ബോളിവുഡിലെ താരപുത്രന് പദവിയുമായിട്ടാണ് എത്തിയതെങ്കിലും അഭിനയമികവിലൂടെ ഇന്ത്യയിലെ മികച്ച നടന്മാരുടെ പട്ടികയിലേക്ക് കയറിയ നടനാണ് രണ്‍ബീര്‍ കപൂര്‍. ഒക്ടോബര്‍ 28 ന് 42-ാം ജന്മദിനം ആഘോഷിച്ച നടന് മുന്നില്‍ വരാനിരിക്കുന്ന സിനിമകളുടെ ഒരു വന്‍നിരയാണ് നില്‍ക്കുന്നത്. ഇതില്‍ ആരാധകരെ ഏറ്റവും കൂടുതല്‍ ത്രില്ലടിപ്പിക്കാന്‍ പോകുന്നത്. ബോളിവുഡിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിലൊന്നില്‍ അഭിനയിക്കാനുള്ള ചര്‍ച്ചയിലാണ് താരം. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ധൂം 4-നെ രണ്‍ബീര്‍ നയിക്കും. ഇത് നടനെന്ന നിലയില്‍ തന്റെ 25-ാമത്തെ ചിത്രമായിട്ടാണ് ഇത് മാറുക. Read More…
Author: Priya
രജനിക്കൊപ്പമെന്ന് അറിഞ്ഞില്ല ; വേട്ടയ്യന്റെ ലുക്ക് ടെസ്റ്റിനെക്കുറിച്ച് മഞ്ജുവാര്യര്‍
വേട്ടയ്യന് സിനിമയുടെ ലുക്ക് ടെസ്റ്റ് നടത്തുമ്പോള്‍ അഭിനയിക്കാന്‍ പോകുന്നത് രജനീകാന്തിന്റെയും അമിതാഭ് ബച്ചനും ഒപ്പമാണെന്നോ താരനിബിഡമായ സിനിമയാണെന്നോ ഒരിക്കലും കരുതിയിരുന്നില്ലെന്ന് നടി മഞ്ജുവാര്യര്‍. തുടക്കത്തില്‍ അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ആശ്ചര്യപ്പെട്ട നടി, ഒരു സൂപ്പര്‍സ്റ്റാര്‍ മറ്റൊരാളുടെ നേതൃത്വത്തിലുള്ള ഒരു പ്രോജക്റ്റില്‍ ചേരുമെന്ന് താന്‍ മനസ്സിലാക്കിയിരുന്നില്ല എന്നും സമ്മതിച്ചു. ലുക്ക് ടെസ്റ്റിനിടെ രജനികാന്തുമായുള്ള ആദ്യ കണ്ടുമുട്ടലും നടി വിവരിച്ചു. ലുക്ക് ടെസ്റ്റിന് ശേഷം, രജനികാന്തിന്റെ അനുവാദത്തോടെ അവന്റെ വാനിറ്റി വാനില്‍ അവള് അദ്ദേഹത്തെ കണ്ടു, അവന് എത്ര വിനയാന്വിതനാണെന്ന് അവള് Read More…
ചൊവ്വയില്‍ മനുഷ്യവാസം സാധ്യമോ? ‘ദേഹം പച്ച നിറമാകും ; കാഴ്ചശക്തി കുറയും അസ്ഥികള്‍ പൊട്ടിപ്പോകും’
എല്ലാക്കാലത്തും മനുഷ്യര്‍ക്ക് കൗതുകമുള്ള കാര്യങ്ങളാണ് അന്യഗ്രഹജീവികളും ചൊവ്വാഗ്രഹവും. ഭാവിയില്‍ മനുഷ്യര്‍ ചൊവ്വയില്‍ താമസമാക്കും എന്നാണ് ശാസ്ത്രജ്ഞര്‍ പ്രതീക്ഷിക്കുന്നതും. എന്നാല്‍ ചുവന്നഗ്രഹത്തിലെ മനുഷ്യവാസം അത്ര അനായാസമുള്ള കാര്യമല്ലെന്നാണ് ജൈവശാസ്ത്രജ്ഞരുടെ നിരീക്ഷണം. ചൊവ്വാ ഗ്രഹവുമായി ബന്ധപ്പെട്ട പഠനങ്ങളുടെയും താരതമ്യങ്ങളുടേയും അടിസ്ഥാനത്തില്‍ ചൊവ്വയില്‍ മനുഷ്യവാസം കഠിനമായ സാഹചര്യങ്ങളിലായിരിക്കുമെന്ന് ബയോളജിസ്റ്റുകള്‍ പറയുന്നു. ചൊവ്വയില്‍ താമസിക്കുന്നവരുടെ തൊലിക്ക് ഭാവിയില്‍ പച്ചനിറം വന്നേക്കാമെന്നും കാഴ്ചശക്തി നഷ്ടമായേക്കാമെന്നും ഇവര്‍ പറയുന്നു. ടെക്സാസിലെ റൈസ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ബയോളജിസ്റ്റ് ഡോ. സ്കോട്ട് സോളമന്റെ അഭിപ്രായത്തില്‍ കുറഞ്ഞ ഗുരുത്വാകര്‍ഷണ ശക്തിയും Read More…
