ഫെബ്രുവരി 14 നെ പ്രണയികളുടെ ദിനമായി ആഘോഷിക്കുന്ന രീതിക്ക് വളരെയധികം പഴക്കമുണ്ട്. ഈ ദിവസം പ്രണയികള്‍ പരസ്പരം സമ്മാനങ്ങള്‍ നല്‍കുകയും ചിലര്‍ ഒരുമിച്ച് ഒരു അത്താഴം കഴിക്കുകയുമൊക്കെ ചെയ്യുന്നതാണ് പാശ്ചാത്യലോകത്തെ പതിവ് രീതികള്‍. എന്നാല്‍ ഈ പ്രത്യേക ദിനം ആഘോഷിക്കുന്നതിന് മെക്‌സിക്കോ കണ്ടെത്തിയത് ഒരു അസാധാരണ വഴിയാണ്. 1,200 ദമ്പതികള്‍ എന്നെന്നേക്കുമായി അവരുടെ ഒരുമിച്ചുള്ള ജീവിതയാത്ര ആരംഭിച്ചു. മെക്‌സിക്കോ സിറ്റി ഗവണ്‍മെന്റ് ഒരു സാംസ്‌കാരിക കേന്ദ്രത്തില്‍ സംഘടിപ്പിച്ച ഒരു മാട്രിമോണിയോ കോലെക്റ്റിവോ അല്ലെങ്കില്‍ സമൂഹവിവാഹത്തില്‍ ആയിരക്കണക്കിന് ദമ്പതികളാണ് Read More…
Author: Priya
വിക്‌ടോറിയന്‍ ലണ്ടനെ വിറപ്പിച്ച സീരിയല്‍ കില്ലറെ കണ്ടെത്തി; അഴിഞ്ഞത് 137 വര്‍ഷം പഴക്കമുള്ള കേസിലെ നിഗൂഡത
ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള നിഗൂഢതകളിലൊന്ന് വെളിപ്പെടുത്തി, കുപ്രസിദ്ധ സീരിയല്‍ കില്ലറെ 137 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. 1800-കളുടെ അവസാനത്തില്‍ വിക്ടോറിയന്‍ ലണ്ടനിലെ ഈസ്റ്റ് എന്‍ഡിനെ ഭീതിയിലാഴ്ത്തിയ കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ ‘ജാക്ക് ദി റിപ്പര്‍’ എന്ന് മാത്രം പരാമര്‍ശമുണ്ടായിരുന്നയാളുടെ ഐഡന്റിറ്റിയാണ് ഒടുവില്‍ വിദഗ്ദ്ധര്‍ പുറത്തുവിട്ടിരിക്കുന്നത്. അഞ്ച് സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കൊലയാളി 3-കാരനായ പോളിഷ് കുടിയേറ്റക്കാരനായ ആരോണ്‍ കോസ്മിന്‍സ്‌കി എന്നയാളാണെന്നാണ് കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് കണ്ടെടുത്ത ഷാളില്‍ നിന്നുള്ള ഡിഎന്‍എ Read More…
സിനിമകള്‍ക്ക് തുടർച്ചയായ പരാജയം, അപമാനിക്കല്‍, മമ്മൂട്ടി മറ്റൊരു ജോലി അന്വേഷിച്ച ആ കാലം
‘ഭ്രമയുഗം’, ‘കാതല്‍: ദി കോര്‍’, ‘നന്‍പകല്‍ നേരത്ത് മയക്കം’ … വേഷങ്ങളിലെ വൈവിദ്ധ്യമാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി മമ്മൂട്ടി എന്ന നടനെ വിസ്മയമാക്കുന്നത്. വാണിജ്യപരമായ താരപരിവേഷത്തേക്കാള്‍ തന്റെ അഭിനയമികവിനാണ് അദ്ദേഹം മുന്‍ഗണന നല്‍കുന്നതെന്ന് തെളിയിക്കുന്നവയായിരുന്നു ഈ സിനിമകള്‍. ഇങ്ങനെയൊക്കെയാണെങ്കിലും, ഒരു പ്രഗത്ഭ നടനാകാനുള്ള പാത മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം സുഗമമായിരുന്നില്ല. ഇന്‍ഡസ്ട്രിയില്‍ കടുത്ത അപമാനം നേരിടേണ്ടിവന്ന ഒരു കാലമുണ്ടായിരുന്നു അദ്ദേഹത്തിന്. 1980കളുടെ മധ്യത്തില്‍, അദ്ദേഹത്തിന് ഒരു മോശം ഘട്ടമായിയിരുന്നു, തുടര്‍ച്ചയായി അദ്ദേഹത്തിന്റെ സിനിമകളുടെ പ്രകടനം മോശമായി . 2002 Read More…
WWE വേള്‍ഡ് ചാമ്പ്യന്‍, ഹോളീവുഡ് സൂപ്പര്‍സ്റ്റാര്‍ ; ജോണ്‍സീനയുടെ വരുമാനം എത്രയാണെന്നറിയാമോ?
