Movie News

നിങ്ങളേക്കൊണ്ടൊന്നും കഴിയില്ലെന്ന് ആ നടി പറഞ്ഞു’, സിക്‌സ്പാക്കിന് പ്രചോദനമായ കഥയുമായി അല്ലു അര്‍ജുൻ

ഇന്ത്യയില്‍ അനേകം യുവ ആരാധകരുടെ ഹരമായ അല്ലു അര്‍ജുന് ഒരു ആമുഖം ആവശ്യമില്ല. നൃത്തവും സംഘട്ടനവും ഒരുപോലെ വഴങ്ങുന്ന അപൂര്‍വ്വം നടന്മാരില്‍ പെടുന്ന അല്ലു ആകര്‍ഷകമായ ശരീരഘടന നിലനിര്‍ത്തുന്നതിന് പേരുകേട്ട നടന്‍ കൂടിയാണ്. ദക്ഷിണേന്ത്യന്‍ നടന്മാരില്‍ പരമ്പരാഗത ശരീരഘടന മാനദണ്ഡങ്ങളെ ആദ്യമായി വെല്ലുവിളിച്ച ഒരാള്‍ കൂടിയാണ് അല്ലു അര്‍ജുന്‍. സിക്സ്പാക്ക് ശരീരഘടന നേടാന്‍ നടനെ പ്രാപ്തമാക്കിയത് ഒപ്പം അഭിനയിച്ച ഒരു ബോളിവുഡ് നടി നല്‍കിയ വാശിയായിരുന്നു. മെയ് 1 ന് മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന Read More…

Sports

മുംബൈയ്ക്ക് എതിരേ രാജസ്ഥാന്റെ കളികാണാന്‍ ഒരു വിവിഐപി; പിങ്ക് ജഴ്‌സിയില്‍ സൗത്ത്‌ഗേറ്റ്

ഇന്ത്യന്‍ പ്രീമിയര്‍ലീഗിന്റെ പ്രചാരം ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളില്‍ ആവേശം വിതറുന്നുണ്ട്. കഴിഞ്ഞദിവസം ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സ് മത്സരം കാണാന്‍ ഒരു വി.വി.ഐ.പി. ഉണ്ടായിരുന്നു. സഞ്ജുവിന്റെ രാജസ്ഥാന്റെ പിങ്ക് ജഴ്‌സിയും ധരിച്ച് അദ്ദേഹം സ്റ്റാന്‍ഡില്‍ ആവേശത്തോടെയിരിക്കുന്നത് കണ്ടു. ഇംഗ്‌ളണ്ട് ഫുട്‌ബോള്‍ ടീമിന്റെ മുന്‍ മാനേജര്‍ ഗരത് സൗത്ത്‌ഗേറ്റായിരുന്നു രാജസ്ഥാന് വേണ്ടി ആവേശം പകരാന്‍ എത്തിയത്. 2020-ലും 2024-ലും ബാക്ക്-ടു-ബാക്ക് യൂറോ ഫൈനലുകളിലേക്കും 2018 ലെ ലോകകപ്പ് സെമി-ഫൈനലിലേക്കും ഇംഗ്ലണ്ടിനെ Read More…

Featured Sports

അഗ്രസ്സീവായ ക്യാപ്റ്റനാ യിരിക്കാം; പക്ഷേ വീട്ടില്‍ കോഹ്ലി മറ്റൊരാളെന്ന് നടി അനുഷ്‌ക്ക

ക്രിക്കറ്റ്ഫീല്‍ഡില്‍ ഏറ്റവും അഗ്രസ്സീവായ നായകനായിട്ടാണ് വിരാട്‌കോഹ്ലിയെ നാം കാണാറുള്ളത്. എന്നാല്‍ താരം വീട്ടില്‍ ഇങ്ങിനെയാണോ? വീട്ടില്‍ തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയാണ് അദ്ദേഹമെന്നും ശാന്തവും സ്‌നേഹവും സൗമ്യതയുമുള്ള ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹമെന്ന് ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക്കാ ശര്‍മ്മ പറയുന്നു. തങ്ങളുടെ ബന്ധം എത്രമാത്രം മധുരവും അടുത്തതുമാണെന്ന് അടുത്തിടെ അനുഷ്‌ക്ക തന്നെ വ്യക്തമാക്കി. ഫിലിംഫെയറുമായുള്ള ഹൃദയസ്പര്‍ശിയായ ചാറ്റില്‍ അനുഷ്‌ക വിരാടുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ”ഞാന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. Read More…

Oddly News Wild Nature

93 മണിക്കൂര്‍, നിറുത്താതെ 3,800 കിലോമീറ്റര്‍ പറക്കല്‍ ; സൊമാലിയന്‍ പ്രാപ്പിടിയന്‍ ഇന്ത്യയില്‍

