Featured Lifestyle

വിജയ്‌യുടെ പടനായിക: അഞ്ച് ഭാഷകൾ സംസാരിക്കുന്ന ശിവകാശിയുടെ യുവ എംഎൽഎ!

വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയായി 29-കാരിയായ എസ്. കീർത്തന ശ്രദ്ധേയയാകുന്നു. വിരുതുനഗർ ജില്ലയിലെ ശിവകാശി മണ്ഡലത്തിൽ നിന്നാണ് കീർത്തന വിജയിച്ചത്. 1996-ൽ ജനിച്ച ഇവർ തമിഴ് മീഡിയം സർക്കാർ സ്കൂളിലാണ് പഠിച്ചത്. മധുരൈ കാമരാജ് സർവകലാശാലയിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ബിരുദവും, 2019-ൽ പുതുച്ചേരി സർവകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവും നേടി. രാഷ്ട്രീയത്തിലേക്ക് എത്തുന്നതിന് മുൻപ് ഐപാക് (IPAC), ഷോടൈം കൺസൾട്ടിംഗ് തുടങ്ങിയ സ്ഥാപനങ്ങളിൽ പൊളിറ്റിക്കൽ സ്ട്രാറ്റജിസ്റ്റായും ഡിജിറ്റൽ ക്യാമ്പയിൻ Read More…

Crime

തുടർച്ചയായി പാസ്റ്ററുടെ പീഡനം, ഗർഭ നിരോധന ഗുളിക കഴിപ്പിച്ചു; പതിന്നാലുകാരി ഗുരുതരാവസ്ഥയിൽ

പതിന്നാലു വയസ്സുകാരി പെണ്‍കുട്ടിയെ സഭാ പാസ്റ്റർ ആവർത്തിച്ച് പീഡിപ്പിച്ചതായി പോലീസില്‍ പരാതി. ആന്ധ്രയിലെ ഏലൂരു ജില്ലയില്‍ കാമവരപുക്കോട്ടയിലാണ് സംഭവം .42 വയസ്സുകാരനായ രാംബാബു എന്ന പാസ്റ്ററാണ് പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചത്. പെൺകുട്ടി പള്ളിയില്‍ പ്രാർത്ഥനയ്ക്ക് വരുമ്പോഴായിരുന്നു പീഡനം. കൂലിപ്പണി ചെയ്ത് ജീവിക്കുന്ന പെൺകുട്ടിയുടെ കുടുംബം പതിവായി പള്ളിയിൽ പ്രാർത്ഥനയ്ക്കായി പോകാറുണ്ടായിരുന്നു. സംഭവത്തിനുശേഷം പെൺകുട്ടിക്ക് ആർത്തവം നിലച്ചതിനെത്തുന്ന് പാസ്റ്റർ നിർബന്ധിച്ച് കുട്ടിയെക്കൊണ്ട് അമിത അളവിൽ ഗർഭനിരോധന ഗുളികകൾ കഴിപ്പിച്ചു. ഗുളിക കഴിച്ചതിനെത്തുടർന്നുണ്ടായ അമിതമായ രക്തസ്രാവത്തെത്തുടർന്ന് പെൺകുട്ടി തന്നെ Read More…

Featured Spotlight

ഇന്ത്യൻ സൈന്യത്തിന്റെ അമരത്തേക്ക് എൻ.എസ് രാജ സുബ്രഹ്മണി; ആരാണ് രാജ്യത്തിന്റെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്!

ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ആയി ലഫ്റ്റനന്റ് ജനറൽ എൻ. എസ്. രാജ സുബ്രമണിയെ കേന്ദ്ര സർക്കാർ ശനിയാഴ്ച നിയമിച്ചു. മെയ് 30-ന് കാലാവധി പൂർത്തിയാക്കുന്ന ജനറൽ അനിൽ ചൗഹാന് പകരക്കാരനായാണ് അദ്ദേഹം ഈ പദവിയിലെത്തുന്നത്. രാജ്യത്തെ സൈനിക നേതൃത്വത്തിലെ നിർണ്ണായകമായ ഒരു മാറ്റമാണിത്. പ്രതിരോധ മന്ത്രാലയത്തിന്റെ അറിയിപ്പ് പ്രകാരം, സ്ഥാനമേൽക്കുന്ന തീയതി മുതൽ സൈനിക കാര്യ വകുപ്പിന്റെ സെക്രട്ടറി ചുമതലയും അദ്ദേഹം വഹിക്കും. നിലവിൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടേറിയറ്റിൽ Read More…

