ഒഹായോയിലെ ഒരു പള്ളിയില്‍ 75 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിച്ച കന്യാമറിയത്തിന്റെ വിഗ്രഹം കണ്ണുചിമ്മുന്നതായി വിശ്വാസികള്‍. സംഭവത്തിന്റെ വീഡിയോയും ഫോട്ടോയുമൊക്കെ വിശ്വാസികള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു ടൂറിന്റെ ഭാഗമായി ആഗസ്റ്റ് 2 ന് സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റിന്റെ ബസിലിക്കയില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ പ്രതിമ കണ്ണുകള്‍ അടച്ചു തുറന്നതായി വിശ്വസികള്‍ പറയുന്നു. എന്‍എഫ്എല്ലിന്റെ ജന്മസ്ഥലമായും പ്രോ ഫുട്‌ബോള്‍ ഹാള്‍ ഓഫ് ഫെയിമിന്റെ ഭവനമായും അറിയപ്പെടുന്ന കാന്റണ്‍ നഗരത്തിലാണ് പള്ളി. പ്രതിമ ഇതിനകം നിരീശ്വരവാദികളുടെ നാടായ റഷ്യയും ചൈനയുമടക്കമുള്ള 100 രാജ്യങ്ങള്‍ Read More…
Author: Priya
ഇഴുകിച്ചേര്‍ന്നുള്ള രംഗമാകാം…എന്നാല്‍ ദേഹത്ത് തൊട്ടുകൊണ്ടുള്ള കളിവേണ്ട ; ഇന്റിമസി സീനുകളെക്കുറിച്ച് ഐശ്വര്യറായ്
ഇഴുകിച്ചേര്‍ന്നുള്ള സിനിമയിലെ രംഗം ഷൂട്ടിംഗ് ചെയ്യുന്നതില്‍ വിരോധമില്ല, പക്ഷേ ശരീരത്ത് തൊട്ടുകൊണ്ടുള്ള ഇന്റിമസി രംഗങ്ങള്‍ വേണ്ടെന്ന് നടി ഐശ്വര്യാറായി. 2016ല്‍ ഫിലിംഫെയറിനു നല്‍കിയ അഭിമുഖത്തിനിടെ ഏ ദില്‍ ഹേ മുഷ്‌കില്‍ (2016) എന്ന ചിത്രത്തിലെ രണ്‍ബീര്‍ കപൂറുമായുള്ള അടുപ്പമുള്ള രംഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോഴാണ് നടിയുടെ മറുപടി. “മുന്‍കൂട്ടി പറയാത്ത ഒരു രംഗവും ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഞാനൊരു സ്വതന്ത്ര അഭിനേത്രിയാണ് എന്നതിനര്‍ത്ഥം വസ്ത്രമില്ലാതെ അഭിനയിക്കും എന്നല്ല.” തന്നോടൊപ്പമുള്ള ഒരു ചുംബനം എത്രത്തോളം ചര്‍ച്ച ചെയ്യപ്പെടുമെന്ന് തനിക്കറിയാമാമെന്നും നടി പറഞ്ഞു. Read More…
രാജമൗലിയുടെ സിനിമ തള്ളിയ സൂപ്പര്‍താരം; അതും ‘ബാഹുബലി’യാകാനുള്ള ഓഫര്‍
