Myth and Reality

ഭൂകമ്പം മുന്‍കൂട്ടിയറിയാനുള്ള കഴിവ് മൃഗങ്ങള്‍ക്കുണ്ടോ? USലെ യെല്ലോസ്‌റ്റോണ്‍ ദേശീയോദ്യാനം പറയുന്നു

ദുരന്തങ്ങള്‍ മുന്‍കൂട്ടിയറിയാനുള്ള അതിന്ദ്രീയജ്ഞാനം മൃഗങ്ങള്‍ക്കുണ്ടോ? യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനം അടുത്തിടെ ഡസന്‍ കണക്കിന് ഭൂകമ്പങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചപ്പോള്‍ മൃഗങ്ങളുടെ വിചിത്രമായ രീതിയിലുള്ള പെരുമാറ്റം ഇക്കാര്യം മുന്‍കൂട്ടി മനസ്സിലാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്. യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, ജൂണില്‍ മാത്രം, വ്യോമിംഗ്, ഇഡാഹോ, മൊണ്ടാന എന്നിവിടങ്ങളിലേക്ക് വ്യാപിച്ച 60 ഭൂചലനങ്ങളാണ് പാര്‍ക്കിനെ പിടിച്ചുകുലുക്കിയത്. പാര്‍ക്കിന്റെ മേല്‍നോട്ടം വഹിക്കുന്ന യെല്ലോസ്റ്റോണ്‍ അഗ്‌നിപര്‍വ്വത നിരീക്ഷണാലയം ഈ മേഖലയിലെ ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മൃഗങ്ങള്‍ പാര്‍ക്കില്‍ നിന്ന് പലായനം ചെയ്യുന്നതായും ഇത് വരാനിരിക്കുന്ന Read More…

Featured Oddly News

ക്ലാസ്സ്‌റൂമില്‍ ഉണ്ടാക്കി കളിച്ച പേപ്പര്‍പ്‌ളെയിന്‍ തന്നെ; ബഹിരാകാശത്തേക്ക് വിടാന്‍ ശാസ്ത്രജ്ഞര്‍

ബഹിരാകാശ ഗവേഷണം ലോകത്ത് വിവരസാങ്കേതികരംഗത്ത് ഉണ്ടാക്കിയിട്ടുള്ള വിപ്ലവം ചെറുതല്ല. എന്നാല്‍ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ അവയുണ്ടാക്കുന്ന അവശിഷ്ടങ്ങള്‍ ഓസോണ്‍പാളി ഉള്‍പ്പെടെ ഭൂമിയുടെ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷം ചെറുതല്ല. എന്നാല്‍ ജപ്പാനിലെ ശാസ്ത്രജ്ഞര്‍ ഈപ്രശ്‌നത്തിന് ലളിതമായ പരിഹാരം കണ്ടുപിടിച്ചിരിക്കുന്നു. മറ്റൊന്നുമല്ല നമ്മളെല്ലാം ചെറുപ്പത്തി ക്ലാസ്സ് മുറികളിലും മൈതാനത്തും ആവശ്യത്തിന് പറത്തി രസിച്ച പേപ്പര്‍ റോക്കറ്റ്. തമാശയല്ല! ടോക്കിയോ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ ഒരു A4 ഷീറ്റ് ഉപയോഗിച്ച് ഒരു പേപ്പര്‍ വിമാനം നിര്‍മ്മിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ Read More…

Celebrity

2007ല്‍ അഭിനയം നിര്‍ത്തുന്നത് ആലോചിച്ചിരുന്നു, രാഷ്ട്രീയക്കാരനാകാന്‍; സൂപ്പര്‍താരം പവന്‍ കല്യാണ്‍

2025 ജൂലൈ 24 ന് പ്രദര്‍ശനത്തിന് എത്തുന്ന ഇതിഹാസ ചരിത്ര ആക്ഷന്‍ ചിത്രമായ ഹരി ഹര വീര മല്ലുവിലൂടെ തിയേറ്ററുകളിലേക്കുള്ള തന്റെ തിരിച്ചുവരവിനായി ഒരുങ്ങുകയാണ് ദക്ഷിണേന്ത്യന്‍ സിനിമയിലെ പ്രശസ്തനടന്‍ പവന്‍ കല്യാണ്‍. അടുത്തിടെ അഭിനയത്തില്‍ നിന്ന് വിരമിക്കാനുള്ള തന്റെ ഉദ്ദേശ്യത്തെക്കുറിച്ചുള്ള ചിന്തകള്‍ നടന്‍ തുറന്നു പറഞ്ഞു. ‘സിനിമ പൂര്‍ണ്ണമായും ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുക, രാഷ്ട്രീയത്തില്‍ മാത്രമല്ല, സാമൂഹിക സംരംഭങ്ങളിലും ഏര്‍പ്പെടുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഞാന്‍ തീര്‍ച്ചയായും വിരമിക്കും; ഇത്രയും കാലം സിനിമയില്‍ തുടരുമെന്ന് Read More…