Featured Good News

അമ്മയ്ക്കൊപ്പം വിനോദയാത്ര പോകൂ… 10,000 രൂപയും അവധിയും! ഈ CEO ‘അടിപൊളിയാണ്’ എന്ന് ജീവനക്കാർ

മാതൃദിനമായ ഇന്ന് (മെയ് 10) ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സിഇഒ തന്റെ ജീവനക്കാർക്ക് നൽകിയ വാഗ്ദാനം സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുന്നു. മാർക്കറ്റിംഗ്, പിആർ മേഖലയിൽ പ്രവർത്തിക്കുന്ന രജത് ഗ്രോവർ എന്ന യുവസംരംഭകനാണ് തന്റെ ജീവനക്കാർക്ക് മാതാപിതാക്കളോടൊപ്പം അവധിക്കാലം ചെലവഴിക്കാൻ മൂന്ന് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധിയും 10,000 രൂപ അലവൻസും പ്രഖ്യാപിച്ചത്. ആധുനിക ജീവിതത്തിരക്കുകൾക്കിടയിൽ മക്കൾക്ക് തങ്ങളുടെ മാതാപിതാക്കളുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും പലപ്പോഴും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. Read More…

Sports

‘സ്ത്രീ ഉണ്ടെങ്കിൽ ഭാരതമുണ്ട്’; എന്തുകൊണ്ടാണ് രാജസ്ഥാൻ റോയൽസ് പിങ്ക് ജേഴ്‌സി ധരിച്ചത്?

ജയ്പൂരിൽ ശനിയാഴ്ച നടന്ന ഗുജറാത്ത് ടൈറ്റൻസിനെതിരായ ഐപിഎൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് പ്രത്യേക പിങ്ക് ജേഴ്‌സി ധരിച്ചാണ് കളത്തിലിറങ്ങിയത്. രാജസ്ഥാൻ റോയൽസും രാജസ്ഥാൻ റോയൽസ് ഫൗണ്ടേഷനും സംയുക്തമായി നടപ്പിലാക്കുന്ന ‘പിങ്ക് പ്രോമിസ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റം. ഗ്രാമീണ രാജസ്ഥാനിലെ സ്ത്രീകളുടെ ശാക്തീകരണത്തിനായി ക്രിക്കറ്റിനെ ഒരു മാധ്യമമായി ഉപയോഗിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ മത്സരത്തിൽ അടിക്കുന്ന ഓരോ സിക്സറിനും പകരം ആറ് വീടുകൾ വീതം റോയൽസ് സോളാർ പവർ ഉപയോഗിച്ച് പ്രകാശിപ്പിക്കുമെന്ന് ടോസ് Read More…

Crime

വായിൽ രക്തം പുരണ്ട തുണി, മുറിവുകൾ; ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊലപ്പെടുത്തി, വീട്ടുജോലിക്കാരിയെ തിരയുന്നു

ഹൈദരാബാദ് ജൂബിലി ഹിൽസിലെ പ്രശാസൻ നഗറിൽ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് രഞ്ജൻ റേയുടെ ഭാര്യ തനുജ രഞ്ജനെ (62) വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിരമിച്ച ആന്ധ്ര കേഡർ ഉദ്യോഗസ്ഥനായ വിനയ് രഞ്ജൻ റേ ബെംഗളൂരുവിലായിരുന്ന സമയത്താണ് ഈ ദാരുണമായ സംഭവം നടന്നത്. നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരി കൽപ്പനയുടെ സഹായത്തോടെ എത്തിയ കവർച്ചാ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കരുതുന്നു. മോഷണശ്രമത്തിനിടെ തനുജയെ ശ്വാസം മുട്ടിച്ചും ഉപദ്രവിച്ചുമാണ് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രി ഒന്നാം Read More…

