Movie News

അവസരം തരാമോന്ന് ആ നടന്‍ ചോദിച്ചു, അടി ഇപ്പോള്‍തന്നെ ​വേണോയെന്ന് കുശ്ബു

പുതുമുഖമായി സിനിമയില്‍ വന്നപ്പോള്‍ ഒരു താരം തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അതിന് താന്‍ തക്കതായ മറുപടി കൊടുത്തെന്നും നടിയും രാഷ്ട്രീയക്കാരിയുമായ കുശ്ബു. ഗോവയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ 2024ല്‍ സിനിമയിലെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള മാസ്റ്റര്‍ ക്ലാസിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു. സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുമ്പോള്‍, ഗുല്‍ട്ടെ പോസ്റ്റ് ചെയ്ത ഒരു ക്ലിപ്പില്‍, സെറ്റില്‍ താന്‍ ഇരയായതിന്റെ ഒരു ഉദാഹരണം നടി വ്യക്തമാക്കി. ”ആരെങ്കിലും നിങ്ങളോട് മോശമായി പെരുമാറുമ്പോള്‍ അവരോട് അപ്പോള്‍ തന്നെ മറുപടി Read More…

Lifestyle

ജീവിതച്ചെലവ് ; വിദേശ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ജോലി കുഞ്ഞിനെ നോട്ടം…!

വിദേശത്ത് പഠനവും അവിടുത്തെ ജീവിതവും ഇന്ത്യയിലെ പുതിയ തലമുറയുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണ്. എന്നാല്‍ വിദേശത്തെ ജീവിത ചെലവും തൊഴില്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ടും പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍ കുറയുന്നതുമൊക്കെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഏതു ജോലിയും ചെയ്യാന്‍ നിര്‍ബ്ബന്ധിതരാക്കുന്നതായി റിപ്പോര്‍ട്ട്. നിയമവിരുദ്ധമാണെങ്കിലും, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കാമ്പസിന് പുറത്തുള്ള ജോലികള്‍ വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നുണ്ട്. യു.എസില്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ബേബി സിറ്റിംഗ് ജോലികള്‍ ഏറ്റെടുക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഭക്ഷണം, സുരക്ഷിതമായ അന്തരീക്ഷം, താമസം എന്നീ ആനുകൂല്യങ്ങള്‍ കാരണം ബേബി സിറ്റിംഗ് Read More…

Travel

ഒരുകാലത്ത് ഫിനാന്‍ഷ്യല്‍ ഹബ്; ഇന്ന് സെക്സ് ടൂറിസത്തിന്റെ നാട്; ടോക്കിയോയ്ക്ക് സംഭവിക്കുന്നത്

ഒരുകാലത്ത് സാമ്പത്തിക കുതിച്ചുചാട്ടത്തിന്റെ ഹബ്ബ്, ആധുനിക സാങ്കേതികതയുടെ മുഖമായിരുന്ന നഗരം. ലോകത്ത് ജീവിക്കാന്‍ ഏറ്റവും യോഗ്യമായിരുന്ന നഗരങ്ങളിലൊന്നായിരുന്ന ജപ്പാന്റെ തലസ്ഥാനനഗരം. ടോക്കിയോയുടെ സുവര്‍ണ കാലഘട്ടമായിരുന്നു അത്, എന്നാല്‍ ഇന്നോ? ദാരിദ്ര്യത്തിന്‍റെ പടുകുഴിയില്‍ വീണ് ഇപ്പോള്‍ സെക്‌സ് ടൂറിസത്തിന്റെ കേന്ദ്രമെന്ന് റിപ്പോര്‍ട്ട്. യെന്നിന്റെ മൂല്യം കുറയുന്നതും ദാരിദ്ര്യവും രാജ്യം അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് ടോക്കിയോ സെക്സ് ടൂറിസത്തെ ജീവിക്കാന്‍ ആശ്രയിക്കുന്നത്. വിദേശ പുരുഷന്മാര്‍ക്ക് യുവതികളെ സ്വന്തമാക്കാനും ലൈംഗിക സേവനങ്ങള്‍ വാങ്ങാനും കഴിയുന്ന ഒരു രാജ്യമായി ജപ്പാന്‍ മാറിയിരിക്കുന്നു. തെരുവുകളിൽ സ്ത്രീകളെത്തേടി Read More…

Movie News

സായിപല്ലവിയുടേതായി കാണിച്ചത് തന്റെ സ്വകാര്യ നമ്പർ; 1.1 കോടി രൂപയ്ക്ക് കേസ് നൽകി വിദ്യാര്‍ത്ഥി

