കാള ആക്ടീവ സ്‌കൂട്ടറില്‍ കറങ്ങാന്‍ പോകുന്നെന്ന് കേട്ടാല്‍ നിങ്ങള്‍ക്ക് എന്തുതോന്നും? പറയുന്നത് കുട്ടികളുടെ മാസികയിലെ ചിത്രകഥയാണെന്ന് തോന്നിയേക്കാം. എന്നാല്‍ നിങ്ങളുടെ ഫാന്റസിയില്‍ മാത്രമുള്ള ഇക്കാര്യം അടുത്തിടെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യപ്പെട്ട ഋഷികേശില്‍ നിന്നുള്ള ഒരു സിസിടിവി ക്ലിപ്പ് സത്യമാണെന്ന് വ്യക്തമാക്കും. പാര്‍ക്ക് ചെയ്ത സ്‌കൂട്ടറില്‍ ഓടിക്കാന്‍ ശ്രമിക്കുന്ന ഒരു കാളയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കൊടുങ്കാറ്റ് ഉയര്‍ത്തിവിട്ടിരിക്കുകയാണ്. ഇപ്പോള്‍ വൈറലായിരിക്കുന്ന വീഡിയോ, സവാരിക്ക് തയ്യാറെടുക്കുന്നതുപോലെ കാള തന്റെ മുന്‍കാലുകള്‍ വെള്ള സ്‌കൂട്ടറിന്റെ സീറ്റിലേക്ക് ഉയര്‍ത്തുന്നത് കാണിക്കുന്നു. ആ Read More…
Author: Priya
‘അവതാര്‍ – 3 ഫയര്‍ ആന്റ് ആഷ്’ ഈ വര്‍ഷം ; സോ സാല്‍ഡാനയുടെ നെയ്തിരിയുടെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടു
ഹോളിവുഡ് ആരാധകരുടെ നീണ്ട കാത്തിരിപ്പായ വിഖ്യാതസംവിധായകന്‍ ജെയിംസ് കാമറൂണിന്റെ മാഗ്നം ഓപ്പസ് ‘അവതാര്‍ – 3’ യിലെ നടി സല്‍ദാനയുടെ നെയ്തിരിയുടെ ഫസ്റ്റ്‌ലുക്ക് അണിയറക്കാര്‍ പുറത്തുവിട്ടു. ‘അവതാര്‍ – 3 ഫയര്‍ ആന്റ് ആഷ്’ ഈ വര്‍ഷം റിലീസ് ചെയ്യാനാണ് അണിയറക്കാര്‍ ഇരിക്കുന്നത്. അവതാര്‍ 3 നെയ്ത്തിരിയുടെ പുതിയ വൈകാരിക ആഴങ്ങള്‍ പര്യവേക്ഷണം ചെയ്യുമെന്ന് സോ സാല്‍ഡാന എംപയര്‍ ഓണ്‍ലൈനിനോട് പറഞ്ഞു: ‘ആ വേദന തടസ്സങ്ങളില്ലാതെ പിന്തുടരുന്നു. യഥാര്‍ത്ഥത്തില്‍ ഇതിന് പോകാന്‍ ഒരിടവുമില്ലാത്തതിനാല്‍, അതില്‍ നിന്ന് രോഷം Read More…
200തവണ പാമ്പുകടിയേറ്റു, 700 കുത്തിവെയ്പ്പുകള്‍ ; അമേരിക്കക്കാരന്റെ രക്തം ‘ആന്റിവെനം’
ഏകദേശം 200 ലധികം തവണ പാമ്പുകിയേല്‍ക്കുകയും കുത്തിവെയ്പ്പുകള്‍ സഹിക്കേണ്ടി വന്നയാളുടെ രക്തം ഇപ്പോള്‍ അസാധാരണമായ ‘ആന്റിവെനം’. മൊത്തത്തില്‍ 700-ലധികം വിഷ കുത്തിവയ്പ്പുകളും സഹിച്ചയാളുടെ രക്തം മാമ്പകള്‍, മൂര്‍ഖന്‍, ടൈപ്പാന്‍, ക്രെയ്റ്റ് എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും മാരകമായ പാമ്പുകള്‍ക്ക് എതിരേയുള്ള വെനം സംബന്ധിച്ച പരീക്ഷണത്തില്‍ ഗുണകരമായി. യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ടിം ഫ്രൈഡിന്റെ രക്തം പരിശോധന നടത്തിയപ്പോള്‍ രക്തത്തില്‍ കണ്ടെത്തിയ ആന്റിബോഡികള്‍ വൈവിധ്യമാര്‍ന്ന ജീവജാലങ്ങളില്‍ നിന്നുള്ള മാരകമായ ഡോസുകളില്‍ നിന്ന് സംരക്ഷിച്ചു. ഇരുനൂറിലധികം തവണ നേരിട്ട വിഷ കുത്തിവയ്പ്പുകള്‍ ലോകത്തിലെ Read More…
ബീബറുമായി പിരിഞ്ഞശേഷം 5വര്‍ഷം ഡേറ്റിംഗ്, ആരിലും സംതൃപ്തി തോന്നിയില്ല; സെലീന ഗോമസ്
