ഹരിയാനയിലെ സോനിപത്തിലെ ഒരു പോലീസ് കോണ്‍സ്റ്റബിളായ അമിതിന്റെ അചഞ്ചലമായ പ്രതിബദ്ധതയില്‍ ഓരോ ദിവസവും 30ഓളം കുട്ടികള്‍ പുതിയ പ്രതീക്ഷയോടെയാണ് ഉണരുന്നത്. ദരിദ്രമായ സാഹചര്യത്തില്‍ വളര്‍ന്ന് ജീവിതത്തില്‍ ഏറെ ബുദ്ധിമുട്ട് സഹിച്ച് പോലീസുകാരനായി മാറിയ ആള്‍ മാറ്റിമറിച്ചത് പാവപ്പെട്ട 350ലധികം കുട്ടികളുടെ ജീവിതം . ഇവരില്‍ 185 പേര്‍ സര്‍ക്കാര്‍ ജോലി നേടുകയും ചെയ്തു. ഡല്‍ഹിയില്‍ പോലീസ് കോണ്‍സ്റ്റബിളായ അമിത് ലാത്തിയ പാവപ്പെട്ട കുട്ടികള്‍ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കാന്‍ ആവശ്യമായ പരിശീലനവും പിന്തുണയും നല്‍കുന്നു. ഒരുകാലത്ത് റിക്ഷാ വലിക്കുന്നവരായോ Read More…
Author: Priya
പൊണ്ണത്തടി കുറയ്ക്കാന്‍ ബോഡി ബില്‍ഡറായി; ബ്രസീലിയന്‍ ശരീരസൗന്ദര്യ ജേതാവ് 19-ാം വയസ്സില്‍ മരിച്ചു
ന്യൂഡല്‍ഹി: പൊണ്ണത്തടിയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്ത് തകര്‍പ്പന്‍ ശരീരസൗന്ദര്യം നേടിയെടുത്ത ബോഡിബില്‍ഡറായ ബ്രസീലിയന്‍ 19 കാരന്‍ മാത്യൂസ് പാവ്ലാക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ഇയാളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരസൗന്ദര്യ മത്സരവേദിയിലെ സ്ഥിരം മത്സരാര്‍ത്ഥിയാണ് പാവ്‌ലാക്ക്. 14 വയസ്സുള്ളപ്പോള്‍ അമിതവണ്ണത്തെ മറികടക്കാന്‍ കായികരംഗത്ത് പ്രവേശിച്ചയാളാണ് പാവ്‌ലാക്ക്. വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ ശരീരം രൂപാന്തരപ്പെടുത്തി. ബോഡി ബില്‍ഡിംഗ് കമ്മ്യൂണിറ്റിയില്‍, പ്രത്യേകിച്ച് അദ്ദേഹം താമസിച്ചിരുന്ന തെക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ സാന്താ കാറ്ററീനയില്‍, അദ്ദേഹം ഒരു Read More…
ഇഷാന്‍ കിഷന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള സാധ്യത മങ്ങുന്നു ; സഞ്ജുസാംസണ് മുന്നില്‍ അവസരം
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്റെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള സ്വപ്നങ്ങള്‍ തകര്‍ന്നു. കാരണം വ്യക്തമല്ലെങ്കിലും ഇഷാന്‍ കിഷന്‍ ദുലീപ് ട്രോഫിയിലെ ആദ്യ സെറ്റ് മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്. ദുലീപ് ട്രോഫിയുടെ ഓപ്പണിംഗ് മത്സരത്തില്‍ കളിക്കാന്‍ താരമില്ലെന്നും പകരക്കാരനായി സഞ്ജുസാംസണ്‍ ടീമിലെത്തുമെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍. ഇഷാന്‍ കിഷന് പരിക്ക് ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. സെപ്തംബര്‍ 5 മുതല്‍ ആരംഭിക്കുന്ന ആഭ്യന്തര ടൂര്‍ണമെന്റില്‍ റെഡ്-ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ താരം ഒരുങ്ങിയിരിക്കുകയായിരുന്നു. രഞ്ജി ട്രോഫി കളിക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് 2024 ആദ്യം മുതല്‍ Read More…
