Movie News

പ്രശാന്ത് നീല്‍ അജിത്തുമായി സിനിമയ്‌ക്കൊരുങ്ങുന്നു ; കെ.ജി.എഫ്. 3 ല്‍ യഷും തലയും ഒന്നിച്ചേക്കും

കെജിഎഫ്, സലാര്‍ എന്നീ സിനിമകളിലൂടെ ഹോളിവുഡ് സിനിമകളെ വെല്ലുന്ന മേക്കിംഗുമായി ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ പ്രശാന്ത് നീല്‍ ഇനി കൈകോര്‍ക്കാനൊരുങ്ങുന്നത് തമിഴിലെ വമ്പന്‍ താരം തല അജിത്തുമായി. പ്രശാന്ത് നീലുമായി അജിത്ത് രണ്ട് സിനിമകളുടെ കരാര്‍ ഒപ്പിട്ടതായും നടന്റെ 64-ാമത്, 65-ാമത് സിനിമകളായി ഇവ പുറത്തുവരുമെന്നുമാണ് കേള്‍ക്കുന്നത്. ദക്ഷിണേന്ത്യയിലെ മുന്‍നിര നടന്മാരില്‍ ഒരാളായ അജിത്ത് നിലവില്‍ ‘വിടമുയാര്‍ച്ചി’, ‘ഗുഡ് ബാഡ് അഗ്ലി’ എന്നീ ചിത്രങ്ങളുടെ ഭാഗമാണ്. ഇവ പൂര്‍ത്തിയാക്കിയതിന് പിന്നാലെ സംവിധായകന്‍ സിരുത്തൈ ശിവയുമായി അഞ്ചാം Read More…

Movie News

മനുഷ്യസ്‌നേഹിയായ സൂപ്പര്‍സ്റ്റാര്‍; ജീവകാരുണ്യത്തിന് വര്‍ഷംതോറും 30 കോടി നല്‍കി മഹേഷ്ബാബു

തെലുങ്ക് സിനിമയിലെ മഹേഷ് ബാബു ആഗോളതലത്തില്‍ അറിയപ്പെടുന്ന ഒരു സൂപ്പര്‍സ്റ്റാര്‍ മാത്രമല്ല മഹാനായ ഒരു മനുഷ്യസ്‌നേഹി കൂടിയാണെന്ന് എത്രപേര്‍ക്കറിയാം. തെലുങ്ക് സിനിമയില്‍ സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കുന്ന അദ്ദേഹം അഭിനയ വൈദഗ്ധ്യത്തിന് പുറമേ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും അനേകരുടെ ഹൃദയം കീഴടക്കുന്നു. ഓരോ വര്‍ഷവും 30 കോടി രൂപയാണ് അദ്ദേഹം ഇതിനായി നല്‍കുന്നത്. 48 വയസ്സുള്ള നടന്‍ നിരവധി എന്‍ജിഒകളുമായി സഹകരിച്ചാണ് ഇത് ചെയ്യുന്നത്. ചിലത് അദ്ദേഹം സ്വയം നിയന്ത്രിക്കുന്നു. റെയിന്‍ബോ ചില്‍ഡ്രന്‍ ഹോസ്പിറ്റല്‍ അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പങ്കാളിയാണ്. Read More…

Celebrity

ഏ.ആര്‍. റഹ്മാന്റെ മകള്‍ ഖദീജ സംഗീത സംവിധായികയാകുന്നു; ആദ്യ പാട്ടുകേട്ട് റഹ്മാന്‍ പറഞ്ഞത്

സംഗീതസംവിധായകരുടെ മൂന്നാം തലമുറയിലേക്ക് നീങ്ങുകയാണ് ഓസ്‌കാര്‍ ജേതാവും വിഖ്യാത സംഗീതകാരനുമായ എആര്‍ റഹ്മാന്റെ വീട്. ഏറ്റവും പുതിയ സംഗീതസംവിധായകരുടെ പട്ടികയില്‍ ചേര്‍ന്നത് റഹ്മാന്റെ മകള്‍ ഖദീജയാണ്. മുത്തച്ഛന്‍ ആര്‍ കെ ശേഖര്‍, അച്ഛന്‍ എ ആര്‍ റഹ്മാന്‍, അമ്മായിമാരായ എ ആര്‍ റൈഹാന, ഇസ്രത്ത്, കസിന്‍മാരായ ജി വി പ്രകാശ് കുമാര്‍, എ എച്ച് കാഷിഫ്, സഹോദരന്‍ എ ആര്‍ അമീന്‍ എന്നിവരുടെ പാതയാണ് ഖദീജയും പിന്തുടരുന്നത്. ഹലിത ഷമീമിന്റെ മിന്‍മിനി എന്ന ചിത്രത്തിലൂടെയാണ് ഖദീജയുടെ അരങ്ങേറ്റം. Read More…