ജന്മദിനസമ്മാനത്തിനുള്ള ആശയങ്ങളൊക്കെ തീര്‍ന്നു; ഭര്‍ത്താവിന് നഗ്നചിത്രം ഗിഫ്റ്റ് നല്കി കാതറീന്
ദാമ്പത്യം കാല് നൂറ്റാണ്ടിലേക്ക് നീങ്ങുന്ന ഹോളിവുഡ് കഴിഞ്ഞ കാല സൂപ്പര്‍ ദമ്പതികള്‍ മൈക്കല്‍ ഡഗ്ലസും കാതറിന് സെറ്റ-ജോണ്‍സും ജന്മദിനം ആഘോഷിക്കുന്ന തിരക്കിലാണ്. എന്നാല്‍ ഇത്തവണ ദമ്പതികള്‍ക്ക് ബര്‍ത്തഡേ സ്പെഷ്യല്‍ ഡേയാണ്. മൈക്കിളിന് 80 വയസും കാതറിനയ്ക്ക് 55 വയസും തികഞ്ഞതിനാല്‍ പരസ്പരം അസാധാരണ ഗിഫ്റ്റ് നല്‍കിയാണ് ഇരുവരും ആസ്വദിച്ചത്. ‘മൈക്കല്‍ ഡഗ്ലസിനും തനിക്കും ജന്മദിനാശംസകള് പങ്കുവെച്ചുകൊണ്ട് എഴുതി, ”മൈക്കിളിനും എനിക്കും ജന്മദിനാശംസകള്.” തന്റെ കവിളില്‍ ചുംബിക്കുന്ന ഭര്‍ത്താവിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ത്രോബാക്ക് ചിത്രവും അവര്‍ പങ്കിട്ടു. Read More…
ഇന്ത്യ അജയ്യര്‍… ബംഗ്ളാദേശിന് തോല്‍പ്പിക്കാനാകില്ല ; അതിനൊരു കാരണമുണ്ടെന്ന് ഷക്കീബ് അല്‍ ഹസന്
കാണ്‍പൂരില്‍ വെള്ളിയാഴ്ച രണ്ടാം ടെസ്റ്റ് മത്സരം തുടങ്ങിയിരിക്കെ ആദ്യ മത്സരത്തില്‍ തോറ്റ ബംഗ്ളാദേശ് തിരിച്ചുവരാന്‍ ശ്രമിക്കുകയാണ്. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 280 റണ്‍സിന് ജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലാണ്. രണ്ടാം മത്സരത്തില്‍ സമനില നേടിയാല്‍ പോലും ബംഗ്ളാദേശിന് അത് നേട്ടമാകുമെന്നും ഇന്ത്യ ഇപ്പോള്‍ അജയ്യരാണെന്നും വിരമിക്കുന്ന താരം ഷക്കീബ് അല്‍ ഹസന്. ഇന്ത്യന്‍ പര്യടനത്തിന് മുന്നോടിയായി പാകിസ്ഥാനെതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പര ബംഗ്ലാദേശ് 2-0 ന് സ്വന്തമാക്കിയിരുന്നു. ഇന്ത്യയിലും അതാവര്ത്തിക്കാ മെന്നായിരുന്നു ആദ്യ ടെസ്റ്റ് Read More…
ലോകത്തെ ഏറ്റവും വിലകൂടിയ അരി ; ഒരു കിലോയ്ക്ക് വില 9000 രൂപ
ഭൂമിയിലെ ഏറ്റവും പോഷകഗുണമുള്ളതും കൂടുതല്‍ ആള്ക്കാര് ഭക്ഷിക്കുന്നതും സാധാരണക്കാര്‍ക്ക് പോലും താങ്ങാനാവുന്നതുമായ ഭക്ഷണങ്ങളില്‍ ഒന്നാണ് അരി. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച അരി ഇനങ്ങളില്‍ ചിലത് നിങ്ങളുടെ ബജറ്റില്‍ ഒരിക്കലും താങ്ങാനായെന്ന് പോലും വരില്ല. ലോകത്തിലെ ഏറ്റവും വിലകൂടിയ അരി കിലോഗ്രാമിന് വില 109 ഡോളറാണ് (ഏകദേശം 9100 രൂപ) വില. ജപ്പാനിലെ കിന്‍മെമൈ പ്രീമിയം എന്ന കൃത്രിമ അരിയാണ് ലോകത്ത് ഏറ്റവും വിലയുള്ള അരിയായി ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ളത്. ജപ്പാനിലെ ടോയോ റൈസ് കോര്പ്പറേഷന് Read More…
