കൃത്രിമ ഗര്‍ഭധാരണത്തിലൂടെ ജന്മം നല്‍കിയ കുഞ്ഞ് തന്റേതല്ലെന്ന് ആരോപിച്ച് ക്ലിനിക്കിനെതിരേ കേസു കൊടുത്ത് ജോര്‍ജ്ജിയക്കാരി യുവതി . ക്രിസ്റ്റീന മുറെ എന്ന 38 കാരിയായ യുവതിയാണ് ഫെര്‍ട്ടിലിറ്റി ക്ലിനിക്കിനെതിരെ പരാതിയുമായി എത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഐവിഎഫ് വഴി ഗര്‍ഭിണിയാകുകയും 2023 ഡിസംബറില്‍ ആരോഗ്യ മുള്ള ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ കുഞ്ഞിന്റെ നിറം കറുത്തതായതാണ് എന്ന കാരണത്താലുമാണ് അവര്‍ കേസിന് പോയത്. കാരണം അവൾ വെളുത്ത വംശജയാണ്. സമാനമായ സവിശേഷതകളുള്ള വെളുത്ത വംശജനായ Read More…
Author: Priya
വീനസ് വില്യംസ് തിരിച്ചുവരവിന് ഒരുങ്ങുന്നു; നാല്‍പ്പത്തിനാലാം വയസ്സില്‍
ടെന്നീസില്‍ നിന്നും വിരമിച്ച മുന്‍ ചാംപ്യന്‍ വീനസ് വില്യംസ് നാല്‍പ്പത്തിനാലാം വയസ്സില്‍ തിരിച്ചുവരവിന് ഒരുങ്ങുന്നു. അടുത്ത മാസം കാലിഫോര്‍ണിയയില്‍ നടക്കുന്ന ഇന്ത്യന്‍ വെല്‍സിനായി വൈല്‍ഡ് കാര്‍ഡ് ലഭിച്ചിരിക്കുകയാണ്. ഏഴ് തവണ ഗ്രാന്‍ഡ് സ്ലാം സിംഗിള്‍സ് ചാമ്പ്യന്‍, അടുത്തിടെ ഇറ്റാലിയന്‍ സുന്ദരി ആന്‍ഡ്രിയ പ്രീതിയുമായി വിവാഹനിശ്ചയം നടത്തിയെന്ന അഭ്യൂഹങ്ങള്‍ക്ക് ഇടയിലാണ് ഒരു വര്‍ഷത്തിന് ശേഷം ആദ്യമായി കളിക്കാനിറങ്ങുന്നത്. ഇന്ത്യന്‍ വെല്‍സിലേക്കും മിയാമി ഓപ്പണിലേക്കും വൈല്‍ഡ് കാര്‍ഡ് ലഭിച്ചെങ്കിലും 2023 ഓഗസ്റ്റ് മുതല്‍ ഒരു ടൂര്‍ ലെവല്‍ മത്സരത്തിലും വീനസ് Read More…
രോഹിത്ശര്‍മ്മ സ്‌ളിപ്പില്‍ ക്യാച്ച് പാഴാക്കി ; അക്‌സര്‍പട്ടേലിന് നഷ്ടമായത് ഹാട്രിക്
ദുബായ്: ചാംപ്യന്‍സ് ട്രോഫിയില്‍ അരങ്ങേറ്റ മത്സരത്തില്‍ ബംഗ്‌ളാദേശിനെ പിടിച്ചുകെട്ടിയെങ്കിലും ഇന്ത്യയ്ക്ക് നിരാശ സമ്മാനിച്ചത് അക്‌സര്‍ പട്ടേലിന് നഷ്ടമായ ഹാട്രിക്കായിരുന്നു. ഫെബ്രുവരി 20 വ്യാഴാഴ്ച ഫസ്റ്റ് സ്ലിപ്പില്‍ ഏറ്റവും എളുപ്പമുള്ള ഒരു ക്യാച്ച് നായകന്‍ രോഹിത്ശര്‍മ്മ കൈവിട്ടതോടെയാണ് സ്പിന്നര്‍ അക്സര്‍ പട്ടേലിന് തിരിച്ചടിയായത്. ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ആദ്യ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തില്‍ അക്സര്‍ പട്ടേല്‍ ഞെട്ടിപ്പിക്കുന്ന ആദ്യ സ്‌പെല്‍ എറിഞ്ഞു. തന്റെ ആദ്യ ഓവറില്‍ തന്നെ തന്‍സീദ് ഹസനെയും മുഷ്ഫിഖുര്‍ റഹീമിനെയും പുറത്താക്കിയ അക്‌സര്‍ അടുത്ത Read More…
പാട്ടുപാടാന്‍ ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് ഈ ഭാഷകള്‍ ; ശ്രേയാ ഘോഷാലിന്റെ പ്രതികരണം ഇങ്ങിനെ