എട്ടുവര്‍ഷം നീണ്ട പ്രണയജീവിതത്തിന് ശേഷമാണ് വിശ്വപ്രശസ്ത പാട്ടുകാരി സെലീനാഗോമസും പാട്ടുകാരന്‍ ജസ്റ്റിന്‍ബീബറും വേര്‍പിരിഞ്ഞത്. നിലവില്‍ അവരുടെ ദീര്‍ഘകാല സുഹൃത്തും സംഗീത നിര്‍മ്മാതാവുമായ ബെന്നി ബ്‌ളാങ്കോയ്‌ക്കൊപ്പം പുതിയ ജീവിതം തുടങ്ങാന്‍ പോകുകായണ് താരം. വിവാഹനിശ്ചയം കഴിഞ്ഞ അവര്‍ അടുത്തു തന്നെ വിവാഹത്തിനൊരുങ്ങുകയാണ്. ഇതിനിടയിലാണ് വേര്‍പിരിയലിനുശേഷം തന്റെ പഴയ കാമുകന്‍ ജസ്റ്റിന്‍ ബീബറുമായുള്ള അപൂര്‍വവും ഹൃദയംഗമവുമായ ബന്ധം നടി ഓര്‍ത്തെടുത്തത്. ജെസ്സി ആന്‍ഡ് ലെന്നി വെയറിന്റെ ടേബിള്‍ മാനേഴ്സ് പോഡ്കാസ്റ്റില്‍ നടിയും കാമുകനും പ്രത്യക്ഷപ്പെട്ടപ്പോഴായിരുന്നു ബീബറുമായുള്ള വേര്‍പിരിയലിന് ശേഷം ഉണ്ടായ Read More…
പുതിയ സിനിമയില്‍ ശ്രദ്ധാകപൂറിന് വമ്പന്‍ പ്രതിഫലം ; 17 കോടി രൂപയും സിനിമയുടെ ലാഭവിഹിതവും
2024ല്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിട്ടാണ് സ്ത്രീ 2 അടയാളപ്പെട്ടത്. സിനിമയുടെ വന്‍ വിജയത്തിന് ശേഷം, ശ്രദ്ധയ്ക്ക് വലിയ അവസരങ്ങളാണ് തേടി വരുന്നത്. ഇതുവരെ ഒരു സിനിമയും അവര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, ഏക്താകപൂര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ നടി അഭിനയിക്കുമെന്ന് പറയപ്പെടുന്നു. രാഹി അനില്‍ ബാര്‍വെ സംവിധാനം ചെയ്യുന്ന സിനിമയില്‍ നടിക്ക് കിട്ടുന്നത് 17 കോടി രൂപ. ശ്രദ്ധയുടെ അടുത്ത ചിത്രം ഒരു ഹൈ കണ്‍സെപ്റ്റ് ത്രില്ലറാണ്, ഇത് 2025 ന്റെ രണ്ടാം പകുതിയില്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ശ്രദ്ധ കപൂറിന് ലഭിച്ച Read More…
ഹണിമൂണ്‍ കഴിഞ്ഞ് മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് സൈനികന്‍ സ്വയം വെടിവെച്ചു മരിച്ചു
വിവാഹത്തിനുശേഷം മധുവിധു കഴിഞ്ഞ് മടങ്ങിയെത്തിയതിന്റെ പിറ്റേന്ന് സൈനികന്‍ ആത്മഹത്യ ചെയ്തു. യുണൈറ്റഡ് സ്റ്റേറ്റ്സിലെ നോര്‍ത്ത് കരോലിനയിലാണ് സംഭവം. ഇസബെല്‍ കോള്‍സ് തന്റെ ഭര്‍ത്താവ് ക്രിസ്റ്റഫറിനെ ഒരു ഡേറ്റിംഗ് ആപ്പിലാണ് കണ്ടുമുട്ടിയത്. 18 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിവാഹം കഴിക്കുകയും ചെയ്തു. ഇരുവരും വിവാഹിതരായതിന്റെ ത്രില്ലിലായിരുന്നുവെന്ന് 32 കാരി പറഞ്ഞു. ഹണിമൂണിനായി അവര്‍ ബീച്ച് ഫ്രണ്ട് മ്യൂസിക് ഫെസ്റ്റിവലിലേക്ക് പോകാന്‍ തിരഞ്ഞെടുത്തു. അത് ‘തികഞ്ഞ ഹണിമൂണ്‍’ ആയിരുന്നുവെന്ന് കോള്‍സ് പറയുന്നു. അവര്‍ തിരിച്ചെത്തി ഒരു ദിവസം Read More…
മരിച്ചവരുടെ ആത്മാവ് ഗതികിട്ടാതെ അലയുന്നെന്ന് വിശ്വാസം ; മെക്‌സിക്കോയിലെ പാവകളുടെ ദ്വീപ്