തമിഴ്‌സിനിമയിലെ എല്ലാക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ സിനിമകളുടെ പട്ടികയിലേക്ക് കടന്നിരിക്കുന്ന അമരന്‍ സിനിമയുമായി ബന്ധപ്പെട്ട് പുതിയ തലവേദന. സിനിമയില്‍ തന്റെ സ്വകാര്യമൊബൈല്‍ നമ്പര്‍ അനധികൃതമായി നല്‍കിയെന്ന് ആരോപിച്ച് ചെന്നൈയില്‍ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അമരന്റെ നിര്‍മാതാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് നല്‍കി. 1.1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വി വി വാഗീശന്‍ എന്നയാളാണ് അമരന്റെ സൃഷ്ടാക്കള്‍ക്ക് വക്കീല്‍ നോട്ടീസ് അയച്ചത്. ശിവകാര്‍ത്തികേയനും സായ് പല്ലവിയും അഭിനയിച്ച ചിത്രത്തില്‍ പ്രദര്‍ശിപ്പിച്ച നമ്പര്‍ സായി പല്ലവിയുടേതാണെന്ന് വിശ്വസിച്ച കാഴ്ചക്കാരില്‍ നിന്ന് Read More…

Crime

‘പ്രസിഡന്റിനെയും ഭാര്യയേയും സ്പീക്കറെയും തട്ടണം’; ഫിലിപ്പീന്‍സ് വൈസ് പ്രസിഡന്റിന്റെ ക്വട്ടേഷന്‍

പ്രസിഡന്റിനെ കൊല്ലാന്‍ താന്‍ വാടകക്കൊലയാളിയുമായി കരാര്‍ ഉണ്ടാക്കിയതായി പരസ്യമായി പ്രതികരിച്ച് ഫിലിപ്പീന്‍സിലെ വൈസ് പ്രസിഡന്റ്. ശനിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വൈസ് പ്രസിഡന്റ് സാറ ഡ്യൂട്ടേര്‍ട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഈ വെളിപ്പെടുത്തല്‍ നടത്തിയത്. താന്‍ കൊല്ലപ്പെട്ടാല്‍ പ്രസിഡന്റ് ഫെര്‍ഡിനാന്‍ഡ് മാര്‍ക്കോസ് ജൂനിയറിനെ കൊല്ലാന്‍ ആളെ ഏര്‍പ്പാടാക്കിയെന്നാണ് അവര്‍ പറഞ്ഞത്. ”ഞാന്‍ കൊല്ലപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ അടുത്ത സെക്കന്റില്‍ പ്രസിഡന്റ് മാര്‍ക്കോസ്, പ്രഥമ വനിത ലിസ അരനെറ്റ, സ്പീക്കര്‍ മാര്‍ട്ടിന്‍ റൊമുവല്‍ഡെസ് എന്നിവരെയും കൊല്ലണം.” ഡ്യുട്ടെര്‍ട്ടെ പറഞ്ഞു. ”മൂന്നു പേരെയും Read More…

Sports

പൂജ്യത്തിന് പുറത്തായതിന് മറുപടി; ഗംഭീറിന്റെ 16 വര്‍ഷത്തെ റെക്കോഡ് മറികടന്ന് ജയ്‌സ്വാള്‍

നവംബര്‍ 23 ശനിയാഴ്ച പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഗൗതം ഗംഭീറിന്റെ 16 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് മറികടന്ന് ഇന്ത്യന്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ ഇടംകൈയ്യന്‍ ബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡാണ് ജയ്സ്വാള്‍ മറികടന്നത്. നിലവിലെ ഇന്ത്യന്‍ കോച്ച് കൂടിയായ ഗംഭീര്‍ 2008ല്‍ സ്ഥാപിച്ച റെക്കോഡായിരുന്നു ഇത്. 2008ല്‍ 8 മത്സരങ്ങളില്‍ നിന്ന് 70.67 ശരാശരിയില്‍ 1134 റണ്‍സും 6 അര്‍ധസെഞ്ചുറികളും 3 സെഞ്ച്വറികളും നേടിയിരുന്നു. നിലവില്‍ Read More…

