Oddly News

യൂ ട്യുബ് നോക്കി ഓപ്പറേഷന്‍ നടത്തി; രോഗി മരിച്ചു, വ്യാജഡോക്ടര്‍ക്കെതിരേ ബീഹാറില്‍ കേസ്

യുട്യൂബ് വീഡിയോ കണ്ട് നടത്തിയ ഓപ്പറേഷനില്‍ രോഗി മരിച്ചതിനെ തുടര്‍ന്ന് വ്യാജഡോക്ടര്‍ക്കെതിരേ കേസ്. ബീഹാറില്‍ നടന്ന സംഭവത്തില്‍പിത്തസഞ്ചിയിലെ കല്ലുകള്‍ എങ്ങനെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാമെന്നതിനെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോ കണ്ട് ശസ്ത്രക്രിയ നടത്തിയ വ്യാജഡോക്ടറുടെ പ്രവര്‍ത്തനം 15 വയസ്സുകാന്റെ മരണത്തില്‍ കലാശിക്കുകയായിരുന്നു. ബീഹാറിലെ സരണിലെ ഗണപതി ഹോസ്പിറ്റലിലെ ഡോക്ടറായ അജിത്കുമാര്‍ പുരിയാണ് ശരിയായ അറിവോ വൈദഗ്ധ്യമോ ഇല്ലാതെ ശസ്ത്രക്രിയ നടത്തിയത്. കഴിഞ്ഞയാഴ്ച പലതവണ ഛര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹത്തെ അഡ്മിറ്റ് ചെയ്യുകയും പിന്നീട് രോഗലക്ഷണങ്ങള്‍ Read More…

Movie News

ജയംരവിയുടേയും ആരതിയുടെയും വിവാഹമോചനത്തിന് പിന്നില്‍ ഭാര്യാമാതാവെന്ന് റിപ്പോര്‍ട്ടുകള്‍

നീണ്ട 15 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം നടന്‍ ജയംരവി സെപ്തംബര്‍ 9 നനായിരുന്നു ഭാര്യ ആരതിയില്‍ നിന്ന് വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്. ദക്ഷിണേന്ത്യന്‍ സിനിമയിലെ പവര്‍ജോഡികളായി കണക്കാക്കിയിരുന്ന ഇരുവരുടേയും വേര്‍പിരിയല്‍ ഞെട്ടിക്കുന്നതായിരുന്നു. ഇരുവരും പിരിയുന്നതിന്റെ റൂമറുകള്‍ നേരത്തേ തന്നെ ഉണ്ടായിരുന്നെങ്കിലും തിങ്കളാഴ്ച ഇക്കാര്യം ഔദ്യോഗികമായി നടന്‍ തന്നെ സ്ഥിരീകരിച്ചു. വേര്‍പിരിയലിന്റെ കാരണമൊന്നും ദമ്പതികള്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും, നടനുമായുള്ള വിവാഹമോചനത്തിന് തമിഴ്മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നത് ആരതിയുടെ അമ്മയേയും സഹോദരനേയുമാണ്. ജയം രവിയുടെയും ആരതിയുടെയും വേര്‍പിരിയലിന് പിന്നില്‍ ആരതിയുടെ അമ്മ സുജാത വിജയകുമാറും അവരുടെ Read More…

Movie News

‘സ്വകാര്യ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു’, അക്ഷരഹാസനുമായി പിരിഞ്ഞതിനെക്കുറിച്ച് മുന്‍ കാമുകന്‍ തനൂജ്

കമല്‍ഹാസന്റെ മകള്‍ അക്ഷര ഹാസനുമായി നാലുവര്‍ഷത്തെ പ്രണയത്തിന് ശേഷം വേര്‍പിരിയാനിടയായ സംഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ കാമുകന്‍ തനൂജ് വിര്‍വാനി. അക്ഷരയുടെ സ്വകാര്യ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇരുവരും പിരിഞ്ഞത്. വിവാഹശേഷം ഭാര്യ തന്നോട് ആദ്യം ചോദിച്ചത് തന്നെ അക്ഷരയെക്കുറിച്ചാണെന്ന് തനൂജ് പറഞ്ഞു. സിദ്ധാര്‍ത്ഥ് കണ്ണനുമായുള്ള ഒരു അഭിമുഖത്തിനിടെ, തനൂജ് പല മുന്‍ താരങ്ങളുമായും സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെങ്കിലും, അക്ഷരയോട് മാത്രം ഇപ്പോള്‍ ഒരു ബന്ധവുമില്ലെന്ന് വെളിപ്പെടുത്തി. ഫോട്ടോകള്‍ ചോര്‍ന്ന സംഭവത്തില്‍ താനും അക്ഷരയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസമാണ് അക്ഷരയുമായുള്ള Read More…

