Movie News

നായകന് ശേഷം മറ്റൊരു ക്ലാസിക്; 35 വര്‍ഷത്തിന് ശേഷം കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്നു

തമിഴിലെ എക്കാലത്തെയും ക്ലാസ്സിക് പട്ടികയിലാണ് നായകന്‍ സിനിമ നിലനില്‍ക്കുന്നത്. കമല്‍ഹാസന്റെ ഉജ്വല അഭിനയമികവും മണിരത്‌നം എന്ന സംവിധായകന്റെ ക്രാഫ്റ്റും ഒത്തുചേര്‍ന്ന സിനിമ ഇപ്പോഴും ആരാധകരെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടുമൊത്തുചേരുന്നു. കെഎച്ച് 234 എന്ന് പേരിട്ടിരിക്കുന്ന സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് കമല്‍ഹാസനാണ്. തന്റെ ജന്മദിനമായ നവംബര്‍ 7 ന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുമെന്ന് ‘വിക്രം’ നടന്‍ പറഞ്ഞു. ഒക്ടോബര്‍ 22 ന് ബിഗ് ബോസ് തമിഴ് 7 ല്‍ വെച്ചായിരുന്നു കമല്‍ഹാസന്‍ ഒരു സര്‍പ്രൈസ് Read More…

Featured Hollywood

ആദ്യ നഗ്നരംഗം സമ്മാനിച്ചത് കടുത്ത വേദന; അഭിനയിച്ചു തീരുംവരെ കരച്ചില്‍: സല്‍മാ ഹായേക്ക്

ഹോളിവുഡ് സിനിമാവ്യവസായത്തില്‍ കഴിവുള്ളവളും അവസരങ്ങള്‍ ഏറെയുള്ളതുമായ താരമാണ് സല്‍മാ ഹായേക്ക്. മെക്‌സിക്കന്‍ ടെലിവിഷനിലൂടെ കടന്നുവന്ന് സിനിമയിലും ഒരു കരിയര്‍ ഉണ്ടാക്കിയ അവര്‍ തന്റെ കുറ്റമറ്റ അഭിനയ വൈദഗ്ധ്യം കൊണ്ട് ഒരു മുന്‍നിര നടിമാരില്‍ സ്ഥാനം നേടിയെടുക്കുകയും ചെയ്തു. എന്നാല്‍ സിനിമയിലെ തന്റെ ആദ്യ നഗ്നരംഗം തനിക്ക് സമ്മാനിച്ചത് കടുത്ത വേദനയാണെന്നും അതിന് ശേഷം എപ്പോഴും കരഞ്ഞുകൊണ്ടിരുന്നതായും നടി വെളിപ്പെടുത്തി. 1993ലെ മൈ ക്രേസി ലൈഫ് എന്ന സിനിമയില്‍ ഒരു ചെറിയ വേഷം ചെയ്തതിന് ശേഷം, റോബര്‍ട്ട് റോഡ്രിഗസാണ് Read More…

Movie News

പ്രണയകാല ഓര്‍മ്മകള്‍; നാനും റൗഡിതാന്റെ എട്ടാം വാര്‍ഷികം ആഘോഷിച്ച് വിഘ്‌നേഷും നയന്‍താരയും

നയന്‍താരയും വിജയ് സേതുപതിയും നായികാനായകന്മാരായി പ്രത്യക്ഷപ്പെട്ട് വന്‍വിജയം നേടിയ സിനിമയാണ് നാനും റൗഡിതാന്‍. 2015 ല്‍ പുറത്തുവന്ന സിനിമയുടെ എട്ടാം വാര്‍ഷികം ആഘോഷിച്ച് നയന്‍സും വിഘ്‌നേഷ്ശിവനും. ഇവര്‍ക്കൊപ്പം സിനിമയില്‍ നായകനായ വിജയ് സേതുപതിയും ഉണ്ടായിരുന്നു. റൊമാന്റിക് ആക്ഷന്‍ കോമഡി ഇനത്തില്‍ പെടുന്ന സിനിമ സംവിധാനം ചെയ്തത് സംവിധായകന്‍ വിഘ്‌നേഷ് ശിവനാണ്. ഹൃദയാകൃതിയിലുള്ള കേക്ക് മുറിക്കാന്‍ മൂവരും ഒത്തുചേര്‍ന്നു. വിഘ്‌നേഷ് ശിവനും നയന്‍താരയും തമ്മിലുള്ള പ്രണയകഥയുടെ ഉത്ഭവം ഈ സിനിമയുടെ സെറ്റില്‍ വെച്ചാണ് എന്നതിനാല്‍ രണ്ടുപേര്‍ക്കും സിനിമ ഏറെ Read More…