‘ഞാന്‍ അഭിനയിക്കുന്നത് അവള്‍ക്ക് ആദ്യം ഇഷ്ടമായിരുന്നില്ല’ ; ഭാര്യയെക്കുറിച്ച് തുറന്നു പറഞ്ഞ് ചിയാന്‍ വിക്രം
കുടുംബത്തെ ലൈംലൈറ്റിന് മുന്നിലേക്ക് അധികം കൊണ്ടുവരാന്‍ ഇഷ്ടപ്പെടാത്ത നടനാണ് ചിയാന്‍ വിക്രം. നടനാകുന്നതുവരെ മകനെക്കുറിച്ചോ ഭാര്യ ശൈലജയെക്കുറിച്ചോ മകളെക്കുറിച്ചോ വിക്രം അധികം സംസാരിക്കുന്നത് കേട്ടിട്ടില്ല. എന്നാല്‍ യൂട്യൂബില്‍ രണ്‍വീര്‍ അള്ളാബാദിയയുടെ അഭിമുഖത്തില്‍ താരം തന്റെ ഭാര്യ ഷൈലജയുമായുള്ള ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിച്ചു. അവളെ ആദ്യമായി കാണുമ്പോള്‍ താന്‍ ഊന്നുവടിയിലായിരുന്നുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. തങ്ങളുടേത് മിശ്രവിവാഹമായിരുന്നെന്ന് വിക്രം പറയുന്നു. ‘അവള്‍ മലയാളിയാണ്, ഞാന്‍ തമിഴനും. ഞാന്‍ പകുതി ഹിന്ദുവും പകുതി ക്രിസ്ത്യാനിയുമാണ്. അവളെ കണ്ടുമുട്ടിയതില്‍ എനിക്ക് സന്തോഷമുണ്ട്. ഒരു Read More…
കുരങ്ങെന്നും മന്ദബുദ്ധിയെന്നും കളിയാക്കി; പാരാലിമ്പിക്സ് മെഡലിലൂടെ മറുപടി നൽകി ദീപ്തി
ഒളിമ്പിക്‌സുകള്‍ എല്ലാക്കാലത്തും അസാധാരണ ഇച്ഛാശക്തിയുള്ള മനുഷ്യരുടേതാണ്. പാരാലിമ്പിക്‌സ് കേവലം വൈകല്യങ്ങളില്‍ ദു:ഖിച്ച് ജീവിതം പാഴാക്കാനില്ലെന്ന് ദൃഡനിശ്ചയം എടുത്തവരുടേയും അവരുടെ ജീവിതവിജയങ്ങളുടേതുമാണ്്. ഇന്ത്യയുടെ പാരാലിമ്പിക്‌സ് അത്‌ലറ്റ് ദീപ്തി ജീവന്‍ജിയുടെ ജീവിതവും അത്ര സാധാരണമല്ലാത്ത പ്രചോദനാത്മകമായ കഥകളില്‍ ഉള്‍പ്പെട്ടതാണ്. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതയാത്രയില്‍ ഒരിക്കലും തളരാതെ പതറാതെ മുന്നേറിയ ദീപ്തി പാരീസില്‍ നടക്കുന്ന പാരാലിമ്പിക്സ് 2024 ലെ വനിതകളുടെ 400 മീറ്റര്‍ ടി20 ഫൈനലില്‍ ചൊവ്വാഴ്ച വെങ്കലം നേടിയാണ് തന്നെ പണ്ട് പരിഹസിച്ചവര്‍ക്ക് മറുപടി പറഞ്ഞത്. 55.82 സെക്കന്‍ഡിലാണ് പാരാ Read More…
സല്‍മാഹായേക്കിന്റെ ജന്മദിനത്തില്‍ ആരാധകര്‍ക്ക് ബിക്കിനി സര്‍പ്രൈസ്, ഒരു ഉടവും വരാത്ത സൗന്ദര്യം
തന്റെ സോഷ്യല്‍ മീഡിയയില്‍ ആകര്‍ഷകമായ സ്നാപ്പുകളുടെ ഒരു പരമ്പര പങ്കിട്ടുകൊണ്ടാണ് ഹോളിവുഡ് നടി സല്‍മ ഹയേക് തന്റെ 58-ാം ജന്മദിനം ആലോഷിച്ചു. സെപ്റ്റംബര്‍ 2-നായിരുന്നു ജന്മദിനം. തന്റെ തകര്‍പ്പന്‍ ബിക്കിനി പോസുകളിലൂടെ അനുയായികളെ വിസ്മയിപ്പിച്ചുകൊണ്ടാണ് നടി ജന്മദിനം ആഘോഷിച്ചത്. ക്രെഡിറ്റില്‍ 50-ലധികം സിനിമകളും ഓസ്‌കാര്‍ നോമിനേഷനും ഉള്ള ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ത്രീകളില്‍ ഒരാളായി അവര്‍ കണക്കാക്കുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍ നിരവധി ബിക്കിനി ഫോട്ടോകള്‍ പോസ്റ്റ് ചെയ്താണ് നടി നന്ദി പ്രകടിപ്പിക്കുകയും താന്‍ ഇപ്പോഴും മികച്ചതായി Read More…
സുനാമി ദുരന്തത്തിനിരയായ സ്‌കൂളിന്റെ ചിത്രമെടുത്തു; ക്യാമറയില്‍ പതിഞ്ഞത് പ്രേതം…!
