പാരീസ് ഒളിമ്പിക്സില്‍ പങ്കെടുത്ത ഒളിമ്പ്യനെ കാമുകന്‍ വീട്ടുവഴക്കിനെ തുടര്‍ന്ന് തീകൊളുത്തി. 75 ശതമാനം പൊള്ളലേറ്റ താരം ഗുരുതരാവസ്ഥയില്‍. 2024 ലെ പാരീസ് ഒളിമ്പിക്സില്‍ പങ്കെടുത്ത ഉഗാണ്ടയുടെ ദീര്‍ഘദൂര ഓട്ടക്കാരി അത്ലറ്റ് റെബേക്ക ചെപ്റ്റേഗിക്കാണ് പൊള്ളലേറ്റത്. പടിഞ്ഞാറന്‍ കെനിയയിലെ ട്രാന്‍സ് നോയ കൗണ്ടിയിലെ വീട്ടില്‍ വച്ച് കാമുകന്‍ ഗ്യാസോലിന്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. ചെപ്റ്റെഗെയിയും കാമുകന്‍ നിക്സണ്‍ എന്‍ഡീമയും തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് ആക്രമണം നടന്നത്. ദമ്പതികള്‍ അവരുടെ വീടിന് പുറത്ത് വഴക്കിടുന്നത് കേട്ടതായി അയല്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. Read More…
Author: Priya
ഷിസിഗുവാന്‍ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് ; നദിയുടെ വിരിമാറിലൂടെ കാര്‍ ഡ്രൈവിംഗ് നടത്താം ! വീഡിയോ
ലോകത്തെ അത്ഭുതങ്ങളുടെ കണക്കെടുത്താല്‍ ഒരെണ്ണം ചൈനയില്‍ ഇപ്പോഴുമുണ്ട്. ചൈനയുമായി ബന്ധപ്പെട്ട ലാന്റ്മാര്‍ക്ക് അടയാളപ്പെടുത്താന്‍ പറഞ്ഞാല്‍ ആദ്യം ഓര്‍മ്മയില്‍ എത്തുന്നതാകട്ടെ വന്‍മതിലും. എന്തായാലും ചൈന മറ്റൊരു അത്ഭുതം കൂടി ലോകത്തിന് കാത്തുവെച്ചിരിക്കുകയാണ്. അവയില്‍ ഒന്ന് നല്ല ഒഴുക്കുള്ള നദിക്ക് നടുവിലൂടെയുള്ള ഒന്നാന്തരം ഒരു വാഹനയാത്രയാണ്. ചൈനയിലെ ക്വിംഗ്ജിയാങ് നദിയുടെ ഉപരിതലത്തിലൂടെ 400 മീറ്റര്‍ വരുന്ന യാത്രാനുഭവമാണ്. ഇതിനായി അവര്‍ ‘സ്വപ്‌നങ്ങളുടെ പാലം’ തുറന്നിരിക്കുകയാണ്. ‘ബ്രിഡ്ജ് ഓഫ് ഡ്രീംസ്’ എന്നറിയപ്പെടുന്ന ഷിസിഗുവാന്‍ ഫ്‌ലോട്ടിംഗ് ബ്രിഡ്ജ് 2.8 ടണ്‍ വരെ ഭാരമുള്ള Read More…
വനിതാ ടി20യിലെ മികച്ചതാരം ; പക്ഷേ വിമന്‍സ് ബിഗ് ബാഷ് ലീഗില്‍ ഹര്‍മ്മന്‍പ്രീതിനെ വേണ്ട
വനിതാ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന മൂന്നാമത്തെ താരമാണ് ഹര്‍മന്‍പ്രീത്, 2016 മുതല്‍ ഇന്ത്യയുടെ വനിതാക്രിക്കറ്റ് ടീമിന്റെ സ്ഥിരം ക്യാപ്റ്റനും. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് സമാന ആവേശത്തില്‍ നടക്കുന്ന വിമന്‍സ് ബിഗ് ബാഷ് ലീഗ് (ഡബ്‌ള്യൂബിബിഎല്‍) ഡ്രാഫ്റ്റില്‍ താരം വില്‍ക്കപ്പെടാതെ പോയി. ലോകത്ത് ഇപ്പോഴുള്ള ഏറ്റവും മികച്ച ബാറ്റ്‌സ്‌വുമാണായിട്ടും ലീഗിന്റെ കഴിഞ്ഞ രണ്ടു പതിപ്പുകളിലും തകര്‍ത്തടിച്ചിട്ടും താരത്തിന് ഇത്തവണ അവസരം കിട്ടാതെ പോയി. ഡ്രാഫ്റ്റില്‍ അഞ്ച് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരങ്ങളെ ടീമുകള്‍ തിരഞ്ഞെടുത്തപ്പോള്‍ Read More…
