Movie News

ഐശ്വര്യാറായിയുമായി അഭിനയിക്കമ്പോള്‍ മികച്ച കെമിസ്ട്രി; കാരണമിതാണെന്ന് വിക്രം

ഐശ്വര്യ റായിയും വിക്രമും പൊന്നിയിന്‍ സെല്‍വന്‍, രാവണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിട്ടുണ്ട്, അവരുടെ ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി ആരാധകര്‍ക്ക് ഏറെയിഷ്ടമാണ്. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ ഇതിന് കാരണമെന്താണെന്ന് വിക്രം പറഞ്ഞു. മണിരത്നത്തിന്റെ രാവണില്‍ ആഷിനും അഭിഷേകിനും ഒപ്പം വിക്രം അഭിനയിച്ചിരുന്നു. രണ്ടുപേരും തന്റെ സുഹൃത്തുക്കളാണെന്നും വിക്രം പറയുന്നു. ”അഭിഷേക് എന്റെ വളരെ അടുത്ത സുഹൃത്താണ്, അതിനാല്‍ കുടുംബവും സുഹൃത്തുക്കളായി മാറുന്നു. ഒരുമിച്ചുള്ള ഒരു സീനും ഇല്ലെങ്കിലും താനും ഐശ്വര്യയും തമ്മിലുള്ള ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി മികച്ചതാണ്. Read More…

Movie News

കബീര്‍ ബാഹിയയ്ക്കൊപ്പം കൃതി സനോന്‍, ഗ്രീസിലെ അവധിക്കാലചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു

കബീര്‍ ബാഹിയയുമായുള്ള പ്രണയത്തെക്കുറിച്ചുള്ള കിംവദന്തികളുമായി കൃതി സനോന്‍ വീണ്ടും ഇന്റര്‍നെറ്റില്‍ തരംഗമാകുകയാണ്. ബാഹിയയ്ക്കൊപ്പം ഗ്രീസില്‍ അവധിക്കാലം ആഘോഷിക്കുന്ന നിലയില്‍ നടിയെ കണ്ടതോടെയാണ് ഊഹാപോഹങ്ങള്‍ ആരംഭിച്ചത്. അതിന്റെ ചൂട് കൂട്ടി ദമ്പതികള്‍ പരസ്പരം സഹവാസം ആസ്വദിക്കുകയും ചെയ്യുകയാണ്. ഗ്രീസില്‍ നിന്നുള്ള ഒരു സെല്‍ഫി അടുത്തിടെ കബീര്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരുന്നു. സൂര്യനും കണ്ണട ഇമോജിയും ഉള്‍ക്കൊള്ളുന്ന ഒരു ലളിതമായ അടിക്കുറിപ്പ് സഹിതംമായിരുന്നു പോസ്റ്റ്. നടി ഉടന്‍ തന്നെ ഈ പോസ്റ്റിന് പ്രതികരണം നല്‍കുകയും ചെയ്തു. ഇത് പലരുടേയും ശ്രദ്ധ പിടിച്ചുപറ്റി. Read More…

Travel

ഇന്ത്യയില്‍ വൃത്തിയുടെ കാര്യത്തില്‍ രണ്ടാമത് നില്‍ക്കുന്ന കുഗ്രാമം നമ്മുടെ കേരളത്തിന്റെ തൊട്ടടുത്താണ്

ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള രണ്ടാമത്തെ കുഗ്രാമമായ യാന കണ്ടിട്ടുണ്ടോ? തീര്‍ച്ചയായും ഇവിടുത്തെ അവധിക്കാലം നിങ്ങളെ വിസ്മയിപ്പിക്കും. യാനാ ഗുഹകള്‍ ഇന്ത്യന്‍ ടൂറിസം മേഖലയില്‍ ഏറെ പ്രശസ്തമാണ്. ഒരേസമയം വിനോദസഞ്ചാരമായും ഹിന്ദു തീര്‍ത്ഥാടനമായും ഈ ഗ്രാമത്തിലേക്ക് ഇന്ത്യയില്‍ ഉടനീളമുള്ള പ്രദേശത്ത് നിന്നും ആള്‍ക്കാര്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. സഹ്യാദ്രി പര്‍വതനിരകള്‍ക്ക് തൊട്ടുമുകളിലായി കറുത്ത ചുണ്ണാമ്പുകല്ലിനാല്‍ പ്രകൃതി തീര്‍ത്ത ഭൈരവേശ്വര ശിഖര, മോഹിനി ശിഖര എന്നിങ്ങനെ പേരിട്ടിരിക്കുന്ന ചിതല്‍പ്പുറ്റിന്റെ ആകൃതിയിലുള്ള പ്രകൃതിയുടെ രണ്ടു വിസ്മയങ്ങളാണ് യാന ഗുഹ സമുച്ചയം. പുറത്തുനിന്നുള്ള അഴുക്കുകള്‍ക്ക് ഇവിടെ Read More…

