കാര്‍യാത്രകള്‍ ഇഷ്ടമാണോ? പുതിയ പ്രദേശങ്ങള്‍ പര്യവേഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഇന്ത്യയിലെ നാലുചക്ര വാഹന സഞ്ചാരികളെ മാടി വിളിക്കുകയാണ് ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തിയായ സിക്കിം. മഹത്തായ ഹിമാലയന്‍ ഭൂമിയിലൂടെ സാഹസിക യാത്രകള്‍ ചെയ്യാനോ ചെറിയ ഗ്രാമങ്ങളില്‍ ശാന്തത തേടാനോ ഇഷ്ടപ്പെടുന്ന ആളുകള്‍ക്ക് ഒരിക്കലും മറക്കാന്‍ പറ്റാത്ത, വിലകുറച്ച് കാണാത്ത സിക്കിമിന്റെ മായാത്ത സൗന്ദര്യം നാട്ടില്‍ തിരിച്ചെത്തിയതിനുശേഷവും ചില ദീര്‍ഘകാല ഓര്‍മ്മകള്‍ ഉണ്ടാക്കും. വിസ്മയങ്ങള്‍, സാംസ്‌കാരിക സമ്പത്ത്, ശാന്തമായ പ്രകൃതിദൃശ്യങ്ങള്‍ എന്നിവയെല്ലാം ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഒളിപ്പിച്ച് സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് സിക്കിമിലെ Read More…
Author: Priya
സ്ത്രീ സഞ്ചാരികള്‍ക്ക് സന്തോഷവാര്‍ത്ത! മധ്യപ്രദേശിലെ ആദ്യത്തെ സമ്പൂര്‍ണ്ണ വനിതാഹോട്ടല്‍
രാജ്യത്തെ സ്ത്രീസൗഹൃദമാക്കുക എന്നത് ഇന്ത്യയുടെ വിശാലലക്ഷ്യങ്ങളിലൊന്നാണ്. എന്നാല്‍ അതില്‍ ഒരു പടി കൂടി മുമ്പോട്ട് കടന്നിരിക്കുകയാണ് മദ്ധ്യപ്രദേശ്. പഞ്ചമറില്‍ ആദ്യ സമ്പൂര്‍ണ്ണ വനിതാഹോട്ടല്‍ തുറന്നുകൊണ്ടാണ് അവര്‍ ഒരു നാഴികക്കല്ല് സ്ഥാപിച്ചത്. പച്മറിയിലെ മനോഹരമായ ഹില്‍സ്റ്റേഷനില്‍ സ്ഥിതി ചെയ്യുന്ന ‘അമല്‍ട്ടാസ്’ മാനേജ്‌മെന്റ് മുതല്‍ ഉപഭോക്തൃ സേവനം വരെ – അതിന്റെ പ്രവര്‍ത്തനത്തിന്റെ എല്ലാ വശങ്ങളും സ്ത്രീകള്‍ മാത്രം കൈകാര്യം ചെയ്യുന്ന സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണ്. പരമ്പരാഗത സ്റ്റീരിയോടൈപ്പുകളെ തകര്‍ത്ത ഈ സംവിധാനം ഹോസ്പിറ്റാലിറ്റി വ്യവസായത്തില്‍ സ്ത്രീകള്‍ക്ക് Read More…
ഇന്ത്യയിലെ അവസാന റെയില്‍വേ സ്റ്റേഷന്‍; വര്‍ഷത്തില്‍ 2തവണ തുറക്കും; പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കാന്‍ വിസ വേണം
ലോകത്ത് ഏറ്റവും വലിയ റെയില്‍വേ ശൃംഖലയുള്ള രാജ്യമാണ് ഇന്ത്യ. തലങ്ങും വിലങ്ങുമായി രാജ്യത്തുടനീളം അനേകം റെയില്‍പ്പാത പോകുന്നുണ്ടെങ്കിലും പാകിസ്ഥാന്‍ അതിര്‍ത്തിക്കടുത്തുള്ള ഇന്ത്യയിലെ വാഗാ സ്റ്റേഷന്‍ എന്നറിയപ്പെടുന്ന അട്ടാരി ശ്യാം സിംഗ് റെയില്‍വേ സ്റ്റേഷന് ഏറെ പ്രത്യേകതയുണ്ട്. രാജ്യത്തെ അവസാന റെയില്‍വേ സ്റ്റേഷനാണ് അത്. പഞ്ചാബിലെ ഫിറോസ്പൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഈ അതുല്യ റെയില്‍വേ സ്റ്റേഷന്‍ ഇന്ത്യന്‍ റെയില്‍വേയിലും രാജ്യത്തും വലിയ ചരിത്ര പ്രാധാന്യമുള്ളതാണ്. 1885ല്‍ സ്ഥാപിതമായ ഈ സ്റ്റേഷന്‍, ഫിറോസ്പൂരിനെ ഇപ്പോള്‍ പാക്കിസ്ഥാന്റെ ഭാഗമായ കസൂറുമായി Read More…
‘ഫാഗ്‌ളി ആഘോഷം’ അഥവാ ഹിമാചല്‍ പ്രദേശിന്റെ മുഖംമൂടി ഉത്സവത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ?