ഡബ്‌ള്യൂഡബ്‌ള്യൂഇ വേള്‍ഡ് ചാമ്പ്യന്‍ മാത്രമല്ല, ഹോളിവുഡിലെ സൂപ്പര്‍താരം കൂടിയാണ് ഗുസ്തിതാരം ജോണ്‍സീന. 16 തവണ ഡബ്‌ള്യൂഡബ്‌ള്യൂഇ വേള്‍ഡ് ചാമ്പ്യനായ അദ്ദേഹം ഗുസ്തിയില്‍ നിന്ന് ഹോളിവുഡിലേക്ക് ചേക്കേറിയപ്പോഴും ഭാഗ്യം തുണച്ചു. ഡബ്ല്യു ഡബ്ല്യു ഇ യില്‍ നിന്നുള്ള വരുമാനം, അഭിനേതാവായുള്ള ഹിറ്റുകള്‍ ഒരു വലിയ തുക മൂല്യമുള്ള എന്‍ഡോഴ്സ്മെന്റ് ഡീലുകള്‍ എന്നിവ കണക്കിലെടുത്ത് ജോണ്‍സീനയുടെ മൊത്തം ആസ്തി എത്രയാണെന്നറിയാമോ? 80 മില്യണ്‍ ഡോളറാണ് അദ്ദേഹത്തിന്റെ സ്വത്ത്. ഡബ്‌ള്യൂഡബ്‌ള്യൂഇ യുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അലങ്കരിച്ച ചാമ്പ്യന്‍ എന്ന റെക്കോര്‍ഡ് Read More…
കാറ്റാലന്മാര്‍ക്ക് ഒരു സെന്റര്‍ബാക്കിനെ വേണം ; വിര്‍ജിന്‍ വാന്‍ഡിക്ക് ബാഴ്‌സിലോണയില്‍ എത്തുമോ?
ലിവര്‍പൂളിന് വന്‍ നഷ്ടം സംഭവിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. അവരുടെ വിലയേറിയ മിന്നുംതാരങ്ങളില്‍ മൂന്ന് പേരാണ് ഫ്രീ ഏജന്റുമാരാകാനിരി ക്കുന്നത്. മുന്നേറ്റക്കാരനായ മുഹമ്മദ് സലായും പ്രതിരോധക്കാരായ വിര്‍ജിന്‍ വാന്‍ഡിക്കും അലക്‌സാണ്ടര്‍ ആര്‍നോള്‍ഡും. മൂന്ന് കളിക്കാരുമായി മറ്റൊരു കരാറിന് ലിവര്‍പൂള്‍ ആലോചിക്കുന്നുണ്ടെങ്കിലും ഇവരാരും കൊത്തിയിട്ടില്ല. ആന്‍ഫീല്‍ഡിലെ കരാറിന്റെ അവസാന മാസങ്ങളിലായ മൂന്നുപേരും ഇതുവരെ റെഡ്‌സുമായുള്ള പുതിയ ഡീലുകള്‍ അംഗീകരിച്ചിട്ടില്ല. 2024-25 കാമ്പെയ്നിന്റെ അവസാനത്തില്‍ വാന്‍ ഡിക്ക് ഒരു സ്വതന്ത്ര ഏജന്റായാല്‍, പരിചയസമ്പന്നനായ ഡച്ച് ഡിഫന്‍ഡര്‍ക്ക് സ്‌പെയിനിലേക്ക് പോകാനും Read More…
താന്‍ വന്നത് ഹൈദരാബാദില്‍ നിന്നാണെന്ന് രശ്മിക; കൂര്‍ഗിനെ മറന്നതാണോയെന്ന് വിമര്‍ശകര്‍- വീഡിയോ, വിവാദം
തെന്നിന്ത്യ കീഴടക്കിയ ശേഷം ബോളിവുഡും അടക്കിഭരിക്കുകയാണ് നടി രശ്മികാമന്ദാന. എന്നാല്‍ അടുത്തിടെ നടത്തിയ ഒരു പ്രസ്താവനയുടെ പേരില്‍ നടി വ്യാപകമായി വിമര്‍ശനം നേടി. നാട്ടുകാരായ കര്‍ണാടകക്കാരടക്കം രൂക്ഷ വിമര്‍ശനവുമായി വന്നു. താന്‍ ഹൈദരാബാദുകാരിയാണെന്ന നടിയുടെ പ്രസ്താവനയാണ് വ്യാപകമായ വിമര്‍ശനം നേടിയത്. തെലുങ്ക് പ്രേക്ഷകരെ കയ്യിലെടുക്കാനാണ് ഈ പ്രസ്താവന നടത്തിയതെന്ന് ചിലര്‍ പറയുമ്പോള്‍, അവര്‍ ഇപ്പോള്‍ ആ നഗരത്തില്‍ താമസിക്കുന്നതിനാല്‍ ഇത് ന്യായമാണെന്ന് മറ്റുള്ളവര്‍ വാദിക്കുന്നു. ഹൈദരാബാദില്‍ നടന്ന ‘ഛാവ’യുടെ പ്രീ-റിലീസ് ഇവന്റില്‍ നിന്നുള്ള ഒരു ക്ലിപ്പ് ഓണ്‍ലൈനില്‍ Read More…
ഹോളിവുഡ് സൂപ്പര്‍താരം ടോം ക്രൂസും യുവനടി അന ഡി അര്‍മസും ഡേറ്റിംഗില്‍?
