ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അനേകം നാഴികക്കല്ലുകളാണ് ഫുട്‌ബോള്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ നാഴികക്കല്ലുകള്‍ ഇനി ഫ്രഞ്ച് ഫുട്‌ബോള്‍സ്റ്റാര്‍ കിലിയന്‍ എംബാപ്പേയ്ക്ക് പോകുമോ? ഒരു പ്രൊഫഷണല്‍ ഫുട്‌ബോള്‍ കളിക്കാരനെന്ന നിലയില്‍ അദ്ദേഹം ഗോളുകളും അസിസ്റ്റുമായി ഇപ്പോള്‍ 516 ഗോള്‍ സംഭാവനകള്‍ നേടിയ പ്രായം കുറഞ്ഞയാളായി. വെറും 26 വയസ്സുള്ളപ്പോള്‍ 500 ഗോള്‍ സംഭാവനകള്‍ കവിയുന്ന ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി എംബാപ്പ മാറി. ലയണല്‍ മെസ്സി ഈ പ്രായത്തില്‍ 486 ഗോളുകളില്‍ അവകാശം Read More…
Author: Priya
ലോകേഷ് കനകരാജ് – രജനീകാന്ത് ചിത്രത്തില്‍ പൂജാ ഹെഗ്‌ഡേയുടെ ഐറ്റം നമ്പറും
ലോകേഷ് കനകരാജും രജനീകാന്തും ഒന്നിക്കുന്നു എന്നത് തന്നെ വലിയ വാര്‍ത്തയാണ്. രജനികാന്ത് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന കൂലി ഈ വര്‍ഷം തീയേറ്ററില്‍ എത്തും. സിനിമയില്‍ പൂജാ ഹെഗ്‌ഡേയുടെ ഒരു ഐറ്റം നമ്പര്‍ ഉണ്ടായേക്കുമെന്ന് സൂചന. ചിത്രീകരണം ക്രമാനുഗതമായി പുരോഗമിക്കുകയാണ്. രജനികാന്ത് അഭിനയിച്ച കൂലിയില്‍ സൂപ്പര്‍സ്റ്റാറിനൊപ്പം നടി നൃത്തം ചെയ്യുന്ന ഒരു ഗാനരംഗം ഉള്‍പ്പെടുന്നു എന്നാണ് വിവരം. അതേസമയം ഇപ്പോള്‍, നിര്‍മ്മാതാക്കള്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. രസകരമെന്നു പറയട്ടെ, അതിന്റെ പ്രാരംഭ റിലീസ് തീയതിയില്‍ നിന്ന് മാറ്റിവയ്ക്കാന്‍ സാധ്യതയുള്ള റിപ്പോര്‍ട്ടുകള്‍ Read More…
പബ്ജി കളിച്ച് പ്രേമിച്ച് ഇന്ത്യയിലെത്തിയ സീമാ ഹൈദറിന്റെ കഥ തീരുന്നില്ല; ഭര്‍ത്താവ് കേസുമായി കോടതിയില്‍
പബ്ജി കളിച്ച് അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍കാരി സീമാ ഹൈദറിന്റെ പ്രണയകഥ ഇനിയും അവസാനിച്ചിട്ടില്ല. അബദ്ധത്തില്‍ പെട്ടു പോ യ ഭാര്യയെ പാകിസ്താനിലേക്ക് തിരിച്ചയയ്ക്കണം എന്നാവശ്യപ്പെട്ട് ഭര്‍ത്താവ് ഗുലാം ഹൈദര്‍ ഇന്ത്യയില്‍ നീതി തേടുകയാണ്. 2023 ലായിരുന്നു പബ്ജികളിച്ച് പ്രണയിച്ച കാമു കന്‍ സച്ചിന്‍ മീണയെ വിവാഹം കഴിക്കാന്‍ പാകിസ്ഥാനില്‍ നിന്ന് സീമ കുട്ടികളു മായി ഇന്ത്യയില്‍ എത്തിയത്. ഭര്‍ത്താവ് ഗുലാം ഹൈദര്‍ ഈ സമയത്ത് സൗദി അറേബ്യയിലായിരുന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലായിരുന്ന ഗുലാം സീമയുമായി താമസിച്ചിരുന്നത്. Read More…
ഹൃദയം കവര്‍ന്ന് ഹൃത്വിക് റോഷന്റെ മകന്‍ ഹൃദാന്‍; തിമോത്തി ഷലമേറ്റിന്റെ ഡ്യൂപ്പാണോയെന്ന് ആരാധകര്‍
