ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തുടര്‍ച്ചയായ അല്ലു അര്‍ജുന്‍ നായകനായ പുഷ്പ 2: ദ റൂള്‍ ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്നു. റിലീസ് 2024 ഡിസംബര്‍ 5 ലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും സിനിമയെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷ വ്്‌ളരെ വലുതാണെന്ന് സിനിമയുടെ പ്രീ റിലീസിംഗ് കണക്കുകള്‍ വ്യക്തമാക്കുന്നു. സിനിമ 270 കോടി നേടുമെന്ന് പ്രതീക്ഷിക്കുന്നു. സാസ്നിക്ക് ഡോട്ട്കോമിന്റെ ആദ്യകാല പ്രവചനങ്ങള്‍ അനുസരിച്ച്, ഇന്ത്യയിലുടനീളം പുഷ്പ 2 ഇനിപ്പറയുന്ന രീതിയില്‍ പ്രകടനം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ആന്ധ്രാപ്രദേശ്/തെലങ്കാന: 85 കോടി രൂപ, Read More…
Author: Priya
പരിക്ക് നെയ്മറുടെ കരിയര്‍ അവസാനിപ്പിക്കുമോ? അല്‍ ഹിലാലിന് മതിയായി, കരാറില്‍ നിന്നും ഒഴിവാക്കുന്നു
തീര്‍ച്ചയായും സമീപകാലത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലാണ് ബ്രസീലിയന്‍ താരം നെയ്മര്‍ ഉള്‍പ്പെടുന്നത്. എന്നിരുന്നാലും തുടര്‍ച്ചയായി പരിക്കുണ്ടാകുന്നത് താരത്തിന്റെ കരിയറിന് ഭീഷണിയാകുകയാണ്. സൗദിലീഗില്‍ അല്‍ഹിലാലിന്റെ താരമായ നെയ്മര്‍ കഴിഞ്ഞ മത്സരത്തിലും പരിക്കേറ്റ് പുറത്തായതോടെ താരത്തെ കരാറില്‍ നിന്നും ഒഴിവാക്കാന്‍ നോക്കുകയാണ് ക്ലബ്ബ്. മികച്ച താരമാണെങ്കിലും തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതാണ് തിരിച്ചടിയാകുന്നത്. കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം നെയ്മര്‍ തിരിച്ചെത്തിയിട്ട് രണ്ടാഴ്ച മാത്രമേ ആയിട്ടുള്ളൂ. ഈ സമയത്താണ് മറ്റൊരു ഹാംസ്ട്രീംഗ് പരിക്ക് താരത്തിന് വിനയായത്. തിങ്കളാഴ്ച, Read More…
അമരന്‍ ആദ്യ ബ്‌ളോക്ക്ബസ്റ്ററെന്ന് സായ് പല്ലവി; ‘മാരി 2’, എന്‍ജികെ സിനിമകള്‍ മറന്നോയെന്ന് ആരാധകര്‍
ശിവകാര്‍ത്തികേയനൊപ്പം അഭിനയിച്ച ‘അമരന്‍’ വന്‍ വിജയം നേടിയതിന്റെ സന്തോഷത്തിലാണ് നടി സായ്പല്ലവി. സിനിമ എല്ലാവരേയും സന്തോഷിപ്പിച്ച് 200 കോടി ക്ലബ്ബിലേക്ക് മുന്നേറുമ്പോള്‍ സായിയുടെ നായികകാവേഷവും ഏറെ ശ്രദ്ധനേടുകയാണ്. എന്നാല്‍ ഹൈദരാബാദില്‍ നടന്ന വിജയാഘോഷത്തില്‍ സിനിമ വിജയമാക്കിയ പ്രേക്ഷകര്‍ക്ക് സായ്പല്ലവി നന്ദി പറഞ്ഞിരുന്നു. സിനിമയുടെ വിജയത്തിന്റെ സന്തോഷം പ്രകടിപ്പിച്ച നടി തമിഴിലെ തന്റെ ആദ്യത്തെ ബ്‌ളോക്ക് ബസ്റ്ററാണ് അമരനെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. എന്നാല്‍ നടി വേദിയില്‍ പറഞ്ഞത് തമിഴിലെ ആരാധകര്‍ക്ക് അത്ര പിടിച്ചിട്ടില്ല. തന്റെ മുന്‍കാല സൂപ്പര്‍ഹിറ്റുകളായ ധനുഷിനൊപ്പമുള്ള Read More…
ഇന്ത്യന്‍ടീമിന് ശക്തമായ താക്കീത് നല്‍കി ശ്രേയസ് അയ്യര്‍; തകര്‍പ്പന്‍ ഇരട്ടശതകവുമായി രഞ്ജിയില്‍
ഇന്ത്യയിലെ തകര്‍പ്പന്‍ മദ്ധ്യനിര ബാറ്റ്‌സ്മാന്‍ എന്നാണ് പേരെങ്കിലും സമീപകാലത്ത് തീരെ ഫോമാകാതെ വന്നത് ഇന്ത്യന്‍ ബാറ്റര്‍ ശ്രേയസ് അയ്യര്‍ക്കുണ്ടാക്കിയിരിക്കുന്ന സമ്മര്‍ദ്ദം ചെറുതൊന്നുമായിരുന്നില്ല. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ കിരീടം നേടിയിട്ടും സ്വന്തം ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരത്തെ റീടെയ്ന്‍ ചെയ്യാന്‍ കൂട്ടാക്കാതിരുന്നതില്‍ ഒരു കാര്യം മോശം ഫോമായിരുന്നു. എന്നാല്‍ എല്ലാറ്റിനും കൂടി രഞ്ജിട്രോഫിയില്‍ ഉജ്വലമായി മറുപടി പറഞ്ഞിരിക്കുകയാണ് ശ്രേയസ് അയ്യര്‍. വ്യാഴാഴ്ച രഞ്ജി ട്രോഫിയില്‍ ഒഡീഷയ്ക്കെതിരെ വെറും 201 പന്തില്‍ 200 റണ്‍സുമായി ശ്രേയസ് അയ്യര്‍ ഏഴുവര്‍ഷത്തെ Read More…
’10വയസ്സുകാരന്‍ എന്റെ മാറില്‍ കൈവച്ചു’ ; കണ്ണീരോടെ വീഡിയോ പങ്കുവെച്ച് ഇന്‍ഫ്ളുവെന്‍സര്‍
ബംഗളൂരുവിലെ ബിടിഎം ലേഔട്ട് ഏരിയയില്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന തന്നെ 10 വയസുകാരന്‍ ഈവ് ടീസ് ചെയ്യുകയും ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവെന്‍സര്‍. ബിടിഎം ലേഔട്ടിലെ ഒരു തെരുവിലൂടെ നടക്കുകയും ദൈനംദിന വ്ലോഗ് ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ സൈക്കിളില്‍ സഞ്ചരിക്കുന്ന ആണ്‍കുട്ടി എതിര്‍വശത്ത് നിന്ന് വന്ന് തന്റെ നെഞ്ചില്‍ കൈകള്‍ അമര്‍ത്തിയെന്ന് യുവതി ആരോപിക്കുന്നു. സംഭവത്തിന്റെ ദൃശ്യം ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ബംഗളൂരു പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. Read More…
LCUവിന്റെ ഭാഗമാകാന്‍ ആമിറും സൗബീനും ; ബോളിവുഡ് താരം സിനിമയില്‍ അതിഥിവേഷം ചെയ്യുമോ?
