Celebrity

മോഹൻലാലിന്റെ ബോഡിഗാര്‍ഡ്; വനിതാ ബൗൺസർ അനു കുഞ്ഞുമോനെ പരിചയപ്പെടാം

കൊച്ചിയില്‍ നടന്ന ഒരു പരിപാടിക്കിടയില്‍ തിരക്കേറിയ ജനക്കൂട്ടത്തിനിടയില്‍ സൂപ്പര്‍താരം മോഹന്‍ലാലിന് വഴി അനായാസമായി ഒരുക്കിക്കൊടുത്തു കൊണ്ട് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കുമ്പോള്‍ അനുവിന്റെ ഉറച്ച നിലപാടുകളും കല്‍പ്പനയുള്ള ആംഗ്യങ്ങളും വേറിട്ടു നിന്നു. പുരുഷ മേധാവിത്വമുള്ള വാച്ച് ആന്‍ഡ് വാര്‍ഡ് സ്റ്റാഫില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ പ്രൊഫഷണല്‍ ബൗണ്‍സര്‍മാരായി വ്യക്തിമുദ്ര പതിപ്പിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനും സെലിബ്രിറ്റികള്‍ക്ക് സുരക്ഷ നല്‍കാനും പബ്ബുകളിലും പാര്‍ട്ടികളിലും തടസ്സങ്ങള്‍ കൈകാര്യം ചെയ്യാനുമുള്ള ബൗണ്‍സര്‍ ജോലികള്‍ ക്കായി ശാരീരിക ക്ഷമതയിലും മാനസിക ശക്തിയിലും സ്ത്രീകളും Read More…

Wild Nature

2025 ല്‍ ഒരു ഇരട്ടസൂര്യോദയം…! അപൂര്‍വ്വ ആകാശക്കാഴ്ചയ്ക്ക് വടക്കന്‍ അമേരിക്കയും കിഴക്കന്‍ കാനഡയും

‘രക്തചന്ദ്രന്‍’, വടക്കന്‍ പ്രകാശം എന്നിവയ്ക്ക് സാക്ഷിയായ ശേഷം, വടക്കുകിഴക്കന്‍ യു.എസ്. സംസ്ഥാനങ്ങളിലെയും കിഴക്കന്‍ കാനഡ യിലെയും വാനനിരീക്ഷകര്‍ക്ക് മറ്റൊരു ആകാശക്കാഴ്ചയുടെ ഭാഗ്യം കൂടി കൈവരുന്നു. അത് 2025 മാര്‍ച്ച് 29 ശനിയാഴ്ച നടക്കാനിരിക്കുന്ന ഇരട്ട സൂര്യോദയമാണ്. സൂര്യോദയ സമയത്ത് സംഭവിക്കുന്ന ഒരു അപൂര്‍വ ഭാഗിക സൂര്യഗ്രഹണത്തിന്റെ ഭാഗമായിട്ടാണ് ഈ കാഴ്ച. ഇത് ചക്രവാളത്തില്‍ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള സൂര്യന്റെ അപൂര്‍വ കാഴ്ചയും ഓരോ ഭാഗങ്ങളായി സ്വതന്ത്രമായി ഉദിക്കുന്നതായി കാണപ്പെടുന്നതിന്റെ അസാധാര ണ കാഴ്ചയും സൃഷ്ടിക്കുന്നു. ചന്ദ്രന്‍ സൂര്യന്റെ ഡിസ്‌കിന്റെ Read More…

The Origin Story

ഇന്ത്യയിലെ ആദ്യത്തെ ബില്യണെയര്‍ ആരാണെന്നറിയാമോ? ടൈം മാഗസിനില്‍ ഫീച്ചറായ ഹൈദരാബാദ് നിസാം

ആധുനിക സമ്പദ് വ്യവസ്ഥയുടെ പരമോന്നത സ്ഥാനമാണ് ശതകോടീശ്വരന്മാര്‍ എന്നത്. ലോകത്ത് തന്നെ വളരെ അപൂര്‍വ്വം വ്യക്തികളാണ് ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളൂ. എന്നാല്‍ ഇന്ത്യയില്‍ നിന്നും ശതകോടീശ്വരന്മാരുടെ പട്ടികയില്‍ ആദ്യം എത്തിയ ആള്‍ ആരാണെന്നറിയാമോ? ‘ഈ ഗ്രഹത്തിലെ ഏറ്റവും ധനികന്‍’ എന്ന പദവി നേടി ടൈം മാഗസിന്റെ പുറംചട്ടയില്‍ ഒരു കൊതിപ്പിക്കുന്ന സ്ഥാനം നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ഹൈദരാബാദിലെ ഏഴാമത്തെ നിസാം, മിര്‍ ഉസ്മാന്‍ അലി ഖാനാണ്. ഏകദേശം 200 ബില്യണ്‍ ഡോളറിലധികം ആസ്തിയുണ്ടായിരുന്ന അദ്ദേഹത്തെ ആഗോള Read More…