Spotlight

വിജയാഘോഷത്തിനിടെ ചെറിയാൻ ഫിലിപ്പിന്റെ ‘ഇല്ലുമിനാറ്റി’ നൃത്തം; വീഡിയോ ‘കുത്തിപ്പൊക്കി’ സോഷ്യൽ മീഡിയ

കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പിന്റെ നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടി വിജയം പ്രവർത്തകർക്കൊപ്പം ആഘോഷിക്കുന്നതാണ് ഈ വിഡിയോയുടെ ഉള്ളടക്കം. വനിതാ പ്രവർത്തകർക്കൊപ്പം ചേർന്ന് ആവേശത്തോടെ ചുവടുവെക്കുന്ന ചെറിയാൻ ഫിലിപ്പിനെയാണ് ദൃശ്യങ്ങളിൽ കാണാൻ സാധിക്കുന്നത്. ‘ആവേശം’ എന്ന സിനിമയിലെ തരംഗമായ ‘ഇല്ലുമിനാറ്റി’ എന്ന പാട്ടിനൊപ്പമാണ് സംഘം നൃത്തം ചെയ്യുന്നത്. പാട്ടിന്റെ താളത്തിനൊപ്പം സജീവമായി പങ്കെടുക്കുന്ന നേതാവിന്റെ വീഡിയോ ഇതിനോടകം തന്നെ ഇന്റർനെറ്റിൽ വൈറലായിക്കഴിഞ്ഞു. View this post on Instagram A Read More…

Celebrity

‘ഇതിനു മുകളിൽ ഏതായാലും ഇനി ഒരുത്തനും അടിക്കാൻ പോകുന്നില്ല’: യുവരാജിനോട് നവ്യ; സഞ്ജുവിനെ പുകഴ്ത്തി യുവി– വീഡിയോ

തൃശൂർ ∙ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് . സഞ്ജുവിന്റെ കളിയിലുണ്ടായ പുരോഗതിയിലും ഐപിഎല്ലിലെ അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിലും താൻ അതീവ സന്തുഷ്ടനാണെന്ന് യുവരാജ് പറഞ്ഞു. തൃശൂർ മരത്താക്കരയിലുള്ള ധനലക്ഷ്മി ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫിസിലെത്തിയപ്പോൾ സംസാരിക്കുകയായിരുന്നു യുവരാജ്. View this post on Instagram A post shared by IndianCinemaGallery (@indiancinemagallery_official) ‘‘കൊച്ചിയിൽ കളിച്ചപ്പോഴൊക്കെ വലിയ പിന്തുണയാണ് മലയാളി ആരാധകരിൽ നിന്ന് ലഭിച്ചിട്ടുള്ളത്. ജയിച്ചാലും തോറ്റാലും Read More…

Crime

ദത്തെടുത്ത പെണ്‍കുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഗര്‍ഭമലസിപ്പിക്കാന്‍ വെട്ടുകല്ല് വയറ്റിൽ വച്ചു, പ്രതിക്ക് 25 വർഷം തടവ്

തലശ്ശേരിയിൽ ദത്തെടുത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 44 വർഷം കഠിന തടവും 1,04,000 രൂപ പിഴയും വിധിച്ചു. കൂടാതെ പെൺകുട്ടിയുടെ സഹോദരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിന് 7 വർഷം തടവും 15,000 രൂപ പിഴയും ശിക്ഷയുണ്ട്. ശിക്ഷാകാലാവധി ഒന്നിച്ച് 25 വർഷം അനുഭവിച്ചാൽ മതിയെന്ന് തലശ്ശേരി പോക്സോ കോടതി ജഡ്ജി എം.ടി. ജലജ റാണി ഉത്തരവിട്ടു. കൂത്തുപറമ്പ് മാങ്ങാട്ടിടം സ്വദേശി ശശികുമാറിനെയാണ് ശിക്ഷിച്ചത്. എന്നാൽ ഇയാൾക്കൊപ്പം താമസിച്ചിരുന്ന രണ്ടാം പ്രതിയായ സ്ത്രീയെ തെളിവുകളുടെ Read More…