അന്യനാട്ടില്‍ നിന്നും വന്ന് മലയാളം കീഴടക്കിയ അനേകം ഗായകരില്‍ പ്രമുഖ സ്ഥാനമുണ്ട് ബംഗാളി ഗായിക ശ്രേയാ ഘോഷാലിന്. ഇന്ത്യയില്‍ വിവിധ ഭാഷകളില്‍ പാടിയിട്ടുള്ള അവര്‍ തനിക്ക് പാടാന്‍ ഏറ്റവും ദുഷ്‌ക്കരമായ ഭ ഭാഷകള്‍ മലയാളവും തമിഴുമാണെന്നാണ് പ്രതികരിച്ചിരിക്കുന്നത്. അടുത്തിടെ ചെന്നൈയില്‍ നടത്തിയ ഒരു സന്ദര്‍ശനത്തിലായിരുന്നു പ്രതികരണം. തന്റെ ആകര്‍ഷകമായ ശബ്ദത്തില്‍ തമിഴ് ഗാനങ്ങള്‍ അനായാസമായി അവതരിപ്പിച്ചിട്ടും, തമിഴിലും മലയാളത്തിലും പാടുന്നത് തന്റെ കരവിരുതിന്റെ ഏറ്റവും കഠിനാദ്ധ്വാനം വേണ്ടിവരുന്ന വശമാണെന്ന് ഘോഷാല്‍ സമ്മതിച്ചു. എ ആര്‍ റഹ്മാന്‍ സംഗീതം Read More…
ജോര്‍ജ്ജുകുട്ടിയും കൂട്ടരും വീണ്ടുമെത്തുന്നു ; മലയാളത്തെ ഞെട്ടിച്ച ക്രൈംത്രില്ലറിന്റെ മൂന്നാംഭാഗവും വരുന്നു
മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ച മലയാളം ക്രൈം ത്രില്ലര്‍ ചിത്രമായ ദൃശ്യം സിനിമയുടെ മൂന്നാം ഭാഗവും എത്തുമെന്ന് റിപ്പോര്‍ട്ട്. ആശീര്‍വാദ് സിനിമാസിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും സംവിധായകന്‍ ജീത്തു ജോസഫിനും ഒപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്ത് സാമൂഹ്യമാധ്യമങ്ങളിലൂടെ നടന്‍ മോഹന്‍ലാല്‍ ആണ് സൂചന നല്‍കിയിരിക്കുന്നത്. ”ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല. ‘ദൃശ്യം 3’ സ്ഥിരീകരിച്ചു!” അദ്ദേഹം കുറിപ്പിട്ടു. 2013-ല്‍ പുറത്തിറങ്ങിയപ്പോള്‍ തീയേറ്ററുകളില്‍ ഒരു പ്രത്യേക തരം കൊടുങ്കാറ്റ് സൃഷ്ടിച്ചു. ഈ സിനിമ നടന്റെയും Read More…
വിവാഹിതരെ പ്രണയിച്ച ശ്രീദേവി; മിഥുന്‍ ചക്രവര്‍ത്തിയുടെ സംശയം മാറ്റാന്‍ ബോണികപൂറിന് രാഖി കെട്ടിക്കൊടുത്തു
പ്രണയിച്ചു വിവാഹിതരായവരാണ് ബോളിവുഡിലെ താരദമ്പതികളായ ശ്രീദേവിയും നിര്‍മ്മാതാവ് ബോണികപൂറും. മോണയെ ആദ്യവിവാഹം ചെയ്യുകയും അതില്‍ രണ്ടു കുട്ടികള്‍ ഉണ്ടാവുകയും ചെയ്ത ബോണികപൂറിന് ശ്രീദേവിയെ വിവാഹം കഴിക്കാന്‍ വലിയ ത്യാഗവും സമയവും പിന്നാലെ നടപ്പും വേണ്ടി വന്നിരുന്നു. എന്നാല്‍ ശ്രീദേവി അതിന് മുമ്പ് മുന്‍കാല ഹീറോ മിഥുന്‍ ചക്രവര്‍ത്തിയെ വിവാഹം കഴിച്ചിരുന്നതായും ഒരു കാലത്ത് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരും രഹസ്യമായി വിവാഹംകഴിച്ചെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ‘വക്ത് കി ആവാസ്’, ‘വതന്‍ കേ രഖ്വാലെ’, ‘ഗുരു’ തുടങ്ങിയ സിനിമകളില്‍ മിഥുനും ശ്രീദേവിയും Read More…
കണ്ടോളൂ.. പക്ഷേ തൊട്ടുപോകരുത്… കല്‍ക്കട്ടയുടെ നൈറ്റ് ലൈഫ് ഭരിച്ചിരുന്ന കാബറേ രാജ്ഞി, മിസ് ഷെഫാലി
നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം കാണുക, ഇഷ്ടമുള്ളിടത്തൊക്കെ നോക്കുക, പക്ഷേ എന്റെ ദേഹത്ത് തൊടരുത്…! ഒരു പക്ഷേ ഇന്ത്യയിലെ കാബറേ നര്‍ത്തകികളുടെ മുന്‍ഗാമി എന്നറിയപ്പെട്ട മിസ് ഷെഫാലി താന്‍ കാബറേ നൃത്തം ചെയ്തിരുന്ന കാലത്ത് പറഞ്ഞ വാക്കുകളാണ് ഇത്. ഒരു കാബറേ നര്‍ത്തകിയുടെ തൊഴില്‍ ആളുകളുടെ നെറ്റി ചുളിപ്പിക്കുന്നുണ്ടെങ്കിലും മിസ് ഷെഫാലി ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങിയിരുന്നില്ല. അക്കാര്യത്തില്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ‘ബംഗാളിലെ ഹെലന്‍’, കല്‍ക്കട്ടയുടെ ‘ക്വീന്‍ ഓഫ് കാബറേ’ എന്നെല്ലാം വിശേഷിപ്പിക്കപ്പെട്ട ആരതി ദാസ് 60കളിലും 70കളിലും Read More…
ഗുഡ് ബാഡ് അഗ്‌ളിയില്‍ അജിത്തിനൊപ്പം സിമ്രാന്‍; കൂട്ടുകെട്ട് 25 വര്‍ഷത്തിന് ശേഷം
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത് കുമാര്‍ നായകനായ ഗുഡ് ബാഡ് അഗ്ലിയുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് കിട്ടുന്നത്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ തമിഴ് സൂപ്പര്‍സ്റ്റാറി നൊപ്പം സിമ്രാന്‍ അതിഥി വേഷത്തില്‍ എത്തിയേക്കുമെന്ന് ഊഹാപോഹങ്ങള്‍. 25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നത്. അവള്‍ വരുവാല (1998), വാലെ (1999), ഉന്നൈ കോട് എന്നൈ തരുവന്‍ (2000) എന്നീ ചിത്രങ്ങളില്‍ അജിത്തും സിമ്രാനും മുമ്പ് സ്‌ക്രീന്‍ പങ്കിട്ട സിനിമകളാണ്. 1997-ല്‍ ചലച്ചിത്രമേഖലയില്‍ അരങ്ങേറ്റം Read More…
ചാമ്പ്യന്‍സ് ട്രോഫിയില്‍ 271 റണ്‍സ് വേണം; വിരാട്‌കോഹ്ലിയെ കാത്തിരിക്കുന്നത് മറ്റൊരു നാഴികക്കല്ല്
2025 ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ചരിത്രം സൃഷ്ടിക്കാനും നിലവില്‍ ക്രിസ് ഗെയ്ലിന്റെ പേരിലുള്ള ഒരു വമ്പന്‍ ലോക റെക്കോര്‍ഡ് സ്ഥാപിക്കാനും വിരാട് കോഹ്ലിക്ക് അവസരമുണ്ട്. 2009-ല്‍ അരങ്ങേറ്റം കുറിച്ച കോഹ്‌ലി നാലാം തവണയാണ് ടൂര്‍ണമെന്റില്‍ കളിക്കുന്നത്. 2013-ല്‍ ഇന്ത്യയുടെ വിജയികളായ ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം, 2017-ല്‍ മെന്‍ ഇന്‍ ബ്ലൂ ടീമിനെ ഫൈനലിലെത്തിച്ചു. വിരാട് കോഹ്ലി 2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യമത്സരത്തില്‍ ഇറങ്ങുമ്പോള്‍ ടൂര്‍ണമെന്റിന്റെ നാല് പതിപ്പുകളില്‍ കളിക്കുന്ന നിലവിലെ ആദ്യത്തെ താരമായി മാറും. മുമ്പ് 2009, Read More…









