Sports

പകുതി മത്സരങ്ങള്‍ കൊണ്ട് വിരാട് കോഹ്ലിയുടെ ലോകറെക്കോഡ് തകര്‍ത്ത് സൂര്യകുമാര്‍

വ്യാഴാഴ്ച നടന്ന ടി20 ലോകകപ്പ് 2024 സൂപ്പര്‍ 8 പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്റെ വെല്ലുവിളി തകര്‍ത്ത് ഒരു ഉജ്ജ്വല അര്‍ദ്ധ സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യന്‍ ബാറ്റര്‍ സൂര്യകുമാര്‍ യാദവ് വിരാട്‌കോഹ്ലിയുടെ ലോകറെക്കോഡിനൊപ്പം എത്തിയിരിക്കുകയാണ്. 113 ഇന്നിംഗ്‌സുകളില്‍ നിന്നും കോഹ്ലി നേടിയ ഈ ലോകറെക്കോഡ് വെറും 61 ഇന്നിംഗ്‌സുകള്‍ കൊണ്ട് സൂര്യകുമാര്‍ മറികടന്നു. ടി20 ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരത്തിന്റെ കാര്യത്തിലാണ് സൂര്യകുമാര്‍ വിരാട് കോഹ്ലിയ്‌ക്കൊപ്പം എത്തിയത്. ഇരുവരും 15 തവണ ദിവസം പ്‌ളേയര്‍ Read More…

Crime

പീഡിപ്പിച്ച സ്വന്തം അച്ഛനെതിരേ പരാതി നല്‍കിയിട്ടും ‘നാണക്കേട്’ പറഞ്ഞ് കേസെടുത്തില്ല ; പോലീസിനെതിരേ 39 വര്‍ഷം നിയമപോരാട്ടം- ഒടുവില്‍ വിജയം

കൗമാരപ്രായത്തില്‍ സ്വന്തം പിതാവ് ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട് യുവതിയുടെ പരാതി അവഗണിച്ചതിന് 56 കാരിയുടെ നിയമപോരാട്ടത്തിന് പിഴയും ക്ഷമാപണവും നടത്തി പോലീസ്. കരോള്‍ ഹിഗ്ഗിന്‍സ് എന്ന 55 കാരി പോലീസിനെതിരേ നടത്തിയ 39 വര്‍ഷത്തെ നിയമപോരാട്ടത്തിനാണ് പര്യവസാനമായത്. കരോള്‍ ഹിഗ്ഗിന്‍സിന്റെ പിതാവ് എലിയട്ട് ആപ്പിള്‍യാര്‍ഡിനെ കോടതി ശിക്ഷിച്ചു. 76 കാരന്‍ ആപ്പിള്‍യാര്‍ഡിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ‘വളരെയധികം സമയമെടുത്തതിന്’ സേന ഇപ്പോള്‍ ക്ഷമാപണം നടത്തി – കൂടാതെ മിസ് ഹിഗ്ഗിസിന് 15,000 പൗണ്ട് നഷ്ടപരിഹാരമായി നല്‍കി. 1984 Read More…

Oddly News

ഒരു ജോലിയും ചെയ്യിക്കാ​തെ 20 വര്‍ഷം വെറുതേ ശമ്പളം ; കമ്പനിക്കെതിരേ തൊഴില്‍പീഡനത്തിന് കേസുമായി യുവതി

ഒരു ജോലിയും നല്‍കാതെ ശമ്പളം നല്‍കിക്കൊണ്ടിരിക്കുന്ന കമ്പനിക്കെതിരേ തൊഴില്‍ പീഡനത്തിനും വിവേചനത്തിനും യുവതി കേസുകൊടുത്തു. ടെലികോം ഭീമനായ ഓറഞ്ചിനെതിരേ ജീവനക്കാരിയായ ഒരു ഫ്രഞ്ച് വനിത വാന്‍ വാസന്‍ഹോവാണ് നിയമനടപടിയുമായി കോടതിയില്‍ എത്തിയത്. കമ്പനി തനിക്ക് ജോലികളൊന്നും നല്‍കാതെ 20 വര്‍ഷമായി ശമ്പളം നല്‍കിയെന്ന് ഇവര്‍ ആരോപിച്ചു. 1993-ല്‍ ഫ്രാന്‍സ് ടെലികോം കമ്പനിയെ ഓറഞ്ച് ഏറ്റെടുക്കുന്നതിന് മുമ്പ് ലോറന്‍സ് വാന്‍ വാസന്‍ഹോവിനെ റിക്രൂട്ട് ചെയ്തു. ജനനം മുതല്‍ തന്നെ അവള്‍ ഹെമിപ്ലെജിക് – മുഖത്തിന്റെയും കൈകാലുകളുടെയും ഭാഗിക പക്ഷാഘാതം Read More…

