Oddly News

”വര്‍ക്ക് ഫ്രം കാര്‍ അല്ല.. വര്‍ക്ക് ഫ്രം ഹോം ” ഡ്രൈവിംഗിനിടയില്‍ ലാപ്പ് ഉപയോഗിച്ച യുവതിയോട് പോലീസ്

ബെംഗളൂരു: കാര്‍ ഓടിക്കുന്നതിനിടെ ലാപ്ടോപ്പ് ഉപയോഗിക്കുന്ന യുവതിയോട് ‘വര്‍ക്ക് അറ്റ് ഹോമാണ് വര്‍ക്കറ്റ് അറ്റ് കാര്‍’ അല്ലെന്ന് പോലീസ്. യുവതിക്ക് ട്രാഫിക് പോലീസ് പിഴ ചുമത്തി. ഫെബ്രുവരി 12ന് ബെംഗളൂരു ട്രാഫിക് നോര്‍ത്ത് ഡിസിപി യുവതി ഡ്രൈവിംഗ് സീറ്റില്‍ ലാപ്ടോപ്പ് ഉപയോഗിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. യുവതിക്ക് പിന്നീട് പോലീസുകാര്‍ പിഴ ചുമത്തുന്നതിന്റെ ചിത്രവും ട്രാഫിക് പോലീസ് പങ്കുവച്ചു. ‘ഡ്രൈവിംഗ് സമയത്ത് കാറില്‍ നിന്നല്ല വീട്ടിലിരുന്ന് ജോലി ചെയ്യുക’ എന്നാണ് ഡിസിപി ട്രാഫിക് നോര്‍ത്ത് Read More…

Movie News

ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംഗീതത്രയം മലയാളത്തിലേക്ക് എത്തുന്നു

മിത്തുവയും കല്‍ഹോ നാഹോയും പോലെ ഇന്ത്യ മുഴുവന്‍ ഏറ്റുപാടിയ സൂപ്പര്‍ഹിറ്റ് ഗാനങ്ങളൊരുക്കിയ ബോളിവുഡിലെ സൂപ്പര്‍ഹിറ്റ് സംഗീതസംവിധായകരുടെ പാട്ടുകള്‍ കേള്‍ക്കാന്‍ മലയാളത്തിന് അവസരമൊരുങ്ങുന്നു. ഇതിഹാസ സംഗീത ത്രയങ്ങളായ ശങ്കര്‍-എഹ്‌സാന്‍-ലോയ് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. രമേഷ് രാമകൃഷ്ണന്‍, റിതേഷ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന വരാനിരിക്കുന്ന ആക്ഷന്‍ പായ്ക്ക്ഡ് ഗുസ്തി ചിത്രത്തിനാണ് ഇവര്‍ സംഗീതം നല്‍കുന്നത്. ബോളിവുഡിലെ ഐക്കണിക് ശബ്ദട്രാക്കുകള്‍ക്ക് പേരുകേട്ട മൂവരുടെയും മലയാളം ചലച്ചിത്രമേഖലയിലേക്കുള്ള പ്രവേശനം ഇതിനകം തന്നെ വലിയ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്. Read More…