ആയോധനകലയായ മുവായ് തായ് ഫൈറ്റില്‍ ഇന്ത്യാക്കാരന്‍ ജേതാവ് ; പുരസ്‌ക്കാരം നല്‍കിയത് ഇതിഹാസം
തായ്‌ലന്റിലെ മൂവായ് തായ് ഇതിഹാസം സംഘടിപ്പിച്ച മുവായ് തായ് ഫൈറ്റില്‍ ഇന്ത്യാക്കാരന്‍ മികച്ച ഫൈറ്റര്‍. ഇറ്റാലിയന്‍ താരത്തെ ഇടിച്ചിട്ടാണ് ഇന്ത്യാക്കാരന്‍ ആശിഷ് രാമന്‍ സേത്തി മികച്ച ഫൈറ്ററായത്. കലാശപ്പോരില്‍ ഇറ്റലിയുടെ ഫെഡറിക്കോ ഏണസ്റ്റോയെ ഇടിമുഴക്കത്തോടെ പരാജയപ്പെടുത്തി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മുവായ് തായ് സ്റ്റേഡിയമായ രാജഡെര്‍മനിലായിരുന്നു പോരാട്ടം. ലോകത്തിലെ ഏറ്റവും മികച്ച മുവായ് തായ് പോരാളികളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബുകാവ് ബഞ്ചമെക് എന്നറിയപ്പെടുന്ന സോംബാറ്റ് ബഞ്ചമെക്ക് ആണ് ഇന്ത്യാക്കാരനെ കിരീടംചൂടിച്ചത്. ഫരീദാബാദ് (ഡല്‍ഹി-എന്‍സിആര്‍) സ്വദേശിയായ 30 കാരനായ Read More…
മയ്യോര്‍ക്കയിലെ ഗുഹയില്‍ കണ്ടെത്തിയ പാലം 6000 വര്‍ഷം പഴക്കമുള്ളതെന്ന് ശാസ്ത്രജ്ഞര്‍
മനുഷ്യര്‍ ആദ്യമായി താമസമാക്കിയ സ്ഥലങ്ങളിലൊന്നായിട്ടാണ് സ്‌പെയിനിലെ മയ്യോര്‍ക്കയെ ചരിത്രകാരന്മാര്‍ കണക്കാക്കുന്നത്. എന്നാല്‍ പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ കടലിന് കുറുകെയുള്ള ദ്വീപുകളില്‍ എപ്പോഴാണ് മനുഷ്യര്‍ ആദ്യമായി സ്ഥിരതാമസമാക്കിയതെന്ന് വ്യക്തമല്ലെങ്കിലും അക്കാര്യത്തില്‍ നില നിഗമനങ്ങളില്‍ എത്താന്‍ സഹായിക്കുന്ന ചില തെളിവുകള്‍ സ്പാനിഷ് ദ്വീപായ മയ്യോര്‍ക്കയില്‍ കണ്ടെത്തി. ഒരു ഗുഹയ്ക്കുള്ളില്‍ തടാകത്തില്‍ മുങ്ങിയ ഒരു പുരാതന,പാലവുമായി ബന്ധപ്പെട്ട തെളിവുകളാണ് ഇതിനി കാരണമാകുന്നത്. ജെനോവേസ ഗുഹയ്ക്കുള്ളിലെ 25 അടി നീളമുള്ള (7.6 മീറ്റര്‍ നീളമുള്ള) പാലത്തിന്റെ പുതിയ വിശകലനം, മുമ്പ് വിശ്വസിച്ചിരുന്നതിനേക്കാള്‍ വളരെ നേരത്തെ, Read More…
ലിവര്‍പൂളില്‍ കളി മതിയായി ; ഈ സീസണോടെ അവസാനിപ്പിക്കുമെന്ന് മുഹമ്മദ് സലാ
അടുത്ത വേനല്‍ക്കാലത്ത് ലിവര്‍പൂളില്‍ കരാര്‍ അവസാനിക്കാനിരിക്കെ, ഇത് തന്റെ അവസാന വര്‍ഷമായിരിക്കുമെന്ന് ലിവര്‍പൂളിന്റെ ഇതിഹാസ താരങ്ങളില്‍ ഒരാളായി മാറിയ ഈജിപ്യക്ഷന്‍ താരം മുഹമ്മദ് സല. അതേസമയം താരം ഉദ്ദേശിച്ചത് തന്റെ കരാറിന്റെ അവസാന വര്‍ഷമാണോ അതോ ക്ലബ്ബിലെ അവസാന വര്‍ഷമാണോ എന്ന് താരം കൃത്യമായി പറഞ്ഞില്ല. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ലിവര്‍പൂള്‍ നേടിയ അവസാന 23 പ്രീമിയര്‍ ലീഗ് ഗോളുകളില്‍ ഒന്നുകില്‍ സ്‌കോറര്‍ (11) അല്ലെങ്കില്‍ അസിസ്റ്റന്റ് (6) 17 എണ്ണം സലാ നേടിയിട്ടുണ്ട്. മത്സരത്തിന് ശേഷം അഭിമുഖം Read More…
മയക്കുമരുന്ന് കേസില്‍ താന്‍ ജയിലില്‍; സുഹൃത്തുക്കള്‍ വീട്ടില്‍ തീറ്റയും കുടിയുമായിരുന്നെന്ന് റിയ