Movie News

‘രണ്‍ബീര്‍ സ്ഥിരം ‘പാവാടനോക്കി’ എന്നിട്ടും ആരും റേപ്പിസ്റ്റ് എന്ന് വിളിക്കുന്നില്ല’ ; കങ്കണ 2020 ല്‍ പറഞ്ഞത്

ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് നടി കങ്കണാ റണാവത്തിന് എപ്പോഴും ഒരു സംസാരമുണ്ട്. അതില്‍ അവര്‍ കൂടുതലും ഇരയാക്കുന്നതാകട്ടെ നടന്‍ രണ്‍ബീര്‍ കപൂറിനെയും. ഇരുവരും ഒരിക്കല്‍ പോലും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും രണ്‍ബീറിനെ കളിയാക്കാന്‍ കങ്കണയ്ക്ക് ഒരു പ്രതേയക വിരുതു തന്നെയാണ്. ഒരിക്കല്‍ 2020 അവര്‍ രണ്‍ബീറിനെ ‘സീരിയല്‍ സ്‌കിര്‍ട്ട് ചേസര്‍’ എന്നായിരുന്നു വിളിച്ചത്. ‘പാവാട നോക്കി’ എന്ന വിളിയെ പിന്നീട് കങ്കണ ന്യായീകരിക്കുകയും ചെയ്തു. അടുത്തിടെ ഒരു അഭിമുഖത്തില്‍ രണ്‍ബീറിനെതിരായ തന്റെ പ്രസ്താവനയെ നടി വീണ്ടും ന്യായീകരിച്ചു. ആപ് കി Read More…

Oddly News

3 കുട്ടികള്‍ ഉണ്ടായിപ്പോയി ; ഉത്തരാഖണ്ഡില്‍ പഞ്ചായത്ത് പ്രസിഡന്റിന് സ്ഥാനം തെറിച്ചു

ഹരിദ്വാര്‍: കുട്ടികള്‍ രണ്ടിലധികമായതിന്റെ പേരില്‍ ഉത്തരാഖണ്ഡില്‍ പഞ്ചായത്ത് പ്രസിഡന്റിനെ സ്ഥാനത്ത് നിന്നും നീക്കി. ഉത്തരാഖണ്ഡിലെ നാഗ്ലാ ഖുര്‍ദ, ബഹദ്രാബാദ് ബ്‌ളോക്കില്‍ നടന്ന സംഭവത്തില്‍ ഗവണ്‍മെന്റിന്റെ രണ്ടുകുട്ടികള്‍ എന്ന ചെല്‍ഡ് പോളിസിയെ മുന്നില്‍നിന്ന് നടപ്പാക്കേണ്ടയാള്‍തന്നെ തകിടം മറിച്ചെന്ന് ആരോപിച്ചാണ് പ്രസിഡന്റ് രേശ്മയെ സ്ഥാനത്ത് നിന്നും നീക്കിയത്. പരാതിയില്‍ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം നടത്തി കാര്യം ബോദ്ധ്യപ്പെട്ടതിന് പിന്നാലെ ഉത്തരഖണ്ട് പഞ്ചായത്ത് രാജ് ആക്ട് 2016 അനുസരിച്ചായായിരുന്നു നടപടി. ആഗസ്റ്റ് 27 നാണ് ഇവരെ നീക്കിയത്. 2022 ല്‍ നടന്ന Read More…

Sports

അല്‍വാരസിനെ അത്‌ലറ്റിക്കോയ്ക്ക് കൊടുത്തത് തെറ്റായി പോയി ; ഖേദം പ്രകടിപ്പിച്ച് സിറ്റിയുടെ കോച്ച് ഗ്വാര്‍ഡിയോള

അര്‍ജന്റീനയുടെ യുവ സ്ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസിനെ അത്ലറ്റിക്കോ മാഡ്രിഡിന് വിറ്റതില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഖേദം. പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് പരിശീലകന്‍ പപ് ഗാര്‍ഡിയോള തന്നെ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ക്ലബ്ബില്‍ ചേര്‍ന്നതിന് ശേഷം സിറ്റിയിലെ ബഞ്ചിലാണ് അല്‍വാരസ് മിക്കവാറും. ഹാലന്റ് വലിയ മത്സരങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടപ്പോള്‍ അല്‍വാരസ് ബെഞ്ചിലായി. സിറ്റിയില്‍ ഉണ്ടായിരുന്ന സമയത്ത് 103 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ നേടി. ലോകകപ്പും കോപ്പ അമേരിക്കയും നേടിയതോടെ അല്‍വാരസ് പ്രധാന യൂറോപ്യന്‍ ക്ലബ്ബുകളുടെ ഒരു പ്രധാന ലക്ഷ്യമായി ഉയര്‍ന്നു. Read More…

