നടി സാറാ അലിഖാന്റെ സമീപകാല കേദാര്‍നാഥിലേക്കുള്ള യാത്രയില്‍ നിന്നുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. മോഡലും രാഷ്ട്രീയപ്രവത്തകനുമായ അര്‍ജുന്‍ പ്രതാപ് ബജ്‌വയ്‌ക്കൊപ്പമായിരുന്നു യാത്ര. സാറയും അര്‍ജുനും കേദാര്‍നാഥില്‍ അനുഗ്രഹം തേടുന്ന ഫോട്ടോ നെറ്റിസണ്‍മാരുടെ ശ്രദ്ധ പിടിച്ചുപറ്റി. ഇരുവരും ഡേറ്റിംഗിലാണോ എന്ന അഭ്യൂഹം ഉയര്‍ന്നിരിക്കുകയാണ്. നടന്‍ ആയുഷ്മാന്‍ ഖുറാനയ്ക്കൊപ്പം ചിത്രീകരണം ആരംഭിച്ച സാറ കഴിഞ്ഞ ആഴ്ച മണാലിയിലെ ഹിഡിംബ ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. തന്റെ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളില്‍ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട്, സാറ 1553-ല്‍ മഹാരാജ ബഹദൂര്‍ സിംഗ് പണികഴിപ്പിച്ച 24 മീറ്റര്‍ Read More…
Author: Priya
ശതകോടീശ്വരനാണ് ഭര്‍ത്താവ് ; എന്നാലും സ്വന്തമായി പണമുണ്ടാക്കണമെന്ന് ആഗ്രഹിച്ചിരുന്നതായി നടി സല്‍മ
നൈമിഷിക ബന്ധങ്ങളുടെ കേന്ദ്രമായ ഹോളിവുഡില്‍ സല്‍മ ഹയക്കും ഫ്രാങ്കോയിസ് ഹെന്റി പിനോള്‍ട്ടും വിവാഹിതരായി ഏകദേശം 20 വര്‍ഷമായി. 2009-ല്‍ വിവാഹിതരായ ഇരുവരും ഏകമകളുമൊത്ത് സന്തോഷകരമായ ദാമ്പത്യം പങ്കിടുന്നു. ശതകോടീശ്വരനെയാണ് വിവാഹം കഴിച്ചത് എന്നിരിക്കിലും സ്വന്തമായി ജോലി ചെയ്ത് പണം സമ്പാദിക്കണമെന്ന തത്വത്തില്‍ താന്‍ വിശ്വസിച്ചിരുന്നതായി നടി. ഒരു മീഡിയ പോര്‍ട്ടലുമായി നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തന്റെ ജീവിതത്തിന്റെ പല വശങ്ങളെയും താന്‍ പിന്തുണയ്ക്കുന്നു. ഒരു നിശ്ചിത തുക സമ്പാദിക്കാനുള്ള സമ്മര്‍ദ്ദം തനിക്ക് ഏറെ ഇഷ്ടമാണെന്നും Read More…
ദീപാവലിക്ക് അലക്‌സയെക്കൊണ്ട് പടക്കവും പൊട്ടിച്ചു ; എഐ ‘ചെറിയ റോക്കറ്റ്’ കത്തിക്കുന്ന വീഡിയോ
ദീപാവലിക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആളുകള്‍ പടക്കം പൊട്ടിച്ച് ഉത്സവം ആഘോഷമാക്കുമ്പോള്‍ ആമസോണിന്റെ അലക്സാ ഉപകരണത്തിന് വോയ്സ് കമാന്‍ഡ് നല്‍കി ഒരാള്‍ ‘ചെറിയ റോക്കറ്റ്’ കത്തിക്കുന്ന വീഡിയോ വൈറലാകുന്നു. ‘അലക്സാ, റോക്കറ്റ് കത്തിക്കുക’ എന്ന് ഒരാള്‍ പറയുമ്പോള്‍ അലക്സ, ‘അതെ, ബോസ്, റോക്കറ്റ് വിക്ഷേപിക്കുന്നു’ എന്ന് പ്രതികരിക്കുകയും ചെറിയ റോക്കറ്റ് പറന്നുയരുന്നതുമാണ് വീഡിയോയിലുള്ളത്. ഇത് ഇന്റര്‍നെറ്റ് ഉപയോക്താക്കളായ അനേകരില്‍ കൗതുകവും വിനോദവും ഉണര്‍ത്തി. ”അലക്‌സയ്ക്കൊപ്പം റോക്കറ്റ് വിക്ഷേപിക്കുന്നു” എന്ന അടിക്കുറിപ്പോടെ മാനിസ്പ്രോജക്ട്സ്ലാബ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോ വൈറലാകുകയും Read More…
അവര്‍ക്ക് എന്റെ റേഞ്ച് അറിയില്ലെന്ന് തോന്നുന്നു ; ബോളിവുഡ് സിനിമകള്‍ ഇല്ലാത്തതിനെക്കുറിച്ച് നിത്യാമേനോന്‍
