സ്വയം പ്രഖ്യാപിത ആള്‍ദൈവവും വിവാദനായികയുമായ നോര്‍വേയിലെ രാജകുമാരി മാര്‍ത്താ ലൂയിസ് കാമുകനായ മറ്റൊരു സ്വയം പ്രഖ്യാപിത അവതാരം ഡ്യൂറെക്ക് വെറെറ്റുമായി വിവാഹിതരാകാനൊരുങ്ങുന്നു. നാളെകഴിഞ്ഞാണ് അതിന്ദ്രീയ ജ്ഞാനികളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇരുവരുടേയും വിവാഹം. ഈ ദമ്പതികള്‍ വര്‍ഷങ്ങളായി നിരവധി തവണ വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. നോര്‍വീജിയന്‍ രാജാവായ ഹറാള്‍ഡിന്റെ രണ്ട് മക്കളില്‍ മൂത്തവളാണ് 52 കാരി മാര്‍ത്ത, അതിന്ദ്രീയജ്ഞാനിയെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ്. തനിക്ക് മാലാഖമാരുമായി സംസാരിക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നു. ‘അത്ഭുതങ്ങള്‍ സൃഷ്ടിക്കാനും’ മാലാഖമാരോട് സംസാരിക്കാനും വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്ന ഒരു സ്‌കൂളും Read More…
Author: Priya
രാഹുല്‍ഗാന്ധിയുമായി മുട്ടാന്‍ നില്‍ക്കേണ്ട ; മാര്‍ഷല്‍ആര്‍ട്‌സ് സ്‌കില്‍ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ്
പാര്‍ലമെന്റില്‍ ഉജ്വല വാദങ്ങള്‍ ഉയര്‍ത്തി ഭരണകൂടത്തെ വിറപ്പിക്കുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസിന്റെ തീപാറുന്ന നേതാവായി ഇന്ത്യ മുഴുവന്‍ അറിയാം. എന്നാല്‍ അദ്ദേഹമൊരു മാര്‍ഷ്യല്‍ ആര്‍ട്‌സ് വിദഗ്ദ്ധനാണെന്ന് ഒന്നു മുട്ടിനോക്കിയാല്‍ മാത്രമേ മനസ്സിലാകൂ. എന്തായാലും ദേശീയ സ്‌പോര്‍ട്‌സ് ദിനത്തില്‍ രാഹുലിന്റെ മാര്‍ഷ്യല്‍ ആര്‍ട്‌സ് സ്‌കില്‍ ഇന്ത്യാക്കാര്‍ക്ക് മുന്നിലേക്ക് വെച്ചു നീട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ്. സാമൂഹ്യമാധ്യമമായ എക്‌സില്‍ താരത്തിന്റെ മാര്‍ഷ്യല്‍ ആര്‍ട്‌സ് വീഡിയോ അവര്‍ പങ്കുവെച്ചു. ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടയില്‍ താരം ജാപ്പനീസ് മാര്‍ഷ്യല്‍ ആര്‍ട്‌സായ ജിയു ജിറ്റ്‌സു Read More…
അല്ലുഅര്‍ജുനെ ലക്ഷ്യമിട്ട് ജനസേന പാര്‍ട്ടി; പുഷ്പ 2 റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഭീഷണി
തെലുങ്ക് സൂപ്പര്‍താരം അല്ലുഅര്‍ജുനെ ജനസേന പാര്‍ട്ടിക്കാര്‍ ലക്ഷ്യമിടുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എംഎല്‍എ ബോളിസെട്ടി ശ്രീനിവാസ് അല്ലു അര്‍ജുനെതിരെ പ്രതികരിച്ചതിന് പിന്നാലെ ഗന്നവാരം സ്വദേശിയായ മറ്റൊരു നേതാവ് രമേശ് ബാബുവും താരത്തെ ഭീഷണിപ്പെടുത്തി. താരത്തിന്റെ പുഷ്പ 2 സിനിമ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നും അല്ലു വെറും കോമഡി താരമാണെന്ന് പരിഹസിക്കുകയും ചെയ്തു. ചിരഞ്ജീവിയും അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റു നായകന്മാരായ പവന്‍ കല്യാണും രാം ചരണും പലര്‍ക്കും പ്രചോദനമായപ്പോള്‍, അല്ലു അര്‍ജുന്റെ പ്രവൃത്തികള്‍ വളരെ നിരാശാജനകമാണെന്ന് രമേശ് ബാബു Read More…