എസ്എസ് രാജമൗലിയുടെ സിനിമയില്‍ അഭിനയിക്കുക എന്നത് കരിയറിലെ ഏറ്റവും അഭിമാനകരമായ ഒരു നാഴികക്കല്ലായിട്ടാണ് ഏത് നടനും കരുതുന്നത്. എന്നാല്‍ രാജമൗലിയുടെ ഓഫര്‍ നിരസിച്ച ഒരു നടനുണ്ടെന്ന് കേട്ടാല്‍ ഞെട്ടുമോ? എന്നാല്‍ അത് ഇന്ത്യന്‍ സിനിമയിലെ ഇതിഹാസ സിനിമയായ ‘ബാഹുബലി’ യില്‍ ബാഹുബലിയായി അഭിനയിക്കാനുള്ള അവസരം. എന്നാല്‍ അത് മറ്റാരുമല്ല തമിഴ്‌സിനിമയില്‍ വ്യത്യസ്ത വേഷങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നത് സൂര്യയാണ്. എസ്എസ് രാജമൗലി റോളിനായി ആദ്യം സമീപിച്ചത് തന്നെയായിരുന്നെന്ന് പല അഭിമുഖങ്ങളിലും സൂര്യ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏറ്റെടുക്കേണ്ടതില്ലെന്ന് താരം തീരുമാനിക്കുകയായിരുന്നു. Read More…
അല്ലുവിന് ഒളിയമ്പ് എയ്ത് പവന്‍ കല്യാണ്‍; ഇപ്പോള്‍ നായകന്‍ ചന്ദനക്കടത്തുകാരനും പരിസ്ഥിതി നശിപ്പിക്കുന്നവനും
ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും പ്രശസ്ത നടനുമായ പവന്‍ കല്യാണും ബന്ധുവും മറ്റൊരു സൂപ്പര്‍താരവുമായ അല്ലുഅര്‍ജുനും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ തെലുങ്ക് സിനിമാവേദിയില്‍ തിളച്ചുമറിയുകയാണ്. ഇരുവരുടേയും കുടുംബങ്ങള്‍ തമ്മില്‍ വളരെ അടുത്ത ബന്ധുക്കളായിട്ടും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അല്ലു അര്‍ജുന്‍ പവന്‍ കല്യാണിന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചത് സിനിമാവേദിയില്‍ മാത്രമല്ല കുടുംബത്തില്‍പോലും ചര്‍ച്ചാവിഷയമായിട്ടുണ്ട്. ചിരഞ്ജീവിയും തേജയുമൊക്കെ പവനെ പിന്തുണച്ചപ്പോഴാണ് അല്ലു തള്ളിപ്പറഞ്ഞത്. ഈ വിദ്വേഷത്തിന് എരിവ് കൂട്ടി പവന്‍ കല്യാണ്‍ അല്ലുഅര്‍ജുന്റെ വന്‍ ഹിറ്റായ സിനിമ ‘പുഷ്പ: ദി റൈസിംഗിനെ’ ലക്ഷ്യമിട്ട് Read More…
വഴക്കുകള്‍ക്കുള്ള പഞ്ചാബ് ഗ്രാമത്തിന്റെ പരിഹാരം: പുകവലിക്കരുത്, കുറിയ വസ്ത്രത്തില്‍ കറങ്ങരുത്
വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് ഉള്‍പ്പെടെ നിസ്സാര കാര്യങ്ങള്‍ക്കു വരെ വഴക്ക് പതിവായി മാറിയതോടെ പഞ്ചാബിലെ ഒരു ഗ്രാമം പുകവലിക്കും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. പൊതുജനങ്ങളുടെ വൃത്തിയും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കുന്നതിനും