കേരളത്തില്‍ ഉള്‍പ്പെടെ എവിടെയും ഇപ്പോള്‍ സംസാരവിഷയം ലോകേഷ് കനകരാജും അദ്ദേഹത്തിന്റെ വിജയ്ചിത്രം ലിയോയുമാണ്. സിനിമയില്‍ എലീസ എന്ന കഥാപാത്രത്തെ ചെയ്തത് മലയാളനടി മഡോണാ സെബാസ്റ്റിയനാണ്. സിനിമയില്‍ ഏതാനും മിനിറ്റുകള്‍ മാത്രമേയുള്ളെങ്കിലൂം നടിയുടെ അപ്പിയറന്‍സിനെ കിടിലം എന്നാണ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്. ദീര്‍ഘകാലത്തിന് ശേഷമാണ് മഡോണയെ വെള്ളിത്തിരയില്‍ ആരാധകര്‍ കണ്ടത്. സിനിമയിലെ സംഘട്ടനരംഗങ്ങളിലും അവര്‍ മികച്ചു നിന്നു. പക്ഷേ സിനിമയിലേത് ചെറിയ വേഷമായി പോയെന്നും ഇത്തരം വേഷങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ചും വിമര്‍ശനം ഉന്നയിക്കുന്ന ആരാധകരുമുണ്ട്. എന്നാല്‍ പാട്ടുകാരിയും നടിയുമായ മഡോണയ്ക്ക് അതിന് Read More…
Author: Priya
തടിവെച്ചത് അനുഷ്‌ക്കയ്ക്ക് പ്രശ്‌നമായോ? തമിഴിലും തെലുങ്കിലും തിരക്ക് കുറഞ്ഞു, ഇനി മലയാളം
തെന്നിന്ത്യയിലെ എ ലിസ്റ്റ് നടിമാരില്‍ മുന്നിലുള്ള അനുഷ്‌ക്കയ്ക്ക് തടിവെച്ചത് വിനയായോ എന്നാണ് ഇപ്പോള്‍ ആരാധകരുടെ സംശയം. ആര്യ നായകനായ ഇഞ്ചി ഇടുപ്പഴകി എന്ന സിനിമയില്‍ തടിയുള്ള ഒരു യുവതിയുടെ വേഷം ചെയ്ത ശേഷം നടിയുടെ തിരക്ക് കുറഞ്ഞതായിട്ടാണ് തമിഴ് മാധ്യമങ്ങള്‍ പറയുന്നത്. വമ്പന്‍ഹിറ്റായി മാറിയ ബാഹുബലിയുടെ രണ്ടു ഭാഗങ്ങള്‍ കഴിഞ്ഞായിരുന്നു അനുഷ്‌ക്ക ഇഞ്ചി ഇടുപ്പഴകിയില്‍ എത്തിയത്. സിനിമയ്ക്ക് വേണ്ടി നന്നായി തടി കൂട്ടിയെടുക്കുകയും ചെയ്തു. ശരീരഭാരം വര്‍ധിപ്പിച്ചതിന് ശേഷം സിനിമ തന്നെ പ്രശ്നമായി മാറിയതോടെ തടി കുറക്കാനുള്ള Read More…
അമലാ പോള്‍ വീണ്ടും വിവാഹിതയാകുന്നു, നടിയെ പ്രൊപ്പോസ് ചെയ്ത് സുഹൃത്ത് -വീഡിയോ
നടി അമല പോള്‍ തന്റെ സുഹൃത്തായ ജഗത് ദേശായിയുമായി ഡേറ്റിംഗിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. ദീര്‍ഘകാല കാമുകന്‍ ജഗത് ദേശായിയുമായി നടി വിവാഹിതയാകാന്‍ ഒരുങ്ങുകയാണ് എന്നും കേട്ടിരുന്നു. ഇതാ ഇക്കാര്യത്തിന് സൂചന നല്‍കിക്കൊണ്ട് ഇരുവരുടേയും ഒരു വീഡിയോ പുറത്തു വന്നിരിക്കുകയാണ്. തന്റെ ജന്മദിനത്തില്‍ അമല ജഗതിന് മുത്തം നല്‍കി മോതിരം അണിയിക്കുന്ന വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. വ്യാഴാഴ്ച (ഒക്ടോബര്‍ 26) തന്റെ 32-ാം ജന്മദിനം ആഘോഷിക്കുന്ന നടിക്ക് ജഗത്തില്‍ നിന്ന് ഒരു പ്രണയാഭ്യര്‍ത്ഥന ലഭിച്ചു. ദമ്പതികള്‍ Read More…
സ്‌പെയിനില്‍ ഡേവിഡ്‌ബെക്കാമിന് മറ്റു പെണ്ണുങ്ങളും ഉണ്ടായിരുന്നു; റബേക്കലൂസിന്റെ വെളിപ്പെടുത്തല്‍
