ഇന്റിമേറ്റ് സീനുകളില്‍ ഉള്‍പ്പെടെ കേറ്റ് വിന്‍സ്ലെറ്റും ലിയോനാര്‍ഡോ ഡികാപ്രിയോയും തമ്മിലുള്ള ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രി എത്രമാത്രമുണ്ടെന്ന് അറിയാന്‍ ടൈറ്റാനിക് സിനിമ ഏറ്റവും വലിയ ഉദാഹരണമാണ്. കേറ്റ് വിന്‍സ്ലെറ്റിന്റെ മുന്‍ ഭര്‍ത്താവും ‘റെവല്യൂഷണറി റോഡി’ന്റെ ഡയറക്ടറുമായസാം മെന്‍ഡസ് ടൈറ്റാനിക്കിന് ശേഷം തന്റെ സിനിമ ചിത്രീകരിച്ചപ്പോള്‍ സിനിമയില്‍ നായികയായ കേ്റ്റിനോട് മാന്യമായി പെരുമാറണമെന്ന് ലിയനാര്‍ഡോ ഡികാപ്രിയോയോട് ആവശ്യപ്പെട്ടിരുന്നത്രേ. ടൈറ്റാനിക്കിന്റെ വിജയത്തിന് ശേഷം ലിയനാര്‍ഡോ ഡികാപ്രിയോയും കേറ്റ് വിന്‍സ്ലെറ്റും 2008-ല്‍ പുറത്തിറങ്ങിയ റെവല്യൂഷണറി റോഡ് എന്ന ചിത്രത്തിനായിട്ടായിരുന്നു വീണ്ടും ഒന്നിച്ചത്. 1950-കളില്‍ തങ്ങളുടെ Read More…
Author: Priya
വമ്പന്‍ തിരിച്ചുവരവിനു പിന്നാലെ 51-ാം വയസ്സില്‍ പ്രശാന്ത് പുന:ര്‍വിവാഹത്തിന്
51 വയസ്സ് ഒരു പുന:ര്‍വിവാഹത്തിനുള്ള പ്രായമാണോ എന്ന് ചോദിച്ചാല്‍ നെറ്റി ചുളിക്കുന്നവരായിരിക്കും അനേകവും. എന്നാല്‍ അങ്ങിനെയാകുന്നതില്‍ എന്താണ് തെറ്റെന്ന ഒരു ചോദ്യവും നില നില്‍ക്കുന്നുണ്ട്. പറഞ്ഞുവരുന്നത് തമിഴ്‌സിനിമയിലൂടെ തന്റെ കരിയറിന് പുനര്‍ജീവന്‍ നേടിയെടുത്ത മുന്‍ സൂപ്പര്‍താരം പ്രശാന്തിനെക്കുറിച്ചാണ്. താരം ഈ പ്രായത്തില്‍ പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പിതാവ് ത്യാഗരാജന്‍ തന്നെയാണ് താരത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിവാഹബന്ധം വേര്‍പെടുത്തി 19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രശാന്ത് പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരിക്കുന്നത്. 2005ല്‍ ഗ്രഹലക്ഷ്മിയുമായുള്ള പ്രശാന്തിന്റെ ആദ്യവിവാഹമായിരുന്നു, എന്നാല്‍ നാലുവര്‍ഷത്തിനുശേഷം ഇരുവരും വേര്‍പിരിഞ്ഞു. Read More…
ടി20 ലോകകപ്പ്: ഇന്ത്യ കിരീടം നേടിയതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി അക്‌സര്‍പട്ടേല്‍
അക്സര്‍ പട്ടേലിന്റെ ഗംഭീരമായ ഒരു ഇന്നിംഗ്സ്. ബാര്‍ബഡോസില്‍ ഇന്ത്യയുടെ ചരിത്ര ടി20 ലോകകപ്പ് വിജയത്തിന് വിലമതിക്കാന്‍ കഴിയാത്ത തരം മനോഹരമായ ഒന്നായിരുന്നു. 2024-ലെ ടി20 ലോകകപ്പ് വിജയത്തില്‍ ഇന്ത്യയുടെ ഹീറോയായിരുന്ന അക്‌സര്‍പട്ടേല്‍ ഫൈനലില്‍ തനിക്ക് മികച്ച പ്രകടനം നടത്താന്‍ പ്രചോദനമായി കാര്യങ്ങള്‍ വെളിപ്പെടുത്തി. ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ 31 പന്തില്‍ 47 റണ്‍സ് കണ്ടെത്തിയ അക്‌സര്‍പട്ടേലിന്റെ ഇന്നിംഗ്‌സ് ഇന്ത്യയുടെ വിജയത്തില്‍ വീരോചിതമായിരുന്നു. ഫൈനലില്‍ 34/3 എന്ന നിലയില്‍ ഇന്ത്യ പതറിയപ്പോഴായിരുന്നു അക്‌സര്‍പട്ടേല്‍ ക്രീസിലേക്ക് വന്നത്. ടി20 ലോകകപ്പില്‍ Read More…
ധനുഷും ഐശ്വര്യാ രജനീകാന്തും പുന:സമാഗമത്തിന് ? വേര്‍പിരിയല്‍ അവസാനിക്കുന്നു ?