Sports

നാടകീയം: വിവാദ ഗോൾ പിൻവലിച്ചു, കാണികളില്ലാതെ 3 മിനിറ്റ് കളി; ഒടുവിൽ അർജന്റീന തോറ്റു

ഒളിമ്പിക്‌സിലെ ഉദ്ഘാടന മത്സരമായ അര്‍ജന്റീനയും മൊറാക്കോയും തമ്മിലുള്ള മത്സരത്തില്‍ നാടകീയമായ രംഗങ്ങളും അപ്രതീക്ഷിത ട്വിസ്റ്റും. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി സമനിലയിൽ കലാശിച്ചെന്ന് കരുതിയ മത്സരം, സമനില ഗോൾ ഓഫ് സൈഡാണെന്ന് ഒരു മണിക്കൂറിന് ശേഷം റഫറി വിധിച്ചതോടെ ലോകചാമ്പ്യന്മാര്‍ക്ക് മൊറോക്കോക്കെതിരെ തോൽവി. ഇൻജറി ടൈമിന്റെ പതിനാറാം മിനിറ്റിൽ ക്രിസ്റ്റ്യൻ മെഡീന നേടിയ ഗോളിൽ അർജന്റീന സമനില നേടിയതായി പ്രഖ്യാപിച്ചെങ്കിലും, വാർ പരിശോധനയിൽ ഗോൾ അനുവദിച്ച തീരുമാനം റഫറി പിൻവലിക്കുകയായിരുന്നു. ഒന്നാം പകുതിയില്‍ അര്‍ജന്റീനയ്ക്ക് Read More…

Movie News

അഭിഷേക്ബച്ചനുമായി അഭിപ്രായവ്യത്യാസങ്ങളുണ്ട് ; ആഷിന്റെ പഴയ ഇന്റര്‍വ്യൂ വൈറലാകുന്നു

ബോളിവുഡിലെ ഏറ്റവും ആഘോഷിക്കപ്പെട്ട ദമ്പതിമാരില്‍ ഒരാളായ ഐശ്വര്യ റായ് ബച്ചനും അഭിഷേക് ബച്ചനും വ്യക്തിത്വം കൊണ്ടും ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി കൊണ്ടും ആരാധകരെ വളരെക്കാലമായി ആകര്‍ഷിച്ചിട്ടുണ്ട്. സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നതിനിടയില്‍ അടുത്തിടെ വേര്‍പിരിയുന്നതുമായി ബന്ധപ്പെട്ട് ഇവരുടെ ദാമ്പത്യം തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. ഇരുവരും പിരിയുന്ന അവസ്ഥയിലാണെന്നാണ് കേള്‍ക്കുന്നത്. അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്റിന്റെയും വിവാഹത്തിലേക്കുള്ള അവരുടെ വെവ്വേറെ വരവ് ബന്ധത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്ക് കാരണമായി. വിവാഹമോചനത്തിന്റെ ബുദ്ധിമുട്ടുകള്‍ ചര്‍ച്ച ചെയ്യുന്ന ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് അഭിഷേക് ലൈക്ക് ചെയ്തതോടെ Read More…

Oddly News

കര്‍ണാടകയില്‍ 25 വിരലുകളുമായി ആണ്‍കുട്ടി ; ദൈവാനുഗ്രഹമെന്ന് വിശ്വസിച്ച് കുടുംബം

കര്‍ണാടകയിലെ ബാഗല്‍കോട്ട് ജില്ലയില്‍ കൈകളില്‍ 13 വിരലുകളും കാലില്‍ 12 വിരലുകളുമുള്ള കുഞ്ഞു ജനിച്ചു. മെഡിക്കല്‍ സയന്‍സിനെ അത്ഭുതപ്പെടുത്തി അസാധാരണമായൊരു കുഞ്ഞു ജന്മം. കൈകാലുകളിലായി 25 വിരലുകളുള്ള ആണ്‍കുട്ടിയാണ് ജനിച്ചത്. ഇതൊരു ദൈവാനുഗ്രഹമാണെന്ന് കുട്ടിയുടെ കുടുംബം വിശ്വസിക്കുന്നു. കുഞ്ഞിന് വലതു കൈയില്‍ ആറ് വിരലുകളും ഇടതു കൈയില്‍ ഏഴ് വിരലുകളും ഓരോ കാലിലും ആറ് വിരലുകളും ഉണ്ട്. അതേസമയം കുഞ്ഞിന്റെയും അമ്മയായ 35 കാരിയായ ഭാരതിയുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യമുള്ള ആണ്‍കുഞ്ഞിനെ ലഭിച്ചതില്‍ മാതാവ് ഭാരതി Read More…

