ഈജിപ്തില്‍ 300-ലധികം ശവകുടീരങ്ങളുള്ള ഒരു വലിയ ശ്മശാനം ശാസ്ത്രജ്ഞര്‍ കണ്ടെത്തി, അതിനെ അവര്‍ ‘മരിച്ചവരുടെ നഗരം’ എന്ന് വിളിക്കുന്നു. 4,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആദ്യമായി സ്ഥാപിതമായപ്പോള്‍ അസ്വാന്‍ നഗരം ഒരു പ്രധാന വ്യാപാര, ക്വാറി, സൈനിക മേഖലയായിരുന്നു – എന്നാല്‍ അവിടുത്തെ ജനങ്ങളുടെ ജീവിതം വളരെക്കാലമായി ഒരു രഹസ്യമായി തുടരുന്നു. ശാസ്ത്രജ്ഞരുടെ സംഘം അഞ്ച് വര്‍ഷമായി ഈ സൈറ്റില്‍ പ്രവര്‍ത്തിക്കുന്നു, 30 മുതല്‍ 40 വരെ മമ്മികള്‍ വീതം ഉള്‍പ്പെടുന്ന 900 വര്‍ഷമായി പുനരുപയോഗിക്കപ്പെട്ട് 36 ശവകുടീരങ്ങളാണ് Read More…
Author: Priya
ജസീക്കയ്ക്ക് ആര്‍ത്തവരക്തം അശുദ്ധമല്ല ; കപ്പില്‍ ശേഖരിക്കും, ചെടികള്‍ക്ക് വളമായി ഉപയോഗിക്കും
മിക്ക രാജ്യങ്ങളും മതവിശ്വാസങ്ങളിലും ഒരു വലിയ ചര്‍ച്ചാവിഷയവും വിലക്കപ്പെട്ടതും അശുദ്ധിയുടെ പ്രതീകമായുമാണ് ആര്‍ത്തവരക്തത്തെ കരുതുന്നത്. എന്നാല്‍ കോസ്റ്റാറിക്കക്കാരി ജെസീക്ക മക്കാസന് അത് പ്രകൃതി വിഭവമാണെന്ന് മാത്രമല്ല ചെടികളെ തഴച്ചുവളര്‍ത്താന്‍ സഹായിക്കുന്ന വളവുമാണ്. ആര്‍ത്തവരക്തം ശേഖരിക്കുകയും അത് ചെടികള്‍ നനയ്ക്കുന്നതിനായി ഉപയോഗിക്കുകയുമാണ് ഇവര്‍. ഡെയിലി മെയിലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആര്‍ത്തവ കപ്പ് ഉപയോഗിച്ചാണ് രക്തം ശേഖരിക്കുന്നത്. അത് പിന്നീട് ഒരു കുപ്പിയിലേക്ക് ഒഴിച്ച് വെള്ളം ഉപയോഗിച്ച് നേര്‍പ്പിക്കുന്നു. പിന്നീട് ഒരു സ്‌പ്രേ ബോട്ടില്‍ ഉപയോഗിച്ച് ചെടികള്‍ നനയ്ക്കാന്‍ Read More…
ഏഴാംക്ലാസ്സ് പുസ്തകത്തില്‍ നടി തമന്നയെക്കുറിച്ചും പാഠം ; ബംഗളുരുവിലെ സിന്ധി സ്‌കൂളില്‍ എതിര്‍പ്പ്
തെന്നിന്ത്യയില്‍ ഏറെ തിരക്കുള്ള നടിയായി മാറിയ തമന്നഭാട്ടിയയെക്കുറിച്ച് കുട്ടികള്‍ പഠിക്കുന്നതിനെതിരേ വിമര്‍ശനവുമായി രക്ഷിതാക്കള്‍. ബംഗളൂരുവിലെ ഹെബ്ബാളിലെ സിന്ധി ഹൈസ്‌കൂളിലെ രക്ഷിതാക്കളാണ് ഇതിനിനെതിരേ രംഗത്ത് വന്നിരിക്കുന്നത്. പാഠപുസ്തകത്തിലെ തമന്ന ഭാട്ടിയയെ പരാമര്‍ശിക്കുന്ന ഒരു അധ്യായത്തെക്കുറിച്ച് രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ കര്‍ണാടക സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനെയും കര്‍ണാടക പ്രൈമറി ആന്‍ഡ് സെക്കന്‍ഡറി സ്‌കൂള്‍ അസോസിയേഷനെയും സമീപിച്ചിരിക്കുകയാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സിന്ധികള്‍ ഭാഷാ ന്യൂനപക്ഷമായതിനാല്‍, വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സമുദായവും സംസ്‌കാരവും പരിചയപ്പെടുത്താന്‍ വേണ്ടിയുള്ള ഏഴാംക്ലാസ്സിലെ പാഠപുസ്തകത്തിലെ Read More…
