Sports

ഇന്‍ജുറി ടൈം പെനാല്‍റ്റി റൊണാള്‍ഡോ അടിച്ചത് മാനത്തേക്ക്; അല്‍ നാസര്‍ ടീം കിംഗ്‌സ് കപ്പില്‍ നിന്ന് പുറത്തായി

സ്‌റ്റോപ്പേജ് ടൈമില്‍ പെനാല്‍റ്റി മാനത്തേക്ക് അടിച്ച് ക്രിസ്ത്യാനോ റൊണാള്‍ഡോ ടീമിനെ പുറത്താക്കി. ചൊവ്വാഴ്ച വൈകുന്നേരം ഹോം ടീമിനെ 1-0 ന് തോല്‍പ്പിച്ച അല്‍ താവൂണ്‍ ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ അല്‍ നാസര്‍ മത്സരത്തില്‍ നിന്ന് പുറത്തായി. സ്റ്റോപ്പേജ് ടൈമില്‍ ഗെയിം സമനിലയിലാക്കാനുള്ള സുവര്‍ണാവസരം റൊണാള്‍ഡോ പാഴാക്കി. കളിയുടെ 96-ാം മിനിറ്റിലായിരുന്നു ടീമിന് പെനാല്‍റ്റി കിട്ടിയത്. എന്നാല്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് സൂപ്പര്‍താരം ബാറിന് മുകളിലൂടെ അദ്ദേഹത്തിന്റെ പെനാല്‍റ്റി പറത്തി. 71-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ വലീദ് Read More…

Uncategorized

രാമക്ഷേത്രം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവം; 25,12,585 ചിരാതുകളുമായി ലോകറെക്കോഡിലേക്ക്

ജനുവരിയില്‍ അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവം ലോകറെക്കോഡിലേക്ക്. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്തതും ചിരാത് തെളിച്ചതുമായ ദീപോത്സവം എന്ന ഗിന്നസ് റെക്കോഡാണ പിറന്നത്. ബുധനാഴ്ച ദീപാവലി ആഘോഷിക്കാന്‍ ആയിരക്കണക്കിന് ആളുകളാണ് സരയു നദിയുടെ തീരത്ത് ഒത്തുകൂടിയത്. ഈ വര്‍ഷം ജനുവരിയില്‍ അയോധ്യയിലെ രാമക്ഷേത്രം പ്രതിഷ്ഠിച്ചതിന് ശേഷമുള്ള ആദ്യ ദീപോത്സവ ആഘോഷമാണിത്. ഒരേസമയം ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്തതിനൊപ്പം 25,12,585 എണ്ണ വിളക്കുകള്‍ പ്രദര്‍ശിപ്പിച്ചും റെക്കോഡ് നേടി. സരയൂ നദിയുടെ തീരത്ത് 25 ലക്ഷം ദിയകള്‍ Read More…

Movie News

രണ്ടാംപകുതി ഇഷ്ടമായില്ല, സിനിമ വേണ്ടെന്ന് താരം, ആ സിനിമ സൂര്യയെ സൂപ്പര്‍സ്റ്റാറാക്കി

തമിഴ്‌നടന്‍ സൂര്യയെ സൂപ്പര്‍താരത്തിലേക്ക് ഉയര്‍ത്തിയ സിനിമകളാണ് കാക്കകാക്കയും ഗജിനിയും. മുതിര്‍ന്ന സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ സൈക്കോളജിക്കല്‍ ത്രില്ലറായ ‘മെമെന്റോ’യില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്ത ‘ഗജിനി’യുടെ തമിഴ്, ഹിന്ദി പതിപ്പുക രണ്ടും സൂപ്പര്‍ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു. ‘ഗജിനി’യില്‍ സൂര്യയുടെ പ്രകടനം തകര്‍പ്പനായത് താരത്തിന് അനേകം ആരാധകരെയാണ് നേടിക്കൊടുത്തത്. എന്നാല്‍ സൂര്യയ്ക്ക് സൂപ്പര്‍താരത്തിലേക്ക് ഉദയം നല്‍കി നായക വേഷം ചെയ്യാന്‍ ആദ്യം സംവിധായകന്‍ സമീപിച്ചത് മറ്റൊരു നടനെയായിരുന്നു. സിനിമയുടെ രണ്ടാം പകുതി പോര എന്ന Read More…

Movie News

മീനാക്ഷി ചൗധരിയുടെ ടൈം ; വിജയ് യ്ക്കും മഹേഷ്ബാബുവിനും പിന്നാലെ ദുല്‍ഖറിന്റെയും നായിക