സഹിഷ്ണുതയുടെയും സഹജവാസനയുടെയും പ്രതീകമായിട്ടാണ് വേണം ചിലുവന്‍2 എന്നറിയപ്പെടുന്ന അമുര്‍ ഫാല്‍ക്കണെ കണക്കാക്കാന്‍. ഈ ‘പ്രാപ്പിടിയന്‍’ സൊമാലിയയില്‍ നിന്ന് 93 മണിക്കൂറിനുള്ളില്‍ 3,800 കിലോമീറ്റര്‍ നോണ്‍സ്റ്റോപ്പ് പറക്കല്‍ പൂര്‍ത്തിയാക്കി ഇന്ത്യയിലെത്തി. വൈല്‍ഡ്ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ട്രാക്ക് ചെയ്ത, ചിലുവന്‍2 ന്റെ യാത്ര നിരീക്ഷിക്കപ്പെട്ടത് മണിപ്പൂര്‍ വനം വകുപ്പും പ്രാദേശിക സമൂഹങ്ങളും ചേര്‍ന്ന് നടത്തിയ ഉപഗ്രഹ-ടാഗിംഗ് പഠനത്തിന്റെ ഭാഗമാണ്. മണിപ്പൂരിലെ തമെങ്ലോങ് ജില്ലയിലെ ഒരു ഗ്രാമത്തിന്റെ പേരിലുള്ള ചിലുവന്‍2 ബോട്‌സ്വാനയിലെ മഞ്ഞുകാലത്തിന് ശേഷം ഏപ്രില്‍ ആദ്യമാണ് തന്റെ മടക്കയാത്ര Read More…

Featured Oddly News

നിധിയുമായി ഇന്ത്യയിലേക്ക് വന്ന കപ്പല്‍ കാണാതായി; 500 വര്‍ഷത്തിനുശേഷം മരുഭൂമിയില്‍ കണ്ടെത്തി…!

സ്വര്‍ണ്ണം, ചെമ്പ്, പുരാവസ്തുക്കള്‍ എന്നിവയുടെ അസാധാരണ നിധിശേഖരവുമായി ബോം ജീസസ് എന്ന 500 വര്‍ഷം പഴക്കമുള്ള പോര്‍ച്ചുഗീസ് കപ്പലിന്റെ അവശിഷ്ടം നമീബിയയിലെ മരുഭൂമിയില്‍ കണ്ടെത്തി. 1533-ല്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ഈ കപ്പലില്‍ 2,000 സ്വര്‍ണ്ണ നാണയങ്ങള്‍, ചെമ്പ് കഷ്ണങ്ങള്‍, ആനക്കൊമ്പ്, കൂടാതെ അഞ്ച് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു മസ്‌ക്കറ്റ് തുടങ്ങിയ അമൂല്യ വസ്തുക്കള്‍ ഈ നിധിയില്‍ ശ്രദ്ധേയമായി സൂക്ഷിച്ചിരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. വജ്ര ഖനിത്തൊഴിലാളികള്‍ 2008-ല്‍ കണ്ടെത്തുന്നതുവരെ ഇത് മണലിനടിയില്‍ മറഞ്ഞിരുന്നു. ഈ കണ്ടെത്തല്‍ സമുദ്ര ചരിത്രത്തിന്റെ Read More…

Oddly News

66-ാം വയസ്സില്‍ സ്‌ട്രോക്ക് വന്ന് പാതി തളര്‍ന്ന സ്ത്രീ പിറ്റേവര്‍ഷം ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു…!

66-ാം വയസ്സില്‍ സ്‌ട്രോക്ക് വന്ന് പാതി തളര്‍ന്ന അവസ്ഥയില്‍ നിന്നും സുഖംപ്രാപിച്ച ചൈനക്കാരി ഭര്‍ത്താവില്‍ നിന്നും 67-ാം വയസ്സില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കി. ഇപ്പോള്‍ എഴുപത് കടന്ന മാതാപിതാക്കള്‍ ഇപ്പോള്‍ ഇന്റര്‍നെറ്റിലെ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മകളെ ഇവര്‍ എങ്ങിനെ വളര്‍ത്തും എന്നതാണ് ആളുക​ളുടെ പ്രധാന ചര്‍ച്ച. ഇപ്പോള്‍ അഞ്ചു വയസുള്ള കുട്ടിയുടെ മാതാവിന് ഇപ്പോള്‍ 72 വയസും പിതാവിന് 74 വയസുമുണ്ട്. മകള്‍ക്കൊപ്പം ഹുവാങ് വെയ്പിംഗ്, ഭാര്യ ടിയാന്‍ സിന്‍ജുവിനൊപ്പം കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗ് Read More…

