Oddly News

80 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ 103ാമത്തെ വയസ്സിൽ ഭർത്താവിനെ കാണാതെ മരണം

യാഥാര്‍ത്ഥ പ്രണയം മരിക്കില്ലെന്നല്ലേ. കാണാതെപോയ ഭര്‍ത്താവിനായി 80 വര്‍ഷം കാത്തിരുന്ന സ്ത്രീ ഒടുവില്‍ 103-ാമത്തെവയസ്സില്‍ മരണത്തിന് കീഴടങ്ങി. വിദേശത്ത് ജോലി ചെയ്തിരുന്ന ഭര്‍ത്താവ് 1952-ല്‍ എഴുതിയ അവസാനത്തെ കത്തില്‍ പ്രതീക്ഷവെച്ച് ജീവിച്ച സ്ത്രീ മരണത്തിന് കീഴടങ്ങിയപ്പോള്‍ ആശ്വസിച്ചത് കുടുംബമായിരുന്നു. മാര്‍ച്ച് 8 ന് തെക്കുപടിഞ്ഞാറന്‍ ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ വീട്ടില്‍ ഡു ഹുഷെന്‍ മരിച്ചുവെന്ന് അവരുടെ കുടുംബം പുറത്തിറക്കിയ ഒരു ചരമക്കുറിപ്പില്‍ പറയുന്നു, മരണകാരണം വിശദീകരിച്ചിട്ടില്ല. മരണത്തിന് മുമ്പ്, 1940 ല്‍ ഈ സ്ത്രീ വിവാഹിതയായപ്പോള്‍ ഉപയോഗിച്ചിരുന്ന Read More…

Movie News

നയന്‍താരയുടെ മൂക്കുത്തി അമ്മനില്‍ അരുണ്‍വിജയ് പ്രതിനായകനായേക്കും

ആര്‍ജെ ബാലാജിയും എന്‍ജെ ശരവണനും ചേര്‍ന്ന് സംവിധാനം ചെയ്ത് നയന്‍താര നായികയായ 2020 ഫാന്റസി കോമഡി മൂക്കുത്തി അമ്മനില്‍ അരുണ്‍ വിജയ് പ്രതിനായകനായി എത്തിയേക്കുമെന്ന് സൂചന. ആര്‍ജെ ബാലാജിക്ക് പകരം സുന്ദര്‍ സിയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യുക. നക്കീരനില്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് സിനിമയുടെ ആവേശം കൂട്ടുന്നു. നേരത്തേ ‘യെന്നൈ അറിന്താല്‍’ എന്ന ചിത്രത്തിലെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനുശേഷം, അദ്ദേഹം നായക വേഷങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ധനുഷ് സംവിധാനം ചെയ്യുന്ന ‘ഇഡ്ലി Read More…

Myth and Reality

കോവിഡും ട്രംപിന് നേരെയുള്ള വധശ്രമവും പ്രവചിച്ചു ; ഇന്ത്യന്‍ ജ്യോതിഷം കൊണ്ട് യു.കെ.കാരന്‍ ശ്രദ്ധനേടുന്നു…!

പ്രാചീന ഇന്ത്യയില്‍ വേരുകളുള്ള ഒരു പ്രവചനരീതിയായ ‘ജ്യോതിഷം’ ഉപയോഗിച്ച് പ്രശസ്തനായ ഒരു യുകെ മനഃശാസ്ത്രജ്ഞന്‍ പ്രധാന ആഗോള സംഭവങ്ങള്‍ പ്രവചിച്ച് ശ്രദ്ധനേടുന്നു. ക്രെയ്ഗ് ഹാമില്‍ട്ടണ്‍-പാര്‍ക്കര്‍ എന്ന മന:ശാസ്ത്രജ്ഞനാണ് ‘ന്യൂ നോസ്ട്രഡാമസ്’ അല്ലെങ്കില്‍ ‘പ്രവാചകന്‍’ എന്ന് അറിയപ്പെടുന്നത്. കോവിഡ് 19 മഹാമാരി, ട്രംപിന് നേരെ നടന്ന വധശ്രമം, അടുത്തിടെ നടന്ന വടക്കന്‍ കടലിലെ ചരക്ക് കപ്പലുകളുടെ കൂട്ടയിടി എന്നിവ പ്രവചിച്ച അദ്ദേഹം ശ്രദ്ധനേടി. വടക്കന്‍ കടലില്‍ ഒരു ചരക്ക് കപ്പല്‍ എണ്ണക്കപ്പലുമായി കൂട്ടിയിടിച്ച സംഭവത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഞെട്ടിക്കുന്ന Read More…

Oddly News

റോഡ് നിയമം ലംഘിച്ചതിന് 95 ലക്ഷം; കിട്ടിയ പിഴ ഓടിച്ച കാറിന്റെ വിലയുടെ ഇരട്ടി…!

