പരിശോധനയ്ക്കായി എത്തിയ രണ്ടു രോഗികളെ പീഡിപ്പിച്ചു എന്നാരോപിച്ച് ഡോക്ടറെ നാട്ടുകാര്‍ ചേര്‍ന്ന് കൈകാര്യം ചെയ്തു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ അതേ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഒഡീഷയിലെ കട്ടക്കില്‍ നടന്ന സംഭവത്തില്‍ മംഗളബാഗ് പോലീസ് സ്റ്റേഷനില്‍ രേഖാമൂലം പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രോഗികളും പ്രതികളും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുകയാണ്. സുഖം പ്രാപിച്ചുകഴിഞ്ഞാല്‍ രണ്ടുകൂട്ടരുടേയും മൊഴി രേഖപ്പെടുത്തും. ഒഡീഷയിലെ ഏറ്റവും പ്രശസ്തമായ ഹെല്‍ത്ത് കെയര്‍ സെന്ററുകളിലൊന്നായ എസ്സിബി മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ ഓഗസ്റ്റ് 11 നാണ് Read More…
Author: Priya
മദ്യലഹരിയില്‍ യുവതിയെ ഭര്‍ത്താവ് കാലും കയ്യും കൂട്ടിക്കെട്ടി ബൈക്കില്‍ കെട്ടിവലിച്ചു
തന്റെ അനുവാദമില്ലാതെ ചേച്ചിയ്‌ക്കൊപ്പം പോയ സ്ത്രീയെ മദ്യലഹരിയില്‍ ഭര്‍ത്താവ് കാലും കയ്യും കൂട്ടിക്കെട്ടി സ്വന്തം ബൈക്കില്‍ ഗ്രാമത്തിലൂടെ കെട്ടിവലിച്ചു. രാജസ്ഥാനിലെ നാഗൗര്‍ ജില്ലയില്‍ നടന്ന സംഭവത്തില്‍ പ്രേമറാം മേഘ്വാള്‍ എന്ന 32കാരനാണ് പിടിയിലായത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് സംഭവത്തില്‍ അന്വേഷണം നടത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. മോട്ടോര്‍ സൈക്കിളില്‍ കാലുകള്‍ ബന്ധിച്ച ഒരു സ്ത്രീയെ വലിച്ചിഴയ്ക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സഹായത്തിനായി യുവതി നിലവിളിക്കുന്നതും അവളുടെ ഭര്‍ത്താവ് കുറച്ച് നിമിഷങ്ങള്‍ പാറക്കെട്ടുകള്‍ക്ക് കുറുകെ കെട്ടിവലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. Read More…
പോകിമാന്‍ സീരീസിലെ മിസ്റ്റിക്കും ജസ്സിക്കും ശബ്ദം നല്‍കിയ റേച്ചല്‍ ലില്ലീസ് വിടപറഞ്ഞു
പോക്കിമോന്‍ ആനിമേറ്റഡ് സീരീസില്‍ മിസ്റ്റിക്കും ജെസ്സിക്കും ശബ്ദം നല്‍കിയിരുന്ന ഹോളിവുഡ് നടി റേച്ചല്‍ ലില്ലിസ് വിട പറഞ്ഞു. പോക്കിമോനെ പ്രശസ്തമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഡബ്ബിംഗ് ആര്‍ടിസ്റ്റിന്റെ നിര്യാണം ദീര്‍ഘനാള്‍ പിടിപെട്ടിരുന്ന കാന്‍സര്‍ മൂലമാണ്. ”റേച്ചല്‍ ലില്ലിസിന്റെ വിയോഗത്തെക്കുറിച്ച് കേട്ടതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. പോക്കിമോന്‍ ആനിമേറ്റഡ് സീരീസിലെ അവളുടെ പ്രകടനം അവളുടെ പ്രത്യേക കഴിവുകൊണ്ട് ജീവസുറ്റ കഥാപാത്രങ്ങള്‍ക്കൊപ്പം വളര്‍ന്ന നിരവധി ആരാധകര്‍ വിലമതിക്കും.” പോക്ക്മാന്‍ കമ്പനി ഒരു കുറിപ്പില്‍ പങ്കുവെച്ചു. ”അവര്‍ വരും തലമുറകളിലേക്ക് സ്മരിക്കപ്പെടും, ഞങ്ങള്‍ Read More…
ശ്രീജേഷ് വിരമിച്ചു കഴിഞ്ഞാല്‍ ദ്രാവിഡിന്റെ പാത പിന്തുടരും
