും ചെയ്തു. മലയാളികളെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെിന്റെ പുതിയ സിനിമയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ ബിജുമേനോന്‍ അഭിനയിക്കുന്നത് സിനിമയിലേക്ക് ശ്രദ്ധ കൊണ്ടു ചെല്ലുന്ന കാര്യമാണ്. ്എന്നാല്‍ ഏറ്റവും പുതിയ വിശേഷം സിനിമയില്‍ ഇളയ ദളപതി വിജയ് യുടെ സഹോദരനും സിനിമയുടെ ഭാഗമാകുന്നു എന്നതാണ്. പ്രശസ്ത ബോളിവുഡ് താരം വിദ്യുത് ജമാല്‍ വില്ലന്‍ വേഷം ചെയ്യുന്ന സിനിമയിലെ Read More…