ടി20 യില്‍ രോഹിതിനെ തളയ്ക്കാന്‍ ആരുണ്ട് ; ഏറ്റവും കുടുതല്‍ വിജയത്തിന്റെ റെക്കോഡ്
ധോണിക്ക് ശേഷം ലോകകപ്പ് ഉയര്‍ത്തുന്ന നായകനായി രോഹിത് ശര്‍മ്മ മാറുമോ എന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളമുള്ള മില്യണ്‍ ഡോളര്‍ ചോദ്യം. ടെസ്റ്റ് ലോകകപ്പ് മുതല്‍ ഏകദിന ടി20 എന്നിങ്ങനെ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയെ ഫൈനലില്‍ എത്തിച്ചിട്ടും ഒരു കപ്പ് പോലും ഉയര്‍ത്താന്‍ ഭാഗ്യമില്ലാത്ത രോഹിത്ശര്‍മ്മയുടെ ഈ അപശകുനം മാറുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ക്രിക്കറ്റിലെ റെക്കോഡുകള്‍ ഒന്നൊന്നായി പേരിലാക്കിക്കൊണ്ടിരിക്കുന്ന രോഹിത് ടി20 ലോകകപ്പ് 2024 സെമിഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരെ വിജയം ഉറപ്പിച്ചതോടെ മറ്റൊരു Read More…
ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 197 പന്തില്‍ സെഞ്ച്വറി ; വനിതാക്രിക്കറ്റില്‍ ചരിത്രമെഴുതി ഷെഫാലി വര്‍മ്മ
ടെസ്റ്റ് ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ ഡബിള്‍ സെഞ്ച്വറി നേടിയതിന് ശേഷം ദക്ഷിണാഫ്രിക്കന്‍ വനിതകള്‍ക്കെതിരെ ഇന്ത്യന്‍ താരം ഷഫാലി വര്‍മ വനിതാ ക്രിക്കറ്റില്‍ ഒരു അതുല്യ അദ്ധ്യായം എഴുതി. തന്റെ അഞ്ചാം ടെസ്റ്റ് മത്സരം കളിക്കുന്ന ഷഫാലി പുറത്താകുന്നതിന് മുമ്പ് 197 പന്തില്‍ 205 റണ്‍സ് നേടി കുറഞ്ഞ പന്തുകളില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരമായി മാറി. 2002 ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടൗണ്ടനില്‍ വെച്ച് മിതാലി രാജാണ് ടെസ്റ്റ് ഫോര്‍മാറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാതാരം. Read More…
മഡോണയുടെ 18 ചിത്രങ്ങള്‍ ശരീരത്തിൽ പച്ചകുത്തി താരാ ബെറി, ഒരേ സംഗീതജ്ഞയുടെ ഏറ്റവും കൂടുതല്‍ ടാറ്റൂകള്‍
ഇതിഹാസ ഗായിക മഡോണയുടെ 18 ഛായാചിത്രങ്ങളുടെ ടാറ്റൂകള്‍ ശരീരത്തിൽ പതിപ്പിച്ച് ‘ഒരേ സംഗീതജ്ഞയുടെ ഏറ്റവും കൂടുതൽ ടാറ്റൂകൾ’ എന്ന പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ച് താരാ ബെറി എന്ന കൻസാസ് യുവതി. പോപ്പ് ഐക്കണ്‍ തന്റെ ഹിറ്റ് സിംഗിള്‍ ‘ബോര്‍ഡര്‍ലൈന്‍’ പുറത്തിറക്കിയ 1983 മുതല്‍ താരാ ബെറി മഡോണയുടെ ആരാധികയായിരുന്നു, എന്നാല്‍ 2016 ല്‍ മാത്രമാണ് ടാറ്റൂ കുത്താന്‍ തുടങ്ങിയത്. അവരുടെ ശരീരത്തില്‍ മഡോണയുടെ 18 ടാറ്റൂകളാണ് പതിച്ചത്. ‘ശരീരത്തില്‍ ഒരേ സംഗീതജ്ഞന്റെ ഏറ്റവും കൂടുതല്‍ Read More…