Movie News

ആദ്യ അഭിനയത്തിന് കിട്ടിയത് 10-15 മിനിറ്റ് കൂവല്‍ : ചിയാന്‍ വിക്രം

കഠിനാദ്ധ്വാനം കൊണ്ട് സിനിമയില്‍ സ്വന്തമായി ഇടം സൃഷ്ടിച്ചെടുത്തയാളാണ് ചിയാന്‍ വിക്രം. തമിഴിലെ മുന്‍നിര താരങ്ങളിലേക്കുള്ള താരത്തിന്റെ വളര്‍ച്ച പൂവിരിച്ച പാതയിലൂടെ ആയിരുന്നില്ല. പകരം കല്ലുംമുള്ളും നിറഞ്ഞ കഠിനമായ വഴികളിലൂടെയാണ്. നിരവധി ശാരീരിക വെല്ലുവിളികള്‍ സഹിച്ചും, തന്റെ ശരീരത്തിന്റെ പരിധികള്‍ മറികടക്കുന്നമാണ് താരം സൂപ്പര്‍താരമായത്. തീവ്രമായ ശാരീരിക പരിവര്‍ത്തനങ്ങള്‍ക്ക് ഇംഗ്ലീഷ് നടന്‍ ക്രിസ്റ്റ്യന്‍ ബെയ്ലുമായിട്ടാണ് വിക്രത്തെ താരതമ്യപ്പെടുത്തുന്നത്. അടുത്തിടെ താരം ഓര്‍മ്മകളിലൂടെ ഒരു യാത്ര നടത്തി. തന്റെ കോളേജ് പഠനകാലത്ത് ആദ്യമായി ഒരു നാടകത്തില്‍ അഭിനയിച്ചപ്പോള്‍ നാടകത്തിന്റെ ആദ്യ Read More…

Sports

ഏറ്റവും സെക്‌സിയായ വനിതാഫുട്‌ബോളറോട് ഒരു സെലിബ്രിറ്റി രാത്രിക്ക് വിലപറഞ്ഞത് 110,000 ഡോളര്‍…!

ഒരു നമ്പര്‍വണ്‍ സെലിബ്രിറ്റി തന്നോട് ‘വണ്‍ നൈറ്റ് സ്റ്റാന്റി’ന് താല്‍പ്പര്യം പ്രകടിപ്പിച്ചതായി ലോകത്തിലെ ഏറ്റവും സെക്സിയായ വനിതാ ഫുട്ബോള്‍ താരം ‘അലിഷ ലേമാന്‍’. അദ്ദേഹത്തിനൊപ്പം ഒരു രാത്രി ചെലവഴിക്കാന്‍ വാഗ്ദാനം ചെയ്തത് 110,000 ഡോളറായിരുന്നു. അന്താരാഷ്ട്ര വനിതാ ഫുട്ബോളിലെ ഏറ്റവും ഗ്ലാമര്‍താരമായ, 15.5 ദശലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുമുള്ള അലീഷ ലോകകപ്പ് കളിക്കാന്‍ പോകുന്ന ഏറ്റവും വിലപിടിച്ച വനിതാതാരവുമാണ്. ഈ വേനല്‍ക്കാല വനിതാ ലോകകപ്പില്‍ പങ്കെടുക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും ഏറ്റവും വിലപിടിപ്പുള്ള വനിതാ ഫുട്ബോളറായി കരുതപ്പെടുന്ന താരമാണ് Read More…

Movie News

‘അത് എങ്ങിനെയെന്ന് ഇവിടെ പറയണോ?’ അഭിഷേകുമായുള്ള വഴക്കു തീര്‍ക്കുന്നതെങ്ങനെ? ഐശ്വര്യയു​ടെ ഉത്തരം

അഭിഷേക് ബച്ചനും ഐശ്വര്യാറായിയും തമ്മിലുള്ള ബന്ധം തകര്‍ച്ചയിലാണെന്ന തരത്തില്‍ നിരവധി പ്രചാരങ്ങളാണ് നടക്കുന്നത്. ഇക്കാര്യത്തില്‍ ഇരുവരും പൊതുവേദിയില്‍ ഒരക്ഷരം പോലും പ്രതികരിച്ചിട്ടുമില്ല. അഭിഷേകിന്റെയും ഐശ്വര്യയുടേയും പഴയ വീഡിയോകളൊക്കെ തപ്പിയെടുത്തുകൊണ്ടു വരികയാണ് ആരാധകര്‍. ഒടുവില്‍ ഐശ്വര്യാറായി തന്നെ മൗനം വെടിഞ്ഞു. 2010 ജൂലൈയില്‍ വോഗ് ഇന്ത്യയ്ക്ക് നല്‍കിയ ഒരു പഴയ അഭിമുഖത്തില്‍, ഐശ്വര്യ അവരുടെ ബന്ധത്തെക്കുറിച്ച് തമാശയായി പറഞ്ഞു, അഭിഷേക് ബച്ചനുമായി താന്‍ എല്ലാ ദിവസവും വഴക്കിടാറുണ്ടെന്നും അല്ലെങ്കില്‍ ശരിക്കും ബോറടിക്കുമെന്നും നടി പറഞ്ഞു. ‘അവര്‍ എല്ലാ ദിവസവും Read More…