നെറ്റ്ഫ്‌ളിക്‌സില്‍ ഡോക്യുമെന്ററി പുറത്തിറങ്ങിയതിന് പിന്നാലെ ഫുട്‌ബോള്‍താരം ഡേവിഡ് ബെക്കാമിന്റെ സ്‌പെയിനിലെ വിവാദം വീണ്ടും തല പൊക്കുകയാണ്. മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് റെബേക്ക ലൂസുമായുള്ള ബന്ധത്തെക്കുറിച്ച് ഡേവിഡ് ബെക്കാം ഇതില്‍ മൗനം വെടിഞ്ഞു. ലോകം മുഴുവന്‍ തങ്ങള്‍ക്ക് എതിരാണെന്ന് തോന്നുന്നതായിട്ടാണ് ഫുട്‌ബോള്‍ താരവും ഭാര്യയും പറഞ്ഞത്. സെലിബ്രിറ്റി ദമ്പതികള്‍ ആരോപണങ്ങള്‍ നിഷേധിച്ചെങ്കിലും റെബേക്കാ ലൂസിന്റെ വെളിപ്പെടുത്തല്‍ തൊട്ടുപിന്നാലെ പുറത്തുവന്നിരിക്കുകയാണ്. വിക്‌ടോറിയയുമായുള്ള വിവാഹ ബന്ധത്തിന്റെ നാലാം വര്‍ഷത്തില്‍ സ്‌പെയിനില്‍ ബെക്കാം മറ്റൊരു പെണ്ണിനൊപ്പം ആയിരുന്നെന്ന് റബേക്ക പറയുന്നു. 2003-ല്‍ മാഡ്രിഡില്‍ Read More…
ഇത് സിനിമയല്ല മോളേ…; രാംലീല ചടങ്ങിനിടെ അമ്പെയ്യാൻ മൂന്ന് തവണ ശ്രമിച്ച് പരാജയപ്പെട്ട് കങ്കണ, ട്രോളുകൾ ഏറ്റുവാങ്ങി താരത്തിന്റെ വീഡിയോ
അഭിനയത്തിൽ മാത്രമല്ല വിവാദ പരാമർശങ്ങളിലൂടെയും എപ്പോഴും വാർത്തകളിൽ ഇടം നേടുന്ന അഭിനേത്രിയാണ് കങ്കണ റണൗട്ട്. ഇപ്പോഴിതാ താരത്തിന്റെ ഒരു വീഡിയോ ട്രോളുകളും പരിഹാസ കമന്റുകളും നേടുകയാണ്. ദസറയുമായി ബന്ധപെട്ടുള്ളതാണ് വീഡിയോ.ദസറയോടനുബന്ധിച്ച് കഴിഞ്ഞ ദിവസം ചെങ്കോട്ടയില്‍ നടന്ന ലവ് കുശ് രാംലീലയില്‍ രാവണ ദഹനം നടത്തുന്ന ആദ്യ വനിതയായിരുന്നു കങ്കണ റണൗട്ട്. ചടങ്ങിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത രാവണ ദഹനം നടത്തുന്നത്. ചടങ്ങിനായി പരമ്പരാഗത രീതിയിലുള്ള സാരി ഉടുത്ത്, സഹോദരി രംഗോലി ചന്ദേലിനൊപ്പമാണ് കങ്കണ Read More…
ലിയോ ആദ്യവാരം നേടിയത് 264 കോടി
വിജയ് നായകനായി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം ആഭ്യന്തര ബോക്‌സ് ഓഫീസില്‍ 250 കോടി കടന്നതായി റിപ്പോര്‍ട്ടുകള്‍. ഹിന്ദി, തിമിഴ്, തെലുങ്ക് പതിപ്പുകളിലായി ഇറങ്ങിയ ചിത്രം ആഭ്യന്തര വിപണിയില്‍ 264.80കോടി നേടി. ദസറയോട് അനുബന്ധിച്ച് ചിത്രത്തിന് കണക്കാക്കിയിരുന്നതിലും ഇരട്ടി കളക്ഷനാണ് ലഭിച്ചത്. ബുധനാഴ്ച 31.50 കോടിയാണ് ആഭ്യന്തര വിപണിയില്‍ നിന്ന് ലിയോ കളക്ട് ചെയ്തത്. എന്നാല്‍ ദസ്‌റയ്ക്ക് ശേഷം 50 ശതമാനത്തിന്റെ ഇടിവും ചിത്രത്തിന് ഉണ്ടായി. കാര്‍ത്തി നായകനായ കൈതി, കമലഹാസന്‍, വിജയ്, സേതുപതി, Read More…
കുഞ്ഞിക്കയ്യ് ചേര്‍ത്ത പിടിച്ച് പ്രിയങ്ക: മകള്‍ക്കെപ്പമുള്ള മനോഹരചിത്രം പങ്കുവച്ച് താരം