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ എന്‍സിബി അറസ്റ്റ് ചെയ്ത് താന്‍ ജയിലില്‍ കഴിയുമ്പോള്‍ തന്റെ സുഹൃത്തുക്കള്‍ തന്റെ വീട്ടിലെത്തി മാതാപിതാക്കളുമായി കുടിപ്പും കഴിപ്പുമായിരുന്നെന്ന് നടി റിയാ ചക്രവര്‍ത്തി. ജയിലില്‍ കഴിഞ്ഞതിന്റെ അനുഭവം പങ്കുവെയ്ക്കുമ്പോഴായിരുന്നു നടി തന്റെ സുഹൃത്തുക്കള്‍ കഠിനകാലത്ത് ഒപ്പം നിന്നത് എങ്ങിനെയാണെന്ന് വിവരിച്ചത്. നടി സുശാന്ത് സിംഗ് രജപുത്തിന്റെ മരണവും പിന്നാലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് താരവും സഹോദരനും അറസ്റ്റിലാകുകയും ചെയ്തപ്പോള്‍ കൂട്ടുകാര്‍ എപ്പോഴും മാതാപിതാക്കളുടെ അരികില്‍ എത്തിയിരുന്നതായി നടി അനുസ്മരിച്ചു. കരിഷ്മ മേത്തയുടെ പോഡ്കാസ്റ്റില്‍ സംസാരിച്ച Read More…
സിഖ് സാമ്രാജ്യത്തിലെ അവസാന രാജാവിന്റെ മകള്‍ ; ഇന്ത്യയിലെ ആദ്യത്തെ വനിതാ അവകാശ പ്രവര്‍ത്തക
ബ്രിട്ടീഷ് സ്ത്രീവോട്ടവകാശ പ്രസ്ഥാനത്തിലെ ഏറ്റവും പ്രമുഖ വ്യക്തികളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഇന്ത്യന്‍ വംശജയെക്കുറിച്ച് കേട്ടിട്ടുണ്ടോ? സിഖ് സാമ്രാജ്യത്തിന്റെ അവസാന ഭരണാധികാരി മഹാരാജ ദുലീപ് സിങ്ങിന്റെ മകളും വിക്ടോറിയ രാജ്ഞിയുടെ ദത്തുപുത്രിയുമായ സോഫിയ രാജകുമാരി സ്ത്രീ സമത്വത്തിനായി പോരാടിയ ആദ്യത്തെ ഇന്ത്യാക്കാരിയായിട്ടാണ് ചരിത്രം കണക്കാക്കുന്നത്. ബ്രിട്ടീഷ് രാജകുമാരിയാണെങ്കിലും ഇന്ത്യന്‍ വംശജയാണ് സോഫിയ ദുലീപ് സിംഗ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടനില്‍ വനിതകളുടെ വോട്ടവകാശത്തിന് വേണ്ടി പോരാടിയ അവരെ ആദരിക്കുന്നതിന്റെ ഭാഗമായി ബ്രിട്ടന്‍ പോസ്റ്റല്‍ സ്റ്റാമ്പ് പോലും ഇറക്കിയിട്ടുണ്ട്. സിഖ് Read More…
റോഡില്ല, മൊബൈലില്ല ; ഒഡീഷയിലെ ബോണ്ട ഗോത്രത്തിലെ 19കാരന്‍ നീറ്റ് ജയിച്ച് MBBS പഠനത്തിന്
ഒഡീഷയിലെ ആദിവാസി ഗോത്രമായ ബോണ്ട വിഭാഗത്തിന് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് മംഗള മുദുലി തന്റെ സമുദായത്തിലെ ആദ്യത്തെ മെഡിക്കല്‍ വിദ്യാര്‍തിഥിയായി മാറി. മുദുലിപാഡ ഗ്രാമത്തില്‍ നിന്നുള്ള 19 കാരന്‍ നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്) 261-ാം റാങ്കോടെ വിജയിച്ച് ബെര്‍ഹാംപൂരിലെ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശനം നേടി. ഒഡീഷയിലെ ഏറ്റവും സാക്ഷരത കുറഞ്ഞ വിഭാഗവും ഒറ്റപ്പെട്ട സമൂഹങ്ങളിലൊന്നുമാണ് ബോണ്ട ഗോത്രം. 2011 ലെ സെന്‍സസ് അനുസരിച്ച്, ഗോത്രത്തിന്റെ സാക്ഷരതാ നിരക്ക് വെറും 36.61 ശതമാനമാണെന്നത് Read More…