Movie News

ജോജു ജോര്‍ജ്ജ് സംവിധായകനാകുന്നു ; ‘പണി’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി

ഏറെ കഷ്ടപ്പെട്ട് സിനിമയില്‍ എത്തുകയും കഠിനാദ്ധ്വാനം കൊണ്ടു നായകസ്ഥാനത്ത് എത്തുകയും ചെയ്തായാളാണ് നടന്‍ ജോജു ജോര്‍ജ്ജ്. ഒട്ടേറെ സിനിമകളില്‍ നായകനും ഉപനായകനുമൊക്കെയായി വേഷം ചെയ്ത ജോജു സംവിധായകന്റെ കുപ്പായമണിയുന്നു. ‘പണി’ എന്ന സിനിമയിലൂടെയാണ് ജോജു സംവിധായകന്റെ തൊപ്പി അണിയുന്നത്. തന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ജോജുജോര്‍ജ്ജ് തന്നെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. പ്രഖ്യാപനം ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ വലിയ കൗതുകം സൃഷ്ടിച്ചിട്ടുണ്ട്. തൃശ്ശൂർ നഗരത്തിലെ രണ്ട് ഗുണ്ടാസംഘങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ജോജു തന്നെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ Read More…

Crime

വീടു പുതുക്കിപ്പണിയാനുള്ള റിയാലിറ്റിഷോയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചു ; ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

വീടു പുതുക്കിപ്പണിയാനുള്ള റിയാലിറ്റിഷോയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിന് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്നതിന് ഫ്‌ളോറിഡക്കാരന് ജീവപര്യന്തം തടവ്. 2018 ഏപ്രിലില്‍ ഒര്‍ലാന്‍ഡോയിലെ വീട്ടിലെ ബാത്ത് ടബ്ബില്‍ കാല്‍ വഴുതി വീണു മരിച്ചനിലയില്‍ കണ്ടെത്തിയ കൂപ്പര്‍-ട്രോണസ് എന്ന 39 കാരിയുടെ മരണവുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഡേവിഡ് ട്രോണസ് അറസ്റ്റിലായത്. ഭാര്യ ഷാന്റി കൂപ്പര്‍ ട്രോണസിനെ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു പോലീസ് കണ്ടെത്തിയത്. എന്നാല്‍ കൂപ്പര്‍-ട്രോണസ് മൂര്‍ച്ചയേറിയ ഏതോ ആഘാതത്താലും കഴുത്ത് ഞെരിച്ചുമാണ് മരിച്ചതെന്ന് ഒരു പോസ്റ്റ്മോര്‍ട്ടം കണ്ടെത്തി. കൊലപാതകത്തിന് ശേഷം Read More…

Hollywood

ജെന്നിഫര്‍ ലോപ്പസ് വിവാഹനിശ്ചയം നടത്തിയത് ആറ് തവണ ; വിവാഹമോതിരങ്ങളുടെ മൂല്യം കോടികള്‍

ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന പോപ്പ് താരങ്ങളില്‍ ഒരാളാണ് ജെന്നിഫര്‍ ലോപ്പസ്. ഗായിക, നടി, സംഗീതം, ഫാഷന്‍, സിനിമകള്‍ എന്നിങ്ങനെ ലോകമെമ്പാടും അറിയപ്പെടുന്ന അവരുടെ ഏകദൗര്‍ബല്യം പ്രണയമാണ്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകര്‍ക്ക് അറിയാവുന്നത് പോലെ 1997 നും 2023 നും ഇടയില്‍ ആറ് തവണയാണ് നടി വിവാഹനിശ്ചയം നടത്തിയത്. ഓരോ കാമുകന്മാരില്‍ നിന്നും നടി അണിഞ്ഞ വിവാഹ മോതിരങ്ങളുടെ വില കോടികളാണ്. അമേരിക്കന്‍ സുന്ദരിയുടെ ജീവിതത്തിലേക്ക് ആദ്യം കയറിവന്നത് റെസ്‌റ്റോറന്റ് ഉടമ ഓജാനി നോവയായിരുന്നു. വിവാഹിതരാകാന്‍ തീരുമാനിച്ചപ്പോള്‍ അക്കാര്യം Read More…