നടന്‍ ധനുഷും സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്തും 2022 ല്‍ വേര്‍പിരിയല്‍ പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിയത് ആരാധകരായിരുന്നു. 18 വര്‍ഷം നീണ്ട ദാമ്പത്യം അവസാനിപ്പിച്ചാണ് ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കിയത്. എന്നാല്‍ കോടതി ഇതുവരെ ഇരുവരേയും വേര്‍പെടുത്തലിന്റെ അന്തിമരൂപം നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ ഇരുവരും വീണ്ടും ഒന്നിച്ചേക്കുമോ എന്ന തരത്തിലുള്ള സൂചനകളൊക്കെ പുറത്തുവരുന്നുണ്ട്. രണ്ടുകുട്ടികളുടെ മാതാപിതാക്കളായ ഇരുവരും ഒന്നിച്ചു കാണാന്‍ ആരാധകരും ആഗ്രഹിക്കുന്നു. അടുത്തിടെ, ഐശ്വര്യയുടെ ഏറ്റവും പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ധനുഷ് ലൈക്ക് ചെയ്തതിനെത്തുടര്‍ന്ന് Read More…
ഹോക്കി: ഇന്ത്യയ്‌ക്കെതിരേ ചൈനയ്ക്ക് വേണ്ടി സ്‌റ്റേഡിയത്തില്‍ ആര്‍പ്പുവിളിച്ച് പാക് താരങ്ങള്‍
ഇന്ത്യ അഞ്ചാം തവണ കപ്പുയര്‍ത്തിയ ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ചൈനയ്ക്ക് വേണ്ടി ആര്‍പ്പുവിളിക്കാന്‍ സ്‌റ്റേഡിയത്തില്‍ പാകിസ്താന്‍ താരങ്ങള്‍. ഫൈനലില്‍ ചൈനീസ് പതാകയും പിടിച്ചായിരുന്നു പാക് താരങ്ങള്‍ എത്തിച്ചേര്‍ന്നത്. പാകിസ്താന്‍ ടൂര്‍ണമെന്റില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. സെമിയില്‍ പാകിസ്താനെ വീഴ്ത്തിയാണ് ചൈന ഫൈനല്‍ പ്രവേശനം നടത്തിയത്. ചൈനയിലെ ഹുലുന്‍ബുയര്‍ സിറ്റിയില്‍ മോഖി ഹോക്കി പരിശീലന ബേസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ചൈനയ്‌ക്കെതിരേ ഫൈനല്‍ കളിച്ച ഇന്ത്യ അവരെ 1-0ന് പരാജയപ്പെടുത്തി. ഇന്ത്യ ആറാം ഫൈനലില്‍ മത്സരിക്കുമ്പോള്‍ ഇതാദ്യമായാണ് Read More…
ഫ്രാന്‍സിനെ ഞെട്ടിച്ച കൂട്ടബലാത്സംഗക്കേസ് ; ഭാര്യയെ വിട്ടുകൊടുത്തെന്ന് ഭര്‍ത്താവ്
ഫ്രാന്‍സിനെ ഞെട്ടിച്ച ചരിത്രത്തിലെ ഏറ്റവും വൃത്തികെട്ട ബലാത്സംഗക്കേസുകളില്‍ ഒന്നിന്റെ വിചാരണയില്‍ നിര്‍ണ്ണായക വഴിത്തിരിവ്. ഭാര്യയ്ക്ക് മയക്കുമരുന്ന് നല്‍കിയെന്നും ബലാത്സംഗം ചെയ്യാന്‍ ഡസന്‍ കണക്കിന് അപരിചിതരെ ക്ഷണിച്ചുവരുത്തിയെന്നും ആരോപിക്കപ്പെട്ട ഭര്‍ത്താവ് തന്റെ കുറ്റങ്ങള്‍ കോടതിയില്‍ സമ്മതിച്ചു. ചൊവ്വാഴ്ച രാവിലെ തന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സംസാരിച്ച 71 കാരനായ ഡൊമിനിക് പെലിക്കോട്ട് പറഞ്ഞത് ഈ കോടതിമുറിയിലെ എല്ലാവരെയും പോലെ ഞാനും ഒരു ബലാത്സംഗിയാണെന്നായിരുന്നു. ‘കുറ്റത്തിന്റെ മൊത്തത്തിലുള്ള ഗൗരവം ഞാന്‍ തിരിച്ചറിയുന്നതായും അയാള്‍ കൂട്ടിച്ചേര്‍ത്തു. ഭാര്യ ഗിസെലെ പെലിക്കോട്ടിന്റെ ഗുരുതരമായ ‘ബലാത്സംഗം’ എന്ന Read More…
സംശയം; ഒരു മാസംകൊണ്ട് 100ലധികം ബ്‌ളാങ്ക് കോളുകള്‍ ; ഭര്‍ത്താവിനെതിരേ കേസു കൊടുത്ത് ഭാര്യ
