Oddly News

ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് സമ്മാനം പശുവും മീനും…! ചൈനയിലെ മിനിമാരത്തോണുകള്‍ രസകരം

കായികഇനങ്ങളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഇവന്റുകളില്‍ ഒന്നാണ് മനുഷ്യരുടെ ശാരീരികക്ഷമത അളക്കുന്ന മിനി മാരത്തോണുകള്‍. എന്നാല്‍ വടക്കുകിഴക്കന്‍ ചൈനയില്‍ നടക്കുന്ന ഒരു ഹാഫ് മാരത്തണിന് നല്‍കുന്ന സമ്മാനങ്ങള്‍ കേട്ടാല്‍ നിങ്ങള്‍ ശരിക്കും ചിരിച്ചുമറിയും. വിജയികള്‍ക്ക് സമ്മാനമായി നല്‍കുന്നത് ഒരു പശുവിനെ. കൂട്ടത്തില്‍ ആറ്റുമീന്‍, കോഴികള്‍, താറാവുകള്‍ എന്നിങ്ങനെയുള്ളവയെ മറ്റ് പാരിതോഷികം ആയും നല്‍കും. സമ്മാനം പ്രഖ്യാപിച്ചതോടെ മാരത്തോണ്‍ കാര്യമായി തന്നെ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. പലരും ഇവന്റില്‍ പങ്കെടുക്കുന്നതില്‍ ഉത്സാഹം പ്രകടിപ്പിക്കുന്നു. ഡിസംബര്‍ 3-ന്, ജിലിന്‍ പ്രവിശ്യയിലെ ചാങ്ചൂണിലെ Read More…

Lifestyle

ടാര്‍ഗറ്റ് തികച്ചില്ലെങ്കില്‍ പച്ചമുളക് തീറ്റിക്കും; ബോസിനെ കിടന്നുകൊണ്ട് വിഷ് ചെയ്യണം; ചൈനയിലെ വിചിത്ര ആചാരങ്ങള്‍

ചൈനയിലെ ബിസിനസ് സ്ഥാപനങ്ങള്‍ ജീവനക്കാരെക്കൊണ്ട് വിചിത്രമായ ആചാരങ്ങള്‍ ചെയ്യിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ചൈനീസ് സാമൂഹ്യമാധ്യമമായ വെയ്‌ബോയില്‍ പ്രത്യക്ഷപ്പെട്ട ചില വീഡിയോകള്‍ ഇക്കാര്യത്തില്‍ കമ്പനികള്‍ക്കെതിരേ ഇന്റര്‍നെറ്റില്‍ വന്‍ വിമര്‍ശനം വിളിച്ചുവരുത്തി യിരിക്കുകയാണ്. എല്ലാം തുടങ്ങിയത് മേധാവിയെ ജീവനക്കാര്‍ തറയില്‍ കിടന്നുകൊണ്ടു സ്വാഗതം ചെയ്യുന്നതിന്റെ ക്ലിപ്പില്‍ നിന്നുമായിരുന്നു. ഒരാള്‍ പങ്കുവെച്ച ക്ലിപ്പില്‍ കമ്പനി മേധാവിയെ സ്വാഗതം ചെയ്യാന്‍ ജീവനക്കാര്‍ ഓഫീസ് തറയില്‍ കിടക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരു നെറ്റിസണ്‍ പങ്കിട്ട ക്ലിപ്പില്‍, തെക്കന്‍ നഗരമായ ഗ്വാങ്ഷൂവിലെ ഒരു Read More…

Movie News

ഇന്റര്‍വ്യൂ ചെയ്യാന്‍വന്ന ആദ്യകാഴ്ചയില്‍ തന്നെ സ്പാര്‍ക്ക്; രജനീകാന്തും ഭാര്യ ലതയും തമ്മിലുള്ള പ്രണയം ഇങ്ങിനെ

ചെറുപ്പക്കാരായ സംവിധായകര്‍ക്കൊപ്പം തുടര്‍ച്ചയായി സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച് തമിഴ്‌സിനിമയില്‍ രാജാവായി വാഴുന്ന രജനീകാന്തിന് എഴുപത്തിനാലാം പിറന്നാള്‍ ആശംസ അറിയിക്കുന്ന തിരക്കിലാണ് തമിഴ്‌സിനിമാലോകം. എന്നാല്‍ തന്നെ ഇന്നത്തെ നിലയിലേക്ക് ഉയരാന്‍ സഹായിച്ച ഭാര്യയും ജീവിതപങ്കാളിയുമായ ലതയ്ക്ക് അതിന്റെ ക്രെഡിറ്റ് മുഴുവന്‍ നല്‍കുകയാണ് സൂപ്പര്‍സ്റ്റാര്‍. നാല്‍പ്പതിലേറെ വര്‍ഷക്കാലമായി അസാധാരണമായി പ്രണയിച്ചുകൊണ്ടിരിക്കുന്ന ദമ്പതികളാണ് രജനീകാന്തും ലതാരജനീകാന്തും. ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചും ലത എങ്ങിനെയാണ് തന്നെ ഒരു മനുഷ്യനിലേക്ക് മാറ്റിയതെന്നും മുമ്പ് പലപ്പോഴായി അഭിമുഖത്തില്‍ രജനീകാന്ത് വ്യക്തമാക്കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തന മേഖലയില്‍ തുടക്കക്കാരിയായിരുന്ന സമയത്ത് രജനീകാന്തിനെ Read More…

Movie News

നാഗചൈതന്യയുമായുള്ള വിവാഹമോചനത്തിന് സാമന്ത വാങ്ങിയത് എത്രയാണെന്ന് അറിയാമോ?

ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് 2021 ല്‍ സാമന്ത റൂത്ത് പ്രഭുവും നാഗചൈതന്യയും വിവാഹമാചിതരായത്. വേര്‍പിരിയലിനായി നാഗചൈതന്യയുടെ കുടുംബം നടിക്ക് ഒരു വന്‍തുക വാഗ്ദാനം ചെയ്തിരുന്നതായി അക്കാലത്ത് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ നടി അക്കിനേനി കുടുംബം വെച്ചു നീട്ടിയ തുക വ്യക്തിപരമായ കാരണങ്ങളാല്‍ നിരസിച്ചു. നാഗചൈതന്യയില്‍ നിന്നും വേര്‍പിരിയാന്‍ നടിക്ക് നാഗയുടെ കുടുംബം 200 കോടി വാഗ്ദാനം ചെയ്തതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നടി ഈ തുക നിരസിച്ചു. നടനില്‍ നിന്നോ അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും വാങ്ങേണ്ടതില്ലെന്ന് Read More…

Sports

ലോകചാംപ്യന്‍ ഗുകേഷ് തമിഴനോ, ആന്ധ്രാക്കാരനോ? തര്‍ക്കം മുഖ്യമന്ത്രിമാര്‍ തുടങ്ങി, ഇന്റര്‍നെറ്റ് ഏറ്റെടുത്തു

ലോകചാംപ്യന്‍ഷിപ്പില്‍ വന്‍ വിജയം നേടി ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ ഗുകേഷിന്റെ നേട്ടത്തില്‍ രാജ്യം മുഴുവന്‍ അഭിമാനം കൊള്ളുമ്പോള്‍ ഗുകേഷിന്റെ പാരമ്പര്യത്തെ ചൊല്ലി തര്‍ക്കത്തിലാണ് തമിഴ്‌നാടും ആന്ധ്രാപ്രദേശും. രണ്ടു സംസ്ഥാനത്തിലെയും മുഖ്യമന്ത്രിമാരും ഗുകേഷ് തങ്ങളുടെ മകനാണെന്ന രീതിയില്‍ അവകാശവാദം ഉന്നയിച്ചതോടെയാണ് തര്‍ക്കം ഉടലെടുത്തത്. ലോകചാംപ്യനായതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി ഗുകേഷിനെ അഭിനന്ദിച്ച് എക്‌സില്‍ പോസ്റ്റ് ഇട്ടതോടെയാണ് വിവാദം തുടങ്ങിയത്. ”തമിഴ്‌നാട് നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നു.” യുവ ചാമ്പ്യന്റെ കഴുത്തില്‍ സ്വര്‍ണ്ണ മെഡല്‍ വയ്ക്കുന്നതിന്റെ ഫോട്ടോ പങ്കിട്ടുകൊണ്ട് സ്റ്റാലിന്‍ കുറിച്ചു. Read More…

Oddly News

കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞു ; 3ദിവസം കടലില്‍ കിടന്ന 11 കാരിയെ രക്ഷപ്പെടുത്തി, 40 പേരെ കാണാതായി

കുടിയേറ്റക്കാര്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് കടലില്‍പെട്ട 11 കാരിയെ മൂന്ന് ദിവസത്തിന് ശേഷം രക്ഷപ്പെടുത്തി. ടുണീഷ്യയില്‍ നിന്നും ഇറ്റലിയിലേക്ക് പോയ ബോട്ട് മറിഞ്ഞായിരുന്നു അപകടം. ഇറ്റലിയിലെ ലാംപെഡൂസയില്‍ നടന്ന അപകടത്തില്‍ ബോട്ടില്‍ ഉണ്ടായിരുന്ന 40 ലധികം പേര്‍ മരിച്ചതായി സംശയിക്കുന്നു. സംഭവത്തില്‍ 11 വയസുകാരി മാത്രമാണ് രക്ഷപ്പെട്ടത്. . കപ്പല്‍ തകര്‍ച്ചയില്‍ രക്ഷപ്പെട്ട ഏക വ്യക്തി അവളാണെന്നും 44 പേര്‍ മുങ്ങിമരിച്ചുവെന്നും അനുമാനിക്കുന്നതായി മെഡിറ്ററേനിയനിലെ കുടിയേറ്റ രക്ഷാദൗത്യങ്ങളില്‍ സഹായിക്കുന്ന കോമ്പസ് കളക്ടീവ് പറഞ്ഞു. ഗ്രൂപ്പിന്റെ ആള്‍ക്കാര്‍ ബുധനാഴ്ച Read More…

