Movie News

ആരാധക സമുദ്രത്തിന് നടുവില്‍ അജിത് ; താരത്തിന്റെ ബ്രീഫ്‌കേസിന്റെ വില കേട്ടാല്‍ കണ്ണുതള്ളും…!

ഫെബ്രുവരി 6 ന് തിയേറ്ററുകളില്‍ വിടാമുയിര്‍ച്ചിയുമായി ആരാധകരെ കാണാന്‍ എത്തുന്ന തിരക്കിലാണ് നടന്‍ അജിത്കുമാര്‍. മഗിഴ് തിരുമേനി സംവിധാനം ചെയ്ത വിടമുയാര്‍ച്ചി 1997-ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ സിനിമയായ ബ്രേക്ക്ഡൗണിനെ ആസ്പദമാക്കിയുള്ള കഥയാണെന്ന് പറയപ്പെടുന്നു. താരത്തിന്റെ സ്‌റ്റൈലും അഭിനയവും ആയിരക്കണക്കിന് ആരാധകരെയാണ് നേടിയിരിക്കുന്നത്. അദ്ദേഹത്തിന്റെ സിനിമകള്‍ ക്യാഷ് രജിസ്റ്ററുകളെ റിംഗുചെയ്യുമ്പോള്‍ താരത്തിന്റെ സ്‌റ്റൈലും ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ആരാധക സമുദ്രത്തില്‍ നിന്നും അതിവേഗം നടന്നുപോകുന്ന അജിത് കുമാറിനെ അടുത്തിടെ വിമാനത്താവളത്തില്‍ കണ്ടെത്തി. കറുത്ത ഹൂഡിയും മാച്ചിംഗ് ട്രൗസറും ധരിച്ച Read More…

Crime

പാപ്പരായ ബോളിവുഡ് നടികള്‍ സഖിമാര്‍, 150 വീടുകളില്‍ മോഷണം; കള്ളന്‍ കാമുകിക്ക് സമ്മാനിച്ചത് 3 കോടിയുടെ വീട്…!

നാലു സംസ്ഥാനങ്ങളിലായി 150-200 വീടുകളില്‍ ഭവനഭേദനം നടത്തുകയും വിലപ്പെട്ട വസ്തുക്കള്‍ മോഷ്ടിക്കുകയും ചെയ്ത കള്ളനെ പോലീസ് അറസ്റ്റ് ചെയ്തു. വമ്പന്‍ മോഷണങ്ങള്‍ക്കും ബോളിവുഡ് നടിമാര്‍ ഉള്‍പ്പെടെയുള്ള കാമുകിമാര്‍ക്ക് വിലപ്പെട്ട സമ്മാനം നല്‍കുന്ന കാര്യത്തിലും കുപ്രസിദ്ധനായ പഞ്ചാക്ഷരി സംഗയ്യ സ്വാമി എന്ന മോഷ്ടാവാണ് പിടിയിലായത്. ചായക്കടക്കാരനായ ഇയാള്‍ തന്റെ ചായപോലെ തന്നെ മികച്ച ക്രിമിനല്‍ റെക്കോഡും ഉണ്ടാക്കിയിട്ടുള്ളയാളാണ്. തന്റെ കാമുകിക്ക് ഇയാള്‍ മൂന്ന് കോടിയുടെ ഒരു ബംഗ്‌ളാവ് സമ്മാനിച്ചെന്ന് വരെയാണ് ആരോപണം. കഴിഞ്ഞയാഴ്ച വീടുകയറി 400 ഗ്രാം സ്വര്‍ണവും Read More…

Sports

ടി20 യിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി റഷീദ്ഖാന്‍ ; കരിയറില്‍ 633 വിക്കറ്റുകള്‍ നേടി

ചരിത്രമെഴുതി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റഷീദ്ഖാന്‍. ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ്‌വേട്ടക്കാരനായി താരം ഉയര്‍ന്നു. വെസ്റ്റിന്‍ഡീസ് ബൗളര്‍ ഞയെയാണ് റഷീദ്ഖാന്‍ മറികടന്നത്. 633 വിക്കറ്റ് നേടിയ താരത്തിന്റെ റെക്കോഡ് വിക്കറ്റ് ഡുണിത്ത് വെല്ലാലാഗേ ആയിരുന്നു. വിന്‍ഡീസ് ബൗളര്‍ ബ്രാവോയുടെ 631 വിക്കറ്റിന്റെ റെക്കോഡാണ് താരം മറികടന്നത്. ചൊവ്വാഴ്ച പാര്‍ള്‍ റോയല്‍സിനെതിരായ എസഎ 20 ക്വാളിഫയര്‍ 1 ല്‍ ദുനിത് വെല്ലലഗെയെ പുറത്താക്കിയപ്പോള്‍ 26 കാരനായ അഫ്ഗാനിസ്ഥാന്‍ റിസ്റ്റ്‌സ്പിന്നര്‍ ബ്രാവോയെ പിന്നിലാക്കി. 2015 ഒക്ടോബറില്‍ കൗമാരപ്രായത്തില്‍ തന്നെ റാഷിദ് Read More…

Oddly News

വംശനാശഭീഷണി നേരിടുന്ന 11 ആണ്‍ തവളകള്‍; ലണ്ടന്‍ മൃഗശാലയില്‍ 33 കുഞ്ഞുങ്ങൾക്ക് ജന്മം നല്‍കി

സംരക്ഷിച്ച് ലണ്ടനിലെത്തിച്ച ചിലിയിലെ വംശനാശഭീഷണി നേരിടുന്ന 11 തവളകള്‍ മൃഗശാലയില്‍ 33 തവളകള്‍ക്ക് ജന്മം നല്‍കി. ചിലി തീരത്തുള്ള ഒരു ദ്വീപിന്റെ വിദൂര ഭാഗമായ പാര്‍ക്ക് ടാന്റൗക്കോയില്‍ നിന്ന് 7,000 മൈൽ (11,000 കിലോമീറ്റർ) സഞ്ചരിച്ചാണ് തവളകളെ ലണ്ടനിലേക്ക് എത്തിച്ചത്. ഈ അപൂര്‍വ്വയിനം തവളകള്‍ മാരകമായ ഒരു കുമിളില്‍ നിന്ന് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ബ്രിട്ടീഷ് മൃഗശാലയിലേക്ക് സംരക്ഷകര്‍ എത്തിച്ചത്. ഡാര്‍വിന്‍ തവളകള്‍ എന്നറിയപ്പെടുന്ന ഇവ ഉഭയജീവികള്‍ക്കിടയില്‍ ഏറെ സവിശേഷതകളുള്ളതാണ്. പൂര്‍ണ്ണവളര്‍ച്ച എത്തിയാല്‍ പോലും ഇവ വലിപ്പത്തില്‍ Read More…

Featured Good News

സുനാമി അനാഥരാക്കിയ രണ്ടു പെണ്‍കുട്ടികള്‍; വളര്‍ത്തി വലുതാക്കി വിവാഹവും നടത്തി തമിഴ്‌നാട്‌ ചീഫ് സെക്രട്ടറി

2004 ഡിസംബര്‍ 26ന് ആറായിരത്തിലധികം പേരുടെ മരണത്തിനിടയാക്കിയ സുനാമി തമിഴ്‌നാട്‌ തീരത്ത് ആഞ്ഞടിച്ചപ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ നിന്നത് നിലവില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായ അന്നത്തെ നാഗപട്ടണം ജില്ലാ കളക്ടറായിരുന്നജെ രാധാകൃഷ്ണനായിരുന്നു. കീച്ചന്‍കുപ്പം മത്സ്യബന്ധന ഗ്രാമത്തിലെ നാശനഷ്ടങ്ങള്‍ക്ക് ഇടയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് അത്ഭുതകരമായി ഒരു പെണ്‍കുഞ്ഞിനെ ജീവനോടെ കിട്ടി. ദുരന്തത്തില്‍ അനാഥരായ കുട്ടികളെ പരിപാലിക്കുന്നതിനായി, തമിഴ്നാട് സര്‍ക്കാര്‍ നാഗപട്ടണത്ത് അന്നൈ സത്യ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സ്ഥാപിച്ചിരുന്നു. രക്ഷപ്പെടുത്തിയ ആ കുഞ്ഞിനെ അവിടെ പാര്‍പ്പിച്ചു. മീന എന്ന പേരും Read More…

Celebrity

നഗ്നതാപ്രദര്‍ശനം കൊണ്ടു പ്രശസ്തയായ ബിയാങ്ക സെന്‍സോറിയുടെ ആസ്തി എത്രയാണെന്നറിയാമോ?

ന്യൂഡല്‍ഹി: നഗ്നതാപ്രദര്‍ശനങ്ങളിലൂടെയും വിവാദ സാന്നിദ്ധ്യം കൊണ്ടും സമ്പന്നമാണ് മോഡലും ഓസ്ട്രേലിയന്‍ സുന്ദരിയുമായ ബിയാന്‍കാ സെന്‍സോറിയുടെ ജീവിതം. മെല്‍ബണില്‍ ജനിച്ച ബിയാന്‍ക സെന്‍സോറി മെല്‍ബണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ആര്‍ക്കിടെക്ചറില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമുള്ള ഒരു പ്രൊഫഷണല്‍ ആര്‍ക്കിടെക്റ്റ് ആണെങ്കിലും, അമേരിക്കന്‍ റാപ്പറും സംരംഭകനുമായ കാനി വെസ്റ്റുമായുള്ള അവരുടെ ബന്ധവും യീസിയിലെ വിജയകരമായ കരിയറുമാണ് അവരെ പൊതുജനശ്രദ്ധയില്‍ പ്രാധാന്യം നേടിക്കൊടുത്തത്. ഫാഷന്‍ മോഡലായി വെട്ടിത്തിളങ്ങുന്ന ബിയാന്‍കാ സെന്‍സോറിയുടെ ആസ്തി എന്താണെന്ന് അറിയാന്‍ ആളുകള്‍ക്ക് ആകാംക്ഷയുണ്ട്. അവളുടെ ആസ്തി ഏകദേശം 1 Read More…

