Movie News

”എന്‍ അപ്പ തന്‍ എനക്ക് ഭയം, ഐ ലവ് യു” ; നയന്‍താരയോട് ദുല്‍ഖര്‍ സല്‍മാന്‍

വിനോദ വ്യവസായത്തിലെ തന്റെ സമപ്രായക്കാരായ സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നയന്‍താര ഒരു അപൂര്‍വ താരപദവിയുള്ള സ്ത്രീയാണ്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളാണ് അവരെ ഇഷ്ടപ്പെടുന്നതും അഭിനന്ദിക്കാനുമായി എത്തുന്നതും. ഷാരൂഖ് ഖാനൊപ്പം ‘ജവാന്‍’ എന്ന ചിത്രത്തിലൂടെ അടുത്തിടെ നടത്തിയ ബോളിവുഡ് അരങ്ങേറ്റം അവരുടെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. പ്രായമാകാത്ത നയന്‍സിനെ പുതിയ തലമുറയിലെ സൂപ്പര്‍താരങ്ങളിലൊരാളായ ദുല്‍ഖര്‍ സല്‍മാന്‍ അഭിനന്ദിക്കുന്ന ഒരു പഴയ ചിത്രം വൈറലാകുകയാണ് ഇപ്പോള്‍. 2018-ല്‍ ദുല്‍ഖറും നയന്‍താരയും ഒരു അവാര്‍ഡ് നിശയില്‍ പങ്കെടുത്തപ്പോള്‍ ഡിക്യൂ നയന്‍സിനെക്കുറിച്ച് പറയുന്നതാണ് വീഡിയോ. അനേകം Read More…

Movie News

എഴുപതാം സിനിമയില്ല, 69-ല്‍ വിജയ് സിനിമാഭിനയം നിര്‍ത്തും; സൂചന നല്‍കി അന്‍പതാം പിറന്നാള്‍ വീഡിയോ

രാഷ്ട്രീയ പ്രവേശനം നടത്തിയിരിക്കുന്ന വിജയ് സിനിമാ അഭിനയം നിര്‍ത്തുകയാണെന്ന് അണിയറ സംസാരമുണ്ട്. വെങ്കട്പ്രഭുവിന്റെ ഗോട്ട് മിക്കവാറും താരത്തിന്റെ അവസാന സിനിമാ സംരംഭമായേക്കുമെന്നും സൂചനയുണ്ട്. അതേസമയം താരം കരിയറിലെ 69-ാം സിനിമാ കൊണ്ട് അഭിനയം നിര്‍ത്തിയേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നു. താരം എഴുപതാം സിനിമ അഭിനയിച്ചേക്കില്ലെന്ന വ്യക്തമായ സൂചന നല്‍കുന്നത് സൂപ്പര്‍ഹിറ്റ് സിനിമയായ ലിയോ സിനിമയുടെ അണിയറക്കാരാണ്. താരം ജനുവരി 22 ന് അമ്പതാം ജന്മദിനം ആഘോഷിക്കുമ്പോള്‍ താരത്തിന് വേണ്ടി തയ്യാറാക്കിയ പ്രത്യേക ട്രിബ്യൂട്ട് വീഡിയോയിലാണ് ഈ സൂചന നല്‍കിയിരിക്കുന്നത്. Read More…

Featured Oddly News

ബിഹാറിലെ സിവാനില്‍ പാലം തകര്‍ന്നു, ഈ ആഴ്ച രണ്ടാമത്തെ സംഭവം; വീഡിയോ വൈറലാകുന്നു

ബിഹാറിലെ സിവാനില്‍ പാലം തകര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തിയും ബഹളവും സൃഷ്ടിച്ചു. ശനിയാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്. രണ്ടു ദിവസത്തിന് മുമ്പാണ് സമാനമായ മറ്റൊരു സംഭവം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. ദര്‍ഭംഗ ജില്ലയിലെ ഗണ്ഡക് കനാലിന് മുകളിലൂടെയുള്ള പാലത്തിന്റെ തകര്‍ച്ച അടുത്ത പഞ്ചായത്തായ രാംഗഡിനെ ദുരിതത്തിലാക്കിയിട്ടുണ്ട്. സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. നിര്‍മാണത്തി​ലെ അപാകതകളും ദുര്‍ബലമായ സ്ട്രക്റും പാലം തകരുന്നതിന്റെ വീഡിയോയിലൂടെ പുറത്തുവന്നു. മഹാരാജ്ഗഞ്ച് ജില്ലയിലെ പത്തേധി ബസാറിലെ മാര്‍ക്കറ്റുകളെ ദര്‍ഭംഗയിലെ രാംഗഢ് പഞ്ചായത്തുമായി Read More…

Movie News

അഞ്ചുകോടി നല്‍കാമെന്ന് ഓഫര്‍ ; എന്നിട്ടും ആ ബോളിവുഡ് സിനിമ തള്ളി അനുഷ്‌ക്കാഷെട്ടി