Celebrity

കാജല്‍ അഗവര്‍വാളിന് തകര്‍പ്പന്‍ തിരിച്ചുവരവ്; ഇന്ത്യന്‍ 2 ല്‍ നായിക തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍

തെന്നിന്ത്യയിലെ എ ലിസ്റ്റ് നടിമാരുടെ പട്ടികയിലുള്ളയാളാണ് കാജല്‍ അഗര്‍വാള്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഓടിനടന്ന് അഭിനയിച്ചിരുന്ന നടി വിവാഹം കഴിഞ്ഞ് കുഞ്ഞുമൊക്കെ ആയതോടെ തിരക്കില്‍ നിന്നും ഒരല്‍പ്പം ഇടവേളയെടുത്തു നില്‍ക്കുകയാണ്. എന്നാല്‍ നടി വന്‍ തിരിച്ചുവരവ് നടത്തുകയാണ്. ബ്രേക്കിന് ശേഷം തിരികെയെത്തിയ നടി ആദ്യം ചെയ്തത് ശങ്കര്‍ സംവിധാനം ചെയ്ത കമല്‍ നായകനായ ഇന്ത്യന്‍-2 ആയിരുന്നു. തെലുങ്കില്‍ ബാലകൃഷ്ണയ്‌ക്കൊപ്പം ഭഗവത് കേസരി ഇന്നലെ തിയേറ്ററുകളിലെത്തി. തമിഴിനും തെലുങ്കിനും പുറമേ ഒരു ഹിന്ദിചിത്രവും താരം അഭിനയിക്കാനൊരുങ്ങുകയാണ്. ഉമ എന്ന Read More…

Celebrity

പേളിയ്ക്കും കുടുംബത്തിനുമൊപ്പം ഗോവിന്ദ് പത്മസൂര്യ ; നാളുകള്‍ക്ക് ശേഷം അവര്‍ ഒറ്റ ഫ്രെയ്മിലെന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും, നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകര്‍ താരത്തെ സ്നേഹത്തോടെ ജിപിയെന്നാണ് വിളിയ്ക്കുന്നത്.  സിനിമാ നടന്‍ എന്നതിലുപരിയായി പത്മസൂര്യയെ മലയാളി സ്‌നേഹിക്കുന്ന അവതാരകനായിട്ടാണ്. പേളി മാണിക്കൊപ്പം ഡി ഫോര്‍ ഡാന്‍സ് അടക്കമുള്ള ഷോകള്‍ ചെയ്താണ് താരം ആരാധകരെ നേടിയത്. ഡി ഫോര്‍ ഡാന്‍സ് വളരെയധികം ജനപ്രീതി നേടിയതില്‍ ജിപി- പേളി സൗഹൃദ അവതരണം തന്നെയായിരുന്നു. സോഷ്യല്‍ മീഡിയയിലും ജിപി വളരെ സജീവമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഗോവിന്ദ് പത്മസൂര്യയ്ക്കുണ്ട്. ചാനലിലൂടെ തന്റെ യാത്രകളും വിശേഷങ്ങളുമൊക്കെ Read More…

Celebrity

മേക്കപ്പ് ഇല്ലാതെ നിറഞ്ഞ ചിരിയുമായി വീണ നന്ദകുമാര്‍ ; ചിത്രങ്ങള്‍ വൈറല്‍

ആസിഫ് അലി നായകനായ കെട്ട്യോളാണ് മാലാഖയിലെ സ്ലീവാച്ചന്റെ മാലാഖ റിന്‍സിയായി മലയാളി പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് വീണ നന്ദകുമാര്‍. മലയാളികളുടെ മനസ് അഭിനയത്തിലൂടെ കീഴടക്കാന്‍ വീണയ്ക്ക് സാധിച്ചു. നാടന്‍ ലുക്കും നീണ്ട ഇടതൂര്‍ന്ന് കിടക്കുന്ന മുടിയുമാണ് വീണയുടെ പ്രത്യേകതകള്‍. ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ നായികയായും അല്ലാതെയുമായി നിരവധി കഥാപാത്രങ്ങള്‍ വീണയ്ക്ക് ലഭിച്ചു. സോഷ്യല്‍ മീഡിയയിലും വീണ സജീവമാണ്. തന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വീണ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ മേക്കപ്പ് ഇല്ലാത്ത മനോഹരമായ Read More…