Movie News

മുകേഷ് നല്ലൊരു വ്യക്തി; പക്ഷേ നല്ലൊരു ഭര്‍ത്താവല്ല, ആരോപണം രാഷ്ട്രീയപ്രേരിതമെന്ന് മേതില്‍ ദേവിക

ഹേമകമ്മറ്റി റിപ്പോര്‍ട്ട് പിന്നാലെ വന്ന ലൈംഗികാപവാദത്തില്‍ മുകേഷ് നേരിടുന്ന പ്രതിസന്ധി ചില്ലറയല്ല. എന്നാല്‍ അദ്ദേഹത്തെ പിന്തുണച്ചു പാര്‍ട്ടി രംഗത്ത് വന്നതോടെ താരത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്. ഇതാ ഈ വിഷയത്തില്‍ മുകേഷിനെ പിന്തുണച്ച് മറ്റൊരാള്‍ കൂടി എത്തിയിട്ടുണ്ട്. അത് മറ്റാരുമല്ല മുകേഷിന്റെ മുന്‍ ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവികയാണ്. അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലേക്കുള്ള ഒരു തിരിച്ചുപോക്ക് ക്ലാസിക്കല്‍ നര്‍ത്തകി മേതില്‍ ദേവികയുമായുള്ള അദ്ദേഹത്തിന്റെ മുന്‍കാല വിവാഹത്തിലേക്ക് വെളിച്ചം വീശുന്നു. മുകേഷിനെതിരേയുള്ള ആരോപണം രാഷ്ട്രീയ ഇടപെടലാണെന്നും അവ രാഷ്ട്രീയ പ്രേരിതമാണെന്നും പ്രസ്താവിച്ചു. Read More…

Oddly News

ഇന്ത്യയില്‍ മഴയും വെള്ളപ്പൊക്കവും, ഇറാന്‍ ചുട്ടുപൊള്ളുന്നു ; താപനില 82 ഡിഗ്രി

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും മഴയിലും വെള്ളപ്പൊക്കത്തിലും മുങ്ങിത്താഴുമ്പോള്‍ ഇറാനില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ കനത്തചൂടിന്റേത്. ഇറാന്റെ തെക്കന്‍ തീരത്തുള്ള ഒരു ഗ്രാമത്തില്‍ ഈ ആഴ്ച രേഖപ്പെടുത്തിയത് അപകടകരമാംവിധം ഉയര്‍ന്ന താപനില. ആഗസ്റ്റ് 28-ന് ഡെയ്റെസ്റ്റാന്‍ എയര്‍പോര്‍ട്ടിലെ കാലാവസ്ഥാ സ്റ്റേഷനില്‍ രേഖപ്പെടുത്തിയ താപനില 82.2 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ഈ ഗ്രഹത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും ഉയര്‍ന്ന റീഡിംഗുകളില്‍ ഒന്നായിരിക്കും ഇത്. ഏവിയേഷന്‍ പൈലറ്റുമാരും കാലാവസ്ഥാ നിരീക്ഷകരും ഉപയോഗിക്കുന്ന എയര്‍ഡ്രോം റൊട്ടീന്‍ മെറ്റീരിയോളജിക്കല്‍ റിപ്പോര്‍ട്ടായ മീറ്ററില്‍ ആഗസ്ത് 28 Read More…

Oddly News

കടുത്ത വരള്‍ച്ച, ജനങ്ങള്‍ പട്ടിണിയില്‍ ; നമീബിയ വന്യമൃഗങ്ങളെ കൊന്ന് മാംസം വിതരണം ചെയ്യും

രാജ്യം 100 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വരള്‍ച്ചയെ അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍ മനുഷ്യരുടെ ദാരിദ്ര്യം മറികടക്കാന്‍ നമീബിയന്‍ സര്‍ക്കാര്‍ കാട്ടുമൃഗങ്ങളെ വേട്ടയാടി മാംസം വിതരണം ചെയ്യാന്‍ ആലോചിക്കുന്നു. ഇപ്പോള്‍ ആനകളും ഹിപ്പോകളും സീബ്രകളും ഉള്‍പ്പെടെ 700-ലധികം വന്യമൃഗങ്ങളെയാണ് കൊല്ലാന്‍ പദ്ധതിയിട്ടിരിക്കുന്നത്. അടിസ്ഥാന ഭക്ഷണ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാടുപെടുന്ന ജനങ്ങള്‍ക്കിടയില്‍ മാംസം വിതരണം ചെയ്യാനാണ് ഭരണകൂടത്തിന്റെ ഉദ്ദേശം. 100 മ്‌ളാവുകള്‍, 30 ഹിപ്പോകള്‍, 60 എരുമകള്‍, 50 മാനുകള്‍, 100 നീല വന്യമൃഗങ്ങള്‍, 300 സീബ്രകള്‍, 83 ആനകള്‍ എന്നിവയുള്‍പ്പെടെ Read More…