തുടര്‍ച്ചയായി രണ്ടു ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കല നേട്ടത്തിലേക്ക് നയിച്ച ഇന്ത്യന്‍ ഹോക്കിടീമിന്റെ ഗോള്‍ കീപ്പര്‍ പി.ആര്‍.ശ്രീജേഷ് ഹോക്കിയിലെ ഇന്ത്യന്‍ ഇതിഹാസങ്ങളുടെ നിരയിലേക്കാണ് കയറിയിരുന്നത്. പാരീസ് 2024 ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര കരിയര്‍ അവസാനിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്ന ശ്രീജേഷ് ഇതുകഴിഞ്ഞാല്‍ എന്തു ചെയ്യുമെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. എന്നാല്‍ താരം ക്രിക്കറ്റ് ഇന്ത്യയുടെ ഇതിഹാസതാരത്തിന്റെ പാത പിന്തുടരുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. മുന്‍ ഇന്ത്യന്‍ ഹെഡ് കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡിന്റെ കോച്ചിംഗ് തത്വശാസ്ത്രത്തിന്റെ വലിയ ആരാധകനാണ് ശ്രീജേഷ്. അതുപോലെ തന്നെ ദേശീയ Read More…
നീരജ് ചോപ്രയും മനുഭാക്കറും പ്രണയത്തിലാണോ? ആ ഫൂട്ടേജില്‍ എന്തെങ്കിലും സത്യമുണ്ടോ? വീഡിയോ
പാരീസ് 2024 ഒളിമ്പിക്സില്‍ നിന്നുള്ള രണ്ട് ഫൂട്ടേജുകള്‍ കൊണ്ടു തന്നെ ആരാധകര്‍ക്ക് നീരജ് ചോപ്രയും മനു ഭാക്കറും സംസാരിക്കാനുള്ള വിഭവം ആവശ്യത്തിന് നല്‍കിയിരുന്നു. ആദ്യത്തേതില്‍, രണ്ട് മെഡല്‍ ജേതാക്കളും പാരീസില്‍ ഇന്ത്യന്‍ സംഘം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുന്നതാണ്. രണ്ടാമത്തേതില്‍ മനു ഭാക്കറിന്റെ അമ്മ നീരജുമായി സംസാരിക്കുന്നതുമായിരുന്നു. രണ്ട് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇരുവരും പ്രണയത്തിലാണോ എന്ന തരത്തിലുള്ള എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് മനുവിന്റെ പിതാവ് രാം കിഷന്‍ ഭേക്കറും മനുവിന്റെ അമ്മ സുമേധയും. Read More…
ഹര്‍ദികിന്റെ വഞ്ചനയും പീഡനവുമാണോ വേര്‍പിരിയാന്‍ കാരണം? നടാസ നല്‍കുന്ന ആ സൂചന എന്താണ്?
ഇന്ത്യന്‍ ക്രിക്കറ്റില്‍ അടുത്ത കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട മുന്‍ ദമ്പതികളാണ് ഹര്‍ദിക് പാണ്ഡ്യയും നടാസാ സ്റ്റാന്‍കോവിക്കും. നാലുവര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം അടുത്തിടെയാണ് ഇരുവരും വേര്‍പിരിയല്‍ പ്രഖ്യാപിച്ചത്. ഉഭയസമ്മതപ്രകാരം ഇരുവരും വേര്‍പിരിയുകയാണെന്നതായിരുന്നു ഇരുവരും ചേര്‍ന്ന് പുറത്തുവിട്ട വാര്‍ത്താ കുറിപ്പിലെ സൂചന. മകന്‍ അഗസ്ത്യയുമായി നടാഷ തന്റെ ജന്മനാടായ സെര്‍ബിയയിലേക്ക് മടങ്ങുകയും ചെയ്തു. നാട്ടിലെത്തിയ നടാഷ മകനുമായി നില്‍ക്കുന്നതിന്റെ അനേകം ചിത്രങ്ങളും വീഡിയോയും പതിവായി പങ്കുവെയ്ക്കുന്നുണ്ട്. അടുത്തിടെ ഇരുവരുടേയും വേര്‍പിരിയലിന് പിന്നിലെ കാരണങ്ങളുമായി ബന്ധപ്പെട്ട് അനേകം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. നടാസ Read More…
