ആഗ്ര: ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത ഒരു വിവാഹ ഫോട്ടോ 2024 മെയ് 18 ന് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന് വിരാമമിട്ടു. പതിനൊന്നാം ക്ലാസ്സുകാരിയെ എട്ടു മാസത്തോളം മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയും മറ്റുള്ളവര്‍ക്ക് വില്‍ക്കുകയും ചെയ്ത കേസില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്ത് വ്യാഴാഴ്ച മെയിന്‍പുരിയിലെ കോടതിയില്‍ ഹാജരാക്കി. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ നീരജ് എന്ന യുവാവിനെയും ഇയാള്‍ അവസാനം പെണ്‍കുട്ടിയെ വില്‍ക്കുകയും അവളെ വിവാഹം കഴിക്കുകയും ചെയ്ത മാലി എന്ന യുവാവിനെയും പോലീസ് പിടികൂടി. Read More…
Author: Priya
കാനഡയിലെ 20 മില്യൺ ഡോളറിന്റെ സ്വർണ്ണക്കൊള്ള: പ്രതി സിമ്രാനെ ഭാര്യയ്ക്കൊപ്പം ചണ്ഡീഗഡിൽ കണ്ടെത്തി
കാനഡയിലെ ഏറ്റവും വലിയ സ്വർണ്ണ കൊള്ളയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷിക്കുന്ന എയർ കാനഡയുടെ മുൻ മാനേജർ സിമ്രാൻ പ്രീത് പനേസർ, കുടുംബത്തോടൊപ്പം ചണ്ഡീഗഡിന്റെ പ്രാന്തപ്രദേശത്ത് താമസിക്കുന്നതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പത്രം സിബിസി ന്യൂസുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിമ്രാന്‍പ്രീത് പനേസറിനെ കണ്ടെത്തിയത്. 2023 ഏപ്രിൽ 17 ന്, ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സുരക്ഷിത സംഭരണ കേന്ദ്രത്തിൽ നിന്ന് 22 മില്യൺ കനേഡിയൻ ഡോളറിലധികം (20 മില്യൺ യുഎസ് ഡോളറിൽ കൂടുതൽ) സ്വർണ്ണക്കട്ടികളും Read More…
നിങ്ങളുടെ കുട്ടികള്‍ നുണ പറയാറുണ്ടോ? കള്ളം പറയുന്നതിന് പിന്നിലെ കാരണങ്ങൾ
കുട്ടികള്‍ കള്ളം പറയുന്നത് സാധാരണയാണ്. എന്നാല്‍ അവര്‍ കുട്ടികളല്ലേ എന്ന് കരുതി പലരും അത് കാര്യമാക്കാറില്ല. കുട്ടികള്‍ നുണ പറയുമ്പോള്‍ അതിന് പിന്നിലെ കാരണം കണ്ടെത്തി അവരെ തിരുത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്. എന്നാല്‍ മാതാപിതാക്കള്‍ അവരെ സമീപിക്കുന്ന രീതികളനുസരിച്ചായിരിക്കും ചെയ്ത തെറ്റിനെക്കുറിച്ച് തിരിച്ചറിയാനും സത്യം പറയാൻ ശീലിക്കാനും അവർ പഠിക്കുന്നത്. കുട്ടികള്‍ പലപ്പോഴും രണ്ട് രീതികളിലാണ് കള്ളങ്ങള്‍ പറയുന്നത്. ഒന്ന് അവര്‍ സ്വന്തമായി സൃഷ്ടിക്കുന്ന ഭാവനാലോകത്ത് നിന്നുള്ള നുണകള്‍. കഥകള്‍ ഉണ്ടാക്കി പറയുക. ഇത് അവരുടെ സൃഷ്ടിപരമായ Read More…
ചാംപ്യന്‍സ് ട്രോഫിയില്‍ 183 റണ്‍സ് നേടിയാല്‍ രോഹിതിനെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോഡ്
ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെ ചാമ്പ്യന്‍സ് ട്രോഫി 2025 ല്‍ ഇന്ത്യ തങ്ങളുടെ പ്രചാരണം ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിനെ കപ്പിലേക്ക് നയിക്കാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് കഴിയുമോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം വിജയത്തിലേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കഴിഞ്ഞാല്‍ എംഎസ് ധോണിക്ക് കീഴില്‍ 2013 ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷമുള്ള ആദ്യ വിജയമായും ധോണിക്ക് ശേഷം ഇന്ത്യയെ ഒന്നിലധികം ഐസിസി ട്രോഫി നേട്ടങ്ങളിലേക്ക് നയിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനായും രോഹിത് മാറും. അദ്വിതീയ നേട്ടം കൈവരിക്കുന്ന Read More…
ലോകാവസാനത്തിന് ഇനി 35 വര്‍ഷം കൂടി മാത്രം ? ചര്‍ച്ചയായി ഐസക് ന്യൂട്ടന്റെ പ്രവചനം
ലണ്ടന്‍: ലോകാവസാനത്തെക്കുറിച്ച് പ്രശസ്‌ത ശാസ്‌ത്രജ്‌ഞന്‍ ഐസക്ക് ന്യൂട്ടന്റെ പ്രവചനം ചര്‍ച്ചയാകുന്നു. 2060 ല്‍ ലോകം അവസാനിക്കുമെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. 320 ലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 1704 ലാണ് ന്യൂട്ടന്‍ ഈ പ്രവചനം നടത്തിയത്. എന്നാല്‍ ശാസ്‌ത്രീയ കാഴ്‌ചപ്പാടുകളുടെ അടിസ്‌ഥാനത്തിലല്ല ന്യൂട്ടന്റെ ഈ പ്രവചനം. ബൈബിളിലെ വെളിപാട് പുസ്‌തകത്തിന്റെ അടിസ്‌ഥാനത്തില്‍ കണക്കുകൂട്ടിയാണ് അദ്ദേഹം ലോകാവസാനം പ്രവചിച്ചത്. റോമന്‍ സാമ്രാജ്യത്തിന്‍റെ ഉദയം മുതല്‍ 1260-ാം വര്‍ഷം ലോകം അവസാനിക്കുമെന്നായിരുന്നു ന്യൂട്ടന്റെ കണ്ടെത്തല്‍. 300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗണിതശാസ്‌ത്ര കണക്കുകൂട്ടലുകള്‍ നടത്തിയ Read More…
‘കളി’ കാര്യമായി, കളിച്ചുകൊണ്ടിരിക്കവേ യുവാവിനെ ആക്രമിച്ച് വളർത്തുനായ: ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ
ക്ലിനിക്കിൽ വെച്ച് ഒരു യുവാവിനെ അയാളുടെ വളർത്തുനായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളാണ് നെറ്റിസൺസിനിടയിൽ ചർച്ചയാകുന്നത്. ക്ലിനിക്കിനുള്ളിലെ സിസിറ്റിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നായ ആക്രമിക്കുന്നതിന്റെ വീഡിയോ @gharkekalesh എന്ന എക്സ് ഉപഭോക്താവാണ് പങ്കിട്ടത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ക്ലിനിക്കിനുള്ളിൽ ഒരു ഹസ്കി സോഫയിൽ ഇരിക്കുന്ന രണ്ട് പുരുഷന്മാരുമായി കളിക്കുന്നതാണ് കാണുന്നത്. എന്നാൽ തൊട്ടടുത്ത നിമിഷം നായ പെട്ടെന്ന് ആക്രമണകാരിയായി മാറുകയും പുരുഷന്മാരുടെ കൈകളിൽ കടിക്കുകയും ചെയ്യുന്നു. അപ്രതീക്ഷിതമായ ആക്രമണം ഉണ്ടായിട്ടും, ആ യുവാവ് ശാന്തനായി തുടരുകയും നായയെ നിയന്ത്രിക്കാൻ Read More…
മസ്കിന്റെ 13-ാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന് ആഷ്‌ലി, മൗനം വെടിഞ്ഞ് മസ്‌ക്, എന്താണ് ഉദ്ദേശിച്ചതെന്ന് സോഷ്യല്‍ മീഡിയ