ജപ്പാനിലെ ഉപേക്ഷിക്കപ്പെട്ട സ്‌കൂളിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറിന്റെ ക്യാമറയില്‍ പതിഞ്ഞത് പ്രേതം. ബ്രിട്ടീഷ് നഗര പര്യവേക്ഷകനും ടിക്‌ടോക്കില്‍ 1.4 ദശലക്ഷം ഫോളോവേഴ്‌സുമുള്ള ഫോട്ടോഗ്രാഫര്‍ ബെന്‍ പകര്‍ത്തിയ ചിത്രത്തിലാണ് പ്രേതവും വന്നത്. സ്‌കൂളിന്റെ ഇടനാഴി ക്യാമറയിലാക്കി പിന്നീട് ഫോട്ടോ നോക്കിയപ്പോഴാണ് അതില്‍ ഒരാളും ഉള്ളതായി ബെന്‍ കണ്ടെത്തിയത്. ഇടനാഴിയില്‍ പതിയിരിക്കുന്ന ഒരു പ്രേതത്തിന്റെ ചിത്രം താന്‍ പകര്‍ത്തിയതായി അദ്ദേഹം അവകാശപ്പെടുന്നു. ജപ്പാനിലേക്ക് ജോലിസ്ഥലത്ത് പോയ സമയത്താണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ ചിത്രം പകര്‍ത്താന്‍ തോന്നിയത്. ഉപേക്ഷിക്കപ്പെട്ട സ്‌കൂളിന്റെ, Read More…
വിരമിക്കല്‍ പ്ലാനിനെക്കുറിച്ച് രോഹിത് ശര്‍മ്മ; ഇനിയും ചില നേട്ടങ്ങള്‍കൂടി വരാനുണ്ട്
വിരമിക്കേണ്ട പ്രായം കഴിഞ്ഞെന്ന് വിമര്‍ശകര്‍ പറയുമ്പോഴും ഇപ്പോഴും ആവേശത്തോടെ മൈതാനത്ത് നില്‍ക്കുകയാണ് ഇന്ത്യന്‍ നായകന്‍ മരാഹിത് ശര്‍മ്മ. ടി20 ലോകകപ്പ് നേടിയ ശേഷം ആദ്യമായി ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ പോകുന്ന രോഹിത് തന്റെ ഭാവിയെക്കുറിച്ച് പറയുന്നു. താന്‍ ഉടന്‍ സ്ഥാനമൊഴിയാന്‍ പോകുന്നില്ലെന്നും ഭാവിയില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു. അടുത്തിടെ സമാപിച്ച സിയറ്റ് അവാര്‍ഡ് ദാന ചടങ്ങിലാണ് രോഹിത് ഇക്കാര്യം പറഞ്ഞത്. ”ഞാന്‍ അഞ്ച് ഐപിഎല്‍ ട്രോഫികളും നേടിയതിന് ഒരു കാരണമുണ്ട്. അതുകൊണ്ടു തന്നെ Read More…
ജീവിതത്തില്‍ അനേകംതവണ വഞ്ചിക്കപ്പെട്ടു; തനിക്ക് അടുത്ത ബന്ധങ്ങള്‍ ഇല്ലെന്ന് ആഞ്ജലീന ജോളി
ഒട്ടനേകം തവണ വഞ്ചനയ്ക്ക് ഇരയായതിനാല്‍ തനിക്ക് അടുത്ത ബന്ധങ്ങള്‍ ഇല്ലെന്നും ഹോളിവുഡ് താരം ആഞ്ജലീന ജോളി. അത്രയധികം ഊഷ്മളമായ അടുത്ത ബന്ധങ്ങള്‍ തനിക്കില്ലെന്നും എന്നാല്‍ ഉള്ള ബന്ധങ്ങളില്‍ താന്‍ തൃപ്തയാണെന്നും പറഞ്ഞു. എന്നിരുന്നാലും, താന്‍ ഇഷ്ടപ്പെടുന്ന ആളുകളുമായി സമയം ചെലവഴിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്ന് ജോളി പറഞ്ഞു. സിനിമകളിലൂടെ ആരാധകരുമായി ശക്തമായ ഒരു ബന്ധം വളര്‍ത്തിയെടുക്കാന്‍ തനിക്ക് കഴിഞ്ഞുവെന്ന് 49 കാരി വിശ്വസിക്കുന്നു. ഇറ്റലിയിലെ വെനീസില്‍ നടക്കുന്ന പ്രശസ്തമായ 81-ാമത് വെനീസ് ഫിലിം ഫെസ്റ്റിവലില്‍ ‘മരിയ’ എന്ന പേരില്‍ Read More…









