Good News

എല്ലാ രക്ഷാബന്ധന്‍ ദിനത്തിലും മോദിക്ക് രാഖി കെട്ടിക്കൊടുക്കുന്ന പാകിസ്താന്‍ മുസ്‌ളീം സഹോദരി

ന്യൂഡല്‍ഹി: ഇന്ത്യയുടേയും പാകിസ്താന്റെയും കഥകളില്‍ കൂടുതലും ശത്രുതയുടേതാണ്. എന്നാല്‍ എല്ലാ രക്ഷാബന്ധന്‍ ദിനത്തിലും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് രാഖി കെട്ടിക്കൊടുക്കുന്ന പാകിസ്താന്‍ സഹോദരി ഉണ്ടെന്ന് എത്രപേര്‍ക്കറിയാം? അതും മുസ്‌ളീം സമുദായത്തില്‍ നിന്നും. സംഗതി സത്യമാണ്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള സഹോദരി ഖമര്‍ ഷെയ്ഖ് എല്ലാ ആഗസ്റ്റ് 19 നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഖികെട്ടാന്‍ തയ്യാറെടുക്കും. മൂന്ന് പതിറ്റാണ്ടായി തുടരുന്ന ഈ പാരമ്പര്യ കോവിഡിന്റെ സമയത്ത് മാത്രമാണ് തെറ്റിയത്. കഴിഞ്ഞ വര്‍ഷം, അവള്‍ സ്വയം രാഖി നിര്‍മ്മിച്ചു. ”ഇത്തവണ ഞാന്‍ തന്നെ Read More…

Oddly News

സ്‌റ്റെയ്ന്‍ എലൈവിന് ചുവടുവെച്ച് ട്രംപും മസ്‌ക്കും; വീഡിയോ കണ്ടത് 96 ദശലക്ഷം പേര്‍

എലോണ്‍ മസ്‌ക്കിന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും നൃത്തം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നു. 1970 കളിലെ ബീ ഗീസിന്റെ ഐക്കണിക്ക് ട്രാക്കായ ‘സ്‌റ്റെയ്ന്‍ എലൈവി’ ല്‍ ഇരുവരും ആടിത്തകര്‍ക്കുന്നതിന്റെ എഐ വീഡിയോയാണ് വൈറലായി മാറുന്നത്. വീഡിയോ ടെസ്ല മേധാവി തന്റെ സാമൂഹ്യമാധ്യമ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 36 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ക്ലിപ്പ് ആദ്യമായി തല്‍ പോസ്റ്റ് ചെയ്തത് യുട്ടായിലെ യുഎസ് സെനറ്ററായ മൈക്ക് ലീ ആണ്. വീഡിയോ ടെസ്ലാ മേധാവിയെ സന്തോഷിപ്പിച്ചു. മസ്‌ക് അത് ഓഗസ്റ്റ് 14 ന് തന്റെ പേജിലേക്ക് Read More…

Oddly News

400 ഗ്രാം സ്വര്‍ണ്ണം, 152 നീലക്കല്ലുകള്‍, ഈ സിഗാര്‍ലൈറ്ററിന് വില 5ലക്ഷം ഡോളര്‍ ; ഫെരാരി കാറിനേക്കാള്‍ വില…!

400 ഗ്രാം സ്വര്‍ണ്ണം, 152 നീലക്കല്ലുകള്‍. ലൂയിസ് പതിമൂന്നാമന്‍ ഫ്‌ലൂര്‍ ഡി പാര്‍മെ ചെലവേറിയ സിഗാര്‍ ലൈറ്റര്‍ ആയി അംഗീകരിക്കപ്പെടുന്നതിന് കൂടുതല്‍ കാരണങ്ങളൊന്നും നിരത്തേണ്ട ആവശ്യമില്ല. ഈ ലൈറ്ററിന്റെ വില ഒരു ഫെരാരി കാറിനേക്കാള്‍ കൂടുതലാണ്. അഞ്ചുലക്ഷം ഡോളറാണ് ഇതിന്റെ മതിപ്പ് വില. ഫ്രഞ്ച് ചരിത്രത്തോടുള്ള അഭിനിവേശമുള്ള ഹോങ്കോങ്ങിലെ ശതകോടീശ്വരനായ സ്റ്റീവന്‍ ഹംഗിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡായ എസ്.ടി. ഡുപോണ്ട് ആണ് ‘ലൂയിസ് പതിമൂന്നാമന്‍ ഫ്‌ലൂര്‍ ഡി പാര്‍മെ’ സിഗാര്‍ ലൈറ്റര്‍ നിര്‍മ്മിക്കാന്‍ Read More…