അനാവശ്യമായ ബഹളങ്ങളിലൂടെ വഴക്കുകള്‍ വിളിച്ചുവരുത്തുന്നതും ഒഴിവാക്കാനാണ് ഗ്രാമത്തിന്റെ പദ്ധതി. മൊഹാലി ഗ്രാമത്തിലെ പയിംഗ് ഗസ്റ്റ് ഹൗസുകളില്‍ താമസിക്കുന്നവര്‍ക്കാണ് നിയന്ത്രണം പ്രധാനമായും. വഴക്കേറിയതോടെ ഖരാറിന് സമീപമുള്ള ജന്‍ദ്പൂര്‍ ഗ്രാമത്തില്‍, പ്രദേശത്തെ ചില പെരുമാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ പ്രാദേശിക യുവജന സമിതി ചേരുകയും നിയന്ത്രണങ്ങള്‍ തീരുമാനിക്കുകയുമായിരുന്നു. പുകവലി, ശരീരം Read More…
”ഇന്ത്യന്‍ സിനിമയുടെ രണ്ട് സ്തംഭങ്ങള്‍ ഞങ്ങളുടെ ജന്മദിന ബോയ് ഫഹദ് ഫാസിലിനൊപ്പം”
വരാനിരിക്കുന്ന ചിത്രമായ വേൈട്ടയാന് വേണ്ടി ഫഹദിന്റെയും രജനീകാന്തിന്റെ ആരാധകര്‍ കാത്തിരിക്കുകയാണ്. അതിനിടയില്‍ ഇന്ത്യയുടെ രണ്ടു സൂപ്പര്‍താരങ്ങള്‍ക്കൊപ്പമുള്ള ഫഹദ്ഫാസിലിന്റെ ചിത്രം സിനിമയുടെ അണിയറക്കാര്‍ പുറത്തുവിട്ടു. ഓഗസ്റ്റ് 8 വ്യാഴാഴ്ച, ഫാസിലിന്റെ ജന്മദിനം പ്രമാണിച്ച് സൂപ്പര്‍സ്റ്റാറുകളായ രജനികാന്തിനും അമിതാഭ് ബച്ചനുമൊപ്പമുള്ള ഫഹദ് ഫാസിലിന്റെ ഫോട്ടോ സിനിമയുടെ നിര്‍മ്മാതാക്കള്‍ പങ്കിട്ടു. പ്രശസ്തരായ മൂന്ന് അഭിനേതാക്കള്‍ ക്യാമറയ്ക്ക് പോസ് ചെയ്യുന്ന ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് ലൈക്ക പ്രൊഡക്ഷന്‍സ് എഴുതി ”ഇന്ത്യന്‍ സിനിമയുടെ രണ്ട് സ്തംഭങ്ങള്‍ ഞങ്ങളുടെ ജന്മദിന ബോയ് ഫഹദ് ഫാസിലിനൊപ്പം” പോസിറ്റീവ് Read More…
എ.ആര്‍. റഹ്മാന്‍ രാത്രി 2മണിവരെ പോസ്റ്റാക്കി ; പാട്ട് വേണ്ടെന്ന് വെച്ച് അല്‍ക്കാ യാഗ്നിക്ക് പോകാനൊരുങ്ങി
ഹിന്ദി സിനിമയിലെ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്ന ‘താലി’ന്റെ 25-ാം വാര്‍ഷികം ഓഗസ്റ്റ് 13 ന് ചലച്ചിത്ര നിര്‍മ്മാതാവ് സുഭാഷ് ഘായി ആഘോഷിക്കാനിരിക്കുകയാണ്. സിനിമയുടെ ഏറ്റവും ഹൈലൈറ്റ് എ.ആര്‍. റഹ്മാന്റെ ഗാനങ്ങള്‍ തന്നെയായിരുന്നു. സിനിമയില്‍ ഗായിക അല്‍ക്കാ യാഗ്നിക്ക് ആലപിച്ച ചിത്രത്തിന്റെ ടൈറ്റില്‍ തീം ഏറെ ശ്രദ്ധേയമായിരുന്നു. എന്നാല്‍ എ ആര്‍ റഹ്മാനുമായുള്ള ആദ്യ സംരംഭം തന്നെ ഉടക്കിലായിരുന്നു കലാശിച്ചതെന്നും അവസരം ഉപേക്ഷിക്കാന്‍വരെ ഗായിക തീരുമാനമെടുത്തിരുന്നു. റഹ്മാനുമായുള്ള തന്റെ ആദ്യ സംരഭത്തെക്കുറിച്ച് ഗായിക തന്നെയാണ് വ്യക്തമാക്കിയത്. മുംബൈയില്‍ Read More…