കര്‍ശനമായ ഡ്രൈവിംഗ് നിയമങ്ങള്‍ക്കും അതിശയിപ്പിക്കുന്ന പിഴകള്‍ക്കും സ്വിറ്റ്‌സര്‍ലന്‍ഡ് കുപ്രസിദ്ധമാണ്. ദരിദ്രര്‍ക്കും പണക്കാര്‍ക്കും ഒരുപോലെ ഏശാന്‍ കുറ്റവാളിയുടെ നികുതി നല്‍കേണ്ട വരുമാനത്തിനനുസരിച്ച് പിഴകള്‍ കണക്കാക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഈ യൂറോപ്യന്‍ രാജ്യം. ഇതിന് ഉദാഹരണമാണ് സ്വിറ്റ്‌സര്‍ലണ്ടില്‍ ഒരാള്‍ക്ക് ചുമത്തിയ 95 ലക്ഷം രൂപ. മോട്ടോര്‍ വേയില്‍ മുമ്പേ പോകുന്ന കാറിനോട് തൊട്ടടുത്തായി പിന്നാലെ കാര്‍ ഓടിച്ചതിന് 58 വയസ്സുള്ള ഒരു അഭിഭാഷകനാണ് 110,000 ഡോളറിലധികം (ഏകദേശം 95,64,324 രൂപ.) പിഴയിട്ടത്. 2023ല്‍, ജര്‍മ്മനിയുമായി അതിര്‍ത്തി പങ്കിടുന്ന Read More…

Sports

40 തവണ തോറ്റാലും സ്വപ്നം വിടരുത് ; ഇന്ത്യന്‍ ക്രിക്കറ്റിലെ വരുണ്‍ ചക്രവര്‍ത്തിയാണ് പ്രചോദനം

ഒരാളുടെ നിരന്തരമുള്ള ശ്രമങ്ങള്‍ നാല്‍പ്പതു തവണ പരാജയപ്പെട്ടാല്‍ അയാള്‍ എന്തു ചെയ്യണം? സാധാരണക്കാരാണെങ്കില്‍ അതുപേക്ഷിച്ച് അടുത്ത ലക്ഷ്യത്തിലേക്ക് ശ്രമങ്ങള്‍ ആരംഭിക്കും. എന്നാല്‍ അസാധാരണ മനുഷ്യര്‍ പ്രവര്‍ത്തനം വിജയം കാണുംവരെ ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. എങ്കില്‍ അതാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയം വരുണ്‍ ചക്രവര്‍ത്തി ചെയ്തത്. വരുണ്‍ ചക്രവര്‍ത്തിയുടെ ക്രിക്കറ്റ് വിജയത്തിലേക്കുള്ള യാത്ര പ്രതിരോധശേഷിയുടെയും സ്ഥിരോത്സാഹത്തിന്റെയും ആവര്‍ത്തിച്ചുള്ള പരാജയങ്ങളെ തരണം ചെയ്യാനുള്ള ദൃഢനിശ്ചയത്തിന്റെയും തെളിവാണ്. അദ്ദേഹത്തിന്റെ കഥ ഒറ്റരാത്രികൊണ്ട് വിജയിച്ച ഒന്നല്ല, മറിച്ച് നിരവധി മാര്‍ഗ്ഗ തടസ്സങ്ങള്‍ അഭിമുഖീകരിച്ചിട്ടും Read More…

Crime

പഠിക്കാന്‍ മോശം, മാര്‍ക്ക് കുറഞ്ഞു ; പിതാവ് രണ്ടു മക്കളെയും ബക്കറ്റില്‍ മുക്കിക്കൊന്ന് ജീവനൊടുക്കി

പഠിക്കാന്‍ മോശമായി മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് തന്റെ രണ്ട് ആണ്‍മക്കളെ ആന്ധ്രാപ്രദേശില്‍ പിതാവ് വെള്ളംനിറഞ്ഞ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കാക്കിനാഡ ജില്ലയിലെ 37 കാരനായ ഒഎന്‍ജിസി ജീവനക്കാരനാണ് തന്റെ കൊച്ചുകുട്ടികളായ മക്കളെ മോശം അക്കാദമിക് പ്രകടനത്തിന്റെ പേരില്‍ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് പിതാവ് വി ചന്ദ്ര കിഷോര്‍ ഒരു ബക്കറ്റില്‍ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പഠനത്തില്‍ മികവ് പുലര്‍ത്തിയില്ലെങ്കില്‍ മത്സര ലോകത്ത് കഷ്ടപ്പെടുമെന്ന് കിഷോര്‍ ഭയന്നിരുന്നു. Read More…

