Oddly News

സ്മാര്‍ട്ട്‌ഫോണ്‍ വെറും ഫോണല്ല ; ഒരു സംഗീതോപകരണം കൂടിയാണ്

സ്മാര്‍ട്ട്‌ഫോണ്‍ അല്ലെങ്കില്‍ തന്നെ സംഗീതം ആസ്വദിക്കാന്‍ പറ്റുന്ന ഉപകരണമാണ്. അപ്പോള്‍ അത് സംഗീതം സൃഷ്ടിക്കാവുന്ന ഒരു ഉപകരണമായാലോ? നിങ്ങളുടെ സ്‌മാർട്ട്‌ഫോണിന്റെ ചാർജ് പോർട്ടിലേക്ക് പ്ലഗ് ചെയ്‌ത് ഒരു ആപ്പിന്റെ സഹായത്തോടെ കൈകൊണ്ട് പ്ലേ ചെയ്യാവുന്ന ഉപകരണമാക്കി മാറ്റുന്ന ഒരു മിഡി കൺട്രോളറാണ് സെഫിറോ. ഇറ്റാലിയന്‍ സ്റ്റാര്‍ട്ടപ്പ് എആര്‍ടിനോയിസ് വികസിപ്പിച്ചെടുത്ത സെഫിറോ, നമ്മള്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സമര്‍ത്ഥമായ ഗാഡ്ജെറ്റുകളില്‍ ഒന്നാണ്. നിങ്ങളുടെ സ്മാര്‍ട്ട്ഫോണിന്റെ യുഎസ്ബി-സി പോര്‍ട്ടിലേക്ക് പ്ലഗ് ചെയ്ത് പ്ലേ ചെയ്യാവുന്ന ഒരു സംഗീത ഉപകരണമാക്കി ഇതിനെ Read More…

Lifestyle

സാമ്പത്തിക ബുദ്ധിമുട്ട്, ജീവിക്കാന്‍ മാര്‍ഗ്ഗമില്ല; അമ്മ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ നല്‍കി

മക്കളെ മുഴുവന്‍ പേരെയും ദത്തെടുക്കലിന് നല്‍കിയ അമ്മയുടെ കഥ പറഞ്ഞ ആകാശദൂതിന് സമാനമായ കഥയാണ് അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ വേമാര്‍ട്ടില്‍ നിന്നുള്ള ഹന്ന മാര്‍ട്ടിന്റെത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ തന്റെ രണ്ട് കുട്ടികളെ ദത്തെടുക്കലിന് വിട്ടുകൊടുക്കേണ്ടി വന്ന ദു:ഖിതയായ അമ്മയായിരുന്നു അവര്‍. ഹൃദയഭേദകമായ ആ തീരുമാനം എടുത്തത് എങ്ങനെയെന്ന് വെളിപ്പെടുത്തുന്ന 32 കാരിയായ ഒരു സ്ത്രീയുടെ ഞെട്ടിക്കുന്ന കഥ വൈറലാകുകയാണ്. തന്റെ ജീവിതത്തില്‍ താന്‍ നടത്തിയ ഒരു പ്രയാസകരമായ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ചു. ‘‘അത് ഹൃദയം തകര്‍ക്കുന്നതാണ്’’. Read More…

Movie News

ശത്രുവിന്റെ ശത്രു മിത്രം…നയന്‍സിന്റെ വില്ലനായ ചിമ്പുവും ധനുഷും കണ്ടുമുട്ടി…!

ധനുഷും നയന്‍താരയും തമ്മിലുള്ള നിയമപോരാട്ടം തമിഴ്‌സിനിമാവേദിയില്‍ വന്‍ ചര്‍ച്ചയായതാണ്. ഇരുവരും ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ അടുത്തിരുന്നിട്ടും പരസ്പരം മുഖത്തോടുമുഖം നോക്കാതെ ഇരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നു. ശത്രുവിന്റെ ശത്രു മിത്രമെന്ന് പറയുന്നത് പോലെ നടന്‍ ചിലമ്പരശനും ധനുഷും പരസ്പരം ആലിംഗനം ചെയ്യുന്ന ചിത്രം ഇപ്പോള്‍ ശ്രദ്ധേയമാകുന്നു. ശനിയാഴ്ച ആകാശ് ബാസ്‌കരന്റെ കുടുംബ ചടങ്ങിനിടെ ധനുഷ് നയന്‍താരയുടെ മുന്‍ കാമുകന്‍ എന്നറിയപ്പെടുന്ന സിലംബരസന്‍ എന്ന സിമ്പുവുമായി ഇടപഴകുന്നതും ആലിംഗനം ചെയ്യുന്നതും കണ്ടു. ധനുഷും നയന്‍താരയും തമ്മിലുള്ള നിയമപ്രശ്‌നങ്ങള്‍ക്കിടയിലാണ് ഈ കൂടിക്കാഴ്ച Read More…