തിരുച്ചിറ്റമ്പലത്തിലെ നായികാ വേഷത്തിന് ദേശീയ പുരസ്‌ക്കാരം കിട്ടിയതോടെ ഇന്ത്യയിലെ എണ്ണപ്പെടുന്ന നടിമാരുടെ പട്ടികയിലേക്കാണ് നിത്യാമേനോന്‍ കടന്നുകയറിയത്്. തനിക്ക് ഒരിക്കലും മസാലചിത്രങ്ങളോട് കമ്പം ഉണ്ടായിട്ടില്ലെന്നും ബോക്‌സോഫീസില്‍ മെച്ചമായില്ലെങ്കില്‍ കൂടി നല്ല സിനിമകളുടെ ഭാഗമാകാനാണ് തനിക്ക് താല്‍പ്പര്യമെന്നും നടി അടുത്തിടെയാണ് വ്യക്തമാക്കിയത്. പുരസ്‌ക്കാരങ്ങളും തന്റെ ലക്ഷ്യമല്ലെന്ന് പറഞ്ഞ നടി സിനിമയുടെ വിജയമോ പരാജയമോ തന്നെ് ബാധിക്കാറില്ലെന്നും ഒരു സിനിമ കഴിഞ്ഞാല്‍ അടുത്ത സിനിമയിലേക്ക് ശ്രദ്ധിക്കുകയാണ് പതിവെന്നും പറഞ്ഞു. പരിഗണനകള്‍ക്ക് അപ്പുറത്ത് ജോലി ആത്മാര്‍ത്ഥമായി ചെയ്യുകയാണ് വേണ്ടതെന്നും നടി പറയുന്നു. അസാധാരണ Read More…
രാജസ്ഥാന്‍ സഞ്ജുവിനെ 18 കോടിക്ക് നിലനിര്‍ത്തി ; പക്ഷേ ജോസ് ബട്‌ളറെയും ചഹലിനെയും നഷ്ടമാകും
ഐപിഎല്ലില്‍ താരലേലം പുരോഗമിക്കാനിരിക്കെ ടീമിലെ വമ്പനടിക്കാരെ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. നായകന്‍ സഞ്ജുവിനെ 18 കോടിക്കും യശ്വസ്വീ ജയ്‌സ്വാളിനെ 14 കോടിക്കും റയാന്‍ പരാമിനെ 11 കോടിക്കും നിലനിര്‍ത്തും. അതേസമയം സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലിനെയും ഇംഗ്‌ളണ്ടിന്റെ തകര്‍പ്പനടിക്കാരന്‍ ജോസ് ബട്‌ളറെയും ലേലത്തിന് വെച്ചേക്കുമെന്നാണ് സൂചനകള്‍. രണ്ട് സീസണുകളിലൊഴികെ, സഞ്ജു സാംസണ്‍ തന്റെ ഐപിഎല്‍ കരിയര്‍ 2013 മുതല്‍ രാജസ്ഥാന്‍ റോയല്‍സിലാണ് കളിച്ചത്. വാസ്തവത്തില്‍, ഫ്രാഞ്ചൈസിക്ക് വേണ്ടി 140 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചു, 31.45 ശരാശരിയിലും 141.31 എസ്ആര്‍ Read More…
സിഎസ്‌കെയ്ക്ക് ഒരു നായകനെ വേണം ; ഡല്‍ഹി ക്യാപിറ്റല്‍സ് ഋഷഭ് പന്തിനെ കൈവിടുമോ?
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ലേലം തുടങ്ങാനിരിക്കെ ഡല്‍ഹി ക്യാപിറ്റല്‍സ് ഋഷഭ് പന്തിനെ കൈവിടുമോ എന്ന് ചോദിക്കുന്ന അനേകം ആരാധകരുണ്ട്. ഇവര്‍ക്കൊപ്പം ഒരു ടീം കൂടിയുണ്ട്. അത് ചെന്നൈ സൂപ്പര്‍കിംഗ്‌സാണ്. പന്തിനെ ക്യാപിറ്റല്‍സ് വിട്ടാല്‍ എന്തു വില കൊടുത്തും സ്വന്തമാക്കാനുള്ള ആഗ്രഹത്തിലാണ് മഞ്ഞപ്പട. നിലവിലെ വിവരം അനുസരിച്ച് പന്തിനെ ഡി.സി. നിലനിര്‍ത്തിയേക്കില്ല. വേണ്ടത്ര പണമിടപാട് നടക്കാത്തതാണ് നിലനിര്‍ത്താത്തതിന് കാരണമെന്ന് ഒരു വിഭാഗം വിശ്വസിക്കുമ്പോള്‍, മറ്റുള്ളവര്‍ ശ്രേയസ് അയ്യരെ തിരിച്ചെടുക്കാനുള്ള ഡിസിയുടെ പദ്ധതിയില്‍ അദ്ദേഹം തൃപ്തനല്ല എന്നാണ് കേള്‍ക്കുന്നത്. എന്തായാലും Read More…
നിയമം പഠിച്ചിറങ്ങി…പക്ഷേ കരിയര്‍ കുറ്റകൃത്യത്തില്‍ ; ലോറന്‍സ് ബിഷ്‌ണോയി എങ്ങിനെ കുറ്റവാളിയായി?