രക്തം കട്ടപിടിക്കുന്ന അസുഖം ; വനിതാബോഡി ബില്‍ഡിംഗ് ചാംപ്യന്‍ 36 വയസ്സില്‍ മരിച്ചു
വനിതാ ബോഡിബില്‍ഡിംഗ് ചാമ്പ്യന്‍ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രക്തം കട്ടപിടിച്ചു മരിച്ചു. ബ്രസീലില്‍ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ നിന്നുള്ള സിന്റിയ ഗോള്‍ഡാനി (36) യാണ് രക്തം കട്ടപിടിക്കുന്ന അസുഖത്തെ തുടര്‍ന്ന് മരിച്ചത്. ജൂലൈയില്‍ അവള്‍ പങ്കെടുക്കുന്ന ഇവന്റ് സംഘടിപ്പിക്കുന്ന മസില്‍കോണ്ടെസ്റ്റ് ഇന്റര്‍നാഷണല്‍ കമ്പനിയാണ് ബുധനാഴ്ച മരണം അറിയിച്ചത്. 2021ല്‍ പ്രൊഫഷണലായി മാറുകയും ഒരു വര്‍ഷത്തിനുശേഷം ദേശീയ തലത്തിലെത്തുകയും ചെയ്ത സിന്റിയ അടുത്ത മാസം രാജ്യത്തെ ഏറ്റവും വലിയ മത്സരങ്ങളില്‍ ഒന്നില്‍ പങ്കെടുക്കേണ്ടതായിരുന്നു. ഭാരോദ്വഹനവും കഠിനമായ Read More…
ഗോട്ടിലെ വിജയ് യുടെ കഥാപാത്രം പോലീസ് ഓഫീസര്‍?
വെങ്കട്ട് പ്രഭുവുമായി വിജയ് കൈകോര്‍ക്കുന്ന ഗോട്ടിന്റെ ആകാംക്ഷയിലാണ് ആരാധകര്‍. ചിത്രം സെപ്തംബര്‍ 5 ന് ബിഗ് സ്‌ക്രീനുകളില്‍ എത്തുമെന്നാണ് നിലവിലെ വിവരം. അടുത്തിടെ സിനിമയിലെ രണ്ടാമത്തെ സിംഗിള്‍ ട്രാക്കായ ‘ചിന്ന ചിന്ന കണ്‍കള്‍’ വിജയ് യുടെ അമ്പതാം ജന്മദിനത്തിന് അടുത്തിടെയാണ് പുറത്തുവന്നത്. രണ്ട് അപ്ഡേറ്റുകളും ആരാധകരുടെ ആഘോഷങ്ങള്‍ ഇരട്ടിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ അതില്‍ ശ്രദ്ധിക്കപ്പെടാത്ത ഒരു ഫ്രെയിം സിനിമയിലെ വിജയ് യുടെ കഥാപാത്രം സംബന്ധിച്ച ഒരു സൂചന നല്‍കുന്നെന്ന കണ്ടെത്തലിലാണ് ആരാധകര്‍. ഒരു ഫ്രെയിമില്‍, വിജയ് ആശങ്കയോടെ കാറില്‍ Read More…
ബംഗലുരുവിലെ ക്യാബ് ഡ്രൈവര്‍ സമ്പാദിക്കുന്നത് പ്രതിദിനം 3000 രൂപ..! നെറ്റിസൺമാര്‍ ഞെട്ടലില്‍
ടാക്‌സി ഓടിക്കുന്ന എത്രപേര്‍ നമുക്കിടയിലുണ്ട്. പെട്രോളും അനുബന്ധ ചെലവുകളും കഴിഞ്ഞാല്‍ കാര്യമായി ഒന്നും കിട്ടാനില്ലെന്ന് പറയുന്നവരാണ് ഏറെ. എന്നാല്‍ ബംഗലുരുവിലെ ഒരു യാത്രക്കാരനും കാബ് ഡ്രൈവറും തമ്മിലുള്ള സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സംഭാഷണം വൈറലായി മാറിയിരിക്കുകയാണ്. ഡ്രൈവറുടെ പ്രതിദിന വരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി കേട്ട് യാത്രക്കാരന്‍ ഞെട്ടി. തനിക്ക് പ്രതിദിനം 3,000 മുതല്‍ 4,000 രൂപ വരെ സമ്പാദിക്കാന്‍ കഴിയുമെന്ന് ബംഗലുരുവിലെ ആ ഡ്രൈവര്‍ നല്‍കിയ മറുപടി. ഒല ക്യാബുകള്‍ ഓടിച്ച് ഡ്രൈവര്‍ എങ്ങിനെയാണ് അധിക Read More…









