Movie News

വിവാഹമോചന വാര്‍ത്തയ്ക്ക് വിരാമമിട്ട് A.R. റഹ്മാന്‍ ; ‘കാതലിക്ക നേരമില്ലൈ’യില്‍ പെപ്പിനമ്പറുമായി താരം

ഭാര്യ സൈറ ബാനുവുമായി വേര്‍പിരിയുന്ന വാര്‍ത്ത എ.ആര്‍. റഹ്മാന്റെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. താരത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് റഹ്മാനും അദ്ദേഹത്തിന്റെ മക്കളും ആരാധകരോട് തൊട്ടുപിന്നാലെ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വിവാഹമോചനത്തിന്റെ ആഘാതം മറക്കാന്‍ കാതലിക്ക നേരമില്ലൈയിലെ അടിപൊളി ഗാനവുമായി എത്തിയിരിക്കുകയാണ് റഹ്മാന്‍. സിനിമയിലെ ആദ്യ സിംഗിള്‍ ട്രാക്ക് അനാച്ഛാദനം ചെയ്തുകൊണ്ട് ‘കാതലിക്ക നേരമില്ലൈ’യുടെ നിര്‍മ്മാതാക്കള്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ ആരംഭിച്ചു. എ ആര്‍ റഹ്മാനും ഡീയും ചേര്‍ന്ന് ആലപിച്ചിരിക്കുന്ന പെപ്പി റൊമാന്റിക് നമ്പര്‍, ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. Read More…

Movie News

ആലിയഭട്ടിനോട് അനുചിതമായി പെരുമാറിയ ക്രൂമെമ്പറെ സെറ്റില്‍ നിന്നും പറഞ്ഞുവിട്ടെന്ന് ഇംതിയാസ് അലി

നടി ആലിയ ഭട്ടിനോട് അനുചിതമായ പെരുമാറ്റം കാരണം തന്റെ സിനിമയുടെ സെറ്റില്‍ നിന്നും ഒരു ക്രൂ അംഗത്തെ പറഞ്ഞുവിട്ടിട്ടുണ്ടെന്ന് നിര്‍മ്മാതാവ് ഇംതിയാസ് അലി. ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയില്‍ പങ്കെടുത്ത് സിനിമാ സെറ്റുകളിലെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു ഇംതിയാസ് അലി ഇക്കാര്യം പറഞ്ഞത്. തന്റെ ഹൈവേ എന്ന സിനിമയുടെ സെറ്റില്‍വെച്ചായിരുന്നു സംഭവമെന്ന് ഇംതിയാസ് പങ്കുവെച്ചു, ” വാനിറ്റി വാനുകള്‍ ഇല്ലായിരുന്ന 2013 ല്‍ ആയിരുന്നു സംഭവം. ഞങ്ങള്‍ രണ്‍ദീപിനും ആലിയക്കുമൊപ്പം റൂറല്‍ ഹൈവേയില്‍ Read More…

Sports

ആരാധകര്‍ക്ക് നൊസ്റ്റാള്‍ജിയ; ആദ്യ ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തത് കോഹ്ലിയുടെ തന്ത്രം

ഓസ്ട്രേലിയന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനായിയിരുന്നു കോഹ്ലി. 2018-19 ടെസ്റ്റ് പരമ്പര ഇന്ത്യ 2-1 ന് നേടിയത് കോഹ്ലിയുടെ നേതൃത്വത്തിലായിരുന്നു. നവംബര്‍ 22 വെള്ളിയാഴ്ച പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യന്‍ ടീമിന്റെ തന്ത്രങ്ങള്‍ കൃത്യമായി ഫലവത്തായി. ഇന്ത്യയെ വെറും 150 റണ്‍സിന് പുറത്താക്കിയ ഓസ്‌ട്രേലിയയെ അതിനേക്കാള്‍ മാരകമായ രീതിയില്‍ ഇന്ത്യ തിരിച്ചാക്രമിക്കുകയും ഏഴു വിക്കറ്റ് നഷ്ടമാക്കുകയും ചെയ്തു. ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സില്‍ Read More…

Sports

കെ.എല്‍. രാഹുലിന്റെ പുറത്താകല്‍ ശരിയോ തെറ്റോ? ഇന്റര്‍നെറ്റില്‍ ചര്‍ച്ച കൊഴുക്കുന്നു