പാട്ടും നൃത്തവും നിറക്കാഴ്ചകളുടെ സമന്വയങ്ങളും ഒക്കെയായി അനേകം ആഘോഷങ്ങളുടെ നാടാണ് ഇന്ത്യ. ദേശീയമായും പ്രാദേശീകമായും വേര്‍തിരിഞ്ഞുകിടക്കുന്ന അവയില്‍ ഒരുമയുടെ സംഗീതവും മതപരമായ ആചാരങ്ങളും നാടോടിക്കഥകളും ഒക്കെ ഇഴചേര്‍ന്നു കിടക്കുന്നു. ശൈത്യകാലം ആരംഭിച്ചതോടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം പ്രാദേശിക ഉത്സവങ്ങളുടെ സീസണ്‍ കൂടിയാണ് തുറക്കുന്നത്. ഹിമാചല്‍ പ്രദേശിന്റെ വിദൂര പ്രദേശങ്ങളില്‍, പ്രത്യേകിച്ച് കുളു, ചമ്പ താഴ്വരകളില്‍ നടക്കുന്ന ഇന്ത്യയുടെ ഫാഗ്‌ളി വളരെ രസകരമായ ആഘോഷമാണ്. ഫാഗ്ലി ഇന്ത്യയുടെ ‘മാസ്‌ക് ഫെസ്റ്റിവല്‍’ എന്നും അറിയപ്പെടുന്നു. 2025 ഫെബ്രുവരി 12 Read More…
സ്ത്രീയുടെ മുറിച്ചെടുത്ത ശിരസ് നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും കണ്ടെത്തി…!
കൊല്‍ക്കത്ത : സ്ത്രീയുടെ ഛേദിക്കപ്പെട്ട ശിരസ് നഗരത്തിലെ മാലിന്യക്കൂമ്പാരത്തില്‍ നിന്നും കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഛേദിക്കപ്പെട്ട തല കൂടുതല്‍ പരിശോധനയ്ക്കായി എംആര്‍ ബംഗൂര്‍ ആശുപത്രിയി ലേക്ക് അയച്ചതായി കൊല്‍ക്കത്ത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കൊല്ലപ്പെട്ടതായി പറയപ്പെടുന്ന ഖദീജ ബീബിയുടെ തലയാണ് ഇതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഇവരുടെ കാമുകന്‍ അതിഖുറിനെ ഡയമണ്ട് ഹാര്‍ബറില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിസംബര്‍ 13 ന് കൊല്‍ക്കത്തയിലെ ഗോള്‍ഫ് ഗ്രീന്‍ Read More…
തന്റെ വിവാഹം ഈ വര്‍ഷമല്ല ; കഴിഞ്ഞ വര്‍ഷം തന്നെ കഴിഞ്ഞെന്ന് നടി തപ്സി പന്നു
തന്റെ വിവാഹം ആരാധകര്‍ കരുതുന്നത് പോലെ ഈ വര്‍ഷം അല്ല നടന്നതെന്നും അത് 2023 ല്‍ തന്നെ നടന്നിരുന്നതായും തങ്ങള്‍ അത് രഹസ്യമായി സൂക്ഷിക്കുകയായിരുന്നെന്നും നടി തപ്സി പന്നു. തന്റെ ദീര്‍ഘകാല കാമുകനും ബാഡ്മിന്റണ്‍ കളിക്കാരനുമായ മത്യാസ് ബോയെയാണ് നടി തപ്സി പന്നു വിവാഹം കഴിച്ചത്. അജണ്ട ആജ് തക് 2024-ലെ സെഷനിലാണ് നടിയുടെ വെളിപ്പെടുത്തല്‍. തങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തെ ബാധിക്കുമെന്ന് കരുതിയാണ് മറച്ചുവെച്ചതെന്നും നടി പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ വിവാഹിതരായ തങ്ങള്‍ ഈ Read More…
അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചു ; വീഡിയോ വൈറല്‍