Oddly News

കരളില്‍തറച്ച കുപ്പിച്ചില്ലുമായി 53 കാരന്‍ കഴിഞ്ഞത് 9വര്‍ഷം ; ഇത്രയുംവര്‍ഷം ജീവിച്ചത് ഡോക്ടര്‍മാരെ ഞെട്ടിച്ചു

കരളില്‍ തറച്ച കുപ്പിച്ചില്ലുമായി 53 കാരന്‍ ജീവിച്ചത് ഒമ്പത് വര്‍ഷം. വാരിയെല്ലിന് താഴെ വേദനയും അസ്വസ്ഥതയും അനുഭവിച്ചിരുന്ന ഒരു റഷ്യക്കാരന്‍ പരിശോധനയ്ക്ക് ചെന്നപ്പോള്‍ വലിപ്പമുള്ള ഗ്ലാസ് കഷണം തറച്ചിരിക്കുന്നതായി കണ്ടു ഞെട്ടുകയായിരുന്നു. പേര് വെളിപ്പെടുത്താത്ത മനുഷ്യന്‍ റഷ്യയിലെ കിറോവ് റീജിയണല്‍ ക്ലിനിക്കല്‍ ഹോസ്പിറ്റലിലാണ് പരിശോധനയ്ക്ക് ചെന്നത്. തന്റെ ശരീരത്തിന്റെ വലതുവശത്ത്, വാരിയെല്ലുകള്‍ക്ക് താഴെയായി മൂര്‍ച്ചയുള്ള വേദനയും അസ്വസ്ഥതയും വളരെക്കാലമായി അനുഭവപ്പെട്ടിരുന്നു എന്നു പറഞ്ഞുകൊണ്ടാണ് ഇയാള്‍ പരിശോധനയ്ക്ക് തയ്യാറായത്. ദീര്‍ഘനാള്‍ അതു സഹിച്ചു നടന്നെങ്കിലും ഒടുവില്‍ തന്റെ പ്രശ്നത്തിന് Read More…

Sports

ദ്രാവിഡ് ഇനി ‘തൊഴില്‍രഹിതനല്ല’; ഐപിഎല്ലിലേക്ക് മടങ്ങിയേക്കും; രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനാകും

ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്നും ഇറങ്ങിയ രാഹുല്‍ദ്രാവിഡ് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിലേക്ക് തിരിച്ചുപോകുന്ന രാഹുല്‍ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഭാവിയെക്കുറിച്ച് ദ്രാവിഡ് മൗനം പാലിക്കുകയാണ്. ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് ശേഷം പരിശീലകനെന്ന നിലയിലുള്ള തന്റെ അവസാനത്തെ അഭിസംബോധനയില്‍ പോലും, താന്‍ ഇപ്പോള്‍ ‘തൊഴിലില്ലാത്തയാളാണ്’, ഏത് ഓഫറുകളും സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ദ്രാവിഡ് തമാശയായി പറഞ്ഞത്. Read More…

Sports

നെഹ്രയ്ക്ക് പകരക്കാരനായി യുവ്‌രാജ് സിംഗ് കോച്ചായേക്കും; ഗുജറാത്ത് ടൈറ്റന്‍സും പരിശീലകനെ മാറ്റിയേക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണ്‍ നിരവധി ഫ്രാഞ്ചൈസികളുടെ കോച്ചിംഗ് സെറ്റപ്പില്‍ ചില പ്രധാന മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുന്നു. ഗൗതം ഗംഭീര്‍, അഭിഷേക് നായര്‍, റയാന്‍ ടെന്‍ ദോഷേറ്റ് എന്നിവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ട് ഇന്ത്യന്‍ ടീമിന്റെ കോച്ചിംഗ് സ്റ്റാഫില്‍ ചേര്‍ന്നപ്പോള്‍ റിക്കി പോണ്ടിംഗും ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യപരിശീലകന്റെ കാലാവധി അവസാനിപ്പിച്ചു. ഒരു റിപ്പോര്‍ട്ട് അനുസരിച്ച് മറ്റ് ടീമുകളും അവരുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാണ്. ഹെഡ് കോച്ച് ആശിഷ് നെഹ്റയും Read More…