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ; മഹേഷ് നാരായണന്റെ വമ്പന്‍ ചിത്രത്തിനായി കാത്തിരിക്കാം
സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിക്കുന്ന സിനിമ എക്കാലവും മലയാളി ആരാധകരുടെ പ്രതീക്ഷയാണ്. ഇരുവരും അവസാനമായി ഒരുമിച്ച സിനിമ ട്വന്റി20 ആയിരുന്നു. എന്നാല്‍ വീണ്ടും ഈ പ്രതീക്ഷ വെച്ചുപുലര്‍ത്താന്‍ ആശയം വെച്ചുതരികയാണ് സംവിധായകന് മഹേഷ് നാരായണന്. മമ്മൂട്ടിയെ നായകനാക്കിയുള്ള തന്റെ അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാല്‍ ചിത്രത്തില്‍ അതിഥി വേഷത്തിലായിരിക്കും എത്തുക. താരത്തിന്റെ ഭാഗങ്ങള്‍ രണ്ടോ മൂന്നോ ഷെഡ്യൂളുകളിലായി ചിത്രീകരിക്കും, അത് 30 ദിവസത്തിലധികം നീണ്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു. മമ്മൂട്ടിയും മോഹന്‍ലാലും Read More…
കോഹ്ലിയ്ക്ക് ഭയമുള്ള ബൗളര്‍ ; 15പന്തുകള്‍ നേരിട്ടപ്പോള്‍ 4 തവണയും കുറ്റിതെറിച്ചു…!
ഇന്ത്യന്‍ ക്രിക്കറ്റിലെ സ്റ്റാര്‍ ബാറ്റ്സ്മാന് വിരാട്കോഹ്ലിയെ ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്മാരില് ഒരാളായിട്ടാണ് കണക്കാക്കുന്നത്. ടെക്നിക്കും സ്കില്ലും കായികക്ഷമതയും ഒരുപോലെ മെയ്ന്റെയ്ന്‍ ചെയ്ത് കൊണ്ടുപോകുന്ന കോഹ്ലി ക്രിക്കറ്റ്് ഇതിഹാസം സച്ചിന് തെന്‍ഡുല്‍ക്കറുടെ പല റെക്കോഡും കോഹ്ലി തകര്‍ക്കുമെന്നും കരുതുന്നു. എന്നാല്‍ കോഹ്ലിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ഒരു ബൗളറുണ്ട്. അത് മറ്റാരുമല്ല നമ്മൂടെ സ്വന്തം ബൂംറെ. ജസ്പ്രീത് ബുംറെയുടെ 15 പന്തുകള്‍ നേരിട്ടപ്പോള്‍ കോഹ്ലി വീണുപോയത് നാലു തവണയാണ്. ഒരു പന്താകട്ടെ അദ്ദേഹത്തിന്റെ പാഡില്‍ തട്ടുകയും ചെയ്തു. Read More…
ബൈക്ക് കേടായി, കനത്ത മഴയില്‍, വെള്ളക്കെട്ടില്‍ നീന്തി ഭക്ഷണമെത്തിച്ച് സൊമാറ്റോ ഏജന്റ്, കൈയടിച്ച് സോഷ്യല്‍ മീഡിയ
ശ്രദ്ധിക്കപ്പെടാതെ പോയ ഒരു അസാധാരണ പരിശ്രമം എന്നല്ലാതെ ഇതിനെ എന്തു വിളിക്കും. ആത്മാര്‍ത്ഥതയ്ക്കും സത്യസന്ധതയ്ക്കും എല്ലാ കാലത്തും മൂല്യമുണ്ടെന്ന് തെളിയിക്കുന്ന ഈ സംഭവത്തില്‍ മഴയും വെള്ളപ്പൊക്കവും അവഗണിച്ച് സൊമാറ്റോ ഡെലിവറി നടത്തിയ യുവാവ് സാമൂഹ്യമാധ്യമങ്ങളില്‍ കയ്യടി നേടുകയാണ്. കഴിഞ്ഞ ദിവസം പെയ്ത മഴയിലും വെള്ളപ്പൊക്കത്തിലും നീന്തിക്കയറിയാണ് യുവാവ് ഭക്ഷണത്തിനായി കാത്തിരിക്കുന്നവര്‍ക്ക് അവ എത്തിച്ചു കൊടുത്തത്. ബൈക്ക് കേടായ അവസ്ഥയില്‍ ഭക്ഷണം എത്തിക്കാന്‍ നഗരത്തിലെ വെള്ളക്കെട്ടുള്ള തെരുവുകളിലൂടെ നടന്ന് റാഹത് അലി ഖാന് എത്തേണ്ടിടത്ത് എത്തിച്ചേര്‍ന്നു. സെപ്തംബര്‍ 25 Read More…