മുംബൈയില്‍ നടക്കുന്ന ജിയോ മാമി ഫിലിം ഫെസ്റ്റുവലില്‍ പങ്കെടുക്കാനായി പ്രിയങ്ക ചോപ്രാ മുംബൈയിലേത്തി. 2023-ലെ ഫെസ്റ്റുവല്‍ ചെയര്‍പേഴ്‌സനാണ് പ്രിയങ്ക ചോപ്രാ. ദീപിക പദുക്കോണിന് പകരമായാണ് ഇവര്‍ എത്തിയത്. ഇതിന് മുന്നോടിയായി മകള്‍ മാള്‍ട്ടി മേരി ചോപ്രാ ജോനസിനൊപ്പമുള്ള മനോഹരമായ ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രിയങ്ക. ഇരുവവരും ഒരുമിച്ചുള്ള കാര്‍യാത്രയിലെ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ കൈകള്‍ക്കുള്ളില്‍ മാള്‍ട്ടിയുടെ കൈകള്‍ കോര്‍ത്തിപിടിച്ചുള്ള ചിത്രമാണ് പ്രിയങ്ക പങ്കുവച്ചിരിക്കുന്നത്. ഒപ്പം ഒരു ഭൂമി, ഹൃദയ ഇമോജികളും ചിത്രത്തിന് നല്‍കിയിട്ടുണ്ട്. ജിയോ മാമി Read More…
രക്തസമ്മര്‍ദത്തെ നിയന്ത്രിക്കാന്‍ മുരിങ്ങപ്പൂക്കള്‍
മുരിങ്ങയിലയും മുരിങ്ങക്കായും നമ്മള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ പലരും മുരിങ്ങപ്പൂക്കള്‍ ആഹാരത്തിന്റെ ഭാഗമാക്കാറില്ല. മുരിങ്ങപ്പൂക്കളുടെ യഥാര്‍ത്ഥ ഗുണത്തെക്കുറിച്ചുള്ള അറിവില്ലായ്മയും ഉപയോഗിക്കാതിരിക്കുന്നതിന് ഒരു കാരണമാണ്. ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ നിറഞ്ഞ മുരിങ്ങപ്പൂക്കള്‍ ആരോഗ്യത്തിന് ഉത്തമമാണെന്ന് വിദഗ്ധര്‍ പറയുന്നു. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സന്ധിവേദനയ്ക്ക് ആശ്വാസം നല്‍കാനും മുരിങ്ങപ്പൂക്കള്‍ക്ക് കഴിയും. മുരിങ്ങപ്പൂവില്‍ ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഹൃദയ സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനും സഹായിക്കുന്നു. മുരിങ്ങപ്പൂ ശരീരത്തിലെ വീക്കം Read More…
ലിയോയും വന്‍ കുതിപ്പ് തുടരുന്നു ; ലോകേഷിന്റെ കൈദിയുടെ ആകെ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ?
കാലാനുസൃതമായ മാറ്റങ്ങളിലൂടെ കടന്നുപോകുന്ന തമിഴ് സിനിമാവേദിയിലെ ഏറ്റവും പുതിയ സംസാരവിഷയം ലോകേഷ് കനകരാജിന്റെ സിനിമാ യൂണിവേഴ്‌സാണ്. എല്‍സിയു (ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്) എന്ന് ആള്‍ക്കാര്‍ ചുരുക്കിവിളിച്ച് ഓമനിക്കുന്ന സിനിമാലോകം ശ്രദ്ധേയമായി തുടങ്ങിയത് കാര്‍ത്തി നായകനായ കൈദി വന്‍ ഹിറ്റായത് മുതലാണ്. ഇപ്പോള്‍ വിജയ് നായകനായ ലിയോ വന്‍ ഹിറ്റായി മൂന്നേറുമ്പോള്‍ ലോകേഷ് കനകരാജിന്റെ മാസ്റ്റര്‍പീസ് കൈദി സമ്പാദിച്ച ആകെ കളക്ഷന്‍ എത്രയാണെന്ന് അറിയാമോ? ലോകേഷ് ഇതുവരെ സംവിധാനം ചെയ്ത അഞ്ച് ചിത്രങ്ങളില്‍ 2019 ലെ കൈദി വ്യത്യസ്തമായ Read More…