Featured Oddly News

വിശ്വാസത്തിന്റെ തീവ്രത…! കന്‍വാര്‍ തീര്‍ത്ഥാടനത്തില്‍ 4വയസ്സുകാ രന്‍ നടന്നത് 225 കി.മീ.- വീഡിയോ

ഇന്ത്യന്‍ തീര്‍ത്ഥാടനമായ കന്‍വാര്‍ യാത്രയില്‍ 225 കിലോമീറ്റര്‍ സഞ്ചരിച്ച് നാലു വയസ്സുകാരന്‍. ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വലിയ ശ്രദ്ധ നേടുകയാണ്. ഹരിദ്വാറില്‍ നിന്ന് 225 കിലോമീറ്റര്‍ സഞ്ചരിച്ച നാലു വയസ്സുള്ള ഒരു ആണ്‍കുട്ടിയെ അവതരിപ്പിക്കുന്ന ഹൃദയസ്പര്‍ശിയായ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വലിയ ശ്രദ്ധ നേടുകയാണ്. സാവന്‍ മാസത്തില്‍ നടക്കുന്നതും ശിവന് സമര്‍പ്പിച്ചിരിക്കുന്നതുമായ യാത്രയാണ് കന്‍വാര്‍. കണ്ടന്റ് സ്രഷ്ടാവായ മോഹിത് രതിയാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. ക്ലിപ്പില്‍, ആ കുട്ടി ഒരു കലാഷ് കന്‍വാര്‍ ചുമക്കുന്നത് കാണാം. ഗംഗാജലത്തില്‍ നിന്നുള്ള പുണ്യജലം Read More…

Oddly News

വിവാഹപ്പിറ്റേന്ന് 75-കാരന്‍ ഭര്‍ത്താവ് മരിച്ചു; ഭാര്യയ്ക്ക് ലഭിച്ചത് 54 കോടി ! കൗമാരപ്രണയം വിവാഹത്തിലെത്തിയത് വാർദ്ധക്യത്തില്‍

വിവാഹം കഴിച്ചതിന്റെ പിറ്റേന്ന് ഭര്‍ത്താവ് കാന്‍സര്‍ ബാധിച്ച് മരിച്ചതോടെ ഭാര്യയ്ക്ക് ലഭിച്ചത് വന്‍സ്വത്തുക്കള്‍ ! ജോസഫ് ഗ്രോഗന്‍ എന്നയാളുടെ വിധവയായ ലിസ ഫ്‌ലാഹെര്‍ട്ടിക്കാണ് 4.7 മില്യണ്‍ പൗണ്ട് (6.3 മില്യണ്‍ ഡോളര്‍ അല്ലെങ്കില്‍ 54 കോടി രൂപ) വിലമതിക്കുന്ന 220 ഏക്കര്‍ കൃഷിയിടം അവകാശമായി ലഭിച്ചത്. ഇതോടെ ലിസയ്‌ക്കെതിരേ അത്യാഗ്രഹി എന്ന ആരോപണവും ഉയര്‍ന്നിരിക്കുകയാണ്. സമ്പന്നനായ ഭൂവുടമയുടെ പണത്തിലും സ്വത്തിലും കണ്ണുവെച്ചിരുന്ന ഒരുവളായിട്ടാണ് ലിസയ്ക്ക് എതിരേ ആരോപണം ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍ അവരുടെ സുഹൃത്തുക്കള്‍ അവരുടെ ഭാഗം വാദിക്കാനായി Read More…

Myth and Reality

രോഗം വന്നാല്‍ ‘കോമ’യിലാകും; പക്ഷേ എല്ലാം അറിയും; 1917-ല്‍ യൂറോപ്പില്‍ പടര്‍ന്നുപിടിച്ച അജ്ഞാത അസുഖം…!

ചരിത്രം ‘സ്ലീപ്പിംഗ് സിക്‌നെസ്’ എന്ന് അടയാളപ്പെടുത്തയിട്ടുള്ള അജ്ഞാതവും അതേസമയം തന്നെ കൗതുകകരവുമായ ഒരു സംഭവമാണിത്. 1917 മുതല്‍ 1928 വരെ, ഒരു ഹൊറര്‍ സിനിമയുടെ ഇതിവൃത്തത്തിന്റെ ഭാഗമായേക്കാവുന്ന ഭയാനകമായ ഒരു അവസ്ഥയ്ക്ക് അഞ്ചുലക്ഷം ആളുകള്‍ ഇരയായി . യൂറോപ്പില്‍ വ്യാപകമായി പടര്‍ന്നുപിടിച്ച സംഭവത്തെയാണ് അടയാളപ്പെടുത്തുന്നത്. ‘എന്‍സെഫലൈറ്റിസ് ലെതര്‍ജിക്ക’ എന്ന പേരില്‍ അറിയപ്പെട്ട അസുഖം യൂറോപ്പിന് പുറമേ വടക്കേ അമേരിക്കയിലും പകര്‍ച്ചവ്യാധിയായി. ഇന്ത്യയിലും പടര്‍ന്നുപിടിച്ചു. അസുഖം ബാധിച്ചവരില്‍ മൂന്നിലൊന്ന് പേരും മരിച്ചു. അതിജീവിച്ചവരില്‍ പകുതിയോളം ആളുകളും മരിച്ചപോലെ കിടന്നു. Read More…