ഒരു മത്സരത്തില്‍തന്നെ രണ്ടു ടീമിനുമായി ഒരേ കളിക്കാരന്‍ കളിച്ചാലോ? ഡാനി ജാന്‍സന്‍ എഴുതിയത് ചരിത്രം
ഒരേ മത്സരത്തില്‍ തന്നെ രണ്ടു ടീമിനായി ഒരു കളിക്കാരന്‍ കളിച്ചാലോ? അതും മേജര്‍ ലീഗ് ബേസ്‌ബോള്‍ പോലെയുള്ള വമ്പന്‍ ടൂര്‍ണമെന്റില്‍. അങ്ങിനെ എംഎല്‍എബി ചരിത്രത്തില്‍ ഒരേ ഗെയിമില്‍ രണ്ട് ടീമുകള്‍ക്കായി കളിക്കുന്ന ആദ്യ കളിക്കാരനായി മാറിയിരിക്കുകയാണ്. മോശം കാലാവസ്ഥ കളി മാറ്റിവെച്ച ജൂണ്‍ 26 ന് ടൊറന്റോ ബ്ലൂ ജെയ്സിനായി ഡാനി ജാന്‍സന്‍ സ്വിംഗ് ചെയ്യുകയായിരുന്നു. രണ്ട് മാസത്തിന് ശേഷം അതേ മത്സരം പുനരാരംഭിച്ചപ്പോള്‍, അദ്ദേഹം ബോസ്റ്റണ്‍ റെഡ് സോക്‌സിനായി ക്യാച്ച് ചെയ്യുകയായിരുന്നു. ഒരേ ഗെയിമില്‍ രണ്ട് Read More…
രോഹിത്ശര്‍മ്മയ്ക്ക് ശമ്പള വാഗ്ദാനം 50 കോടി ; ഈ കേട്ടതൊക്കെ സത്യമാണോ?
ഐപിഎല്‍ വരാന്‍ പോകുന്ന സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ ഉണ്ടാകുമോ എന്നതാണ് മില്യണ്‍ ഡോളര്‍ ക്വസ്റ്റിയന്‍. മുംബൈ ഇന്ത്യന്‍സ് താരത്തെ സ്വതന്ത്രമാക്കിയാല്‍ വാങ്ങാനായി കാത്തിരിക്കുന്ന അനേകം ടീമുകളുണ്ട്. അവയില്‍ ഒന്ന് ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് ആയിരിക്കുമെന്ന് നിശ്ചയമാണ്. സഞ്ജീവ് ഗോയങ്കയുടെ ഉടമസ്ഥതയിലുള്ള ടീം താരത്തിന് 50 കോടി രൂപയുടെ ശമ്പള പാക്കേജ് വാഗ്ദാനം ചെയ്തതായിട്ടാണ് സോഷ്യല്‍ മീഡിയയില്‍ കേള്‍ക്കുന്ന വര്‍ത്തമാനം. ഐപിഎല്‍ 2025 ന് വേണ്ടിയുള്ള മെഗാലേലം തുടങ്ങാനിരിക്കെ ഒരു അഭിമുഖത്തില്‍ Read More…
ആകെ കളിച്ചത് ഇന്ത്യയ്‌ക്കെതിരേ ഒരു ടെസ്റ്റ് ; വില്‍ പുക്കോവ്സ്കി 26-ാം വയസ്സില്‍ വിരമിച്ചു
ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഓസ്ട്രേലിയന്‍ യുവതാരം വില്‍ പുക്കോവ്സ്കി 26-ാം വയസ്സില്‍ വിരമിച്ചു. ആരോഗ്യവിദഗ്ദ്ധരുടെ ശുപാര്‍ശയെ തുടര്‍ന്നാണ് കരിയറില്‍ കത്തിനില്‍ക്കുന്ന സമയത്ത് തന്നെ താരത്തിന് പാഡഴിക്കേണ്ടി വന്നത്. കരിയറില്‍ ഉടനീളം തലയ്ക്ക് പരിക്കേറ്റ താരം 2024 മാര്‍ച്ചിലുണ്ടായ പുതിയ പരിക്ക് ഗുരുതരമായതോടെയാണ് കളി ഉപേക്ഷിക്കാനുള്ള പ്രയാസകരമായ തീരുമാനം എടുക്കേണ്ടി വന്നത്. 2022-ല്‍ നടത്തിയ ഒരു മെഡിക്കല്‍ പരിശോധനയില്‍ കണ്ടെത്തിയ ചില പരിക്കുകള്‍ ചെറിയ ഷോക്കുകളല്ല ഗുരുതരമായ സമ്മര്‍ദ്ദമോ ആഘാതമോ ആയ പ്രതികരണങ്ങളാണെന്ന് കണ്ടെത്തി. ഇത് അദ്ദേഹത്തിന് മികച്ച Read More…
മഴക്കാടുകളില്‍ വഴിതെറ്റി; അഞ്ച് ദിവസത്തോളം കാണാതായ ആണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി
ഉഷ്ണമേഖലാ മഴക്കാടുകളില്‍ അഞ്ച് ദിവസത്തോളം കാണാതായ ആണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി. വിയറ്റ്‌നാമീസ് സോഷ്യല്‍ മീഡിയയിലും വാര്‍ത്താ തരംഗങ്ങളിലും വന്‍ വാര്‍ത്തയായ സംഭവത്തില്‍ വഴിതെറ്റി കാണാതായ അഞ്ചുവയസ്സുകാരന്‍ ഡാങ് ടിയാന്‍ ലാമിനെയാണ് കണ്ടെത്തിയത്. പോലീസും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെ 150 ഓളം പ്രവര്‍ത്തകരാണ് തെരച്ചില്‍ ജോലികളില്‍ ഏര്‍പ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ യെന്‍ ബായ് പ്രവിശ്യയിലെ പര്‍വതങ്ങളില്‍ നിന്നുമായിരുന്നു പയ്യനെ കണ്ടെത്തിയത്. തന്റെ സഹോദരങ്ങളോടൊപ്പം ഒരു അരുവിക്കരയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു കുന്നിന്‍ മുകളിലേക്ക് നടന്ന ലാമിന് വഴിതെറ്റിപ്പോകുകയായിരുന്നു. ആണ്‍കുട്ടിയെ മരച്ചീനിയുടെ ചുവട്ടില്‍ കണ്ടെത്തി. Read More…
കടല്‍ത്തീരത്ത് കുഴികുത്തുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടു ജര്‍മ്മന്‍കുട്ടികള്‍ മരണമടഞ്ഞു
ഡെന്‍മാര്‍ക്കിലെ കടല്‍ത്തീരത്ത് കുഴികുത്തുന്നതിനിടയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് ജര്‍മ്മന്‍ കുട്ടികള്‍ മരിച്ചു. ഞായറാഴ്ച നോര്‍ത്ത് ജുട്ട്ലന്‍ഡിലെ നോറെ വോറുപോയര്‍ ബീച്ചില്‍ ഒമ്പതും പന്ത്രണ്ടും വയസ്സുള്ള കുട്ടികളാണ് മുകളിലേക്ക് മണ്‍കൂന തകര്‍ന്ന് വീണു മണ്ണുമൂടി മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആണ്‍കുട്ടികള്‍ മരിച്ചതായി ആരോഗ്യ അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തതായി പോലീസ് പറഞ്ഞു. സംഭവം ഒരു ‘ദാരുണമായ അപകട’മായി അവര്‍ കണക്കാക്കുന്നു. മ്യൂണിക്കില്‍ നിന്ന് കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാനെത്തിയ ആണ്‍കുട്ടികളെ പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ 40 മിനിറ്റോളം മണലിനടിയില്‍ കുടുങ്ങിയതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ Read More…
എന്തുകൊണ്ടാണ് തമന്ന ഭാട്ടിയയുമായുള്ള ബന്ധം മറച്ചുവെക്കാത്തത്? വിജയ് വർമ്മ പറയുന്നു
സിനിമാവേദിയില്‍ പ്രണയികളായ മിക്ക നടീനടന്മാരും ബന്ധം മറച്ചുവെയ്ക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ നേരെ കടകവിരുദ്ധമാണ് തമന്നയുടേയും കാമുകന്‍ വിജയ്‌വര്‍മ്മയുടേയും കാര്യങ്ങള്‍. ഇരുവരും തങ്ങളുടെ പ്രണയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുവെയ്ക്കുക മാത്രമല്ല ഒരുമിച്ച് വേദിയില്‍ പ്രത്യക്ഷപ്പെടുകയും ഒരമിച്ച് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുകയും ചെയ്യുകയാണ്. എന്തുകൊണ്ടാണ് പ്രണയവിവരങ്ങള്‍ രഹസ്യമാക്കി വെയ്ക്കാത്തതെന്ന് അടുത്തിടെ ഒരു യൂട്യൂബ് ചാനലിനോട് വിജയ്‌വര്‍മ്മ വെളിപ്പെടുത്തി. ” പരസ്പരം ഇഷ്ടപ്പെടുന്നു എന്ന വസ്തുതയിലാണ് ഞങ്ങള്‍ ഇരുവരും യോജിച്ചത് എന്ന് ഞാന്‍ കരുതുന്നു. ഒരു ബന്ധം മറയ്ക്കാന്‍ വളരെയധികം പരിശ്രമിക്കേണ്ടതില്ല. പക്ഷേ Read More…