Good News Hollywood

കാഴ്ച നഷ്ടപ്പെടുന്ന പെണ്‍കുട്ടിയുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി കേറ്റ് വിന്‍സ്ലെറ്റ്; വിഷ്വല്‍ബക്കറ്റ് ലിസ്റ്റ് നിറവേറ്റി

ഇരുട്ടിലേക്ക് കടന്നുകൊണ്ടിരിക്കുന്ന 12 കാരിക്ക് കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പായി ഇഷ്ടപ്പെട്ടതെല്ലാം കാണാന്‍ അവസരം സൃഷ്ടിച്ച് ടൈറ്റാനിക് നടി കേറ്റ് വിന്‍സ്‌ലെറ്റ്. കാഴ്ച നഷ്ടപ്പെടുന്ന 12 വയസ്സുള്ള ഒരു സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ലില്ലി-റേയ്ക്കാണ് തന്റെ ‘വിഷ്വല്‍ ബക്കറ്റ് ലിസ്റ്റ്’ നിറവേറ്റാന്‍ ഹോളിവുഡ് സൂപ്പര്‍താരം അവസരം നല്‍കിയത്. നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാനായി ടൈറ്റാനിക് താരം 5,000 ഡോളര്‍ സംഭാവന ചെയ്തെന്നു മാത്രമല്ല, ലണ്ടനിലെ തിയേറ്ററില്‍ ഒരു രാത്രി തന്നോടൊപ്പം ചേരാന്‍ അവളെയും അമ്മയെയും ക്ഷണിക്കുകയും ചെയ്തു. ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാമില്‍ താമസിക്കുന്ന Read More…

Movie News

ഇനി മുരുഗദോസും, വെങ്കട്പ്രഭുവും സുധകൊങ്കരയും ; ശിവകാര്‍ത്തികേയന്റെ പിന്നാലെ വമ്പന്‍ സംവിധായകര്‍

സമീപ വര്‍ഷങ്ങള്‍ ശിവകാര്‍ത്തികേയന് മികച്ച സമയമാണ്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന വിജയ് യുടെ പിന്‍ഗാമിയായി സിനിമാവിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്ന പേരാണ് ശിവകാര്‍ത്തികേയന്റേത്. അമരന്റെ വന്‍ വിജയത്തിന് പിന്നാലെ വമ്പന്‍ സംവിധാകയരുടെയും ബാനറുകളുടെയും സൂപ്പര്‍ ആക്ഷന്‍ സിനിമകള്‍ അനവധിയാണ് താരത്തിന്റെ പേരില്‍ അണിയറയിലുള്ളത്. എ ആര്‍ മുരുകദോസിനെപ്പോലെ ഉയര്‍ന്ന നിലവാരമുള്ള ഒരു ചലച്ചിത്ര സംവിധാകന്റെ ചിത്രമാണ് പട്ടികയില്‍ ആദ്യം. എസ്‌കെ 23 എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന സിനിമയില്‍ രുക്മിണി വസന്ത് നായികയായി അഭിനയിക്കുമെന്ന് കേള്‍ക്കുന്നു. വിദ്യുത് ജംവാള്‍, ബിജു മേനോന്‍, വിക്രാന്ത്, Read More…

Sports

ടി20 യിലെ ഏറ്റവും ചെറിയ സ്‌കോര്‍ ; ഐവറികോസ്റ്റ് ഏഴ് റണ്‍സിന് പുറത്തായി

അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് മത്സരത്തിലെ ഏറ്റവും ചെറിയ സ്‌കോറുമായി ആഫ്രിക്കന്‍ ടീമായ ഐവറികോസ്റ്റ്. നൈജീരിയ്ക്ക് എതിരേയുള്ള ഐസിസി പുരുഷന്മാരുടെ ടി20 ലോകകപ്പ് സബ് റീജിയണല്‍ ആഫ്രിക്ക ക്വാളിഫയര്‍ ഗ്രൂപ്പ് സി മത്സരത്തില്‍ നൈജീരിയയ്ക്കെതിരെ 7 റണ്‍സിന് അവര്‍ പുറത്തായി. ഒരു ടി20 യിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന ലോകറെക്കോഡ് മാത്രമല്ല ഒറ്റയക്കത്തിലുള്ള സ്‌കോറില്‍ പുറത്താകുന്ന ആദ്യ ടീമെന്ന മോശം നേട്ടവും ഐവറികോസ്റ്റിനായി. മുമ്പ് ടി20 ഇന്റര്‍നാഷണല്‍ ഫോര്‍മാറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ 10 ന് ഓള്‍ Read More…

Oddly News

ജോലിക്കിടയില്‍ ഉറങ്ങി, കമ്പനി പിരിച്ചുവിട്ടു; ജീവനക്കാരന് 40 ലക്ഷം നല്‍കാന്‍ കോടതി വിധി…!