സ്റ്റാര്‍കിഡാണെങ്കിലും ഹൃത്വിക് റോഷന്റെ മകന്‍ ഹൃദാന്‍ വെള്ളിവെളിച്ചത്തില്‍ നിന്നും അകന്നു നില്‍ക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. എന്നാല്‍ ഞായറാഴ്ച അപൂര്‍വമായ അദ്ദേഹത്തിന്റെ ഒരു പ്രത്യക്ഷപ്പെടല്‍ ഇന്റര്‍നെറ്റില്‍ ആരാധകരുടെ ഹൃദയം കവര്‍ന്നു. ബോളിവുഡ് താരം തിമോത്തി ഷലമേറ്റിനോടുള്ള അസാധാരണ സാമ്യമാണ് ആരാധകര്‍ പ്രധാനമായും കണ്ടെത്തിയിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിലെ ദി റോഷന്‍സ് ഡോക്യുമെന്ററിയുടെ വിജയാഘോഷ പാര്‍ട്ടിയില്‍വച്ചെടുത്ത ചിത്രങ്ങളാണ് വൈറലായത്. പലരും അദ്ദേഹത്തെ ‘ഇന്ത്യന്‍ തിമോത്തി ഷലമേറ്റ്’ എന്നാണ് വിശേഷിപ്പിച്ചത്. ഹൃദാന്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തപ്പോള്‍ എല്ലാവരുടെയും കണ്ണുകള്‍ അവനിലേക്ക് തന്നെയായിരുന്നു. സോഷ്യല്‍ മീഡിയ Read More…
അമിതവണ്ണമുള്ളവര്‍ക്ക് മാതൃകയായി ഡോക്ടര്‍, 45 ദിവസത്തിനുള്ളില്‍ 25 കിലോ കുറച്ചു, ഇപ്പോള്‍ ബോഡി ബില്‍ഡര്‍
ചൈനയിലെ ഒരു ഡോക്ടര്‍ തന്റെ അമിതവണ്ണമുള്ള രോഗികള്‍ക്ക് മാതൃകയാകാന്‍ തയ്യാറായി സ്വന്തം ശരീരത്തില്‍ 25 കിലോയില്‍ കൂടുതല്‍ ശരീരഭാരം കുറയ്ക്കുകയും ശരീരസൗന്ദര്യ മത്സരത്തില്‍ സമ്മാനങ്ങള്‍ നേടുകയും ചെയ്തു. 31 കാരനായ വു ടിയാംഗനാണ് ബോഡിബില്‍ഡിംഗ് മത്സരങ്ങളില്‍ പങ്കെടുക്കുകയും വിജയം നേടുകയും ചെയ്തത്. സര്‍ജന്റെ കഥ ഇന്റര്‍നെറ്റിനെ വിസ്മയിപ്പിച്ചിരിക്കുകയാണ്. തടികൂടി വു ടിയാംഗന്‍ കഴിഞ്ഞ വര്‍ഷം 97.5 കിലോയില്‍ എത്തിയിരുന്നു. 2023-ന് മുമ്പുള്ള വര്‍ഷം അദ്ദേഹത്തിന് ഫാറ്റി ലിവര്‍ ഉണ്ടെന്ന് കണ്ടെത്തി. തനിക്ക് സ്വയം രക്ഷിക്കാന്‍ കഴിയുന്നില്ലെങ്കില്‍, മറ്റുള്ളവരെ Read More…
ജോണി ഡെപ്പ് ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ആയി തിരിച്ചെത്തിയേക്കും ; പുതിയ പൈറേറ്റ്‌സ് ചിത്രത്തെക്കുറിച്ച് അഭ്യൂഹം
ഹോളിവുഡ് സൂപ്പര്‍താരങ്ങളില്‍ ഒരാളായ ജോണി ഡെപ്പ് ക്യാപ്റ്റന്‍ ജാക്ക് സ്പാരോ ആയി തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ‘ഡെഡ് മെന്‍ ടെല്‍ നോ ടെയില്‍സ്’ ന് എട്ട് വര്‍ഷത്തിന് ശേഷം, പുതിയ പൈറേറ്റ്‌സ് ചിത്രത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പരക്കുകയാണ്. വാള്‍ട്ട് ഡിസ്നി സ്റ്റുഡിയോ, ഹോളിവുഡ് സൗണ്ട് സ്റ്റേജില്‍ നിര്‍മ്മാണം ആരംഭിക്കാന്‍ നിശബ്ദമായി തയ്യാറെടുക്കുന്നു എന്നാണ് വിവരം. ഔദ്യോഗിക ടൈംലൈനൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും, ക്യാപ്റ്റന്‍ ജാക്ക് സ്പാരോയുടെ പ്രിയപ്പെട്ട വേഷത്തിലേക്കുള്ള ഡെപ്പിന്റെ മടങ്ങിവരവ് ഈ ചിത്രം അടയാളപ്പെടുത്തുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആറാമത്തെ സിനിമയ്ക്ക് വേണ്ടി Read More…
പോപ്പ്‌കോണ്‍ കൊണ്ടുനിറഞ്ഞ പോക്കറ്റുകളുള്ള ചുവന്ന ഡ്രസ്സ്; സാറ്റര്‍ഡേ നൈറ്റ് ലൈവില്‍ ശ്രദ്ധിക്കപ്പെട്ടത് എമ്മയുടെ ലുക്ക്
യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തവര്‍ എന്നാണ് സെലിബ്രിട്ടികളെക്കുറിച്ചുള്ള ഒരു ക്ലാസ്സിക് ആക്ഷേപം. ജീവിതച്ചെലവ് വര്‍ദ്ധിക്കുന്ന ഒരു കാലഘട്ടത്തില്‍ പോലും ഫാഷന്റെ കാര്യത്തില്‍ സെലിബ്രിട്ടികളുടെ നിലപാടുകള്‍ വ്യത്യസ്തമായിരിക്കും. സാറ്റര്‍ഡേ നൈറ്റ് ലൈവിന്റെ 50-ാം വാര്‍ഷിക ആഘോഷത്തിനിടെ ഞായറാഴ്ച രാത്രി ഹോളിവുഡ് നടി എമ്മാ വാട്‌സണ്‍ പ്രത്യക്ഷപ്പെട്ട രീതി ഇതിന് ഉദാഹരണമാണ്. ഇടത്തരം വലിപ്പമുള്ള രണ്ട് പോക്കറ്റുകള്‍ നിറച്ച് പോപ്പകോണ്‍ ഇട്ട ചുവന്ന ഹാള്‍ട്ടര്‍നെക്ക് വസ്ത്രത്തില്‍ പ്രത്യക്ഷപ്പെട്ടാണ് എമ്മാ സ്‌റ്റോണ്‍ എല്ലാവരേയും അമ്പരപ്പിച്ചത്. സ്റ്റോണ്‍ റെഡ് കാര്‍പ്പറ്റില്‍ എത്തിയത് തന്റെ ഭര്‍ത്താവ് ഡേവ് Read More…
രഞ്ജി; കേരളത്തിന് ഫൈനലില്‍ എത്തണം, ഗുജറാത്തി ന്റെ ഈ കടമ്പകള്‍ കടക്കണം
രഞ്ജിട്രോഫിയില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനലിന് തൊട്ടടുത്ത് നില്‍ക്കുന്ന കേരളത്തിന് ആദ്യ ഇന്നിംഗ്‌സില്‍ കാര്യങ്ങള്‍ അനുകൂലമാണ്. മദ്ധ്യനിര ബാറ്റ്‌സ്മാന്‍ മൊഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ച്വറിയും നായകന്‍ സച്ചിന്‍ബേബിയുടെ അര്‍ദ്ധശതകവും ടീമിന് തകര്‍പ്പന്‍ തുടക്കമിട്ടിരിക്കുകയാണെങ്കിലും ഗുജറാത്തിന്റെ താരങ്ങളുടെ വെല്ലുവിളികള്‍ മറികടന്നാലേ കേരളത്തിന് ഫൈനലില്‍ കടക്കാനാകു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടി20 അര്‍ദ്ധ സെഞ്ച്വറി നേടിയ ഹാര്‍ഡ് ഹിറ്റിംഗ് വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ ഉര്‍വില്‍ പട്ടേലും ഓപ്പണര്‍ ആര്യ ദേശായിയുമാണ് ആദ്യ കടമ്പ. ഉര്‍വിലും ദേശായിയും സുപ്രധാന Read More…
ഒരു മൃഗമാകാന്‍ ആഗ്രഹമുണ്ടോ? നായയാകാന്‍ 10 ലക്ഷം മുടക്കിയ യുവാവിന്റെ ‘നായവസ്ത്രം’ വാടകയ്ക്ക്
നായയായി ജീവിക്കാന്‍ വന്‍തുക മുടക്കി വാര്‍ത്തകളില്‍ ഇടം നേടിയ ടോക്കോ എന്നറിയപ്പെടുന്ന ജാപ്പനീസ് മനുഷ്യന്‍ ഇപ്പോള്‍ തന്റെ അള്‍ട്രാ-റിയലിസ്റ്റിക് ‘നായവസ്ത്രം’ വാടകയ്ക്ക് നല്‍കാന്‍ തുടങ്ങിയിരിക്കുന്നു. തന്റെ താല്‍പര്യം മറ്റുള്ളവര്‍ക്ക് കൂടി അനുഭവേദ്യമാക്കുക ലക്ഷ്യമിട്ടാണ് ഈ നീക്കം .മറ്റുള്ളവര്‍ക്കും സമാനമായ താല്‍പ്പര്യങ്ങളുണ്ടാകാമെന്ന് തിരിച്ചറിഞ്ഞ്, ജനുവരി 26-ന് ടോക്കോ വസ്ത്രങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നതിനുള്ള സേവനം ആരംഭിച്ചു. ‘നിങ്ങള്‍ എപ്പോഴെങ്കിലും ഒരു മൃഗമാകാന്‍ ആഗ്രഹിച്ചിട്ടുണ്ടോ?’ എന്ന് ചോദിച്ചുകൊണ്ട് ഈ അനുഭവം പരീക്ഷിക്കാന്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആളുകളെ ക്ഷണിക്കുന്നു. സേവനത്തിന് കുറഞ്ഞത് Read More…