ബോളിവുഡ് നടന്‍ സല്‍മാന്‍ഖാനെ ഭീഷണിപ്പെടുത്തിയതിലൂടെ കുപ്രസിദ്ധമായ ലോറന്‍സ് ബിഷ്‌ണോയിയുടെ ഗുണ്ടാസംഘം വീണ്ടും ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. 2014 മുതല്‍ ഗുജറാത്തിലെ സബര്‍മതി ജയിലില്‍ തടവിലായിട്ടും ഇയാളുടെ സംഘത്തിന് ഒക്ടോബര്‍ 12ന് എന്‍സിപി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖ് മുംബൈയില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്നു. ഒരു നിയമവിദ്യാര്‍ത്ഥിയില്‍ നിന്നുമാണ് ബിഷ്‌ണോയി കൊടും കുറ്റവാളിയായി മാറിയത്. ഒരിക്കല്‍ നിയമപഠനത്തിന് പോയ ലോറന്‍സ് ബിഷ്ണോയി എങ്ങനെയാണ് ഇത്രയും ഭീകരനായ കുറ്റവാളി ആയി മാറിയത്? ബിഷ്ണോയിയെ പലപ്പോഴും താരതമ്യപ്പെടുത്തുന്നത് ഒളിച്ചോടിയ Read More…
350 വര്‍ഷങ്ങള്‍ക്ക് മുമ്പ് അടക്കം ചെയ്ത പ്രേതം ; പുരാവസ്തു ഗവേഷകര്‍ ശവകുടീരം കണ്ടെത്തി
യഥാര്‍ത്ഥ ജീവിതത്തിലെ പ്രേതത്തെ കുടിയിരുത്തിയ ശവകുടീരം പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. രണ്ട് വര്‍ഷം മുമ്പ് പോളണ്ടിലെ പീനിലെ ഒരു മധ്യകാല ശ്മശാനത്തില്‍ നിന്ന് കണ്ടെത്തിയ ‘വാമ്പയര്‍’ സോസിയ എന്ന് വിശേഷിപ്പിച്ചിരിക്കുന്ന കല്ലറയാണ് കണ്ടെത്തിയത്. മൃതദേഹത്തിന് കുറുകെ വെച്ചിരിക്കുന്ന അരിവാളാണ് ഈ വിശ്വാസത്തിന്റെ കാതലായത്. ഉയര്‍ന്ന സാമൂഹിക പദവിയുള്ള കുടുംബത്തില്‍ നിന്നുള്ളവളാണെന്ന് കാണിക്കുന്ന തൊപ്പിയും ഉണ്ടായിരുന്നു. വലിയ സാമ്പത്തികശേഷിയുള്ള വീട്ടിലേത് ആയിരുന്നെങ്കിലും അവള്‍ തിന്മയാണെന്ന് ആരോപിക്കപ്പെട്ടു. അതിനാല്‍ അവളുടെ അസ്ഥികൂടം കഴുത്തില്‍ ഒരു അരിവാളും അവളുടെ കാല്‍വിരലില്‍ ഒരു Read More…
തന്റെ 11 മക്കള്‍ക്കും അവരുടെ അമ്മമാര്‍ക്കുമായി പടുകൂറ്റന്‍ ബംഗ്‌ളാവ് വാങ്ങി മസ്‌ക്ക്
പരമ്പരാഗത കുടുംബസങ്കല്‍പ്പത്തിന് അപ്പുറത്ത് ഒരു കൂട്ടുകുടുംബം ആസൂത്രണം ചെയ്ത് ലോകത്തെ അതിസമ്പന്നനും ടെക് വമ്പനുമായ എലോണ്‍ മസ്‌ക്ക്. തന്റെ 11 കുട്ടികള്‍ അവരുടെ അമ്മമാര്‍ക്കും ഒരുമിച്ച് താമസിക്കുന്നതിന് ടെക്സാസിലെ ഓസ്റ്റിനില്‍ 35 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന 14,400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഒരു മാളികയും അതിനോട് ചേര്‍ന്നുള്ള മറ്റൊരു ആറ് ബെഡ്റൂം വസ്തുവും വാങ്ങി. എലോണ്‍ മസ്‌കിന്റെ ടെക്സാസ് ഹൗസില്‍ നിന്ന് വെറും 10 മിനിറ്റ് മാത്രം അകലെയാണ് ഇതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. തന്റെ Read More…