The Origin Story

എവറസ്റ്റ് കൊടുമുടി ആദ്യം ക്യാമറയിലാക്കിയത് ഈ ഇറ്റാലിയന്‍ പര്‍വ്വതാരോഹകന്‍

അബ്രൂസോ ഡ്യൂക്ക് ലൂയിജി അമേഡിയോ ധനസഹായത്തോടെ ഇറ്റാലിയന്‍ പര്‍വതാരോഹകനും ഫോട്ടോഗ്രാഫറുമായ വിറ്റോറിയോ സെല്ലയും ബ്രിട്ടീഷ് പര്‍വതാരോഹകനും പര്യവേക്ഷകനുമായ ഡഗ്ലസ് ഫ്രഷ്ഫീല്‍ഡിന്റെയും നേതൃത്വത്തില്‍ 1899ല്‍ കാഞ്ചന്‍ജംഗയിലേക്കുള്ള ഒരു പര്യവേഷണം നടന്നു. ഫ്രെഷ്ഫീല്‍ഡിന്റെയും ഡ്യൂക്കിന്റെയും ദീര്‍ഘകാല സഹപ്രവര്‍ത്തകനായതിനാലാണ് ദൗത്യത്തില്‍ സെല്ലയും ഉള്‍പ്പെട്ടത്. ദൗത്യം പരാജയമായെങ്കിലും പ്രാകൃതമായ മഞ്ഞ് പൊടിഞ്ഞ കൊടുമുടിയുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍ സ്‌റ്റെല്ലയ്ക്കായി. വലിയ ഫോര്‍മാറ്റില്‍ 30 സെ.മീ, 40 സെ.മീ ഫോട്ടോഗ്രാഫുകള്‍ക്കും യൂറോപ്പിലെ ആല്‍പ്സ്, കോക്കസസ് പര്‍വതശ്രേണികളുടെ ശൈത്യകാല കയറ്റത്തിനും ഇതിനകം തന്നെ പ്രശസ്തനായിരുന്നു സെല്ല. കനത്ത Read More…

Myth and Reality

1500വര്‍ഷത്തോളം എല്ലോറ ഗുഹകളെ ജീര്‍ണ്ണതയില്‍ നിന്ന് സംരക്ഷിച്ചത് കഞ്ചാവോ? ശാസ്ത്രജ്ഞര്‍ പറയുന്നത് കേള്‍ക്കൂ

മഹാരാഷ്ട്രയിലെ വടക്ക്-പടിഞ്ഞാറന്‍ നഗരമായ ഔറംഗബാദില്‍ സ്ഥിതി ചെയ്യുന്ന എല്ലോറാ ഗുഹകൾ (Ellora Caves) അത്ഭുതങ്ങളുടെയും നിഗൂഢതകളുടെയും ഒരു പറുദീസ തന്നെയാണ്. 34 ഗുഹകളുടെ കൂട്ടം ഇന്ത്യയുടെ ഏറ്റവും വലിയ വിസ്മയങ്ങളില്‍ ഒന്നും ഇന്ത്യയിലെ വിവിധ ആത്മീയതകളുമായി ബന്ധപ്പെട്ടിരിക്കുന്നതുമാണ്. ഇന്ത്യയുടെ ഏറ്റവും വലിയ വിസ്മയങ്ങളില്‍ ഒന്നും ഇന്ത്യയിലെ വിവിധ ആത്മീയതകളുമായി ബന്ധപ്പെട്ടിരിക്കുന്നതുമാണ് എല്ലോറാ ഗുഹകൾ. ആദ്യത്തെ 12 ഗുഹകൾ ബുദ്ധമതസ്ഥരാലും, 13 മുതൽ 29 വരെ ഹിന്ദുമതസ്ഥരാലും, 30 മുതൽ 34 വരെയുള്ളവ ജൈനമതസ്ഥരാലും നിർമ്മിതമാണ്. കാലക്രമേണ ഇന്ത്യന്‍ Read More…

Celebrity

ഇല്‍ഹാന്‍ ഒമര്‍ വിവാഹം കഴിച്ചത് സഹോദരനെ ; കുടിയേറ്റത്തില്‍ തട്ടിപ്പ് നടത്താന്‍ വേണ്ടിയുള്ള നീക്കമെന്ന് ആക്ഷേപം