തെന്നിന്ത്യയില്‍ അനേകം ആരാധകരുള്ള നടിമാരുടെ പട്ടികയിലാണ് അനുഷ്‌ക ഷെട്ടി. അഭിനയവും സൗന്ദര്യവും ഒരുപോലെ അനുഗ്രഹിച്ചിരിക്കുന്ന നടിക്ക് തെലുങ്കിലും തമിഴിലും കന്നഡത്തിലും പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഏറെ താമസിയാതെ അവര്‍ മലയാള സിനിമയുടെ ഭാഗമാക്കാകും. അതേസമയം ബോളിവുഡില്‍ ഇതുവരെ സിനിമ ചെയ്തിട്ടില്ലാത്ത നടി ഒരു വമ്പന്‍ ഓഫര്‍ തള്ളി. താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ബാഹുബലി ചെയ്യുന്ന സമയത്ത് വന്ന ഓഫര്‍, സൂപ്പര്‍ഹിറ്റുകളുടെ തമ്പുരാനായിരുന്ന സംവിധായകന്റേതായിരുന്നു സിനിമ. എന്നാല്‍ നടി ഈ വലിയ സിനിമ നിരസിച്ചു. Read More…

Movie News

റിയാലിറ്റി ഷോയില്‍ അവതാരകയായി നടി മഞ്ജിമാ മോഹന്റെ ബാല്യകാലചിത്രം വൈറല്‍

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സെലിബ്രിറ്റികളുടെ ബാല്യകാല ഫോട്ടോകള്‍ നമ്മള്‍ പലപ്പോഴും കാണാറുണ്ട്. അത്തരം ഫോട്ടോകള്‍ പലപ്പോഴും നെറ്റിസണ്‍സ് ഇഷ്ടപ്പെടുന്നു. അടുത്തിടെ, ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന ഒരു നടിയുടെ അത്തരമൊരു ഫോട്ടോ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ചിത്രം വൈറലായി. നടി പ്രിയ ഭവാനി ശങ്കര്‍ അടുത്തിടെ തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ പങ്കിട്ട ചിത്രമാണ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. 2000 കളുടെ തുടക്കത്തില്‍ മഞ്ജിമ കുട്ടികള്‍ക്കായി ഒരു ടെലിവിഷന്‍ ഷോ അവതാരകയായിരുന്നപ്പോള്‍ എടുത്തതാണെന്നാണ് പോസ്റ്റില്‍ പറയുന്നത്. ഹായ് Read More…

Crime

മതനിന്ദ ആരോപിച്ച് നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ കത്തിച്ചു, യുവാവിനെ പിടിച്ചിറക്കി തല്ലിക്കൊന്നു തീവെച്ചു

ഖുറാനെ അപമാനിച്ചെന്ന് ആരോപിച്ച് പാകിസ്താനില്‍ നാട്ടുകാര്‍ പോലീസ് സ്‌റ്റേഷന്‍ തകര്‍ത്തു വിനോദസഞ്ചാരിയെ പിടിച്ചിറക്കി കൊണ്ടുപോയി തല്ലിക്കൊന്നു കത്തിച്ചു. വടക്കുപടിഞ്ഞാറന്‍ പാകിസ്താനില്‍ നടന്ന സംഭവത്തില്‍ മൊഹമ്മദ് ഇസ്മായില്‍ എന്ന ടൂറിസ്റ്റാണ് കൊല്ലപ്പെട്ടത്. മതനിന്ദ ആരോപിച്ച് ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ ഒരു കൂട്ടം നാട്ടുകാര്‍ ആക്രമിക്കുകയായിരുന്നു. അക്രമികള്‍ ഖൈബര്‍ പഖ്ത്തൂണ്‍വയിലെ നഗരമായ മാദ്യാനിലെ പോലീസ് സ്‌റ്റേഷന്‍ ആക്രമിക്കുകയും സ്‌റ്റേഷനും മുറ്റത്തുകിടന്ന വാഹനങ്ങളൂമടക്കം കത്തിക്കുകയും ചെയ്തു. പാര്‍ക്ക് ചെയ്തിരുന്ന പോലീസ് വാഹനങ്ങളും അഗ്നിക്കിരയാക്കി. ഇരയെ ജനക്കൂട്ടം വളയുന്നതും പിടികൂടി ആവേശം കൊള്ളുന്നതിന്റെയും Read More…

Oddly News

കാമുകനാകാന്‍ അപേക്ഷ ക്ഷണിച്ച് യുവതി, കിട്ടിയത് 5000 പ്രതികരണങ്ങള്‍, പക്ഷേ ആരേയും എടുത്തില്ല !