Movie News

പരിമിതികള്‍ ഏറെയുണ്ട്, എന്നിരുന്നാലും അഭിനയമാണ് ഇഷ്ടമെന്ന് ‘പണി’ യിലെ നായിക

മലയാള സിനിമ അടുത്തിടെ ഒരു അപൂര്‍വ പ്രകടനത്തിന് സാക്ഷ്യം വഹിച്ചു. കേള്‍ക്കാനോ സംസാരിക്കാനോ കഴിവില്ലാത്ത ഒരു നടിയുടെ അസാധാരണ അഭിനയമികവിന്. ശക്തവും പക്വതയുള്ളതുമായ പ്രകടനം പുറത്തെടുത്ത നടിയെ പ്രേക്ഷകര്‍ക്ക് നന്നായി ഇഷ്ടപ്പെട്ടു. കഴിഞ്ഞ 18 വര്‍ഷത്തിനിടെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായി 58 ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള അഭിനയ ജോജു ജോര്‍ജ്ജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’യില്‍ നായികയായി അഭിനയിച്ചു ഞെട്ടിച്ചു കളഞ്ഞു് പരിമിതികളെ മറികടന്നതും സിനിമയോടുള്ള അഭിനിവേശത്താല്‍ മുന്നോട്ടുപോയതുമായ തന്റെ കഥ അടുത്തിടെ Read More…

Crime

നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള ചരിത്രത്തിലെ മൂന്നാമത്തെ വധശിക്ഷ ; അമേരിക്കയിലെ അലബാമയില്‍ നടപ്പാക്കി

ചരിത്രത്തിലെ നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള ഒരു വധശിക്ഷ അമേരിക്ക നടപ്പാക്കി. 1994-ല്‍ ഒരു ഹിച്ച്ഹൈക്കറെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 50 കാരനായ കാരി ഡെയ്ല്‍ ഗ്രേസണ്‍ എന്നയാളെയാണ് വധശിക്ഷയ്ക്ക് ഇരയാക്കിയത്. ഒരു അലബാമ ജയിലില്‍ വെള്ളിയാഴ്ചയായിരുന്നു കൃത്യം നടപ്പാക്കിയത്. തെക്കന്‍ അലബാമയിലെ സി. ഹോള്‍മാന്‍ കറക്ഷണല്‍ ഫെസിലിറ്റിയില്‍ വച്ചാണ് ഗ്രേസനെ വധിച്ചതെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് പറയുന്നു. നൈട്രജന്‍ ഗ്യാസ് ഹൈപ്പോക്സിയ വഴി വധശിക്ഷയ്ക്ക് വിധേയനാകുന്ന ലോകത്തിലെ മൂന്നാമത്തെ വ്യക്തിയായിട്ടാണ ഈ കൊലപാതകി മാറിയത്്. തടവുകാരന്റെ മുഖത്ത് Read More…

Good News

കടല്‍ത്തീരത്തെ മാലിന്യങ്ങള്‍ നൗകകളായി ; ലാമു ദ്വീപിലെ പ്ലാസ്റ്റിക്കുകള്‍ ഇപ്പോള്‍ ബോട്ടാകുന്നു

കെനിയയുടെ കിഴക്കന്‍ തീരത്തുള്ള ലാമു ദ്വീപില്‍, 47 കാരനായ ഉസ്മയില്‍ പ്ലാസ്റ്റിക് ശേഖരിക്കുകയാണ്. ഇവിടെ അനേകരാണ് ഇങ്ങിനെ കടല്‍ത്തീരത്തെയും ചേര്‍ന്നുകിടക്കുന്ന കടലോര ഗ്രാമത്തിലെയും പ്ലാസ്റ്റിക്കുകള്‍ ശേഖരിക്കുന്നത്. ഇത് അവര്‍ 16 സെന്റിന് ഫ്‌ളിപ്പ് ഫ്‌ളോപ്പി എന്ന പ്രൊജക്ടിലേക്ക് വില്‍ക്കുന്നു. ലാമു ദ്വീപിലുള്ളവര്‍ അന്നന്നു കഴിയാനും കുട്ടികളെ പഠിപ്പിക്കാനുമെല്ലാം അവര്‍ ഈ രീതിയില്‍ പണം കണ്ടെത്തുമ്പോള്‍ അവര്‍ വില്‍ക്കുന്ന പ്ലാസ്റ്റിക്കുകള്‍ മനോഹരമായ ബോട്ടുകളും വീട്ടുപകരണങ്ങളുമായി തിരിച്ചുവരും. 2016 ല്‍ ഒരു എന്‍ജിഒ സ്ഥാപിതമായത് മുതല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ബോട്ടുകളായും Read More…