ഓഫീസ് മേശപ്പുറത്ത് തലവെച്ച് ഉറങ്ങിയതിന് ജോലിയില്‍ നിന്ന് പിരിച്ചു വിടപ്പെട്ട ജീവനക്കാരന് കോടതി നഷ്ടപരിഹാരം വിധിച്ചത് 40 ലക്ഷം രൂപ. ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ തായ്സിംഗിലുള്ള ഒരു കെമിക്കല്‍ കമ്പനിക്ക് വേണ്ടി 20 വര്‍ഷത്തെ സേവനം ചെയ്ത ഷാങ് എന്ന് മാത്രം തിരിച്ചറിഞ്ഞയാള്‍ക്കാണ് കോടതി 350,00 യുവാന്‍ (ഏകദേശം 40 ലക്ഷം രൂപ) സമ്മാനമായി വിധിച്ചത്. ഈ വര്‍ഷമാദ്യം, കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി വരെ ജോലി ചെയ്ത ശേഷം ഒരു മണിക്കൂറോളം ഷാങ് തന്റെ മേശപ്പുറത്ത് ഉറങ്ങുന്നത് Read More…

Oddly News

വിശ്വസ്ത കാറിന്റെ ആഢംബര ശവസംസ്‌കാരം; കുടുംബം ചെലവഴിച്ചത് 4,500 ഡോളര്‍

തങ്ങളുടെ പ്രിയപ്പെട്ട കാറിന് ശവസംസ്‌ക്കാരം നടത്താന്‍ കുടുംബം ചെലവഴിച്ചത് 4,500 ഡോളര്‍. 1,500 ഓളം ആളുകള്‍ പങ്കെടുത്ത ആഢംബര സംസ്‌ക്കാര ചടങ്ങിന്റെ വീഡിയോ വൈറലാണ്. ഗുജറാത്തിലെ പദര്‍ഷിംഗ വില്ലേജിലെ പോളാര കുടുംബമാണ് ഇങ്ങിനെ ചെയ്തത്. തങ്ങളുടെ ‘ഭാഗ്യക്കാര്‍’ എന്ന് കുടുംബം വിശ്വസിച്ച രണ്ടു പതിറ്റാണ്ട് വിശ്വസ്ത സേവനം നിര്‍വ്വഹിച്ച കാറിനാണ് ഉചിതമായ യാത്രയയപ്പ് കുടുംബം നല്‍കിയത്. കാറിന് ബഹുമാനം നല്‍കാന്‍ വേണ്ടിയാണ് ഒരു സ്‌ക്രാപ്പ് യാര്‍ഡില്‍ ഉപേക്ഷിക്കുന്നതിന് പകരം കുഴിച്ചിട്ടത്. 1500-ലധികം നാട്ടുകാര്‍ പങ്കെടുത്ത ചടങ്ങില്‍ ജനപ്രിയ Read More…

Lifestyle

200 കിലോ കുറയ്ക്കണം, 27 കാരന്‍ ഭക്ഷണം കഴിക്കാതെയിരുന്നത് 382 ദിവസം…!!

വണ്ണം കുറയ്ക്കാന്‍ നാം എന്തെല്ലാം ചെയ്യും? വ്യായാമം, ഭക്ഷണം കുറയ്ക്കല്‍, ചില പ്രത്യേകതരം ഡയറ്റിംഗ് അങ്ങിനെയെല്ലാം ഉണ്ടായിരിക്കും. എന്നാല്‍ തടി കുറയ്ക്കാന്‍ 382 ദിവസം ഭക്ഷണം ഉപേക്ഷിച്ച അംഗ്നസ് ബാര്‍ബിയേരിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഈ അയര്‍ലണ്ടുകാരന്‍ തന്റെ 200 കിലോ ശരീരഭാരം കുറയ്ക്കാനായി ഖരഭക്ഷണം ഉപേക്ഷിച്ചത് ഒരു വര്‍ഷത്തേക്കായിരുന്നു. 1965 ലായിരുന്നു സംഭവം. ബാര്‍ബിയേരി എന്ന 27 കാരനായിരുന്നു ഈ നിശ്ചയദാര്‍ഡ്യം എടുത്തത്. തടി കൂടിയതിനെ തുടര്‍ന്ന് ബാര്‍ബിയേരി ഡണ്‍ഡീയിലെ മേരിഫീല്‍ഡ് ഹോസ്പിറ്റലില്‍ പ്രവേശിച്ചു. ദൈര്‍ഘ്യമേറിയ നോമ്പുകളേക്കാള്‍ ചെറിയ Read More…