Movie News

മഹാരാജയില്‍ അഭിനയിക്കേണ്ടിയിരുന്നത് വിജയ് ആന്റണി ; നിര്‍മ്മാതാക്കളുടെ താല്‍പ്പര്യം വിജയ് സേതുപതിയില്‍

അടുത്ത കാലത്ത് റിലീസ് ചെയ്ത മഹാരാജയുടെ കളക്ഷന്‍ റെക്കോഡ് മാത്രം നോക്കിയാല്‍ മതി സിനിമയ്ക്ക് പ്രേക്ഷകര്‍ നല്‍കുന്ന പ്രതികരണം. വെറും ആറു ദിവസങ്ങള്‍ കൊണ്ട് വിജയ് സേതുപതി നായകനായ സിനിമ വാരിയത് 40 കോടി രൂപയാണ്. പ്രേക്ഷകശ്രദ്ധയ്‌ക്കൊപ്പം നിരൂപക പ്രശംസയും സിനിമ നേടിക്കൊണ്ടിരിക്കുകയാണ്. അതേസമയം വിജയ് സേതുപതിയുടെ അമ്പതാം സിനിമ കരിയര്‍ ബ്രേക്കായി തുടരുമ്പോള്‍ സിനിമ ശരിക്കും നേട്ടമാകേണ്ടത് നടന്‍ വിജയ് ആന്റണിക്കാണെന്നാണ് ഏറ്റവും പുതിയ വിവരം. ഈ വര്‍ഷത്തെ ബ്‌ളോക്ക് ബസ്റ്ററില്‍ ഒന്നായി മാറിയേക്കാവുന്ന സിനിമ Read More…

Movie News

സ്ത്രീധനം എത്രയാണെന്നോ? നടന്‍ അര്‍ജുന്‍സര്‍ജ മകള്‍ക്ക് നല്‍കിയത് കേട്ടാല്‍ കണ്ണുതള്ളും…!

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഏറെ അറിയപ്പെടുന്ന നടനാണ് അര്‍ജുന്‍ സര്‍ജ. സൂപ്പര്‍താരം വിജയ് യുടെ ലിയോയായിരുന്നു താരം അവസാനമായി അഭിനയിച്ച ചിത്രം. താരത്തിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. തമിഴ്‌നടന്‍ തമ്പി രാമയ്യയുടെ മകന്‍ ഉമാപതി രാമയ്യയെയാണ് ഐശ്വര്യ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹം ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. താരം മകള്‍ക്ക് കൊടുത്ത സ്ത്രീധനത്തുക കേട്ട് ആരാധകരുടെ കണ്ണു തള്ളിയിരിക്കുയാണ്. മകള്‍ക്ക് 500 കോടി വിലമതിക്കുന്ന വസ്തു വകകളാണ് അര്‍ജുന്‍ നല്‍കിയതെന്നാണ് വിവരം. 1000 Read More…

Oddly News

14 വയസ്സുള്ളപ്പോള്‍ അവനെ ഞാന്‍ ആദ്യം ദത്തെടുത്തു…പിന്നെ വളര്‍ത്തി…ഒടുവില്‍ കല്യാണവും കഴിച്ചു

ദത്തുപുത്രനെ 14 വയസ്സു മുതല്‍ വളര്‍ത്തിയ ശേഷം അമ്മ അവനെ വിവാഹം കഴിച്ചു. റഷ്യയിലെ ടാറ്റര്‍സ്ഥാനില്‍ നിന്നുള്ള ഐസിലു ചിഷെവ്സ്‌കയ മിംഗാലിം (53) ആണ് 22 കാരനായ ഡാനിയല്‍ ചിഷെവ്സ്‌കിയെ വിവാഹം കഴിച്ചത്. 13 വയസ്സുള്ളപ്പോള്‍ ഡാനിയേലിനെ ആദ്യമായി കണ്ടുമുട്ടുകയും തുടര്‍ന്ന് ഐസിലു അവനെ ദത്തെടുക്കുകയും 14 വയസ്സ് മുതല്‍ വളര്‍ത്തുകയും ചെയ്തു. എന്നാല്‍ വെറും എട്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ ഇരുവരും ദമ്പതികളാണ്. ”ഞങ്ങളുടെ ബന്ധം തികഞ്ഞതാണ്. ഞങ്ങക്ക് പരസ്പരം ഇല്ലാതെ ജീവിക്കാന്‍ കഴിയില്ല. ഞങ്ങള്‍ Read More…