Celebrity

ആരാണ് ഷൈലജ ബാലകൃഷ്ണന്‍ ? തമിഴിലെ ഈ സൂപ്പര്‍താരത്തിന്റെ ഭാര്യ

തമിഴിലെ സൂപ്പര്‍താരങ്ങളിലൊരാളായ നടന്‍. നേടിയിട്ടുള്ളത് എട്ട് ഫിലിംഫെയര്‍ പുരസ്‌ക്കാരങ്ങള്‍. ഒരു തവണ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരവും നാലു തമിഴ്‌നാട് സ്‌റ്റേറ്റ് ഫിലിം പുരസ്‌ക്കാരവും തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാണി അവാര്‍ഡും നേടി. ദക്ഷിണേന്ത്യയിലെമ്പാടും ആരാധകരുള്ള ഇദ്ദേഹത്തിന്റെ ഭാര്യയാകട്ടെ ലൈംലൈറ്റിലേക്ക് തീരെ വരാത്തയാളുമാണ്. ചെന്നൈ നഗരത്തില്‍ ജനിച്ച, വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനും പ്രാധാന്യം നല്‍കുന്ന കുടുംബത്തില്‍ നിന്നും വരുന്ന ഷൈലജ ബാലകൃഷ്ണനും ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. കഠിനാധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രാധാന്യം മാതാപിതാക്കളില്‍ നിന്ന് വളരെ ചെറുപ്പത്തില്‍ തന്നെ Read More…

Sports

ലാമിന്‍ യമാലിന്റെ പിതാവിന് നേരെ ആക്രമണം; 3പേര്‍ അറസ്റ്റില്‍, ഒരാള്‍ക്കായി തെരച്ചില്‍

കറ്റാലോണിയയില്‍ യുവ സ്പാനിഷ് ഫുട്‌ബോള്‍ താരം ലാമിന്‍ യമാലിന്റെ പിതാവിന് നേരെ ആക്രമണം. സംഭവത്തില്‍ യമാലിന്റെ പിതാവിനെ കുത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഒരാള്‍ക്ക് വേണ്ടി പോലീസ് തെരച്ചിലിലാണ്. ബാഴ്സലോണയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള കറ്റാലന്‍ പട്ടണമായ മാറ്റാരോയിലെ കാര്‍ പാര്‍ക്കിലാണ് ആക്രമണം നടന്നതെന്ന് കറ്റാലന്‍ റീജിയണല്‍ പോലീസ് പറഞ്ഞു. യമാലിന്റെ പിതാവ് മൗനീര്‍ നസ്റൂയിക്ക് നിരവധി തവണ കുത്തേറ്റു, കാന്‍ റൂട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു, നസ്റൂയി ഗുരുതരവും എന്നാല്‍ സ്ഥിരതയുള്ളതുമായ Read More…

Movie News

ഷാരൂഖ്, സല്‍മാന്‍, ആമിര്‍… ; കങ്കണാറാണത്തിന് ഖാന്‍ ത്രയത്തെ വെച്ച് സിനിമ ചെയ്യണം

സിനിമാതാരത്തിന് പുറമേ പാര്‍ലമെന്റംഗം എന്ന നിലയിലും തിരക്കേറിയിരിക്കുന്ന നടി കങ്കണാറാണത്തിന് ബോളിവുഡിലെ സൂപ്പര്‍താരങ്ങളായ ഖാന്‍ത്രയത്തെ വെച്ച് സിനിമാ ചെയ്യാന്‍ താല്‍പ്പര്യമുണ്ടെന്ന് സൂചന. ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍ എന്നീ മൂന്ന് ഖാന്‍മാരെ സംവിധാനം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് കങ്കണ റണാവത്ത് തന്റെ വരാനിരിക്കുന്ന ചിത്രമായ ‘എമര്‍ജന്‍സി’യുടെ ട്രെയിലര്‍ ലോഞ്ചിലാണ് പറഞ്ഞിരിക്കുന്നത്. ഈ നടന്മാരുടെ കഴിവിന്റെ ഏറ്റവും നല്ലവശം പുറത്തെടുക്കാന്‍ ആഗ്രഹിക്കുന്നെന്ന് നടി പറഞ്ഞു. ”ഒരു ദിവസം മൂന്ന് ഖാന്‍മാരെയും (ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, Read More…

Good News

ഭൂമിയിലെ ഏറ്റവും ഭാരമേറിയ മനുഷ്യന് 542 കിലോ ഭാരം കുറഞ്ഞു; ഒടുവില്‍ സൗദിരാജാവ് തുണച്ചു