Featured Lifestyle

യുദ്ധം തുടങ്ങിയപ്പോള്‍ വേര്‍പിരിഞ്ഞു; 15 മാസത്തിന് ശേഷം ഗാസയില്‍ ഇരട്ടകള്‍ കണ്ടുമുട്ടി

ഗാസയില്‍ ഇസ്രായേലും പലസ്തീനും തമ്മിലുള്ള യുദ്ധത്തില്‍ അനേകം ജീവിതങ്ങളാണ് തകര്‍ന്നുപോയത്. യുദ്ധത്തില്‍ വേര്‍പിരിഞ്ഞുപോയ ശേഷം വെടിനിര്‍ത്തല്‍ ഉണ്ടായതോടെ വേര്‍പിരിഞ്ഞുപോയ ഉറ്റവരെയും ഉടയവരെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗാസ. യുദ്ധത്തില്‍ വേര്‍പിരിഞ്ഞുപോകുകയും വെടിനിര്‍ത്തലോടെ കണ്ടുമുട്ടുകയും ചെയ്ത ഇരട്ടകളുടെ ചിത്രം വേര്‍പിരിയലിന്റെയും നാശത്തിന്റെയും 15 മാസങ്ങള്‍ക്ക് ശേഷമുള്ള ഫലസ്തീനികളുടെ അതിജീവനത്തിന്റെ രേഖാചിത്രമായി മാറുന്നു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇസ്രായേല്‍ എന്‍ക്ലേവിനുള്ളില്‍ ചലനം അനുവദിച്ചതിന് ശേഷം 30 വയസ്സുള്ള ഇബ്രാഹിമും മഹമൂദ് അല്‍-അറ്റൗട്ടും ആണ് കണ്ടുമുട്ടിയത്. ഗാസയിലെ ഇരട്ട സഹോദരങ്ങളുടെ ഒത്തുചേരല്‍ ഏറെ Read More…

Sports

ടീം മുഴുവന്‍ ജഴ്‌സിയൂരി ആഘോഷിക്കാനായിരുന്നു ഗാംഗുലിയുടെ പ്ലാന്‍; വേണ്ടെന്ന് പറഞ്ഞത് സച്ചിന്‍, ലോർഡ്‌സിലെ ഐതിഹാസിക നിമിഷം

ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ജഴ്‌സിയൂരിയുള്ള ആഹ്‌ളാദപ്രകടനം ഇന്ത്യ മുഴുവന്‍ വൈറലായ കാര്യമായിരുന്നു. 2002-ലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാറ്റ്വെസ്റ്റ് സീരീസ് ഫൈനലിലെ സംഭവം ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല. എന്നാല്‍ ടീം മുഴുവന്‍ ഈ രീതിയില്‍ ആഘോഷിക്കണമെന്നായിരുന്നു അന്ന് ടീമിന്റെ നായകനായിരുന്ന ഗാംഗുലിയുടെ പ്ലാനെന്നും എന്നാല്‍ അത് ഉപേക്ഷിച്ചത് സച്ചിന്‍ കാരണമായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുന്നത് അന്ന് ആ പരമ്പരയില്‍ ഇന്ത്യയുടെ ടീം മാനേജരായിരുന്ന ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുടേതാണ്. ഫ്രെഷ് ലോര്‍ഡ്‌സ് ബാല്‍ക്കണി സംഭവം Read More…

Sports

ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് ; സച്ചിന് തൊട്ടരികില്‍ വിരാട് കോഹ്ലി

സച്ചിന്റെ ക്രിക്കറ്റിലെ ഒട്ടേറെ റെക്കോഡുകള്‍ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ സൂപ്പര്‍ബാറ്റര്‍ വിരാട്‌കോഹ്ലി ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറ്റൊരു റെക്കോഡില്‍ കൂടി ഉന്നം വെച്ചിരിക്കുകയാണ്. സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ വിരാട് കോഹ്ലിക്ക് 94 റണ്‍സ് വേണം. ഫെബ്രുവരി ആറിന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ കളിക്കുന്ന കോഹ്ലി ഏറ്റവും വേഗത്തില്‍ 14,000 ഏകദിന റണ്‍സ് തികയ്ക്കുന്ന താരം എന്ന കാര്യത്തിലാണ് സച്ചിനെ പിന്നിലാക്കാനൊരുങ്ങുന്നത്. 2006 ഫെബ്രുവരിയില്‍ പെഷവാറില്‍ പാക്കിസ്ഥാനെതിരായ ഏകദിനത്തില്‍ സച്ചിന്‍ തന്റെ 350-ാം ഇന്നിംഗ്‌സില്‍ റെക്കോര്‍ഡ് സ്ഥാപിച്ച Read More…