Sports

അടുത്ത സുഹൃത്തുക്കള്‍, പക്ഷേ ഒരു അതിര്‍വരയുണ്ട്; കോഹ്ലിയുമായുള്ള ബന്ധത്തെക്കുറിച്ച് ധോണി

ഒരു ദശകത്തോളം ഒരുമിച്ചു കളിച്ച അടുത്ത സുഹൃത്തുക്കളാണെങ്കിലും തങ്ങള്‍ക്കിടയില്‍ ഒരു വരയുണ്ടെന്ന് വിരാട്‌കോഹ്ലിയെക്കുറിച്ച് എം.എസ്. ധോണി. തന്റെ പിന്‍ഗാമിയായ കോഹ്ലിയുമായുള്ള ബന്ധത്തിന്റെ സൂക്ഷ്മതകള്‍ ധോണി ഒരു അഭിമുഖത്തിലാണ് കോഹ്ലി വെളിപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും മികച്ച ബാറ്ററായി മാറിയ കോഹ്ലിയെ ഓരോ ചുവടിലും ഉപദേശിച്ചയാളാണ് ധോണി. 2008-ല്‍ ധോണി എന്നത് ഒരു വലിയ പേര് ആയിരുന്നപ്പോഴാണ് കോഹ്ലി അരങ്ങേറ്റം കുറിച്ചത്. അദ്ദേഹം ഇന്ത്യയെ ടി20 ലോകകപ്പിലേക്കും ഓസ്ട്രേലിയയില്‍ സിബി സീരീസ് വിജയത്തിലേക്കും നയിച്ചു. ഇന്ത്യ ഇതുവരെ സൃഷ്ടിച്ചിട്ടുള്ളതില്‍ വച്ച് Read More…

Crime

ഭര്‍ത്താവിന് നാശം, മന്ത്രവാദിയുടെ പൂജ, വീട്ടുകാരിക്ക് നഷ്ടമായത് 1.3 കോടി രൂപ

ഭര്‍ത്താവിന്റെ ജീവന്‍ രക്ഷിക്കാനെന്ന വ്യാജേനെ വ്യാജമന്ത്രവാദി വീട്ടുകാരെ കൊള്ളയടിച്ച് 1.3 കോടി രൂപ തട്ടിയെടുക്കുകയും വീട്ടമ്മയെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി. ബംഗലുരുവിലെ ഗായത്രി നഗറിലാണ് സംഭവം. സ്വയം പ്രഖ്യാപിത ആത്മീയ ഗുരുവായ കിരണ്‍കുമാര്‍ ഗുരുജി എന്നയാള്‍ക്കെതി രേയാണ് പരാതി. ഭര്‍ത്താവിന് ആപത്ത് വരാന്‍ പോകുന്നെന്ന് വ്യാജ സന്ദേശം നടത്തിയെന്നും പണം തട്ടിയെടുത്തെന്നും വീട്ടമ്മ സുബ്രഹ്മണ്യം നഗര്‍ പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. വീട്ടില്‍ അത്യാവശ്യമായി പൂജ നടത്തിയില്ലെങ്കില്‍ ഭര്‍ത്താവിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഇയാള്‍ വീട്ടമ്മയെ Read More…

Featured Sports

27 കോടിയുടെ ക്യാപ്റ്റൻ ഋഷഭ് പന്തിന്റെ 3 മണ്ടത്തരങ്ങള്‍; എല്‍എസ്ജി യുടെ വിധിയെഴുതി

അവസാന ഓവറിലെ ത്രില്ലര്‍ ഉണ്ടായ ഐപിഎല്‍ 2025 ലെ നാലാമത്തെ മത്സരം ഇതുവരെ നടന്നതില്‍ ഏറ്റവും ആവേശകരമായിരുന്നു. ഐപിഎല്‍ താരലേല ത്തില്‍ 27 കോടി രൂപയ്ക്കാണ് ഋഷഭ് പന്തിനെ സ്വന്തമാക്കുമ്പോള്‍ ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് മികച്ച ഒരു പ്രകടനമാണ് ഈ സീസണില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഒരു റണ്ണിന്റെ ആവേശകരമായ വിജയം രേഖപ്പെടുത്തി. ഇന്ത്യന്‍ ടീമിന്റെ ഭാവിയിലെ നായകനാകാന്‍ പ്രതീക്ഷിക്കപ്പെടുന്ന പന്തിന്റെ മൂന്ന് പിഴവുകളായിരുന്നു ഒരു റണ്ണിന് ഈ മത്സരം തന്റെ പഴയ ടീമിന് സമ്മാനിക്കാന്‍ ഇടയായത്. Read More…

Movie News

കീര്‍ത്തിസുരേഷ് രണ്‍ബീര്‍ കപുറിന്റെ നായികയാകുന്നു; ബോളിവുഡില്‍ അവസരങ്ങള്‍ കൂടുന്നു