Oddly News

പഴയ BMWവിന് പകുതിത്തുക പണമായി നല്‍കും; ബാക്കിക്ക് ലൈംഗികബന്ധം വാഗ്ദാനം

സെക്കന്റ് ഹാന്‍ഡ് കാറിന് പകുതിതുക പണമായും ബാക്കിതുകയ്ക്ക് ലൈംഗികബന്ധം വാഗ്ദാനം ചെയ്തും യുവതി മലേഷ്യന്‍ യുവാവിനെ ഞെട്ടിച്ചു. ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ എംഫാ ബോബ് എന്ന പേരില്‍ അറിയപ്പെടുന്ന സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ ഡീലറും വിവാഹിതനും മലേഷ്യയിലെ പെനാംഗില്‍ നിന്നുള്ളയാളുമായ യുവാവിനായിരുന്നു അസാധാരണ അനുഭവം. തന്റെ സെക്കന്‍ഡ്ഹാന്‍ഡ് ബിഎംഡബ്‌ള്യൂ കാറിന് ഇയാള്‍ വിലയിട്ടിരുന്നത് 18,000 റിംഗിറ്റായിരുന്നു (US$4,100) വിലയിട്ടിരുന്നത്. യുവതി ഇതിന് 11,000 റിംഗിറ്റ് നല്‍കാന്‍ തയ്യാറാണ്. ബാക്കി 7000 റിംഗിറ്റിനാണ് (US$1,600) സ്ത്രീ ലൈംഗികബന്ധം Read More…

Sports

ഫിഫയുടെ ക്ലബ്ബ് ലോകകപ്പില്‍ മെസ്സിയുണ്ട്; സോറി…റൊണാള്‍ഡോയ്ക്ക് യോഗ്യതയില്ല

കരിയറില്‍ ഒരു ലോകകപ്പ് എല്ലാ ഇതിഹാസ താരങ്ങളും കൊതിക്കുന്ന കാര്യമാണ്. എന്നാല്‍ ഫിഫ ആദ്യമായി സംഘടിപ്പിക്കുന്ന ലോകകപ്പില്‍ ഇതിഹാസഫുട്‌ബോളര്‍ പോര്‍ച്ചുഗീസുകാരന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ വീട്ടിലിരുന്നു കളി കണ്ട് ആസ്വദിച്ചേക്കും. താരത്തിന്റെ നിലവിലെ ക്ലബ്ബ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ക്രിസ്ത്യാനോയ്ക്ക് കളിക്കാനായേക്കില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ സൗദി പ്രോ ലീഗില്‍ മികവ് തുടരുന്നുണ്ടെങ്കിലും ക്ലബിന് യോഗ്യത നേടാനാകാതെ വന്നതിനാല്‍ ജൂണ്‍-ജൂലൈ വിന്‍ഡോയില്‍ യുഎസില്‍ നടക്കാനിരിക്കുന്ന ക്ലബ് വേള്‍ഡ് കപ്പ് താരത്തിന് മിസ് ചെയ്യും. ഫിഫയുടെ മാനദണ്ഡം അനുസരിച്ച് Read More…

Celebrity

ഈ വര്‍ഷം മലൈക്കയുടെ പ്രണയ ജീവിതം എങ്ങിനെയായിരിക്കും ? ജ്യോതിഷി നല്‍കിയ മറുപടി

മലൈക അറോറയുടെ പ്രണയ ജീവിതം എപ്പോഴും ആരാധകര്‍ക്ക് താല്‍പ്പര്യമുള്ളതാണ്, അടുത്തിടെ ന്യൂമറോളജിസ്റ്റ് അരവിയന്‍ സുദ് നടത്തിയ ഒരു പരിപാടിയില്‍, തന്റെ പ്രണയ ജീവിതത്തെക്കുറിച്ച് പ്രവചിക്കാന്‍ മലൈക അദ്ദേഹത്തോട് ചോദിച്ചു. ചടങ്ങില്‍ മലൈക അരവിന്ദിനോട് ചോദിച്ചു, ‘2025ല്‍ എന്റെ പ്രണയ ജീവിതം എങ്ങനെയായിരിക്കും?’ ‘2025 ലെ നിങ്ങളുടെ പ്രണയ ജീവിതം 10 ന് 10 ആയിരിക്കും. അരവിന്ദന്‍ മലൈകയുടെ പ്രണയത്തെക്കുറിച്ച് പറഞ്ഞു. ‘നിങ്ങള്‍ എന്നോട് നിങ്ങളുടെ പ്രണയ ജീവിതത്തെക്കുറിച്ചാണ് ചോദിച്ചത്. ഇത് നിങ്ങളുടെ പ്രണയ ജീവിതത്തിന് മികച്ച വര്‍ഷമായിരിക്കും.’ Read More…