അമേരിക്കയിലെ ജനപ്രതിനിധിയും സൊമാലിയന്‍ സമൂഹത്തിന്റെ പ്രതിനിധിയുമായ ഇല്‍ഹാന്‍ ഒമര്‍ തന്റെ സഹോദരനെ വിവാഹം കഴിച്ചുവെന്നും ഇമിഗ്രേഷന്‍ തട്ടിപ്പ് നടത്തിയെന്നുമുള്ള ആക്ഷേപം. കുടിയേറ്റവുമായി ബന്ധപ്പെട്ട ട്രംപിന്റെ നയം കൂടുതല്‍ കാര്‍ക്കശ്യമായി മാറിയതോടെയാണ് ഇല്‍ഹാന്റെ പേരിലുള്ള പഴയ കിംവദന്തി വീണ്ടും ഉയര്‍ന്നിരിക്കുന്നത്. യുകെ ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, തന്റെ രണ്ടാം ഭര്‍ത്താവ് യഥാര്‍ത്ഥത്തില്‍ തന്റെ സഹോദരനാണെന്നും ഇമിഗ്രേഷന്‍ പേപ്പറുകള്‍ ലഭിക്കാനുള്ള തട്ടിപ്പായിരുന്നു വിവാഹം എന്നും ഒമര്‍ സുഹൃത്തുക്കളോട് പറഞ്ഞതായി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ഈ പ്രകടമായ വിവാഹം നടന്നപ്പോള്‍, മിനിയാപൊളിസിലെ Read More…

Sports

എതിര്‍ കളിക്കാരിയുടെ ദേഹത്ത് ലൈംഗികസ്പര്‍ശം നടത്തി; ബാഴ്‌സിലോണ സൂപ്പര്‍താരത്തിനെതിരേ ആക്ഷേപം

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണയുടെ വനിതാടീമിലെ മാപി ലിയോണിനെതിരേ പെരുമാറ്റദൂഷ്യം ആരോപിച്ച് എസ്പാനിയോളിന്റെ വനിതാടീം. ഞായറാഴ്ച ഇരു ടീമുക ളും മുഖാമുഖം നടന്ന മത്സരത്തില്‍ എസ്പാനിയോള്‍ കളിക്കാരിക്കെതിരേ കളിക്കിടയില്‍ ലൈംഗിക സ്പര്‍ശം നടത്തിയെന്നാണ് മാപിക്കെതിരേ ആക്ഷേപം. മാപി ലിയോണിന്റെ പെരുമാറ്റത്തില്‍ എസ്പാനിയോള്‍ പൂര്‍ണ്ണ അതൃപ്തി പ്രകടിപ്പിച്ചു. ബാഴ്സലോണ ഡെര്‍ബിയുടെ 15-ാം മിനിറ്റില്‍, ലിയോണ്‍ എസ്പാന്‍യോളിന്റെ ഡാനിയേല കാരക്കാസിന്റെ സ്വകാര്യഭാഗത്ത് ആദ്യം പിടിച്ച മാപി പിന്നാലെ മാറിടത്തില്‍ ഇരു കൈകള്‍ കൊണ്ടും സ്പര്‍ശിച്ചു. രണ്ട് കളിക്കാരും പന്തിന് ശ്രമിക്കുമ്പോള്‍ മാപി Read More…

Crime

ദക്ഷിണകൊറിയയില്‍ ഒന്നാം ക്ലാസ്സുകാരിയെ 40 വയസ്സുള്ള ടീച്ചര്‍ കുത്തിക്കൊലപ്പെടുത്തി

സോള്‍: ദക്ഷിണകൊറിയയില്‍ 40 വയസ്സുള്ള സ്‌കൂള്‍ടീച്ചര്‍ ഒന്നാംക്ലാസ്സ് വിദ്യാര്‍ത്ഥിയെ കുത്തിക്കൊന്നു. ദക്ഷിണകൊറിയയിലെ ഡെജിയോണ്‍ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവത്തില്‍ പ്രൈമറിസ്്കൂള്‍ അധ്യാപകനെ പോലീസ് പിടികൂടി. തിങ്കളാഴ്ച സ്‌കൂള്‍ സമയത്തിന് ശേഷമായിരുന്നു കൊലപാതകം. ഇതോടെ രാജ്യത്തെ സ്‌കൂള്‍ സുരക്ഷാമാനദണ്ഡങ്ങളും ആശങ്കയിലായി. സ്‌കൂളിന്റെ രണ്ടാം നിലയിലെ ഓഡിയോ വിഷ്വല്‍ മുറിയില്‍ പെണ്‍കുട്ടിയുടെ മരണത്തെത്തുടര്‍ന്ന് അദ്ധ്യപിക സ്വന്തം ശരീരത്ത് മുറിവുകള്‍ വരുത്തുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. കൊലപാതകം രാജ്യത്തെ ഞെട്ടിക്കുകയും സ്‌കൂള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യാന്‍ ഉത്തരവിടാന്‍ രാജ്യത്തിന്റെ ആക്ടിംഗ് Read More…