ഭാര്യ മറ്റു പുരുഷന്മാരോട് സംസാരിക്കുമെന്ന് ഭയന്ന് ഒരുമാസം തുടര്‍ച്ചയായി 100 ലധികം ബ്‌ളാങ്ക് കോളുകള്‍ വിളിച്ച ഭര്‍ത്താവിനെതിരേ ഭാര്യ കേസു കൊടുത്തു. 31 കാരിയായ സ്ത്രീയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ജാപ്പനീസ് മാധ്യമമായ കോബെ ഷിംബുന്‍ ആണ്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ തനിക്ക് ദിവസേന നിരവധി ബ്ലാങ്ക് കോളുകള്‍ വന്നിരുന്നതായും ഇതിന് പിന്നില്‍ ഭര്‍ത്താവാണെന്ന് സംശയിക്കുന്നതായും അവര്‍ പോലീസിനോട് പറഞ്ഞു. ഓരോ തവണ കോളിന് മറുപടി നല്‍കുമ്പോഴും മറുവശത്തുള്ളയാള്‍ നിശബ്ദനായിരിക്കുമെന്ന് യുവതി ഔട്ട്ലെറ്റിനോട് പറഞ്ഞു. അവള്‍ തന്റെ ഭര്‍ത്താവിനോട് Read More…
അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ ഐപിഎല്‍ ടീമുകള്‍ക്ക് മികച്ച ചോയ്‌സായി മാറുന്നത് എന്തുകൊണ്ട്?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 ലേലം അടുക്കുമ്പോള്‍, ആഭ്യന്തര സര്‍ക്യൂട്ടിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ വാര്‍ത്തകളില്‍ ഇടം നേടുന്നു. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 24 കാരനായ മകന്‍, ഇടംകൈയ്യന്‍ പേസര്‍, അടുത്തിടെ കെഎസ്സിഎ ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റില്‍ ഗോവയ്ക്കായി 9 വിക്കറ്റ് നേട്ടം സ്വന്തമാക്കി തന്റെ ബൗളിംഗ് മികവ് പ്രകടിപ്പിച്ചു. ഈ മികച്ച പ്രകടനം വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ അര്‍ജുന് ആവശ്യക്കാരെ കൂട്ടുമോ എന്നാണ് അറിയേണ്ടത്. കര്‍ണാടകയ്ക്കെതിരായ മത്സരത്തില്‍, അര്‍ജുന്റെ തീക്ഷ്ണമായ ബൗളിംഗാണ് ഗോവയെ ഇന്നിംഗ്സിനും 189 Read More…
വിജയ് യുടെ ഭാര്യ സംഗീതയുടെ ഏറ്റവും പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍, അപൂര്‍വ്വ ചിത്രം
നടന്‍ വിജയ് യും ഭാര്യയും ഒരുമിച്ചുള്ള ഫോട്ടോകളും മറ്റും സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ട് കുറച്ചുകാലമായി. മുമ്പ് എല്ലാ പരിപാടികളിലും ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നതിനാല്‍ ഇരുവരും വേര്‍പിരിഞ്ഞോ എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍വരെ കേള്‍ക്കുന്നുണ്ട്. എന്തായാലും ദീര്‍ഘകാലത്തിന് ശേഷം ഇപ്പോഴിതാ ഭാര്യ സംഗീതയുടെ പുതിയൊരു ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്. ലണ്ടനില്‍ നിന്നുള്ള ചിത്രമാണിത്. ചിത്രത്തില്‍, സംഗീത ഒരു റെസ്റ്റോറന്റില്‍ ഭക്ഷണത്തിന് മുന്നില്‍ പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ഒരു ചിത്രമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പോസ്റ്റ് പ്രകാരം സംഗീത ഇപ്പോള്‍ ലണ്ടനിലാണ്. മാതാപിതാക്കളോടൊപ്പം അവര്‍ അവിടെ താമസിക്കുന്നു. Read More…