ഹോളിവുഡിലെ സൂപ്പര്‍താരം ടോം ക്രൂസും യുവനടി അന ഡി അര്‍മസും ഡേറ്റിംഗിലോ? ഈ വാരാന്ത്യത്തില്‍ ലണ്ടനിലെ സോഹോ ജില്ലയില്‍ ഇരുവരും സമയം ചെലവഴിക്കുന്നതായി കാണപ്പെട്ടു. അവിടെ അവര്‍ മനോഹരമായ ഒരു സായാഹ്നം ആസ്വദിച്ചത് പുതിയ അഭ്യൂഹങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. ഹോളിവുഡ് മെഗാസ്റ്റാറും ക്യൂബന്‍ നടിയും തമ്മില്‍ പ്രണയത്തിലാണോ എന്നാണ് സംശയം. വളരെ പ്രധാനപ്പെട്ട ഒരു ഡേറ്റിംഗ് സ്‌റ്റോറിയില്‍ അവര്‍ നഗരത്തിലെ ഏറ്റവും പ്രശസ്തമായ റെസ്റ്റോറന്റുകളില്‍ ഒന്നില്‍ അത്താഴത്തിന് പോയി എന്നതാണ് സത്യം: ഫെബ്രുവരി 13, വാലന്റൈന്‍സ് ദിനത്തിന് ഒരു Read More…
ഗുവോ ഷാന് 50 പര്‍വ്വതങ്ങള്‍ കീഴടക്കണം ; കാലുകൊണ്ട് കയറുന്ന കാര്യമല്ല, കൈ കുത്തി നടന്ന്- വീഡിയോ
പലരും കാലുകള്‍ ഉപയോഗിച്ച് കാല്‍നട യാത്ര നടത്താന്‍ പാടുപെടുന്നു, എന്നാല്‍ ഒരു ചൈനക്കാരന്‍ തന്റെ രാജ്യത്തെ ഏറ്റവും പ്രശസ്തമായ പര്‍വതങ്ങള്‍ കൈ മാത്രം ഉപയോഗിച്ച് കയറുകയാണ്. 38 കാരനായ സണ്‍ ഗുവോ ഷാന്‍ ആണ് അസാധാരണ മെയ് വഴക്കം കൊണ്ടു ശ്രദ്ധേയനായിരിക്കുന്നത്. 2025 വസന്തത്തോടെ ചൈനയിലെ ഏറ്റവും ജനപ്രിയമായ 50 പര്‍വതങ്ങള്‍ കയറുക എന്ന ഒരു മഹത്തായ വെല്ലുവിളി കഴിഞ്ഞ വര്‍ഷം മുതല്‍ അദ്ദേഹം ഏറ്റെടുത്തിരിക്കുകയാണ്. 2023 മെയ് മാസത്തില്‍ മാത്രമാണ് ഹാന്‍ഡ്സ്റ്റാന്‍ഡ് ക്ലൈംബിംഗ് പരിശീലിക്കാന്‍ തുടങ്ങിയത്. Read More…
പെയ്ഡ്‌ലീവ് കിട്ടാന്‍ മുത്തച്ഛന്‍ മരിച്ചെന്ന് വ്യാജ മരണസര്‍ട്ടിഫിക്കറ്റുണ്ടാക്കി ; സിംഗപ്പൂരില്‍ ഇന്ത്യാക്കാരന് വന്‍പിഴ…!
എളുപ്പത്തില്‍ ലീവ് കിട്ടാന്‍ ആള്‍ക്കാര്‍ ‘മരണം’ ഒരു വിഷയമാക്കുന്നത് അത്ര അസാധാരണമായ കാര്യമൊന്നുമല്ല. എന്നാല്‍ സിംഗപ്പൂരില്‍ പെയ്ഡ് ലീവ് കിട്ടാന്‍ ഈ തന്ത്രം ഉപയോഗിച്ച ഇന്ത്യാക്കാരന് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു. തന്റെ മുത്തച്ഛന്റെ മരണ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നിര്‍മ്മിച്ചതിന് കിട്ടിയ പിഴ 4000 ഡോളര്‍ ആയിരുന്നു. ഈ മാസം ആദ്യമാണ് 29 കാരനായ ബരത് ഗോപാലിന്, വഞ്ചന നടത്താനുള്ള ഉദ്ദേശ്യത്തോടെ ബന്ധുവിന്റെ വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയതിന് പിഴ കിട്ടിയത്. 2023 നവംബറില്‍, സെക്യൂരിറ്റി ഫിനാന്‍സിംഗ് ഓപ്പറേഷന്‍ Read More…