15 അടി നീളമുള്ള പെരുമ്പാമ്പ് യുവാവിന്റെ കഴുത്തില്‍ ചുറ്റിവരിഞ്ഞു ; ഞെട്ടിക്കുന്ന വീഡിയോ വൈറലായി
ന്യൂഡല്‍ഹിയില്‍ നിന്ന് 840 കിലോമീറ്റര്‍ തെക്ക് മധ്യപ്രദേശിലെ ജബല്‍പൂരില്‍ സ്ഥിതി ചെയ്യുന്ന കല്യാണ്‍പൂര്‍ ഗ്രാമത്തില്‍ 15 അടി നീളമുള്ള പെരുമ്പാമ്പിന്റെ ആക്രമണത്തില്‍ ഒരാളെ നാട്ടുകാര്‍ രക്ഷിക്കുന്നതിന്റെ വീഡിയോ വൈറലാകുന്നു. ചുറ്റിവരിഞ്ഞ പാമ്പില്‍ നിന്നും ഗ്രാമീണരുടെ പെട്ടെന്നുള്ള ഇടപെടലും വേഗത്തിലുള്ള പ്രവര്‍ത്തനങ്ങളും ആ മനുഷ്യനെ മരണത്തിന്റെ വക്കില്‍ നിന്ന് രക്ഷിച്ചു. കഴിഞ്ഞ ജൂലൈഅവസാനത്തോടെ പുറത്തുവന്ന വീഡിയോയിലെ രംഗങ്ങളാണ് ഇപ്പോള്‍ വെറിലായിരിക്കുന്നത്. തുറസ്സായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനത്തിനായി കാട്ടിലേക്ക് പോയയാളെയാണ് പാമ്പു പിടിച്ചത്. ഒരു വലിയ പെരുമ്പാമ്പ് പിന്നില്‍ നിന്ന് Read More…
DNAടെസ്റ്റില്‍ മകന്‍ തന്റേതല്ലെന്നറിഞ്ഞ യുവതി വിവാഹമോചനത്തിന്, ഒടുവില്‍ സത്യം തുറന്നുപറഞ്ഞ് ഭര്‍ത്താവ്
തന്റേതാണെന്ന് കരുതിയ കുട്ടി മറ്റൊരാളുടേതാണെന്ന് ഡിഎന്‍എ പരിശോധനയിലൂടെ കണ്ടെത്തിയ കഥകള്‍ അനേകമുണ്ട്. രണ്ടു വ്യത്യസ്ത പിതാക്കന്മാരുള്ള ഇരട്ടകള്‍ക്ക് കാരണമാകുന്ന ‘ഹെറ്ററോപാറ്റേണല്‍ സൂപ്പര്‍ഫെക്യുണ്ടേഷന്‍’ എന്നറിയപ്പെടുന്ന മെഡിക്കല്‍ അവസ്ഥയും അപൂര്‍വ്വമായി കേട്ടിട്ടുണ്ട്. എന്നാല്‍ തന്റെ രണ്ട് വയസ്സുള്ള മകന്‍ യഥാര്‍ത്ഥത്തില്‍ തന്റേതല്ലെന്ന് തിരിച്ചറിഞ്ഞ യുവതി തന്നെ വഞ്ചിച്ച ഭര്‍ത്താവില്‍നിന്നും വിവാഹമോചനം നേടാനൊരുങ്ങുന്നു എന്ന വാര്‍ത്ത വൈറലാകുന്നു. റെഡ്ഡിറ്റില്‍ ‘ത്രോ ആര്‍എ 3എക്‌സ് ബിട്രേയല്‍’ എന്ന അക്കൗണ്ട് കുറിച്ച പോസ്റ്റാണ് വൈറലാകുന്നത്. തന്റെ ഭര്‍ത്താവ് അവരുടെ മകന്റെ പിതാവാണെങ്കിലും താന്‍ ജൈവിക Read More…