ഭൂമിയിലെ ഏറ്റവും ഭാരമേറിയ മനുഷ്യനായി ഒരിക്കല്‍ അംഗീകരിക്കപ്പെട്ടിരുന്ന ഖാലിദ് ബിന്‍ മൊഹ്സെന്‍ ശാരി മെലിഞ്ഞു സുന്ദരനായി. അസാധാരണമായ രൂപാന്തരം കൈവരിച്ച അദ്ദേഹത്തിന്റെ 542 കിലോ കുറഞ്ഞതായും ഇതിന് സഹായിച്ചത് സൗദി അറേബ്യയിലെ മുന്‍ രാജാവ് അബ്ദുല്ല ആണെന്നുമാണ് വിവരം. 2013-ല്‍ 610 കിലോഗ്രാം ഭാരമുള്ള ഖാലിദിന് കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും കഴിയുമായിരുന്നില്ല. കനത്തഭാരം മൂലം മൂന്ന് വര്‍ഷത്തിലേറെയായി കിടപ്പിലായതോടെ പ്രാഥമിക ജോലികള്‍ പോലും ചെയ്യുന്നതില്‍ നിന്ന് അവനെ തടഞ്ഞു, മറ്റുള്ളവരെ പൂര്‍ണ്ണമായും ആശ്രയിക്കുന്ന സ്ഥിതിയിലുമായിരുന്നു. ഖാലിദിന്റെ Read More…

The Origin Story

ലോണ്‍ ടെന്നീസ് പിറക്കുന്നതിന് 300 വര്‍ഷം മുമ്പുണ്ടായ ഗെയിം ; ‘റീയല്‍ ടെന്നീസ്’ ഇപ്പോഴും 50 ലധികം പേര്‍ കളിക്കുന്നു

ടെന്നീസ് എന്ന് കേള്‍ക്കുമ്പോള്‍ ആരാധകരുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് വിംബിള്‍ഡണിലെ പച്ചവിരിച്ച പുല്‍മൈതാനവും ഫ്‌ളൂറസെന്റ് നിറമുള്ള പന്തുമാണ്. എന്നാല്‍ സ്‌കോട്‌ലന്റിലെ ഫോക്ക്ലാന്‍ഡ് പാലസ് കോര്‍ട്ടിലെ ‘റീയല്‍ ടെന്നീസ്’ ക്ലബ്ബിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഗോള്‍ഫിന്റെ ജന്മസ്ഥലത്ത് നിന്ന് 20 മൈല്‍ അകലെ മാത്രം സ്ഥിതി ചെയ്യുന്ന ഇവിടെ ടെന്നീസിന് സമാനമായ ഒരു ഗെയിം കളിക്കാറുണ്ട്. ആധുനിക ലോണ്‍ ടെന്നീസിന് 300 വര്‍ഷം മുമ്പുണ്ടായ ഈ ഗെയിമിനെ ‘റീയല്‍ ടെന്നീസ്’ എന്നാണ് അതിന്റെ ആരാധകര്‍ വിളിക്കുന്നത്. ഫോക്ക്ലാന്‍ഡ് പാലസ് റോയല്‍ ടെന്നീസ് ക്ലബ്ബുമായി Read More…

Featured Oddly News

യുവതി പ്രസവിച്ചത് സിനിമാതീയേറ്ററില്‍ ; കുഞ്ഞിന് ആജീവനാന്തം സൗജന്യമായി സിനിമ കാണാം… !

സിനിമാ തീയേറ്ററില്‍ ജനിച്ച കുട്ടിക്ക് ആജീവനാന്തം സൗജന്യമായി സിനിമാടിക്കറ്റ് നല്‍കി തീയേറ്റര്‍. വെയ്ല്‍സില്‍ നടന്ന സംഭവത്തില്‍ സിനിമാ തീയേറ്ററിലെ ലോബിയില്‍ നടന്ന പ്രസവത്തെ വെയ്ല്‍സിലെ വാര്‍ത്താ മാധ്യമങ്ങള്‍ ‘പ്രാദേശിക സിനിമാ തിയേറ്ററിലെ ‘ബ്ലോക്ക്ബസ്റ്റര്‍’ വരവ്’ എന്നാണ് വിശേഷിപ്പിച്ചത്. സുന്ദരിയായ ഒരു പെണ്‍കുട്ടിയെ പ്രസവിച്ച അമ്മയുടെ പ്രസവം എടുത്തത് തീയേറ്റര്‍ ജീവനക്കാരായിരുന്നു. തലസ്ഥാന നഗരമായ കാര്‍ഡിഫിനടുത്തുള്ള തന്റെ ജന്മനാട്ടിലെ സിനിമാ വേള്‍ഡിലേക്ക് പോകുമ്പോള്‍ സാറാ വിന്‍സെന്റ് 39 ആഴ്ച ഗര്‍ഭിണിയായിരുന്നു. തന്റെ 3 വയസ്സുള്ള മകന്‍ ലിയാമിനും തന്റെ Read More…