Sports

കോപ്പ കഴിയുമ്പോള്‍ അര്‍ജന്റീനയുടെ വലിയ താരം ലിയോണേല്‍ മെസ്സി കളം വിട്ടേക്കും

ലോകത്തുടനീളമുള്ള ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പോടെ ലിയോണേല്‍ മെസ്സി അന്താരാഷ്ട്ര ഫുട്‌ബോള്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ആരംഭിക്കുന്ന കോപ്പ അമേരിക്ക അര്‍ജന്റീനയുടെ ദേശീയ ഫുട്‌ബോള്‍ ടീമിനൊപ്പം ലയണല്‍ മെസ്സിയുടെ അവസാന അധ്യായത്തെ അടയാളപ്പെടുത്തും. മിക്കവാറും അമേരിക്കയിലാകും മെസ്സിയുടെ കരിയര്‍ അവസാനിക്കുക. ടൂര്‍ണമെന്റില്‍ ലോകകപ്പ് ജേതാവിന് 37 വയസ്സ് തികയും. യൂറോപ്പില്‍ രണ്ടു പതിറ്റാണ്ടിന് ശേഷം അമേരിക്കയിലെ ഇന്റര്‍മിയാമിയില്‍ ചേര്‍ന്നിരിക്കുന്ന മെസ്സി വിരമിക്കല്‍ തീയതി നിശ്ചയിച്ചിട്ടില്ല. 2026 ല്‍ ആറാമത്തെ ലോകകപ്പ് കളിക്കാന്‍ താരത്തിന് Read More…

Oddly News

കുളത്തില്‍ മണിക്കൂറുകളായി പൊങ്ങിക്കിടന്ന ‘മൃതശരീരം’; പോലീസ് എത്തിയപ്പോള്‍ ജീവന്‍വെച്ചു…! – വീഡിയോ

കുളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടെത്തിയ മനുഷ്യശരീരം പോലീസ് വന്നപ്പോള്‍ കടുത്ത ചൂട് സഹിക്കാനാവാതെ വെള്ളത്തില്‍ ഉറങ്ങുന്ന മനുഷ്യനായി. ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലെ റെഡ്ഡിപുരം കോവേലകുണ്ട എന്ന ഗ്രാമത്തിലാണ് വിചിത്രമായ ഈ സംഭവം. നാട്ടുകാരാണ് പോലീസിനെ വിളിച്ചു വരുത്തിയത്. പോലീസ് എത്തിയപ്പോഴേയ്ക്കും ചലനരഹിതമായി വെള്ളത്തില്‍ കിടന്ന മനുഷ്യന്‍ എഴുന്നേല്‍ക്കുകയും ചെയ്തു. രാവിലെ 7 മണിക്കാണ് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന നിലയില്‍ മനുഷ്യശരീരം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. അപ്പോള്‍ തന്നെ ബന്ധപ്പെട്ടവരെ അറിയിക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് മറുപടിയൊന്നും ലഭിച്ചില്ല, എന്നാല്‍ 12 മണി Read More…

Celebrity

ഇന്റര്‍നെറ്റ് സെന്‍സേഷന്‍ വടാപാവ്‌ഗേള്‍ ബിഗ്‌ബോസിലേക്ക് ; ചന്ദ്രിക ദീക്ഷിത് റിയാലിറ്റി ഷോയില്‍

മുംബൈയിലെ ഐക്കണിക് സ്ട്രീറ്റ് ഭക്ഷണത്തോടുള്ള അഭിനിവേശത്താല്‍ ദശലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ച വടാപാവ്‌ഗേള്‍ ബിഗ്‌ബോസിലേക്ക്. ‘വൈറല്‍ വട പാവ് ഗേള്‍’ എന്ന രീതിയില്‍ ഇന്റര്‍നെറ്റ് സെന്‍സേഷനായി മാറിയ ചന്ദ്രിക ദീക്ഷിതിനെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിലെ ഏറ്റവും വിവാദമായ റിയാലിറ്റി ഷോയില്‍ ഉടന്‍ കാണാനാകും. അടുത്തിടെ നടന്ന ലോഞ്ച് ഇവന്റില്‍ അവളുടെ പങ്കാളിത്തം സ്ഥിരീകരിച്ചു. പരിപാടിയില്‍ ‘വൈറല്‍ വട പാവ് പെണ്‍കുട്ടി’ ചന്ദ്രിക ദീക്ഷിത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കാണുന്നത് രസകരമായിരിക്കും. ഒരു ചെറിയ തട്ടുകടയില്‍ നിന്ന് തുടങ്ങിയ ചന്ദ്രികാ ദീക്ഷിത് ശ്രദ്ധേയമായ Read More…