ഹിന്ദിയിലാണ് തുടങ്ങിയതെങ്കിലും പിന്നീട് മൂന്ന് തെലങ്കുസിനിമ കൂടി സാമ്പത്തീകമായി വിജയിക്കാതായതോടെ മീനാക്ഷി ചൗധരിയെ ഭാഗ്യമില്ലാത്ത നായിക എന്ന് വിശേഷിപ്പിച്ചവരാണ് കൂടുതല്‍. വിജയ് യുടെ ഗോട്ടില്‍ നായികയാക്കിയപ്പോള്‍ ദുഷ്പ്രചരണം ഏറുകയും താരത്തെ നായികയാക്കിയാല്‍ സിനിമ വന്‍ പരാജയമാകുമെന്ന് പറഞ്ഞവര്‍ വരെയുണ്ട്. എന്നാല്‍ ഗോട്ട് വന്‍ വിജയം നേടുക മാത്രമല്ല തമിഴിലെ സൂപ്പര്‍താരം വിജയ് യ്ക്ക് പുറമേ തെലുങ്കില്‍ മഹേഷ്ബാബുവിന്റെയും ദുല്‍ഖറിന്റെയും നായികയായിരിക്കുകയാണ് താരം. ഇതിനെല്ലാം പുറമേ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്. അടുത്തതായി മീനാക്ഷി ദുല്‍ഖറിന്റെ ലക്കി ഭാസ്‌ക്കറില്‍ നായികയാകാനാണ് Read More…

Oddly News

റിഫ്റ്റ് വാലിയിലെ വിള്ളല്‍ കൂടുതല്‍ വലുതാകുന്നു; വരും വര്‍ഷങ്ങളില്‍ ഈ വലിയ ഭൂഖണ്ഡം മൊത്തത്തില്‍ ഇല്ലാതായേക്കാം

ഭാവിയില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം പിളര്‍ന്ന് ഒന്നിന് പകരം രണ്ട് ടെക്‌റ്റോണിക് പ്ലേറ്റുകളില്‍ സ്ഥാനം പിടിക്കുകയും ഒരു പുതിയ സമുദ്രത്തിന് കൂടി വഴിമാറുകയും ചെയ്‌തേക്കാമെന്നത് നൂറ്റാണ്ടുകളായുള്ള പഠനങ്ങളാണ്. ഒരൊറ്റ ടെക്‌റ്റോണിക് ഫലകത്തില്‍ ഇരിക്കുന്നതായി ആഫ്രിക്ക എപ്പോഴും കരുതിയിട്ടുണ്ട്. എന്നിരുന്നാലും, കിഴക്കന്‍ ആഫ്രിക്കന്‍ വിള്ളലിലൂടെ ആഫ്രിക്കന്‍ പ്ലേറ്റ് നുബിയന്‍, സോമാലിയന്‍ പ്ലേറ്റുകളായി പൊട്ടിമാറുകയാണെന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. കനത്ത മഴയെത്തുടര്‍ന്ന് 2018 മാര്‍ച്ചില്‍ തെക്കുപടിഞ്ഞാറന്‍ കെനിയയില്‍ ഭൂമിയില്‍ ഉണ്ടായ ഒരു വലിയ വിള്ളല്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിശ്വാസത്തിന് കൂടുതല്‍ ശക്തി നല്‍കിയിരിക്കുകയാണ്. Read More…

Lifestyle

ജോലിസ്ഥലത്തെ സമ്മര്‍ദ്ദം : ചൈനയിലെ 20 കാരി പെണ്‍കുട്ടി മരവിച്ച അവസ്ഥയില്‍

ചൈനയില്‍ നിന്നുള്ള അസ്വസ്ഥജനകമായ ഒരു സംഭവത്തില്‍, 20 കാരി പെണ്‍കുട്ടി ജോലിസ്ഥലത്തെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതികരണ ശേഷിയില്ലാതെ മരവിച്ച അവസ്ഥയിലായി. മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നുള്ള ലി എന്ന പെണ്‍കുട്ടിയാണ് മനോനില സ്ഥിരപ്പെട്ട അവസ്ഥയിലായത്. പ്രതികരണം നഷ്ടമായി ഭക്ഷണം കഴിക്കാനോ വെളളം കുടിക്കാനോ മറ്റുള്ളവരുമായി സംഭാഷണത്തില്‍ ഏര്‍പ്പെടാനോ എന്തിനേറെ ടോയ്‌ലറ്റ് ഉപയോഗിക്കുന്ന കാര്യം പോലും മറന്ന അവസ്ഥയിലായിപോയെന്ന് ഹോങ്കസിംഗ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഒക്ടോബര്‍ 15-ന് ചൈനീസ് മാധ്യമം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. നീണ്ട വിഷാദത്തില്‍ Read More…

Good News

ടിയാന്‍മെന്‍ സ്‌ക്വയറും വന്‍മതിലുമെല്ലാം കണ്ടു ; 31 കാരന്‍ അമ്മയെ മുതുകില്‍ ചുമന്ന് സഞ്ചരിക്കുന്നു