പതിന്നാലാം വയസ്സില്‍ ലൈംഗിക അടിമ; ദിനംപ്രതി ബലാത്സംഗത്തിന് ഇര, യസീദി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍
വെറും 14 വയസ്സുള്ളപ്പോള്‍ മുതല്‍ ലൈംഗിക അടിമയായി ഉപയോഗിക്കപ്പെടുകയും പലരും വില്‍ക്കുകയും വില നല്‍കി വാങ്ങുകയും വീണ്ടും വീണ്ടും ബലാത്സംഗത്തിനിരയാക്കപ്പെടുകയും ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. ഇറാഖില്‍ ഇസ്‌ളാമിക് സ്‌റ്റേറ്റിന്റെ കാലത്ത് പിടികൂടപ്പെട്ട യസീദി പെണ്‍കുട്ടികളില്‍ പെടുന്ന 24 കാരിയായ കോവന്റേതാണ് തുറന്നു പറച്ചില്‍. ന്യൂനപക്ഷ മതമായ യസീദി ആചരിക്കുന്നതിനാല്‍ താന്‍ അനുഭവിച്ച ഭീകരതയെക്കുറിച്ച് കോവന്‍ ഇപ്പോഴാണ് തുറന്നു പറഞ്ഞത്. ഐസിസ് ഉന്മാദികളുടെ ലൈംഗിക പീഡനത്തില്‍ രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് ഇപ്പോള്‍ പെണ്‍കുട്ടി. കോവനെ 14 വയസ്സുള്ളപ്പോള്‍ Read More…
ആണാണോ പെണ്ണാണോ എന്ന ആക്ഷേപങ്ങളെയും ഇടിച്ചിട്ടു ; അള്‍ജീരിയന്‍ ബോക്‌സര്‍ പോയത് ഒളിമ്പിക്‌സ് സ്വര്‍ണ്ണവുമായി
ഒളിമ്പിക്‌സില്‍ വനിതകളുടെ ബോക്‌സിംഗില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ അള്‍ജീരിയന്‍ ബോക്‌സര്‍ കൂട്ടിലിട്ട് ഇടിച്ചിട്ടത് താന്‍ നേരിട്ട കടുത്ത അപമാനത്തെയും കൂടി. വെള്ളിയാഴ്ച വൈകുന്നേരം നടന്ന വനിതകളുടെ വെല്‍റ്റര്‍വെയ്റ്റ് സ്വര്‍ണ മെഡല്‍ പോരാട്ടത്തില്‍ അള്‍ജീരിയന്‍ ബോക്സര്‍ ഇമാനെ ഖലീഫ് ചൈനയുടെ യാങ് ലിയുവിനെ ഒരു റൗണ്ടില്‍ പോലും തനിക്ക് മേല്‍ വിജയിക്കാന്‍ അവസരം കൊടുത്തില്ല. മത്സരത്തിലുടനീളം തീവ്രമായ പരിശോധനയ്ക്ക് ശേഷമാണ് 25 കാരിയായ യുവതി സ്വര്‍ണ്ണ മെഡല്‍ നേടിയത്. ഫൈനലിലേക്കുള്ള ഓട്ടത്തില്‍ ഒരു റൗണ്ട് പോലും തോല്‍ക്കാതെ, ഒളിമ്പിക്‌സില്‍ ആധിപത്യം Read More…
സ്‌കൂബാഡൈവിംഗിനിടയില്‍ 15 കാരിക്ക് നേരെ സ്രാവിന്റെ ആക്രമണം ; പെണ്‍കുട്ടിക്ക് ഒരുകാല്‍ നഷ്ടമായി
സ്‌കൂബാഡൈവിംഗിനിടയില്‍ 15 കാരിയുടെ കാല്‍ സ്രാവ് കടിച്ചെടുത്തു. ബെലീസില്‍ നടന്ന സംഭവത്തില്‍ അന്നാബെല്ലാ കാള്‍സണ്‍ എന്ന കൗമാരക്കാരിയുടെ കാലാണ് സ്രാവിന്റെ ആക്രമണത്തില്‍ നഷ്ടമായത്. കൗമാരിക്കും കുടുംബത്തിനും സഹായം അഭ്യര്‍ത്്ഥിച്ച് അവര്‍ ജീവ കാരുണ്യ സൈറ്റില്‍ എത്തിയിട്ടുണ്ട്. സ്രാവിന്റെ കടിയേറ്റ് അന്നാബെല്ലയെ എയര്‍ലിഫ്റ്റ് ചെയ്താണ് ചികിത്സയ്ക്കായി മാറ്റിയത്. . മരണത്തിലേക്ക് എത്താതെ സ്രാവിന്റെ ആക്രമണം ചെറുക്കാന്‍ കൗമാരക്കാരിക്ക് കഴിഞ്ഞെങ്കിലും പോരാട്ടത്തില്‍ ഗുരുതരമായി പരിക്കേറ്റു.സങ്കല്‍പ്പിക്കാനാവാത്ത ആ ഏറ്റുമുട്ടല്‍ ഒരു സ്രാവിന്റെ ആക്രമണമായിരുന്നു. ബെലീസിലെ പ്രാദേശിക റിപ്പോര്‍ട്ടുകള്‍ അനബെല്ലിന് കാല്‍ നഷ്ടപ്പെട്ടതായി Read More…