മരിച്ചുകഴിഞ്ഞവരാരും തിരിച്ചുവരികയോ ആത്മാക്കള്‍ മനുഷ്യരുമായി ഇടപെടുകയോ ചെയ്തിട്ടില്ല. എന്നിരുന്നാലും നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും മനുഷ്യര്‍ക്ക് ഇഷ്ടപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് മരിച്ച മനുഷ്യരും അവരുടെ പ്രേതാത്മാക്കളും. ലോകത്തിലെ മഹാനഗരങ്ങളിലൊന്നായ മെക്‌സിക്കോ സിറ്റിയുടെ നഗരപരിധിക്കുള്ളില്‍ പ്രേതാത്മാക്കള്‍ പാവകളില്‍ വസിക്കുന്നതായും അവര്‍ അലഞ്ഞുതിരിയുന്നതായും വിശ്വസിക്കുന്ന ഒരു ദ്വീപ്. ഇവിടെ ചിതറിക്കിടക്കുന്ന നിലയില്‍ ആയിരക്കണക്കിന് പാവകള്‍ കണ്ടെത്താന്‍ കഴിയും. യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായ സോചിമില്‍കോ, കനാലുകളുടെയും ചിനാമ്പാസ് എന്നറിയപ്പെടുന്ന ചെറിയ കൃത്രിമ ദ്വീപുകളുടെയും ഒരു വലിയ ശൃംഖലയാണ് ഇത്. സോചിമില്‍കോയുടെ ഹൃദയഭാഗത്തുള്ള അത്തരമൊരു Read More…
ആശുപത്രി കതിര്‍മണ്ഡപം, രോഗിയായ വധുവിനെ കൈകളിലേന്തി വരൻ അഗ്‌നിയെ വലംവച്ചു- വീഡിയോ
മദ്ധ്യപ്രദേശില്‍ ഒരു ആശുപത്രിയുടെ നാലു ചുവരിനുള്ളില്‍ നടന്ന വിവാഹം ഏറെ വൈകാരിക മുഹൂര്‍ത്തങ്ങള്‍കൊണ്ട് സോഷ്യല്‍മീഡിയയില്‍ വലിയ ശ്രദ്ധനേടുന്നു. വിവാഹച്ചടങ്ങില്‍ രോഗിയായ തന്റെ വധുവിനെ എടുത്തുകൊണ്ട് അഗ്നിയെ വലംവച്ച വരന്റെ സ്നേഹം ഇന്റര്‍നെറ്റില്‍ ഹൃദയങ്ങള്‍ കീഴടക്കി. വധു രോഗിണിയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാലാണ് വിവാഹം ആശുപത്രിയില്‍വച്ച് നടത്തേണ്ടി വന്നത്. ബീവാറിലെ പഞ്ചാബി നഴ്‌സിംഗ് ഹോമിലാണ് ഈ അസാധാരണ ചടങ്ങ് അരങ്ങേറിയത്. വിവാഹം വധുവിന്റെ ജന്മനാടായ പുരുഷോത്തമ്പുര ഗ്രാമത്തില്‍ നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ആഹ്ലാദകരമായ ആഘോഷത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ വിവാഹ Read More…
ബന്ദിയാക്കി, ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ യുവാക്കള്‍ ബലാത്സംഗം ചെയ്തു
പട്‌നയ്ക്കു സമീപം ഷാപൂരിൽ ഭർത്താവിന്റെ മുന്നിൽ ഭാര്യയെ യുവാക്കള്‍ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. പോലീസ് സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ ഷാപൂര്‍ ദേര ഗ്രാമത്തില്‍ ഒരു പരിപാടി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ദിഗ്വാര റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചെത്തിയതായിരുന്നു ഭര്‍ത്താവ്. ദമ്പതികളെ റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ അക്രമികള്‍ അവരെ റെയില്‍വേ സ്റ്റേഷനിലേക്ക് അവരെ നയിക്കുന്നതിനുപകരം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ ഭര്‍ത്താവിനെ ബന്ദിയാക്കി. കണ്‍മുന്നില്‍വച്ച് ബലാത്സംഗത്തിന് ഇരയാക്കി. Read More…