പത്തുമാസം ചുമന്നു നൊന്തുപെറ്റ അമ്മയെക്കാള്‍ മഹത്തരമായി ഭൂമിയില്‍ മറ്റൊന്നില്ലെന്ന് ചൈനാക്കാരനായ സിയാവോയേക്കാള്‍ നന്നായി മനസ്സിലാക്കിയവര്‍ വേറെയുണ്ടാകില്ല. അതുകൊണ്ടാണ് കുഞ്ഞായിരിക്കുമ്പോള്‍ തന്നെ ചുമന്ന മാതാവിനെ 31 കാരന്‍ ചുമലിലേറ്റി ചൈന മുഴുവന്‍ സഞ്ചരിക്കുന്നത്. തളര്‍വാതരോഗിയായ അമ്മയെ സന്തോഷിപ്പിക്കാന്‍ സ്വത്ത് വിറ്റാണ് ടൂറു പോയത്. സിയാവോ മായ്ക്ക് വെറും എട്ട് വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ ഒരു കാര്‍ അപകടത്തില്‍ പെട്ടതിനെ തുടര്‍ന്ന് പിതാവ് തല്‍ക്ഷണം മരിക്കുകയും മാതാവ് അനങ്ങാന്‍ കഴിയാത്തവിധം കിടക്കയലാകുകയും ചെയ്തു. വാഹനാപകടത്തിന്റെ അനന്തരഫലമായി, പിന്നീട് മാതാവിന് സെറിബ്രല്‍ അട്രോഫി Read More…

Crime

ഫോട്ടോഗ്രാഫര്‍ക്ക് വിചിത്ര മരണം ; ക്യാമറയുമായി പിന്നിലേക്ക് നടന്നു കയറിയത് വിമാനത്തിന്റെ പ്രൊപ്പല്ലറിലേക്ക്

ഫോട്ടോയെടുക്കുന്നതിനിടയില്‍ ക്യാമറയുമായി പിന്നോക്കം നടന്നു വിമാന്തിന്റെ പ്രൊപ്പലറില്‍ കുടുങ്ങി യുവ ഫോട്ടോഗ്രാഫര്‍ക്ക് ദാരുണാന്ത്യം. 37 കാരിയായ അമേരിക്കന്‍ ഫോട്ടോഗ്രാഫര്‍ മിസ് അമാന്‍ഡ ഗല്ലഗര്‍ ആണ് മരണമടഞ്ഞത്. ശനിയാഴ്ച ഉച്ചതിരിഞ്ഞ്, വിമാനത്തില്‍ കയറുന്നവരുടേയും പുറത്തുകടക്കുന്നവരുടെയും ഫോട്ടോകള്‍ പകര്‍ത്തുന്നതിനിടയില്‍ അശ്രദ്ധമായി പുറകോട്ടുപോയി വിമാനത്തിന്റെ ചലിച്ചുകൊണ്ടിരിക്കുന്ന പ്രൊപ്പല്ലറില്‍ തട്ടുകയായിരുന്നു. കന്‍സാസിലെ സബര്‍ബന്‍ വിചിറ്റയിലെ എയര്‍ ക്യാപിറ്റല്‍ ഡ്രോപ്പ് സോണില്‍ വെച്ചായിരുന്നു അപകടം. ശനിയാഴ്ച ഉച്ചയ്ക്ക് 2:40 ഓടെ നടന്ന സംഭവത്തില്‍ ഗല്ലാഗറിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണമടഞ്ഞതായി Read More…

Uncategorized

27 വര്‍ഷക്കാലം ജ്യോതിക എനിക്കും കുടുംബത്തിനും വേണ്ടി ജീവിച്ചു ; മുംബൈയിലേക്ക് മാറാനുള്ള കാരണം പറഞ്ഞ് സൂര്യ

നീണ്ട 27 വര്‍ഷക്കാലം തനിക്ക് വേണ്ടി ചെന്നൈയില്‍ കഴിഞ്ഞ ജ്യോതികയ്ക്ക് വേണ്ടിയാണ് താന്‍ മുംബൈയിലേക്ക് താമസം മാറിയതെന്ന് നടന്‍ സൂര്യ. തന്റെ തമിഴിലെ കമ്മിറ്റ്‌മെന്റുകള്‍ക്കൊപ്പം ജ്യോതികയ്ക്ക് ബോളിവുഡ് കമ്മിറ്റ്‌മെന്റുകള്‍ക്കും ഇത് അവസരം നല്‍കിയെന്നും തനിക്ക് വേണ്ടി നീക്കിവെച്ച കരിയറിലേക്ക് ജ്യോതികയ്ക്ക് തിരിച്ചുവരാന്‍ ഇത് ഇടം നല്‍കിയെന്നും താരം പറഞ്ഞു. അടുത്തിടെ ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയുമായുള്ള ചാറ്റിലായിരുന്നു സൂര്യ മുംബൈ ജീവിതത്തിന്റെ നേട്ടം എണ്ണിയെണ്ണി പറഞ്ഞത്. മുംബൈയില്‍ താമസിക്കുന്നത് സെലിബ്രിട്ടി സ്റ്റാറ്റസിന്റെ സമ്മര്‍ദ്ദത്തില്‍ നിന്നും മാറി കൂടുതല്‍ Read More…