മാൻഹട്ടൻ :ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ പതിമൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ. ആഷ്ലി സെൻ്റ് ക്ലെയർ എന്ന യുവതിയാണ് അവകാശവാദവുമായി എത്തിയത്. എക്സിലൂടെയായിരുന്നു മസ്കിന്റെ കുഞ്ഞിന് ജന്മം നൽകിയെന്ന് ആഷ്ലി വെളിപ്പെടുത്തിയത്. തീവ്ര വലതുപക്ഷ ബന്ധങ്ങൾക്കും വിവാദ അഭിപ്രായങ്ങൾക്കും പേരുകേട്ട 31കാരിയാ ആഷ്‌ലി സെൻ്റ് ക്ലെയർ വാലൻ്റൈൻസ് ദിനത്തിലാണ് ഇക്കാര്യം എക്സിലൂടെ അറിയിക്കുന്നത്. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തു. ഇപ്പോഴിതാ ഈക്കാര്യത്തില്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ഇലോണ്‍ മസ്‌ക്. Read More…
ഹിന്ദു-മുസ്‌ളീം പ്രണയികള്‍ അനുഗ്രഹം തേടി പ്രാര്‍ത്ഥിക്കുന്ന ക്ഷേത്രം ; ആന്ധ്രയി ലെ കാദിരി പട്ടണത്തിലെ അപൂര്‍വ്വ ശവകുടീരം
രണ്ടുമതക്കാരുടെ പ്രണയത്തെയും വിവാഹത്തെയും അംഗീകരിക്കാന്‍ തീരെ കൂട്ടാക്കാത്തവിധം കടുത്ത യാഥാസ്ഥിതിക വിശ്വാസികളായ അനേകരുടെ നാടാണ് ഇന്ത്യ. പക്ഷേ മതങ്ങളുടെ ശക്തമായ സ്വാധീനം നിലനില്‍ക്കുന്ന ഇന്ത്യയില്‍ ഹിന്ദുമതത്തിലെയും ഇസ്‌ളാമതത്തിലെയും പ്രണയികള്‍ അനുഗ്രഹം തേടി പ്രാര്‍ത്ഥിക്കുകയും വഴിപാട് കഴിക്കുകയും ചെയ്യുന്ന ഒരു അപൂര്‍വ്വ ശവകുടീരുണ്ട്. മതപരവും സാംസ്‌കാരികവുമായ വേര്‍തിരിവുകളുടെ എല്ലാ അതിരുകളെയും മായ്ച്ച് ഐക്യത്തിന്റെ പ്രതീകമായി മാറിയ ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ കാദിരി എന്ന മനോഹരമായ പട്ടണത്തില്‍ ഇത് സ്ഥിതി ചെയ്യുന്നു. ഹിന്ദു, മുസ്ലീം സമുദായങ്ങളില്‍ നിന്നുള്ള അനേം പ്രണയികളായ Read More…
അഞ്ച് മക്കളുടെ അമ്മ : യാത്ര പ്രേമിയയായ തലശ്ശേരിക്കാരി; തന്റെ ഥാറില്‍ ഒറ്റയ്ക്ക് ലോകം ചുറ്റുന്നു
വിവാഹം കഴിയുന്നതോടെ സ്വപ്‌നങ്ങള്‍ക്കെല്ലാം തടയിട്ട് സ്വയം നിയന്ത്രിച്ച് വീട്ടില്‍ കുടുംബത്തിന് വേണ്ടിയും ഭര്‍ത്താവിന് വേണ്ടിയും ഒതുങ്ങിക്കൂടാന്‍ നിര്‍ബ്ബന്ധിത മാക്കപ്പെടുന്നവരാണ് ഭൂരിപക്ഷം സ്ത്രീകളും. എന്നാല്‍ ഈ അസ്വാതന്ത്ര്യത്തിന്റെ ചങ്ങലപ്പൂട്ടുകളെ പൊട്ടിച്ചെറിയാനും ചിറകുവിരിച്ച് പറക്കാനും ആഗ്രഹിക്കുന്ന അനേകം സ്ത്രീകള്‍ക്ക് മാതൃകയാക്കാന്‍ കഴിയുന്നയാളാണ് തലശ്ശേരിക്കാരി നാജി നൗഷി. അഞ്ച് മക്കളുടെ അമ്മയായ നാജി ആറ് മാസംകൊണ്ട് ആറ് രാജ്യങ്ങളില്‍ സഞ്ചരിക്കാനുള്ള അവിശ്വസനീയമായ ഒരു യാത്രയിലാണ്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളവന്‍സര്‍കൂടിയായ നാജി നൗഷിയും അവളുടെ മഹീന്ദ്ര ഥാറും അവളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള ശ്രമത്തിലാണ്. Read More…