Oddly News

104ദിവസം തുടര്‍ച്ചയായി ജോലി; അവധിയെടുത്തത് ഒരുദിവസം ; ചൈനക്കാരന്‍ മരിച്ചു

ഒരുദിവസം മാത്രം അവധിയെടുത്ത് തുടര്‍ച്ചയായി 104 ദിവസം ജോലി ചെയ്തതിനെ തുടര്‍ന്ന് അവയവങ്ങള്‍ തകരാറിലായി 30 കാരനായ ചൈനക്കാരന്‍ മരിച്ചു. അയാളുടെ മരണത്തിന് 20 ശതമാനം ഉത്തരവാദിത്തം തൊഴിലുടമയാണെന്ന് കോടതി വിധിച്ചു. ചിത്രകാരനായിരുന്ന അബാവോ ശ്വാസകോശ അണുബാധയ്ക്ക് കീഴടങ്ങി, അത് ഒടുവില്‍ 2023 ജൂണിലായിരുന്നു മരണമടഞ്ഞത്. റിപ്പോര്‍ട്ട് അനുസരിച്ച്, സെജിയാങ് പ്രവിശ്യയിലെ ഷൗഷാനിലെ ഒരു വര്‍ക്ക് പ്രോജക്റ്റിലേക്ക് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ അബാവോ ഒരു കരാര്‍ ഒപ്പിട്ടു. ഫെബ്രുവരി മുതല്‍ മെയ് വരെ എല്ലാ ദിവസവും അദ്ദേഹം Read More…

Sports

കേരളാബ്‌ളാസ്‌റ്റേഴ്‌സ് ഇറ്റാലിയന്‍ ഇതിഹാസം മരിയോ ബലോറ്റെല്ലിയെ സൈന്‍ ചെയ്യുന്നതില്‍ നിന്നും പിന്മാറി?

അന്താരാഷ്ട്ര ഫുട്‌ബോളില്‍ തീര്‍ച്ചയായും മികച്ച പ്രൊഫൈലുള്ള ഇറ്റാലിയന്‍ താരം മരിയോ ബലോറ്റെല്ലിയെ കരാര്‍ ചെയ്യുന്നതിന് തൊട്ടടുത്ത് എത്തിയ ശേഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വമ്പന്മാരായ കേരളബ്‌ളാസ്‌റ്റേഴ്‌സ് പിന്മാറിയതായി റിപ്പോര്‍ട്ട്. ഇറ്റാലിയന്‍ ദേശീയ ടീമിനും മാഞ്ചസ്റ്റര്‍ സിറ്റി പോലെയുള്ള വമ്പന്മാര്‍ക്ക് വേണ്ടിയും ഗോളുകള്‍ വാരിക്കൂട്ടിയ താരത്തെ കൊച്ചിയില്‍ എത്തിക്കാന്‍ മഞ്ഞപ്പട ശ്രമിച്ചതായും ഒടുവില്‍ കരാറിന് തൊട്ടടുത്തുവെച്ച് പിന്മാറിയാതായി ഗോള്‍ ഡോട്ട് കോം അടക്കമുള്ളവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പദവിയെക്കുറിച്ചുള്ള ആശങ്കകളും അച്ചടക്കത്തെക്കുറിച്ചുള്ള ആശങ്കകളുമാണ് കരാര്‍ ഒപ്പുവെയ്ക്കുന്നതില്‍ നിന്നും പിന്നോക്കം Read More…

The Origin Story

ഹല്‍വയെന്ന് കേട്ടാല്‍തന്നെ വായില്‍വെള്ളമൂറും! ഹല്‍വയുടെ ചരിത്രം കേട്ടിട്ടുണ്ടോ?

പലഹാരങ്ങളുടെ നിറങ്ങള്‍ക്ക് അവാര്‍ഡ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് കിട്ടുക പലതരം നിറത്തില്‍ അലമാരകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഹല്‍വകള്‍ക്ക് ആയിരിക്കുമെന്നതില്‍ തര്‍ക്കമുണ്ടാകാന്‍ സാധ്യതയില്ല. ഈ മധുരപലഹാരം, വര്‍ഷങ്ങളായി ലോകത്തുടനീളമുള്ള ഭക്ഷണപ്രേമികളുടെ വായില്‍ കപ്പലോടിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. ഹല്‍വക്ക് ഇന്ത്യന്‍ ഭക്ഷണ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമുണ്ട്. ഹല്‍വയുടെ ചരിത്രത്തിലേക്ക് കടക്കുമ്പോള്‍, ഏറ്റവും ജനപ്രിയമായ കഥ അതിന്റെ പേരിലാണ്. ‘മധുരം’ എന്ന് അര്‍ത്ഥമാക്കുന്ന ‘ഹല്‍വ്’ എന്ന അറബി പദത്തില്‍ നിന്നാണ് ഹല്‍വ വന്നത്. പേര്‍ഷ്യയില്‍നിന്ന് ഇന്ത്യയിലേക്ക് വന്ന ഒരു വിഭവമായി ഹല്‍വയെ കണക്കാക്കുന്നു. Read More…