Movie News

‘വീട് ലേഡീസ്‌ ഹോസ്റ്റല്‍, മകന് വീണ്ടും മകൾ ജനിക്കുമോ എന്ന് പേടി, ഇനി ചെറുമകൻ വേണം’; വിവാദമായി ചിരഞ്ജീവിയുടെ വാക്കുകൾ

ന്യൂഡല്‍ഹി: വീട്ടിലിരിക്കുമ്പോള്‍ ഒരു ലേഡീസ് ഹോസ്റ്റലിലെ വാര്‍ഡനാണെന്ന് തോന്നുമെന്നും ഒരു ആണ്‍കുട്ടിയെ കിട്ടാന്‍ തനിക്ക് കൊതിയുണ്ടെന്നും വ്യക്തമാക്കി തെലുങ്ക് മെഗാസ്റ്റാര്‍ ചിരഞ്ജീവി. തനിക്ക് ഒരു ചെറുമകനെ വേണമെന്ന തന്റെ ആഗ്രഹത്തെക്കുറിച്ച് കളിയായിട്ടാണ് പറഞ്ഞതെങ്കിലും താരത്തിന്റെ വ്യക്തമായ പരാമര്‍ശങ്ങള്‍ ഇന്റര്‍നെറ്റില്‍ ചൂടുപിടിച്ച ചര്‍ച്ചയാകുകയാണ്. നടന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനം ഉയർത്തിയിട്ടുണ്ട്. ചിരഞ്ജീവിയെപോലെയൊരാള്‍ 2025-ലും കാലാഹരണപ്പെട്ട ലിംഗവിവേചനത്തെ പിന്തുണയ്ക്കുന്നത് ഏറെ വിഷമകരമാണെന്നാണ് ആരാധകർ പറയുന്നത്. അടുത്തിടെ നടന്ന ബ്രഹ്മാനന്ദത്തിന്റെ പ്രീ-റിലീസ് ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴായിരുന്നു ചിരഞ്ജീവി ഇക്കാര്യം Read More…

Oddly News

ഒറ്റയിരുപ്പില്‍ 100 ബര്‍ഗറുകള്‍ കഴിച്ച ജപ്പാന്‍കാരി ‘തീറ്റമത്സരം’ നിര്‍ത്തി; 40 തികഞ്ഞു, ഇനി ആരോഗ്യം നോക്കണം

ഒറ്റയിരിപ്പില്‍ 100 ബര്‍ഗറുകള്‍ കഴിച്ച് വന്‍പ്രചാരം നേടിയ സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ‘തീറ്റ മത്സര’ ത്തില്‍ നിന്നും വിരമിക്കുന്നു. അമിതമായ ഭക്ഷണശീലം പ്രദര്‍ശിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ 5.2 ദശലക്ഷം ഫോളോവേഴ്സ് ഉള്ള ജാപ്പനീസ് യുവതി യുക കിനോഷിതയാണ് മത്സരാധിഷ്ഠിത ഭക്ഷണം കഴിക്കുന്ന ശീലം ഉപേക്ഷിക്കുന്നത്. ഫെബ്രുവരി 4 ന് 40 വയസ്സ് തികഞ്ഞ ഇവര്‍ ഇനി തീറ്റമത്സരത്തിന് പോകുന്നത് ആരോഗ്യത്തെ ശക്തമായി ബാധിക്കാനും മറ്റ് ശാരീരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നും ഭയന്നാണ് പരിപാടി നിര്‍ത്തുന്നത്. ഭക്ഷണം കഴിക്കുന്ന ‘മാനസികരോഗ’ത്തില്‍നിന്നും കരകയറാന്‍ താന്‍ Read More…