കഴിഞ്ഞ വര്‍ഷം വരുണ്‍ ധവാന്‍, വാമിഖ ഗബ്ബി എന്നിവര്‍ക്കൊപ്പം ബേബി ജോണിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച കീര്‍ത്തി സുരേഷിന് ഹിന്ദിയില്‍ തിരക്കേറുന്നു. ബോളിവുഡിലെ ഏറ്റവും തിരക്കേറിയ മുന്‍നിര നടന്മാരില്‍ ഒരാളായ രണ്‍ബീര്‍ കപൂറിനൊപ്പം നായികയാകാനൊരുങ്ങുകയാണ് താരമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പ്രോജക്റ്റിനായി താരത്തെ പരിഗണിക്കുന്നു എന്നാണ് വിവരം. ഫിലിംഫെയറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം ഇരു താരങ്ങളും ഇക്കാര്യത്തില്‍ സ്ഥിരീകരണവും നല്‍കിയിട്ടില്ല. രാധിക ആപ്തെ, തന്‍വി ആസ്മി, ദീപ്തി സാല്‍വി എന്നിവര്‍ അഭിനയിക്കുന്ന ഒരു പ്രതികാര ത്രില്ലറായ Read More…

Oddly News

വ്യാഴാഴ്ച ടൂറില്‍ പിശാചുക്കള്‍ വേട്ടയാടും ; ദുരൂഹ മരണങ്ങളുടെയും പ്രേതകഥകളുടേയും ന്യൂസിലന്‍ഡ് പാര്‍ലമെന്റ്

പര്‍ദ്ദ ധരിച്ച ഒരു സ്ത്രീ ലിഫ്റ്റില്‍ നിന്ന് നിലവിളിച്ചു. ന്യൂസിലാന്‍ഡ് പാര്‍ലമെന്റിന്റെ ബേസ്‌മെന്റ് ഇടനാഴിയില്‍ ഉണ്ടായിരുന്ന ചെറിയ ജനക്കൂട്ടം ഒന്നു ഞെട്ടി. ‘ലിഫ്റ്റിലേക്ക് നിങ്ങള്‍ക്ക് സ്വാഗതം’ അവള്‍ പറഞ്ഞു. പക്ഷേ ആരും ലിഫ്റ്റിലേക്ക് കയറാന്‍ കൂട്ടാക്കിയില്ല. ദുരൂഹമായ മരണങ്ങള്‍, വിശദീകരിക്കാനാകാത്ത ശബ്ദങ്ങള്‍, അപ്രതീക്ഷിത രാത്രി കാഴ്ചകള്‍ എന്നിങ്ങനെ പതിവുള്ളതല്ല. ന്യൂസിലന്റിന്റെ വെല്ലിംഗ്ഡണിലെ പാര്‍ലമെന്റ് കെട്ടിടത്തിലേക്കുള്ള വ്യാഴാഴ്ച ടൂറുകള്‍ സഞ്ചാരികള്‍ക്ക് വ്യത്യസ്തമായ ‘പ്രേതാനുഭവം’ നല്‍കും. പാര്‍ലമെന്റിന്റെ ചരിത്രവും പൗരാണികവും പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഗൈഡുകള്‍ വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ വിക്ടോറിയന്‍ കാലഘട്ടത്തിലെ Read More…

Lifestyle

പെറുവിയന്‍ സുന്ദരിയെ അമേരിക്കക്കാരന്‍ വിവാഹം കഴിച്ചു ; ഹണിമൂണ്‍ കഴിഞ്ഞപ്പോള്‍ അറസ്റ്റ്…!

പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളില്‍ ഹണിമൂണ്‍ കഴിഞ്ഞ് തിരിച്ചുവന്നവപ്പോള്‍ തന്നെ ഭാര്യയെ അമേരിക്കയില്‍ അനധികൃത കുടിയേറ്റത്തിന് അറസ്റ്റ് ചെയ്തു തിരിച്ചയച്ചു. അമേരിക്കയില്‍ വന്‍ വിവാദമായിക്കൊണ്ടിരിക്കുന്ന കുടിയേറ്റപ്രശ്‌നത്തില്‍ പെട്ട് മടങ്ങേണ്ടി വന്നിരിക്കുന്നത് അമേരിക്കക്കാരനെ പ്രണയിച്ചു വിവാഹം കഴിച്ച പെറു പൗരത്വമുള്ള യുവതിക്കാണ്. പെറുവിയന്‍ പൗരയായ ഭാര്യ കാമില മുനോസ് വിസ കാലാവധി കഴിഞ്ഞിട്ടും യുഎസില്‍ സ്ഥിരതാമസം നേടുന്നതിനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. 2019 ല്‍ വിസ്‌കോണ്‍സിന്‍ ഡെല്‍സില്‍ ഒരു വര്‍ക്ക്സ്റ്റഡി വിസയില്‍ എത്തിയയാളാണ് മുനോസ്. എന്നാല്‍ കോവിഡ്19 പ്രശ്‌നമായി അന്താരാഷ്ട്ര Read More…