Featured Oddly News

95 വയസ്സുള്ള അമ്മയുടെ മൃതദേഹവുമായി കഴിഞ്ഞത് 10വര്‍ഷം ; 60 കാരനെതിരേ ജപ്പാനില്‍ കേസ്

95 വയസ്സുള്ള അമ്മയുടെ മൃതദേഹം പത്ത് വര്‍ഷത്തോളം ഫ്‌ളാറ്റില്‍ ഒളിച്ചുവച്ചതിനെ തുടര്‍ന്ന് 60 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ജപ്പാനില്‍ നടന്ന സംഭവത്തില്‍ തന്റെ അമ്മ ഒരു പതിറ്റാണ്ട് മുമ്പ് മരിച്ചുവെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ സമൂഹത്തെ പേടിച്ചാണ് (social anxiety) പുറത്തുപറയാതിരുന്നതെന്നുമായിരുന്നു മറുപടി. തൊഴില്‍രഹിതനായ തകേഹിസ മിയാവാക്കി എന്നയാളാണ് അറസ്റ്റിലായത്. മെയ് 22 ന് മധ്യ ജപ്പാനിലെ ഹ്യോഗോ പ്രിഫെക്ചറിലെ കോബെ സിറ്റിയിലെ ഒരു പൊതുപ്രവര്‍ത്തകനാണ് മിയാവാക്കി തെരുവില്‍ മുടന്തി നടക്കുന്നത് കണ്ട് ഇക്കാര്യം പോലീസിന്റെ Read More…

Featured Sports

ഒരു ടെസ്റ്റിലെ 19 വിക്കറ്റുകളും ഒരാള്‍ തന്നെ വീഴ്ത്തി; 1956 ല്‍ ഇംഗ്ലണ്ടില്‍ നടന്ന ‘ലേക്കേഴ്സ് മാച്ച്’- വീഡിയോ

ഒരു ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്തുന്നത് ഒരു മികച്ച നേട്ടമായി കണക്കാക്കപ്പെടുന്നുണ്ട്. അത് വളരെ അപൂര്‍വമായി മാത്രമേ സംഭവിക്കൂ. എന്നാല്‍ ഒരു ടെസ്റ്റ് മത്സരത്തില്‍ ഒരു ബൗളര്‍ 19 വിക്കറ്റുകള്‍ വീഴ്ത്തുന്ന പ്രകടനം നടത്തിയാലോ. അതും ഒരിന്നിംഗ്‌സിലെ 10 വിക്കറ്റുകള്‍ ഉള്‍പ്പെടെ. ഇംഗ്‌ളണ്ടിന്റെ മൂന്‍ ബൗളര്‍ മഹാനായ ജിം ലേക്കര്‍ ചെയ്തത് അതാണ്. 100 വര്‍ഷത്തിനിടെ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് വീഴ്ത്തല്‍ രണ്ട് തവണ മാത്രമേ ഉണ്ടായിട്ടുള്ളൂ. വലംകൈയ്യന്‍ ഓഫ് ബ്രേക്ക് ബൗളറായ ലേക്കര്‍, ക്രിക്കറ്റ് Read More…

Sports

മകന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് ലീഗിലെ അരങ്ങേറ്റം ; ആദ്യ ബോളില്‍ അച്ഛനിട്ട് സിക്‌സര്‍ പറത്തി…!

മക്കളുടെ നേട്ടം എല്ലായ്‌പ്പോഴും മാതാപിതാക്കള്‍ക്ക് സന്തോഷകരമായ കാര്യമാണ്. അന്താരാഷ്ട്ര കരിയറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഒരു സിക്‌സര്‍ പറത്തുന്നത് ഒരു ബൗളറെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാര്യമല്ല. പറഞ്ഞുവരുന്നത് 40 കാരനായ അഫ്ഗാനിസ്ഥാന്‍ സ്പിന്‍ ഇതിഹാസം മുഹമ്മദ് നബി അപ്രതീക്ഷിതവും മറക്കാനാവാത്തതുമായ ഒരു വെല്ലുവിളിയെ നേരിട്ടതാണ്. എതിര്‍ ടീമിലെ അദ്ദേഹത്തിന്റെ സ്വന്തം മകന്‍ 18 വയസ്സുള്ള ഹസ്സന്‍ ഐസാഖി പിതാവിനിട്ട് സിക്‌സറടിച്ചുകൊണ്ടാണ് തുടങ്ങിയത്. മിസ് ഐനാക് റീജിയണും അമോ റീജിയണും തമ്മിലുള്ള ഷ്പഗീസ ക്രിക്കറ്റ് ലീഗ് Read More…