Lifestyle

‘ദൈവമേ, വെളിച്ചമുണ്ട്’ അസദിന്റെ വീഴ്ച അറിയാത്ത സിറിയന്‍ തടവുകാരന്റെ ജയില്‍മോചന നിമിഷം വൈറലാകുന്നു

സിറിയന്‍ സ്വേച്ഛാധിപതിയായ ബാഷര്‍ അല്‍-അസാദിന്‍െ ഭരണകാലത്ത് തടവിലാക്കപ്പെടുകയും അസാദിനെ അട്ടിമറിച്ച് വിമതര്‍ ഭരണം പിടിച്ചതോടെ ജയിലില്‍ നിന്നും ഒരു സിറിയന്‍ തടവുകാരനെ ഒരു ടിവി സംഘം കണ്ടെത്തുന്ന അവിശ്വസനീയ നിമിഷം ഇന്റര്‍നെറ്റില്‍ വൈറലായി മാറുന്നു. മൂന്നുമാസം ജനല്‍ പോലുമില്ലാത്ത ഇരുട്ടറയില്‍ കഴിഞ്ഞയാള്‍ ആദ്യമായി വെളിച്ചം കാണുന്നതാണ് ദൃശ്യം. അസദ് തടവിലാക്കിയ അമേരിക്കന്‍ പത്രപ്രവര്‍ത്തകനെ കണ്ടെത്താന്‍ സിഎന്‍എന്‍ റിപ്പോര്‍ട്ടര്‍ ക്ലാരിസ വാര്‍ഡ് അസദിന്റെ കുപ്രസിദ്ധ ജയിലുകളിലൊന്നില്‍ പ്രവേശിക്കുമ്പോഴായിരുന്നു സംഭവം. അടച്ചിട്ടിരിക്കുന്ന ഒരു സെല്ലിന്റെ താഴ് വെടിവെച്ചിട്ട ശേഷം ക്ലാരിസയും Read More…

Featured Good News

1979ല്‍ ദമ്പതികള്‍ നട്ട ചെറിയ ക്രിസ്മസ് ട്രീ; ഇന്ന് 52 അടി ഉയരമായി പ്രദേശത്തിന് പ്രകാശം നല്‍കുന്നു

മഞ്ഞുകാലത്തിന്റെ ഇരുട്ടില്‍, തെരുവ് വിളക്കുകള്‍ ഇല്ലാത്ത ഒരു സ്ഥലത്ത്, പ്രദേശത്തിന് മുഴുവന്‍ പ്രകാശം നല്‍കി ഒരു ക്രിസ്മസ് ട്രീ ഉയരത്തില്‍ വളര്‍ന്നു നിന്നാല്‍ എങ്ങിനെയിരിക്കും? ഇംഗ്ലണ്ടിലെ വോര്‍സെസ്റ്റര്‍ഷെയറിലെ ഇങ്ക്ബെറോ നഗരത്തിന് പറയാനുള്ളത് അത്തരം ഒരു ക്രിസ്മസ് ട്രീയുടെ കഥയുണ്ട്. ദശകങ്ങളായി ക്രിസ്മസിന് അലങ്കാര വിളക്കുകളാല്‍ വെളിച്ചം ചൊരിഞ്ഞു നില്‍ക്കുന്ന ഈ ദേവദാരു വൃക്ഷം ആളുകള്‍ക്ക് കിലോമീറ്ററുകള്‍ അകലെ നിന്ന് പോലും മനോഹരമായ കാഴ്ച നല്‍കുന്നു. 1978 ല്‍ ദമ്പതികളായ അവ്രിലും ക്രിസ്റ്റഫര്‍ റൗലാന്‍ഡും വെറും 6 ഡോളറിന് Read More…

Crime

ശരീരത്ത് പൊള്ളലും കടിച്ചതുമായി 71 പരിക്കുകള്‍, 25 ഒടിവുകള്‍ ; 10വയസ്സുകാരി സാറ അനുഭവിച്ചത് ക്രൂരമായ പീഡനം

ഇംഗ്‌ളണ്ടില്‍ വന്‍ ചര്‍ച്ചയ്ക്ക് വിധേയമായ 10 വയസ്സുകാരിയായ സാറാ ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് സ്വന്തം പിതാവും രണ്ടാനമ്മയും രണ്ടുവര്‍ഷത്തോളം നടത്തിയ ക്രുരമായ പീഡനത്തിന്റെ കഥകള്‍. രണ്ടുപേരെും പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം സറേയിലെ വോക്കിംഗിലുള്ള കുടുംബവീട്ടില്‍ നിരവധി മുറിവുകളോടെ യാണ് മൃതദേഹം കണ്ടെത്തിയത്. കൂട്ടി ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയയായിരുന്നു എന്ന് മൃതദേഹത്തില്‍ നിന്നു തന്നെ വ്യക്തമായിരുന്നു. മരണമടയുന്നതിന് മുമ്പ്, കെട്ടിയിടപ്പെടുകയും പൊള്ളലേല്‍പ്പിക്കുകയും ക്രൂരമായി മര്‍ദ്ദനവും ഉള്‍പ്പെടെയുള്ള പീഡനങ്ങള്‍ സാറ സഹിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് Read More…