ലോകേഷ് കനകരാജിന്റെ എല്‍സിയുവിന്റെ ഭാഗമാകാന്‍ കാത്തിരിക്കുന്ന അനേകം നടന്മാര്‍ ഇന്ത്യയിലുണ്ട്. മമ്മൂട്ടി വരെ എല്‍സിയുവിനായി തന്റെ വാതില്‍ മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍ ബോളിവുഡിലെ മുന്‍ നിര നടന്മാരില്‍ ഒരാളായ ആമിര്‍ഖാന് മുന്നില്‍ ആ വാതില്‍ തുറന്നിരിക്കുകയാണ്. രജനീകാന്തിന്റെ കൂലിയില്‍ താരം അഭിനയിക്കുമെന്ന് കേള്‍ക്കുന്നു. രജനികാന്ത് നായകനാകുന്ന കൂലിയില്‍ താരം ഒരു അതിഥി വേഷത്തില്‍ എത്തുമെന്ന് ആഴ്ചകളായി അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയോട് സംസാരിക്കവേ സംവിധായകന്‍ തന്നെ ഇങ്ങനെ പറഞ്ഞത്. ലോകേഷ് കൂലിക്കായി രണ്ട് ഷെഡ്യൂളുകള്‍ Read More…
ട്രംപിനൊപ്പം ഗോള്‍ഫ് കളിക്കുന്ന എംഎസ് ധോണി ; പഴയ വീഡിയോ വീണ്ടും
അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എംഎസ് ധോണി ഗോള്‍ഫ് കളിക്കുന്ന പഴയ വീഡിയോ വീണ്ടും പ്രത്യക്ഷപ്പെട്ടു. ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബിലെ ഒരു ഗോള്‍ഫ് സെഷനില്‍ എടുത്ത ക്ലിപ്പ്, 2024 ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കമലാ ഹാരിസിനെ പരാജയപ്പെടുത്തിയ ട്രംപിന്റെ വിജയത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ധോനിയുടെ ആരാധകര്‍ ഉടന്‍ തന്നെ വീഡിയോ തിരികെ കൊണ്ടുവരികയും വിവിധ സോഷ്യല്‍ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി ഷെയര്‍ Read More…
കൊല്‍ക്കത്ത ഇന്ത്യയിലെ ഏറ്റവും വൃത്തികെട്ട നഗരം ? ഹൈദരാബാദു കാരന്റെ പോസ്റ്റ് വന്‍ചര്‍ച്ചയാകുന്നു
വിശാഖപട്ടണംകാരനായ ഒരാള്‍ കൊല്‍ക്കത്ത സന്ദര്‍ശിച്ച അനുഭവം എക്സില്‍ പങ്കുവെച്ചത് വന്‍ ചര്‍ച്ചയാകുന്നു. ചവറ്റുകുട്ടകള്‍ നിറഞ്ഞ തെരുവുകള്‍, റേഡിലെ ഗട്ടറുകള്‍, നഗരത്തിലെ ഡ്രെയിനേജുകള്‍ക്ക് സമീപം സ്ഥാപിച്ച ഭക്ഷണശാലകള്‍ എന്നിങ്ങനെ തന്റെ നിരീക്ഷണങ്ങള്‍ വിശദമായി വിവരിച്ച ഡിഎസ് ബാലാജി, ‘ഇന്ത്യയിലെ ഏറ്റവും വൃത്തിയില്ലാത്ത നഗരം’ എന്ന് കൊല്‍ക്കത്തയെ വിശേഷിപ്പിച്ച് നടത്തിയ ട്വീറ്റുകളുടെ ഒരു പരമ്പരയാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. കൊല്‍ക്കത്തയിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളായ സീല്‍ദാ സ്റ്റേഷനില്‍ നിന്നും ബുറാബസാറില്‍ നിന്നുമുള്ള ഫോട്ടോകള്‍ സഹിതം അദ്ദേഹത്തിന്റെ ദ്വിദിന സന്ദര്‍ശനം വിവരിക്കുന്നു. ”പശ്ചിമ ബംഗാള്‍ Read More…
ഇന്ത്യാക്കാരും അമേരിക്കക്കാരും തമ്മിലുള്ള 6വ്യത്യാസങ്ങള്‍ ; ഡല്‍ഹിയില്‍ താമസിക്കുന്ന അമേരിക്കക്കാരി പറയുന്നു
കഴിഞ്ഞ സെപ്തംബറിലാണ് ഡല്‍ഹിയില്‍ താമസിക്കുന്ന അമേരിക്കക്കാരി ക്രിസ്റ്റന്‍ ഫിഷര്‍ താന്‍ ഇന്ത്യയില്‍ താമസിക്കുന്നതില്‍ സന്തോഷവതിയാണെന്ന് കാണിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം തീര്‍ത്തത്. 2021 മുതല്‍ കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ താമസിക്കുകയാണെന്നും അതില്‍ ഒട്ടും ഖേദിക്കുന്നില്ലെന്നും അവരുടെ പോസ്റ്റുകള്‍ ഇന്ത്യാക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതാ ഇന്ത്യയിലും അമേരിക്കയിലും താമസിക്കുന്നത് തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെക്കുറിച്ചുള്ള അവരുടെ പോസ്റ്റും ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന അവര്‍ ഇവിടെ നിന്നും പഠിച്ച ഒരുപാട് കാര്യങ്ങളുണ്ട്. യുഎസ്എയും ഇന്ത്യയും തമ്മിലുള്ള ആറു പ്രധാന Read More…