ബീഹാറിലെ ബെഗുസാരായിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. ബീഹാറിലെ ‘പകഡ് ദ്വാ വിവാഹ്’ എന്ന ആചാരപ്രകാരം നടന്ന സംഭവത്തില്‍ തന്നെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹം ചെയ്യിച്ചതായി ആരോപിച്ചിരിക്കുന്നത് അവ്നിഷ് കുമാര്‍ എന്നയാളാണ്. സംഭവത്തിന്റെ വീഡിയോ വൈറലാണ്. അതേസമയം ഇരുവരും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ വിവാഹം കഴിക്കാന്‍ അവ്നിഷ് വിസമ്മതിച്ചതാണ് വീട്ടുകാരെ ഇടപെടാന്‍ പ്രേരിപ്പിച്ചതെന്നും വധു ഗുഞ്ജന്‍ പറഞ്ഞു. അവ്‌നിഷ്, ജോലിക്ക് പോകുമ്പോള്‍ രണ്ട് എസ്യുവികളിലെത്തിയ ഒരു Read More…
മോഹന്‍ലാലിനോട് നയന്‍താര അന്ന് പൊട്ടിത്തെറിച്ചു; സൂപ്പര്‍താരം അതിന് പ്രതികരിച്ചതിങ്ങനെ
കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച അവസരങ്ങള്‍ തേടി വന്നതാണ് നയന്‍താരയുടെ വലിയ ഭാഗ്യം. സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ തുടങ്ങിയ നയന്‍സിന് മലയാളത്തിലെ എണ്ണപ്പെട്ട സംവിധായകരില്‍ ഒരാളായ ഫാസിലിനൊപ്പവും അവസരം വന്നു. എന്നാല്‍ വിസ്മയത്തുമ്പത്ത് എന്ന സിനിമയുടെ സെറ്റില്‍ വെച്ച് സൂപ്പര്‍താരം മോഹന്‍ലാലുമായി സ്‌ക്രീന്‍ സ്പെയ്സ് പങ്കിടുമ്പോള്‍ ഒരിക്കല്‍ തനിക്ക് ദേഷ്യം വന്നതായും കയര്‍ക്കുകയും ചെയ്തതായും നടി പറഞ്ഞു. തന്റെ ഒരു ചാറ്റില്‍, ഫാസില്‍ സംവിധാനം ചെയ്ത ചിത്രത്തിനായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ദിവസങ്ങള്‍ നടി വിവരിച്ചു. ഷൂട്ടിങ്ങിനിടെ, ഒരു Read More…
കൊല്‍ക്കത്തയിലെ 255 വര്‍ഷം പഴക്കമുള്ള ആല്‍മരം; പ്രകൃതിദത്ത അത്ഭുതം, വിനോദ സഞ്ചാര ആകര്‍ഷണവും
ലാല്‍ കില മുതല്‍ താജ്മഹല്‍ വരെ നിരവധി ചരിത്ര സ്മാരകങ്ങളുള്ള രാജ്യമാണ് ഇന്ത്യ. കൊല്‍ക്കത്തയിലെ ഹൗറ നഗരത്തിലെ ഷിബ്പൂരിലെ ആചാര്യ ജഗദീഷ് ചന്ദ്രബോസ് ഇന്ത്യന്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ ഭീമാകാരമായ ആല്‍മരം വിനോദസഞ്ചാരികളുടെ എല്ലാക്കാലത്തെയും ശ്രദ്ധാകേന്ദ്രമാണ്. 255 വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ആല്‍മരം 5 ഏക്കര്‍ സ്ഥലത്താണ് വ്യാപിച്ചു കിടക്കുന്നത്. കൊല്‍ക്കത്തയിലെ ഏറ്റവും പഴയ പൗരന്‍ എന്നറിയപ്പെടുന്ന ആല്‍മരം കാണാന്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളാണ് ബോട്ടാണിക്കല്‍ ഗാര്‍ഡനിലേക്ക് എത്തുന്നത്. ഫംഗസ് അണുബാധ കാരണം ആല്‍മരത്തിന്റെ പ്രാഥമിക വേര് വളരെക്കാലം മുമ്പ് Read More…