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി കളിക്കളത്തിലെ വിവാദ നിമിഷങ്ങള്‍ കൊണ്ട് എല്ലാക്കാലത്തും സമ്പന്നമായിട്ടുണ്ട്. ഇത്തവണത്തെ പതിപ്പിലും അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ കെഎല്‍ രാഹുല്‍ വിവാദ ഡിആര്‍എസ് കോളിന്റെ ഇരയായി കളം വിട്ടതാണ് ആദ്യ ദിവസത്തെ സംഭവം. ആദ്യ സെഷനില്‍ ഇന്ത്യയുടെ വിക്കറ്റുകള്‍ ഒന്നൊന്നായി കൊഴിഞ്ഞുവീഴുമ്പോള്‍ പതറാതെ നില്‍ക്കുകയായിരുന്നു കെ.എല്‍. രാഹുല്‍. 74 പന്തില്‍ 26 റണ്‍സ് എടുത്തു ക്ഷമയോടെ നിന്ന താരം സ്റ്റാന്റായി എന്ന് തോന്നിയിടത്തുവെച്ചായിരുന്നു Read More…

Celebrity

സ്വത്ത് 1728 കോടി, ഇന്ത്യയിലും അമേരിക്കയിലും സ്റ്റുഡിയോകള്‍; A.R. റഹ്മാന്റെ സ്വത്തുവിവരം കേട്ടാല്‍ ഞെട്ടും…!

ഓസ്‌കാര്‍ ജേതാവും സംഗീതസംവിധായകനുമായ എആര്‍ റഹ്മാന്‍ 29 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഭാര്യ സൈറ ബാനുവില്‍ നിന്ന് വേര്‍പിരിയുന്നതായി അടുത്തിടെ പ്രഖ്യാപിച്ചു. വാര്‍ത്ത ആരാധകരെ ഞെട്ടിക്കുകയും അദ്ദേഹത്തിന്റെ സാമ്പത്തിക നിലയെക്കുറിച്ചുള്ള ആകാംക്ഷ ഉണര്‍ത്തുകയും ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം റഹ്മാന്റെ ആകെ ആസ്തി ഏകദേശം 1,728 കോടി രൂപയാണ്. പാട്ടില്‍ നിന്നും സ്‌റ്റേജ്‌ഷോകളില്‍ നിന്നും വന്‍തുക ഈടാക്കുന്ന റഹ്മാന്‍ പരസ്യത്തില്‍ നിന്നും നല്ലൊരു തുക സമ്പാദിക്കുന്നുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് എന്നിവയുള്‍പ്പെടെ 145-ലധികം സിനിമകള്‍ക്കായി ഗാനങ്ങളും Read More…

The Origin Story

കൊറിയന്‍ യുദ്ധത്തില്‍ പരിക്കേറ്റ 2 ലക്ഷം സൈനികരെ ചികിത്സിച്ച ഇന്ത്യന്‍ ആര്‍മി ഡോക്ടര്‍

കൊറിയന്‍ യുദ്ധകാലത്ത് രണ്ടു ലക്ഷം മുറിവേറ്റ സൈനികരെ സഹായിച്ച ഇന്ത്യന്‍ സൈന്യത്തിലെ ഡോക്ടറെക്കുറിച്ച് കേട്ടിട്ടുണ്ടോ? ദക്ഷിണ കൊറിയന്‍ പേട്രിയേറ്റ്‌സ് ആന്റ് വെറ്ററന്‍ അഫയേഴ്‌സ് മന്ത്രാലയം 2020ജൂലൈയില്‍ ‘Hero of the Month’ ബഹുമതി നല്‍കി ആദരിച്ച അദ്ദേഹം ബ്രിട്ടീഷ ഇന്ത്യന്‍ ആര്‍മിയുടെ ഭാഗമായി ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ സേവനം ചെയ്തയാളാണ്. ഇന്ത്യന്‍ ആര്‍മിയിലെ ലെഫ്റ്റനന്റ് കേണല്‍ ​ഡോ. ആര്‍ക്കോട്ട് രംഗരാജയാണ് കൊറിയയുടെ ഈ ഹീറോ. 1950 ജൂണ്‍ മുതല്‍ 1953 ജൂലൈ വരെയുള്ള കൊറിയന്‍ യുദ്ധകാലത്ത് സിക്‌സിറ്റിത്ത് Read More…

Travel

ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍യാത്ര; 21 ദിവസം, 13 രാജ്യങ്ങള്‍; യൂറോപ്പും ഏഷ്യയും പിന്നിടും…!