ഡച്ച് മോഡലും സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നയാളുമായ യുവതി കാമുകനാകാന്‍ ക്ഷണിച്ച അപേക്ഷയില്‍ വന്ന പ്രതികരണങ്ങള്‍ 5000. ലണ്ടന്‍ ആസ്ഥാനമായുള്ള വെരാ ഡിജ്ക്മാന്‍സ് എന്ന സ്ത്രീക്കാണ് യുവാക്കളുടെ അപേക്ഷയുടെ പ്രളയമുണ്ടായത്. എന്നാല്‍ അവയില്‍ ഒന്നു പോലും പരിഗണിക്കാതെ ഇപ്പോഴും അവര്‍ അവിവാഹിതയായി തുടരുകയാണ്. തന്റെ കാമുകനാകാന്‍ ആഗ്രഹിക്കുന്ന പുരുഷന്മാരില്‍ നിന്ന് അപേക്ഷകള്‍ സ്വീകരിക്കുന്നതായി കഴിഞ്ഞ വര്‍ഷം ടിക് ടോക്ക് വഴിയാണ് പ്രഖ്യാപനം നടത്തിയത് ഡിജ്ക്മാന്‍സ് എന്ന യുവതിയായിരുന്നു. മാതാപിതാക്കളോടൊപ്പമാണോ താമസിക്കുന്നത്, സ്വന്തമായി ഒരു കാര്‍ ഉണ്ടോ എന്നത് Read More…

Movie News

”ദക്ഷിണേന്ത്യന്‍ സിനിമയിലെ ഹീറോകള്‍ക്ക് കുടുംബത്തിലെ സത്രീകള്‍ സിനിമയില്‍ വരുന്നത് ഇഷ്ടമല്ല ”

തെന്നിന്ത്യന്‍ സിനിമ പുരുഷാധിപത്യത്തിന് കീഴിലാണെന്നും നടന്മാര്‍ക്ക് അവരുടെ സഹോദരികളോ മകളോ പോലെ കുടുംബത്തില്‍ നിന്നുള്ള സ്ത്രീകള്‍ സിനിമയില്‍ വരുന്നത് താല്‍പ്പര്യമുള്ള കാര്യമല്ലെന്ന് പ്രശസ്ത തെലുങ്ക് നടിയും നടന്‍ മോഹന്‍ബാബുവിന്റെ മകളുമായ ലക്ഷ്മി മഞ്ചു. തന്നെപ്പോലെയുള്ളവരെ കാസ്റ്റ് ചെയ്യാത്തതിനും തൊഴില്‍ നിഷേധിക്കുന്നതിനും കാരണം ഈ മനോഭാവമാണെന്നും അവര്‍ തുറന്നടിച്ചു. ജോലിചെയ്യാന്‍ മുംബൈയിലേക്ക് പോകാനുള്ള തന്റെ തീരുമാനത്തിന്റെ പ്രധാന മാര്‍ഗ്ഗതടസ്സം കുടുംബം തന്നെയാണെന്നും ഇവര്‍ പറഞ്ഞു. കുടുംബം എതിര്‍ത്തിട്ടും നടി കഴിഞ്ഞ വര്‍ഷം മുംബൈയിലേക്ക് പോകുകയും ചില ബോളിവുഡ് സിനിമാ Read More…

Lifestyle

ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഇടനിലക്കാരനായി ; ബംഗാളി യുവാവിനെ വിവാഹം കഴിക്കാന്‍ ബ്രസീലിയന്‍ യുവതി ഇന്ത്യയില്‍

സാങ്കേതികവിദ്യ മനുഷ്യരുടെ അകലം കുറയ്ക്കുമെന്നത് ലോകത്തെ ഏറ്റവും പുതിയ തത്വമായിരിക്കാം. പക്ഷേ പ്രണയത്തിന് കണ്ണോ മൂക്കോ വൈകല്യങ്ങളോ ഇല്ലെന്നത് നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന വിശ്വാസമാണ്. പശ്ചിമബംഗാളിലെ നബദ്വീപില്‍ ഉടന്‍ ഭാര്യാഭര്‍ത്താക്കന്മാരാകാന്‍ പോകുന്ന ഈ ഇണക്കുരുവികളുടെ കഥ ഇത് ശരി വെയ്ക്കുന്നു. പശ്ചിമബംഗാളിലെ നദിയാ ജില്ലയിലെ നഗരമായ നബദ്വീപിലെ കാമുകനെ കാണാന്‍ 15,000 കിലോമീറ്റര്‍ അകലെ നിന്നും ഒരു ബ്രസീലിയന്‍ യുവതി യാത്ര ചെയ്‌തെത്തി. ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റര്‍ ഉപയോഗിച്ച് പരിചയപ്പെടുകയും പ്രണയിക്കുകയും വിവാഹം കഴിക്കാനൊരുങ്ങുകയും ചെയ്യുകയാണ് ഇപ്പോള്‍ ഇവര്‍. നബദ്വീപ് Read More…