The Origin Story

രജനി പണ്ഡിറ്റിനെ അറിയാ​മോ? ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിറ്റെക്ടീവിനെ പരിചയപ്പെടാം

പുരുഷാധിപത്യ മേഖലയില്‍ തടസ്സങ്ങള്‍ തകര്‍ത്ത ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡിറ്റക്ടീവ് രജനീ പണ്ഡിറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഒരു വനിതാ സ്വകാര്യ അന്വേഷക എന്ന ആശയം സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത 1980 കളുടെ തുടക്കത്തില്‍ പ്രതി സന്ധികളെ മറികടന്ന് നാല് പതിറ്റാണ്ടിലേറെ നീണ്ട തന്റെ കരിയറില്‍ 75,000 കേസു കള്‍ പരിഹരിച്ചതായി അവര്‍ അവകാശപ്പെടുന്നു. സ്ത്രീകള്‍ ഈ മേഖലയിലേക്ക് പ്രവേശിക്കുന്നത് കേട്ടുകേള്‍വിയില്ലാത്ത കാലത്ത് കോര്‍പ്പറേറ്റ് തട്ടിപ്പ് മുതല്‍ വ്യക്തിപരമായ തര്‍ക്കങ്ങള്‍ വരെ കൈകാര്യം ചെയ്താണ് രജനി പണ്ഡിറ്റ് ഒരു ഡിറ്റക്ടീവായി Read More…

Crime

രണ്ടു പെണ്‍മക്കള്‍ ഇന്ത്യയില്‍ ജനിച്ചു; ഭാര്യ 9 മാസം ഗർഭിണി; അനധികൃത കുടിയേറ്റത്തിന് ഭർത്താവ് അറസ്റ്റിൽ, പോലീസ് വെട്ടില്‍

ഭാര്യ ഒമ്പതുമാസം ഗര്‍ഭിണിയായതിനാല്‍ ബംഗ്‌ളാദേശില്‍ നിന്നും അനധികൃത കുടിയേറ്റം നടത്തിയ ഭര്‍ത്താവിനെതിരേ നടപടി എടുക്കാനാകാതെ ബംഗലുരു പോലീസ്. രണ്ട് പതിറ്റാണ്ടിലേറെയായി ബെംഗളൂരുവില്‍ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശ് പൗരനായ 50 കാരനായ മുഹമ്മദ് സിദ്ദിഖിന്റെ അറസ്റ്റിനിടെയാണ് നാടകീയമായ സംഭവം അരങ്ങേറിയത്. സ്‌ക്രാപ്പ് ഡീലറായ സിദ്ദിഖ് 2006 ലാണ് പശ്ചിമ ബംഗാള്‍ വഴി അനധികൃതമായി ഇന്ത്യയിലേക്ക് കടന്നത്. പിന്നീട് വിവാഹം കഴിച്ച് ഭാര്യയ്ക്കും രണ്ട് പെണ്‍മക്കള്‍ക്കും ഒപ്പം ബെംഗളൂരുവില്‍ സ്ഥിരതാമസമാണ്. വ്യാജ രേഖകള്‍ ഉപയോഗിച്ച് ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും Read More…

Sports

ഐപിഎല്ലിലെ സിക്‌സര്‍കിംഗ് ഈ ബാറ്റ്‌സ്മാന്‍ ; കോഹ്ലിയും രോഹിതും ധോണിയുമെല്ലാം പിന്നില്‍

ഐപിഎല്ലില്‍ പന്തെറിയാന്‍ ഇനി ബാക്കിയുള്ളത് ദിവസങ്ങള്‍ മാത്രമാണ്. ഓരോ ടീമും സിക്‌സറുകള്‍ പറത്താന്‍ ശേഷിയുള്ള കളിക്കാരെ ഉള്‍പ്പെടുത്തുന്ന തിരക്കിലാണ്. എന്നിരുന്നാലും ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ പറത്തുന്ന കാര്യത്തില്‍ ഇപ്പോഴും മുന്നില്‍ വെസ്റ്റിന്‍ഡീസ് താരം ക്രിസ് ഗെയ്‌ലാണ്. 357 സിക്‌സറുകള്‍ പറത്തിയ ഗെയ്ല്‍ ‘സിക്‌സര്‍ കിംഗ്’ എന്ന പദവി കയ്യാളുന്നു. 142 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 357 സിക്സറുകള്‍ നേടിയ ക്രിസ് ഗെയ്ലാണ് പട്ടികയില്‍ ഒന്നാമത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആര്‍), പഞ്ചാബ് കിംഗ്സ് (പിബികെഎസ്), റോയല്‍ Read More…