യാത്രകളില്‍ മനുഷ്യര്‍ ഏറ്റവും വെറുക്കുന്നത് ഒരുപക്ഷേ ട്രെയിന്‍ യാത്രയായിരിക്കും. എന്നാല്‍ സഞ്ചാരികള്‍ക്ക് കാണാക്കാഴ്ചകളും അറിവുകളും നല്‍കുന്ന ആനന്ദകരമായ അനുഭവം നല്‍കുന്ന ഒരു ട്രെയിന്‍ യാത്രയുണ്ട്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ ട്രെയിന്‍യാത്ര, വിനോദവും സാഹസികതയും ഒരുപോലെ നല്‍കുന്നതാണ്. കിഴക്ക് നിന്ന് പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തിലേക്ക് ഈ ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ യാത്ര പൂര്‍ത്തിയാക്കാന്‍ ഏകദേശം 21 ദിവസമെടുക്കും. പോര്‍ച്ചുഗലില്‍ നിന്ന് സിംഗപ്പൂര്‍ വരെ നീണ്ടുകിടക്കുന്ന ഏകദേശം 18,755 കിലോമീറ്റര്‍ ദൂരം 13 രാജ്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇതിനിടയില്‍ വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും വിസ്മയകരമായ ഭൂപ്രകൃതികളും Read More…

Sports

12 വര്‍ഷം മുന്‍പുള്ള പെര്‍ത്തിലെ ഓര്‍മ്മകള്‍; വിരാട്‌ കോഹ്ലി ഫോം തിരിച്ചുപിടിക്കുമോ?

ഞായറാഴ്ച, വിരാട് കോഹ്ലി നെറ്റ് പ്രാക്ടീസിന്ത് എത്തിയത് വലിയ ആത്മവിശ്വാസത്തോടെയാണ്. ഒരു മണിക്കൂറോളം ബാറ്റ് ചെയ്ത കോഹ്ലി മികച്ച ഫോമില്‍ കാണപ്പെട്ടു. ബോര്‍ഡര്‍- ഗാവസ്കര്‍ ട്രോഫിക്ക് പെര്‍ത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തില്‍ കിക്ക് ഓഫ് ചെയ്യുമ്പോള്‍ 12 വര്‍ഷം മുമ്പ് അഡ്ലെയ്ഡ് ഓവലില്‍ കോഹ്ലിയുടെ 116 റണ്‍സ് ഓര്‍മ്മയിലേക്ക് ഓടിയെത്തും. എല്ലാം ആരംഭിച്ച ഒരു നഗരത്തിലേക്ക് അദ്ദേഹം മടങ്ങിയെത്തിയിരിക്കുകയാണ്. 2011/12 ലെ ഇന്ത്യയുടെ പര്യടനത്തിനിടെ അഡ്ലെയ്ഡില്‍ കോഹ്ലി നേടിയ സെഞ്ച്വറി അദ്ദേഹത്തിന്റെ ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള രാജകീയമായ വരവ് അടയാളപ്പെടുത്തുന്നതായിരുന്നു. Read More…

Crime

സയനൈഡ് നല്‍കി 15 പേരെ കൊന്നു ; ‘തായ്‌ലന്റിലെ ജോളി’ക്ക് കിട്ടിയത് വധശിക്ഷ

തായ്‌ലന്റിലെ ഏറ്റവും ക്രൂരയായ സീരിയല്‍ കില്ലര്‍മാരില്‍ ഒരാളായി ആരോപിക്കപ്പെട്ട 36 കാരിക്ക് കൂട്ടുകാരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ. ഇവര്‍ക്കെതിരേ ആരോപിക്കപ്പെട്ടിരിക്കുന്ന 14 കൊലപാതകങ്ങളില്‍ ആദ്യത്തെ കേസില്‍ തന്നെ സരരത് രംഗ്സിവുതപോര്‍ണ എന്ന യുവതിക്ക് എതിരേയാണ് ശിക്ഷ വിധിച്ചത്. രാജ്യത്തെ ഞെട്ടിച്ച കുറ്റകൃത്യങ്ങളില്‍ സുഹൃത്ത് സിരിപോര്‍ണ്‍ ഖാന്‍വോംഗിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. കൊള്ളയും കൊലയും നടത്തിയെന്നാണ് രംഗ്സിവുതപോര്‍ണയ്‌ക്കെതിരേ തായ് കോടതി കണ്ടെത്തിയത്. ഓണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായി വിശേഷിപ്പിക്കപ്പെടുന്ന സരരത്ത്, ഇരകളെ സയനൈഡ് ഉപയോഗിച്ചായിരുന്നു കൊലപ്പെടുത്തിയിരുന്നത്. കൊല്ലുന്നതിന് മുമ്പ് അവരില്‍ Read More…